കൊള്ളക്കാരില്‍ നിന്ന് മദ്യത്തെ മോചിപ്പിക്കുക

ഒരുവര്‍ഷത്തോളമായി കേരളരാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന ബാര്‍ വിഷയത്തില്‍ വീണ്ടുമൊരു വഴിത്തിരിവായിരിക്കുകയാണല്ലോ. പ്രശ്‌നം ഇവിടെ അവസാനിക്കാന്‍ പോകുന്നില്ല എന്ന് എല്ലാവര്‍ക്കും അറിയാം. നിയമപോരാട്ടം സുപ്രിം കോടതിയിലും മറ്റുപോരാട്ടങ്ങള്‍ രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും തുടരും. ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പഞ്ചനക്ഷത്ര നിലവാരമില്ലാത്ത ബാറുകള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പൂട്ടി മദ്യശേഖരം മുദ്രവെച്ചു. അബ്കാരി ചട്ടത്തിലെ ഭേദഗതിപ്രകാരം പൂട്ടിയ ബാറുകളിലെ മദ്യശേഖരം ബിവറേജസ് കോര്‍പ്പറേഷനോ മറ്റ് ലൈസന്‍സികള്‍ക്കോ കൈമാറാം. ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നതിനാല്‍, പ്രവര്‍ത്തിച്ചിരുന്ന 300 ബാറുകളിലും കാര്യമായ മദ്യശേഖരമുണ്ടായിരുന്നില്ല. ഇനി 24 പഞ്ചനക്ഷത്ര […]

liquorഒരുവര്‍ഷത്തോളമായി കേരളരാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന ബാര്‍ വിഷയത്തില്‍ വീണ്ടുമൊരു വഴിത്തിരിവായിരിക്കുകയാണല്ലോ. പ്രശ്‌നം ഇവിടെ അവസാനിക്കാന്‍ പോകുന്നില്ല എന്ന് എല്ലാവര്‍ക്കും അറിയാം. നിയമപോരാട്ടം സുപ്രിം കോടതിയിലും മറ്റുപോരാട്ടങ്ങള്‍ രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും തുടരും.
ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പഞ്ചനക്ഷത്ര നിലവാരമില്ലാത്ത ബാറുകള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പൂട്ടി മദ്യശേഖരം മുദ്രവെച്ചു.
അബ്കാരി ചട്ടത്തിലെ ഭേദഗതിപ്രകാരം പൂട്ടിയ ബാറുകളിലെ മദ്യശേഖരം ബിവറേജസ് കോര്‍പ്പറേഷനോ മറ്റ് ലൈസന്‍സികള്‍ക്കോ കൈമാറാം. ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നതിനാല്‍, പ്രവര്‍ത്തിച്ചിരുന്ന 300 ബാറുകളിലും കാര്യമായ മദ്യശേഖരമുണ്ടായിരുന്നില്ല. ഇനി 24 പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമാണ് ബാര്‍ ലൈസന്‍സുള്ളത്.
ഫൈവ് സ്റ്റാര്‍ ഹോട്ടലിനു മാത്രം ബാര്‍ മതിയെന്ന സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയമാണ് അവസാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്.  ഇതോടെ, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ബലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 300 ബാറുകള്‍ ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് പൂട്ടി. ഇതില്‍ 36 ഫോര്‍ സ്റ്റാര്‍, 228 ത്രീ സ്റ്റാര്‍, എട്ട് ഹെറിറ്റേജ് ഹോട്ടലുകള്‍, ടൂ സ്റ്റാര്‍, ഗുണനിലവാര പരിശോധനയില്‍ അനുമതി കിട്ടിയ 28 ബാര്‍ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
മദ്യം മൗലികാവകാശമല്ലെന്നാണ് കോടതിയുടെ ശ്രദ്ധേയമായ വിലയിരുത്തല്‍.  മദ്യനയം രൂപവത്കരിച്ചതില്‍ നടപടിക്രമത്തിന്റെ ലംഘനമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മദ്യനയത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന ബാറുടമകളുടെ വാദം കോടതി തള്ളി. വീര്യം കുറഞ്ഞ മദ്യം നല്‍കുകയെന്ന ശുപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പൂര്‍ണമായി സ്വീകരിക്കാന്‍ സര്‍ക്കാറിന് ബാധ്യതയില്ല.
ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുകയെന്നതാണ് പ്രഖ്യാപിത ലക്ഷ്യമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നേരത്തെ രണ്ടും മൂന്നും നക്ഷത്ര പദവിയുള്ള ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അത് സുപ്രീം കോടതി ശരിവെച്ചതുമാണ്. അടുത്ത ഘട്ടമെന്ന നിലയിലാണ് ഫോര്‍ സ്റ്റാറിനു കൂടി ബാര്‍ നിഷേധിക്കുന്നത് എന്ന സര്‍ക്കാര്‍ നിലപാടില്‍ തെറ്റു കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ബാറുകള്‍ പൂട്ടിയാല്‍ വീട്ടിലിരുന്ന് മദ്യപാനം വര്‍ധിക്കുമെന്ന ബാറുടമകളുടെ വാദവും കോടതി അംഗീകരിച്ചില്ല. ബിവറേജസില്‍ നിന്ന് വാങ്ങിയാലും വീട്ടിലിരുന്ന് കഴിക്കണമെന്ന് വന്നാല്‍ ഉപയോഗം കുറയാനുള്ള സാധ്യത ഉണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. തൊഴിലാളികളില്‍ കുറെപേര്‍ക്ക് ഇപ്പോള്‍തന്നെ ബിയര്‍ – വൈന്‍ പാര്‍ലറുകളില്‍ തൊഴിലുണ്ടെന്നും മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
മദ്യനിരോധനമായാലും മദ്യവര്‍ജ്ജനമായാലും നടക്കാന്‍ പോകുന്ന കാര്യമല്ല. മദ്യം മോലികാവകാശമല്ലായിരിക്കാം. എന്നാല്‍ ഏതെങ്കിലും രീതിയിലുള്ള ലഹരിയില്ലാത്ത കാലം ഉണ്ടായിരുന്നെ്ന്നു കരുതാനാവില്ല. ലഹരിയില്ലാതാകാന്‍ മനുഷ്യനില്ലാതാകണം. മറിച്ച് ഇല്ലാതാകേണ്ടത് മദ്യവുമായി ബന്ധപ്പെട്ട ചൂഷണങ്ങളും ദുരിതങ്ങളും മാഫിയവല്‍ക്കരണങ്ങളുമാണ്. അതേകുറിച്ചൊന്നും കോടതി പറയുന്നില്ല. ബാര്‍ വ്യവസായവുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ അഴിമതിയും നടക്കുന്നത്.  ഗാന്ധി ശിഷ്യന്മാരും ഗുരുശിഷ്യന്മാരും മാര്‍ക്‌സിന്റെ ശിഷ്യന്മാരുമൊക്കെ അതില്‍ വീഴുന്നതില്‍ അത്ഭുതപ്പെടാനില്ല. ആത്യന്തികമായി അവയൊഴുകുന്നത് മദ്യപാനികളയുടെ പോക്കറ്റില്‍ നിന്നും. അതിന്റെ ദുരന്തങ്ങള്‍ റ്റേുവാങ്ങുന്നത് സ്ത്രീകളും. ഇതെല്ലാം നിയന്ത്രിക്കാന്‍ ജനാധിപത്യ സര്‍ക്കാരിനു ബാധ്യതയുണ്ട്. ആ അര്‍ത്ഥത്തില്‍ മദ്യത്തിലൂടെ ചൂഷകരായി മാറുന്ന വിഭാഗത്തെ നിയന്ത്രിക്കേണ്ടതുതന്നെ. അതാണ് സത്യത്തില്‍ ഈ നയത്തിന്റേയും വിധിയുടേയും പ്രസക്തി. ഈ ദിശയില്‍ ഇനി ഫൈവ് സ്റ്റാറും നിരോധിക്കേണ്ടതാണ്. ആവശ്യക്കാര്‍ മദ്യം ബീവറേജില്‍ നിന്ന് വാങ്ങട്ടെ. വിദേശികള്‍ക്കും അതാകാം. അതുവഴി കോടികളുടെ ചൂഷണവും തട്ടിപ്പുമാണ് ഇല്ലാതാകുക. അതുവഴി സാധാരണക്കാരന്റെ പോക്കറ്റില്‍ ബാക്കി പണമുണ്ടാകുമെന്നു കരുതാം. കുടുംബങ്ങളുടെ അവസ്ഥ മെച്ചപ്പെടും.
വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം മദ്യനയത്തിലുണ്ടായിരുന്നു. നമ്മുടെ സ്വന്തം കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കുമെന്നതാണ്. അതേകുറിച്ച് വിധിയിലെന്തെങ്കിലും ഉണ്ടോ എന്നറിയില്ല. സത്യത്തില്‍ അതിലൂടെയാണ് വിദേശികളെ ആകര്‍ഷിക്കേണ്ടത്. ഒരാള്‍ യാത്രക്കുപോകുന്നത് ഓരോ നാട്ടിലേയും വ്യത്യസ്ഥതകള്‍ മനസ്സിലാക്കാനാണ്. കള്ളും നീരയും കരിക്കുമൊക്കെ വിനോദസഞ്ചാരവ്യവസായത്തിന്റെ അവിഭാജ്യഘടകമാക്കാന്‍ കഴിയും. ആദ്യമായി അവക്ക് നാം മാന്യത നല്‍കണം. മാന്യമായി, വൃത്തിയോടെയുള്ള വിപണന കേന്ദ്രങ്ങള്‍ തയ്യാറാക്കണം. ആര്‍ക്കും അവിടെ ചെന്നിരിക്കാന്‍ കഴിയുന്ന സാഹചര്യം വേണം. ഇപ്പോള്‍ അടച്ചുപൂട്ടിയ ബാറുകളില്‍ പലതും കള്ളുഷാപ്പുകളായി മാറ്റാവുന്നതാണ്. തൊഴില്‍ പോകുന്നവര്‍ക്കും കേരകര്‍ഷകര്‍ക്കും സംസ്ഥാനത്തിന്റെ സമ്പദ് ഘടനക്കും അതു നല്‍കുന്ന സംഭാവന ചില്ലറയായിരിക്കില്ല. തീര്‍ച്ചയായും അബ്കാരികളില്‍ നിന്ന് മോചിപ്പിച്ച് പരമാധികാരം കര്‍ഷകന് നല്‍കണം. ആ ദിശയിലുള്ള ചിന്ത ഗൗരവമായി എടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ റഫറണ്ടം നടത്തുന്നതും നന്നായിരിക്കും. കൊള്ളക്കാരില്‍ നിന്ന് മദ്യത്തെ മോചിപ്പിക്കണമെന്ന് സാരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply