കൊല്‍ക്കൊത്തയില്‍ ഫീനിക്‌സ് പക്ഷി പറക്കുമോ……
സമാനതകളില്ലാത്ത രീതിയില്‍ ഒരു പ്രസാഥാനത്തിന്റെ തകര്‍ച്ചക്കു സാക്ഷ്യം വഹിച്ച് നഗരത്തില്‍ നിന്നുതന്നെ ആ പ്രസ്ഥാനം ഫീനിക്‌സ് പക്ഷിയെപോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമോ? കൊല്‍ക്കത്തയിലാരംഭിച്ചിരിക്കുന്ന സിപിഎം പ്ലീനത്തിലുയരുന്ന ഏകചോദ്യം ഇതാണ്. അത്തരത്തിലൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് എളുപ്പമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നതെങ്കിലും പാര്‍ട്ടി അണികള്‍ പ്രതീക്ഷയിലാണ്. അടുത്തയിടെ അഖിലേന്ത്യാപര്യടനത്തിന്റെ ഭാഗമായി ബംഗാളിലെത്തിയെ സിപിഎം മുന്‍ നേതാവും സഹയാത്രികനും ജീവിക്കുന്ന രക്തസാക്ഷിയുമായ സൈമണ്‍ ബ്രിട്ടോ പറഞ്ഞത് ഒരു പാര്‍ട്ടി ഓഫീസ് കണ്ടാല്‍ അടുത്തൊരെണ്ണം കാണണമെങ്കില്‍ കിലോമീറ്ററുകള്‍ പോകണമെന്നാണ്. മൂന്നരപതിറ്റാണ്ട് ഭരണതുടര്‍ച്ച ലഭിച്ച ഒരു പാര്‍ട്ടിയുടെ […]
സമാനതകളില്ലാത്ത രീതിയില്‍ ഒരു പ്രസാഥാനത്തിന്റെ തകര്‍ച്ചക്കു സാക്ഷ്യം വഹിച്ച് നഗരത്തില്‍ നിന്നുതന്നെ ആ പ്രസ്ഥാനം ഫീനിക്‌സ് പക്ഷിയെപോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമോ? കൊല്‍ക്കത്തയിലാരംഭിച്ചിരിക്കുന്ന സിപിഎം പ്ലീനത്തിലുയരുന്ന ഏകചോദ്യം ഇതാണ്. അത്തരത്തിലൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് എളുപ്പമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നതെങ്കിലും പാര്‍ട്ടി അണികള്‍ പ്രതീക്ഷയിലാണ്.
അടുത്തയിടെ അഖിലേന്ത്യാപര്യടനത്തിന്റെ ഭാഗമായി ബംഗാളിലെത്തിയെ സിപിഎം മുന്‍ നേതാവും സഹയാത്രികനും ജീവിക്കുന്ന രക്തസാക്ഷിയുമായ സൈമണ്‍ ബ്രിട്ടോ പറഞ്ഞത് ഒരു പാര്‍ട്ടി ഓഫീസ് കണ്ടാല്‍ അടുത്തൊരെണ്ണം കാണണമെങ്കില്‍ കിലോമീറ്ററുകള്‍ പോകണമെന്നാണ്. മൂന്നരപതിറ്റാണ്ട് ഭരണതുടര്‍ച്ച ലഭിച്ച ഒരു പാര്‍ട്ടിയുടെ അവസ്ഥയാണിത്. അതിനുള്ള കാരണങ്ങള്‍ തേടി മലയാളി എങ്ങും പോകണ്ട. ജീവിക്കാന്‍ വേണ്ടി കേരളത്തിലെത്തികൊണ്ടിരിക്കുന്ന പതിനായിരകണക്കിനു വരുന്ന ബംഗാളികളുമായി സംസാരിച്ചാല്‍ മതി. എത്രയോ മുന്‍പന്തിയിലായിരുന്ന ഒരു സംസ്ഥാനത്തെയാണ് ഈ അവസ്ഥയില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഭരണം എത്തിച്ചത്. ഇപ്പോഴാകട്ടെ രാഷ്ട്രീയപ്രവര്‍ത്തനം പോലും നടത്താനാകാത്ത അവസ്ഥയിലാണ് അവശേഷിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍. അത്തരം സാഹചര്യത്തിലാണ് പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമാക്കുക എന്ന ലക്ഷ്യത്തോടെ കൊല്‍ക്കത്തയില്‍ തന്നെ പ്ലീനം നടത്തുന്നത്. പാര്‍്ട്ടി സെക്രട്ടറി യെച്ചൂരിക്കാകട്ടെ ബംഗാള്‍ ഘടകത്തെ സജീവമാക്കുക എന്നത് അഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങള്‍ വിമര്‍ശനങ്ങളുടേയും തിരുത്തലുകളുടേയും വേദിയാകുമെന്നാണ് വെപ്പ്. പഴയകാലത്ത് അതെല്ലാം നടക്കാറുണ്ടെങ്കിലും അടുത്ത കാലത്ത് എത്രത്തോളം എന്നത് പരിശോധിക്കേണ്ട വിഷയമാണ്. പലപ്പോഴും വ്യക്തിപരമായ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ ഒതുങ്ങുക. മാത്രമല്ല, സമൂര്‍ത്ത സാഹചര്യങ്ങളെ സമൂര്‍ത്തമായി വിശകലനം ചെയ്യുക എന്ന അടിസ്ഥാന മാര്‍ക്‌സിസ്റ്റ് ആശയം പോലും സ്വാകരിക്കാതെയാണ് രേഖകളും മറ്റും തയ്യാരാക്കപ്പെടുന്നത്. ഇക്കുറി ചര്‍ച്ചക്കായി തയ്യാറാക്കിയ രേഖയിലും ഈ ന്യൂനത പ്രകടമാണ്.
പോളിറ്റ് ബ്യൂറോക്കും കേന്ദ്ര കമ്മിറ്റിക്കും പിഴച്ചുവെന്ന് വിലയിരുത്തുന്ന രേഖ, പാര്‍ട്ടിയെ ബാധിച്ച പ്രശ്‌നങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്. അഴിമതി, ധാര്‍മികച്യുതി, അമിത മദ്യപാനം, റിയല്‍ എസ്‌റ്റേറ്റ് കച്ചവടം, സമരങ്ങളില്‍ പങ്കെടുക്കാതിരിക്കല്‍, പാര്‍ട്ടി ശത്രുക്കളുമായുള്ള ചങ്ങാത്തം എന്നിവ നേതാക്കളിലും അണികളിലും വ്യാപകമായെന്നു രേഖ പറയുന്നു. അംഗത്വം പുതുക്കുമ്പോള്‍ ഇത്തരക്കാരെ തിരുത്തണം. പാര്‍ട്ടി അംഗങ്ങളില്‍ പലര്‍ക്കും വരുമാനത്തില്‍ കവിഞ്ഞ സ്വത്തുണ്ട്. വരവില്‍ കവിഞ്ഞ നിലയില്‍ ധാരാളമായി ചെലവഴിക്കുന്ന ആഡംബര ജീവിത ശൈലി നേതാക്കളില്‍ പലര്‍ക്കുമുണ്ട്.
പാര്‍ലമെന്ററി വ്യാമോഹം വ്യാപകമായതോടെ രാഷ്ട്രീയ സംഘടനാ ദൗത്യങ്ങള്‍ നടപ്പാക്കുന്നതില്‍ ശുഷ്‌കാന്തി നഷ്ടമായി. കേരളം, കര്‍ണാടക, ഒഡിഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ വിഭാഗീയത ഏറെക്കാലമായി തുടരുന്നു. സ്വയം വിമര്‍ശം ഒട്ടും നടക്കുന്നില്ല. മേല്‍ക്കമ്മിറ്റികള്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കാണിക്കുന്നുവെന്ന പരാതി കേരളം പോലുള്ള സംസ്ഥാനങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി തലങ്ങളില്‍നിന്നുപോലും ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു. ഗ്രൂപ് താല്‍പര്യങ്ങളുടെയും വിധേയത്വത്തിന്റെയും പേരില്‍ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. സ്വന്തം ഗ്രൂപ്പുകാരുടെ വീഴ്ച നേതൃത്വം മറച്ചുപിടിക്കുന്നു എന്നിവ മിക്ക ഘടകങ്ങളിലും പ്രകടമാണ്. പാര്‍ട്ടിയുടെ യശസ്സ് കെടുത്തുന്ന വഴിവിട്ട പോക്ക് ശ്രദ്ധയില്‍പെട്ടാലും സ്വന്തത്തെ ബാധിക്കുന്നതല്ലെങ്കില്‍ അത് കണ്ടില്ലെന്ന് നടിക്കുന്നു. വിഭാഗീയത, കരിയറിസം, വ്യക്തിനിഷ്ഠ പ്രവര്‍ത്തനം എന്നിവ ഏറിയും കുറഞ്ഞും പല സംസ്ഥാന ഘടകങ്ങളിലും നിലനില്‍ക്കുന്നു. അന്ധവിശ്വാസം, ജാതീയത, ആഡംബര കല്യാണം, സ്ത്രീകളോട് ബൂര്‍ഷ്വാ കാഴ്ചപ്പാട് എന്നിവയില്‍ പാര്‍ട്ടിക്കാരുടെ നില ഒട്ടും പുരോഗമനപരമല്ല. ബഹുജന വര്‍ഗ സംഘടനകളിലെ നേതാക്കള്‍ക്ക് അണികളെ പാര്‍ട്ടിയുടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാകുന്നില്ല എന്നിങ്ങനെ പോകുന്നു സ്വയം വിമര്‍ശനങ്ങള്‍. നേതാക്കള്‍ മുതലാളിത്തത്തോടു സന്ധിചേരുന്നുവെന്നും പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ എല്ലാറ്റിനും അതീതരല്ലെന്നും അവരും പ്രവര്‍ത്തന വിലയിരുത്തലുകളുടെ പരിധിയില്‍ വരണമെന്നും സൂചിപ്പിക്കുന്ന കരടുരേഖയില്‍ പാര്‍ട്ടി സെന്ററിന്റെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തിയും വ്യക്തമാക്കുന്നു. കേന്ദ്ര കമ്മിറ്റിയുടെ പ്രവര്‍ത്തനത്തേയും കരട് രേഖ
നിശിതമായി വിമര്‍ശിക്കുന്നു.
പാര്‍ട്ടി നേതൃത്വം അഴിമതിയുടെ പിടിയിലാണെന്ന ഗൗരവമേറിയ കുറ്റപ്പെടുത്തലും രേഖയിലുണ്ട്. റതൃത്വത്തിനു സാധിക്കുന്നില്ല. അംഗത്വം പുതുക്കി നല്‍കുമ്പോള്‍ കൃത്യമായ തിരുത്തല്‍ വരുത്തണം. മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ മേല്‍ക്കമ്മറ്റിക്ക് റിപ്പോര്‍ട്ട് ചെയേ്േണ്ടതിനു പകരം വിഭാഗീയതയുടെ ഭാഗമായി ഒതുക്കിവയ്ക്കാനാണ് പലയിടങ്ങളിലും നേതൃത്വം തയാറാകുന്നത്.
നേതൃത്വത്തില്‍ സ്വജനപക്ഷപാതം വ്യാപകമായതോടെ രാഷ്ട്രീയ സംഘടനാ ദൗത്യങ്ങള്‍ നടപ്പാക്കുന്നതില്‍ ശുഷ്‌കാന്തി നഷ്ടമായി.ിയല്‍ എസ്‌റ്റേറ്റ് മദ്യമാഫിയാ ബന്ധങ്ങള്‍ പല നേതാക്കള്‍ക്കുമുണ്ട്. നേതാക്കളെ സുഖിപ്പിച്ച് കാര്യം നേടാനുള്ള പ്രവണതയാണ് പ്രകടമാകുന്നത്. മെമ്പര്‍ഷിപ്പിന്റെ എണ്ണം കൂടുമ്പോഴും അംഗങ്ങളുടെ നിലവാരം കുറയുന്നു. കാന്‍ഡിഡേറ്റ് മെമ്പര്‍മാരുടെ കൊഴിഞ്ഞുപോക്ക് വളരെയേറെയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുള്ള അമിത മദ്യപാനവും പാര്‍ട്ടിയെ കളങ്കപ്പെടുത്തുന്നതിനിടയാക്കി. വലിയ വീടുകളും ആഡംബര ജീവിത ശൈലിയുമാണ് പല നേതാക്കളും പ്രകടമാക്കുന്നത്. നേതാക്കള്‍ക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ സ്വാധീനം ഉപയോഗിച്ച് അന്വേഷണത്തിനു തടയിടുന്ന പ്രവണതയാണുള്ളതെന്നും രേഖയില്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ പാര്‍ലമെന്ററി വ്യാമോഹം വ്യാപകമായതായും രേഖ കുറ്റപ്പെടുത്തുന്നു. കേരളത്തിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചെങ്കിലും പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. താഴെ തട്ടില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നുവരുന്നതിനെ നേതൃത്വം പ്രോത്സാഹിപ്പിക്കുന്നില്ല. പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി തലങ്ങളില്‍ നിന്നുപോലും ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുക്കുന്നു.
ഒരുപക്ഷെ കോണ്‍ഗ്രസ്സും ബിജെപിയും സിപിഎമ്മിനെതിരെ ഉന്നയിക്കാന്‍ മടിക്കുന്ന ആരോപണങ്ങളാണ് നേതൃത്വം തന്നെ തയ്യാറാക്കിയ രേഖയിലുള്ളത്. എന്നാല്‍ അടസ്ഥാനപരമായ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാര്യമായി കാണുന്നില്ല. ഒരുപക്ഷെ മാധ്യമങ്ങള്‍ അത്തരം കാര്യങ്ങള്‍ കാര്യമായി പുറത്തുകൊണ്ടുവരാത്തതാകാം. ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള നിലപാട്, അതിനു വെല്ലുവിളിയുയര്‍ത്തുന്ന ഹൈന്ദവ ഫാസിസത്തെ എങ്ങനെ നേരിടാമെന്ന വീക്ഷമം, ഫാസിസത്തിന്റെ ഇരകളോട് എടുക്കേണ്ട നിലപാട്, ജാതി, മത, ലിംഗ വൈവിധ്യങ്ങളോടുള്ള ക്രിയാത്മക സമീപനം, സ്വത്വ രാഷ്ട്രീയം, സോഷ്യലിസ്റ്റ് സംവിധാനം പുനപരിശോധിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളോടുള്ള സമീപനം നിലവിലെ സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്തമല്ല എന്ന വിമര്‍ശനം വ്യാപകമാണ്.. അത്തരമൊരു സമീപനത്തിന്റെ വീഴ്ചയാണ് ബീഹാറില്‍ മഹാസഖ്യത്തില്‍ നിന്ന് മാറിനില്‍ക്കാനും കേരളത്തില്‍ ബിജെപി ശക്തിപ്പെടാനും കാരണമെന്നും ്ഒരു വിഭാഗം അണികള്‍ തന്നെ ചൂണ്ടികാട്ടുന്നു. കേരളത്തില്‍ മുസ്ലിം, കൃസ്ത്യന്‍ വിഭാഗങ്ങളുമായി കൂടുതല്‍ അടുക്കുന്നതിന് പദ്ധതികള്‍ നടപ്പാക്കണമെന്ന് പറയുമ്പോഴും പാര്‍ട്ടിയുടെ അടിത്തറയായ പിന്നോക്ക – ദളിത് വിഭാഗങ്ങളുടെ ചോര്‍ച്ച തടയാന്‍ എന്തു ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ നേരിയ വിജയത്തില്‍ അമിത ആത്മവിശ്വാസം വേണ്ടെന്ന്.രേഖ ഓര്‍മ്മിപ്പിക്കുന്നു ആണവ കരാറിന്റെ പേരില്‍ ഇടത് പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചപ്പോള്‍ യു.പി.എ സര്‍ക്കാര്‍ നിലംപതിക്കുമെന്ന് കരുതിയതുപോലുള്ള അമിതവിശ്വാസങ്ങള്‍ കൈയൊഴിയണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
മൂന്നാം മുന്നണിയെന്ന ആശയത്തിന് സമീപനരേഖയില്‍ പ്രാധാന്യം നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരേപോലെ എതിര്‍ക്കണമെന്ന് പറയുന്ന നയരേഖയില്‍ ഇടതുമതേതര ജനാധിപത്യ കൂട്ടായ്മയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കാമെങ്കിലും വിശദമായ വിലയിരുത്തല്‍ വേണമെന്ന നിര്‍ദേശവും സമീപന രേഖയിലുണ്ട്. അതേസമയം കേരളമൊഴിച്ചുളള സംസ്ഥാനങ്ങളിലെങ്കിലും കോണ്‍ഗ്രസ്സും മറ്റുപാര്‍ട്ടികളുമായി ഐക്യെപ്പെട്ട് ബിജെപിയെ നേരിടണമെന്ന അഭിപ്രായം നിരവധി പ്രവ്#ത്തകര്‍ക്കുണ്ട്. ഇരുവിഭാഗങ്ങലേയും ഒരുപോലെ കാണുന്ന സമീപനം പാര്‍ട്ടിയെ വീണ്ടും ഒറ്റപ്പെടുത്തുകയേ ഉള്ളു എന്ന വാദം പ്ലീനത്തില്‍ ശക്തമായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നക്‌സലുകളടക്കമുള്ള മുഴുവന്‍ ഇടതുപാര്‍ട്ടികളുമായുള്ള ബന്ധവും ചര്‍ച്ചാവിഷയമാകും.
ബംഗാളിനൊപ്പം കേരള പാര്‍ട്ടി ഘടകത്തിനും പ്ലീനം വളരെ പ്രധാനമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായി എന്നതാണ് അതിനുള്ള പ്രധാന കാരണം. പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തുമുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചും മുന്നണി വിട്ട ചില പാര്‍ട്ടികളെയെങ്കിലും തിരിച്ചു കൊണ്ടുവരികയും ചെയ്യാതെ വിജയിക്കാനാവില്ല എന്ന നിലപാടാണ് ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കുമുള്ളത്. പിണറായി – വി എസ് ഭിന്നതകളും പരിഹരിക്കണണം. പുതുതലമുറയെ ആകര്‍ഷിക്കാനുള്ള നയസമീപനങ്ങള്‍ വേണമെന്നുമുള്ള ആവശ്യവും ശക്തമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in