ചൊവ്വാദോഷത്തില്‍ നിന്ന് ഞങ്ങളെ മോചിപ്പിക്കൂ
രാജ്യം മുഴുവന്‍ മംഗള്‍യാന്‍ വിജയം ആഘോഷിക്കുമ്പോള്‍ കോഴിക്കോട് ഒരു പെണ്‍കുട്ടിയുടെ രോദനമാണിത്. ഇന്നത്തെ കേരളകൗമുദിയില്‍ പി സി ഹാരിഷാണ് സമൂഹത്തോടുള്ള ഈ പെണ്‍കുട്ടിയുടെ ചോദ്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇടറിയ ശബ്ദത്തോടെ ആ പെണ്‍കുട്ടി ചോദിച്ചു, ‘എന്ത് ചരിത്ര നേട്ടമാണ് സാര്‍ ഈ മംഗള്‍യാന്‍ ഞങ്ങള്‍ക്ക് സമ്മാനിക്കാന്‍ പോകുന്നത് ? ഒരു നേട്ടവും വേണ്ട… ഈ നശിച്ച ചൊവ്വാദോഷത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കാന്‍ കഴിയുമോ ഈ ദൗത്യത്തിന് ? ‘ പ്ലസ് ടു സോഷ്യോളജി ക്ലാസില്‍ ചൊവ്വാ പര്യവേഷണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്ന […]
രാജ്യം മുഴുവന്‍ മംഗള്‍യാന്‍ വിജയം ആഘോഷിക്കുമ്പോള്‍ കോഴിക്കോട് ഒരു പെണ്‍കുട്ടിയുടെ രോദനമാണിത്. ഇന്നത്തെ കേരളകൗമുദിയില്‍ പി സി ഹാരിഷാണ് സമൂഹത്തോടുള്ള ഈ പെണ്‍കുട്ടിയുടെ ചോദ്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ഇടറിയ ശബ്ദത്തോടെ ആ പെണ്‍കുട്ടി ചോദിച്ചു, ‘എന്ത് ചരിത്ര നേട്ടമാണ് സാര്‍ ഈ മംഗള്‍യാന്‍ ഞങ്ങള്‍ക്ക് സമ്മാനിക്കാന്‍ പോകുന്നത് ? ഒരു നേട്ടവും വേണ്ട… ഈ നശിച്ച ചൊവ്വാദോഷത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കാന്‍ കഴിയുമോ ഈ ദൗത്യത്തിന് ? ‘
പ്ലസ് ടു സോഷ്യോളജി ക്ലാസില്‍ ചൊവ്വാ പര്യവേഷണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്ന ഡോ. സുബ്രഹ്മണ്യദാസ്. ഒരു നിമിഷം വാക്കുകള്‍ കിട്ടാതെ പതറി. ക്ലാസില്‍ പരിപൂര്‍ണ നിശ്ശബ്ദത… എല്ലാ കണ്ണുകളും ആ പെണ്‍കുട്ടിയുടെ മുഖത്ത്. പിന്നൊന്നും പറഞ്ഞില്ല അവള്‍. ഡെസ്‌ക്കില്‍ തല ചായ്ച് തേങ്ങിത്തേങ്ങി കരഞ്ഞു … രണ്ടായിരിത്തിലേറെ പെണ്‍കുട്ടികള്‍ പഠിക്കുന്ന കോഴിക്കോട്ടെ ചാലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മംഗള്‍യാന്‍ വിജയം പടക്കം പൊട്ടിച്ചും മിഠായി വിതരണം നടത്തിയുമൊക്കെ ആഘോഷിക്കാനുള്ള പ്ലാന്‍ അവസാനനിമിഷം മാറ്റിയത് ഈ ഒരൊറ്റ ചോദ്യത്തെ തുടര്‍ന്നായിരുന്നു.
നഗരഹൃദയത്തിലാണ് സ്‌കൂളെങ്കിലും ഇവിടെ പഠിക്കുന്ന കുട്ടികളിലേറെയും ഗ്രാമവാസികള്‍. ചൊവ്വയെന്ന് കേള്‍ക്കുമ്പോള്‍ ഇവരുടെ മനസ്സില്‍ തെളിയുക ചൊവ്വാദോഷത്താല്‍ മംഗല്യഭാഗ്യം നിഷേധിക്കപ്പെട്ട സ്ത്രീകളെയാണ്. തേങ്ങിക്കരയുന്ന ആ പെണ്‍കുട്ടിയുടെ വീട്ടിലുമുണ്ട് തോരാക്കണ്ണീരുമായി ഇതുപോലൊരു ഏടത്തി…
മംഗള്‍യാന്‍ വിജയം ആഘോഷിക്കാനുള്ളതല്ലെന്നും അന്ധ വിശ്വാസങ്ങള്‍ക്കെതിരെ പോരാടാനുള്ളതാണെന്നും അദ്ധ്യാപകര്‍ തിരിച്ചറിഞ്ഞു. അവരുടെ വാക്കുകള്‍ വിദ്യാര്‍ത്ഥിനികള്‍ക്കാവേശമായി. ചര്‍ച്ചകള്‍ സജീവമായി. അന്ധവിശ്വാസങ്ങള്‍ക്കെതിരെ നഗരത്തിലൂടെ പ്ലക്കാര്‍ഡുമേന്തിയൊരു ബോധവത്കരണയാത്രയ്ക്ക് തീരുമാനമായി.
‘ഇനിയെങ്കിലും ചൊവ്വാദോഷത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡ് കൈയിലേന്താന്‍ പെണ്‍കുട്ടികള്‍ മത്സരിച്ചു. പ്ലക്കാര്‍ഡുകളേന്തി മുദ്രാവാക്യം വിളികളുമായി ഇന്നലെ ഉച്ചയോടെ ഇവര്‍ നഗരത്തില്‍ റാലി നടത്തി. ചിത്രടീച്ചറും ആശടീച്ചറും സുജിത്ത് മാഷും രാജന്‍ മാഷും രാധാകൃഷ്ണന്‍ മാഷുമൊക്കെ നേതൃത്വം നല്‍കി.
കുട്ടികള്‍ നടത്തിയ റാലിയെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി യു. കലാനാഥന്‍ മാസ്റ്റര്‍ അഭിനന്ദിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in