കേരള രാഷ്ട്രീയം അരുവിക്കരയിലേക്ക്
കെ എം മാണിയുമായി ബന്ധപ്പെട്ട ബാര്‍ കോഴ വിഷയം ക്ലൈമാക്‌സിനോടടുക്കുമ്പോഴാണ് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വരുന്നത്. ബാര്‍ വിഷയവുമായി ബന്ധപ്പെട്ട് യുഡിഎഫ് ക്ഷീണത്തിലാണ്. ജി കാര്‍ത്തികേയന്റെ ഭാര്യയൊ തന്നെ രംഗത്തിറക്കി അതിനെ മറികടക്കാമെന്നാണ് അവരുടെ പ്രതീക്ഷ. എല്‍ഡിഎഫ് ആകട്ടെ കരുത്തനായ എം വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. പിണറായിയും കോടിയേരിയുമൊക്കെ പ്രചാരണത്തിനു നേതൃത്വം വഹിക്കുമ്പോള്‍ മറുവശത്ത് സാക്ഷാല്‍ ആന്റണിയും സുധിരനുമൊക്കെ സജീവമാകും. പിന്നെ കരുത്തുറ്റ റെബലുകളുണ്ടാകാനിടയുണ്ട്. സാക്ഷാല്‍ പി സി ജോര്‍ജ്ജ് അഴിമതിവിരുദ്ധ സ്ഥാനാര്‍ത്ഥിയുമായി രംഗത്തിറങ്ങാനിടയുണ്ട്. പി […]
കെ എം മാണിയുമായി ബന്ധപ്പെട്ട ബാര്‍ കോഴ വിഷയം ക്ലൈമാക്‌സിനോടടുക്കുമ്പോഴാണ് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വരുന്നത്. ബാര്‍ വിഷയവുമായി ബന്ധപ്പെട്ട് യുഡിഎഫ് ക്ഷീണത്തിലാണ്. ജി കാര്‍ത്തികേയന്റെ ഭാര്യയൊ തന്നെ രംഗത്തിറക്കി അതിനെ മറികടക്കാമെന്നാണ് അവരുടെ പ്രതീക്ഷ. എല്‍ഡിഎഫ് ആകട്ടെ കരുത്തനായ എം വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. പിണറായിയും കോടിയേരിയുമൊക്കെ പ്രചാരണത്തിനു നേതൃത്വം വഹിക്കുമ്പോള്‍ മറുവശത്ത് സാക്ഷാല്‍ ആന്റണിയും സുധിരനുമൊക്കെ സജീവമാകും. പിന്നെ കരുത്തുറ്റ റെബലുകളുണ്ടാകാനിടയുണ്ട്. സാക്ഷാല്‍ പി സി ജോര്‍ജ്ജ് അഴിമതിവിരുദ്ധ സ്ഥാനാര്‍ത്ഥിയുമായി രംഗത്തിറങ്ങാനിടയുണ്ട്. പി സി തോമസ് മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പിന്നെ സ്വാഭാവികമായും ബിജെപിയും.
പലപ്പോഴും സംഭവിക്കാറുള്ള പോലെ കേരള രാഷ്ട്രീയത്തിന്റെ തന്നെ ഭാവിയെയാണ് ഈ തെരഞ്ഞെടുപ്പ് സ്വാധീനിക്കാന്‍ പോകുന്നത്. പിന്നാലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും അസംബ്ലി തെരഞ്ഞെടുപ്പും വരുന്നു. അതിന്റെയെല്ലാം ടെസ്റ്റ് ഡോസായി അരുവിക്കര മാറാന്‍ പോകുന്നു.
യു.ഡി.എഫിനാണ് എല്‍ഡിഎഫിനേക്കാള്‍ അരുവിക്കര അഭിമാന വിഷയമാകുന്നത്. ഒന്നാമത് സിറ്റിംഗ് സീറ്റ്. അതും സീനിയര്‍ നേതാവും സര്‍വ്വസമ്മതുമായിരുന്ന കാര്‍ത്തികേയന്റെ. പിന്നെ ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ പോലും പരാജയം ബാധിച്ചേക്കാം എന്ന ഭയം നേതാക്കള്‍ക്കുണ്ട്. അടുത്തകാലത്ത് നടന്ന പൊതു തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളുമെല്ലാം യുഡുഎഫ് മേല്‍കൈ നേടിയവയാണ്. 2006ല്‍ ഇടതുതരംഗം വീശിയടിച്ചപ്പോള്‍ പോലും കാര്‍ത്തികേയന്‍ 2000ല്‍പ്പരം വോട്ടിന് വിജയിച്ച സീറ്റാണിത്. അവിടെ ഇപ്പോള്‍ തോല്‍ക്കുക യുഡിഎഫിന് അചിന്തനീയമാണ്. അതിനാല്‍ തന്നെ സഹതാപതരംഗത്തെയായിരിക്കും അവരാശ്രയിക്കുക. അതിനാല്‍ തന്നെ കാര്‍ത്തികേയന്റെ പത്‌നനി ഡോ സുലേഖ തന്നെയായിരിക്കും സ്ഥാനാര്‍ഥിയാകാനിട. അല്ലെങ്കില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്.പ്രശാന്തിനാണ് സാധ്യത. അതുവഴി പാര്‍്ട്ടിയിലെ യുവജനങ്ങളെ ആവേശഭരിതരാക്കാം. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി വന്നുപോയതിനു പുറകെ.
എല്‍ഡിഎഫും കണക്കുകളുമായി തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അരുവിക്കര നിയമസഭാ മണ്ഡലത്തില്‍നിന്ന് എ.സമ്പത്തിനായിരുന്നു ഭൂരിപക്ഷം. അതും 4000ലധികം.
പൊതുരാഷ്ട്രീയവിഷയങ്ങള്‍ തന്നെയായിരിക്കും അരുവിക്കരയിലെ മുഖ്യവിഷയം. അതില്‍ മുഖ്യം മാണിതന്നെ. വരും ദിവസങ്ങളില്‍ അതുമായി ബന്ധപ്പെട്ട് പല സംഭവവികാസങ്ങള്‍ക്കും സാധ്യതയുണ്ട്. മാണിയുടെ നില കൂടുതല്‍ പരുങ്ങലിലേക്ക് നീങ്ങുകയാണ്. കേസില്‍ അഴിമതി നിരോധ നിയമപ്രകാരം വിജിലന്‍സ് കുറ്റപത്രം തയാറാക്കി എന്നാണ് റിപ്പോര്‍ട്ട്. മാണിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനി നിയമോപദേശത്തില്‍ ലഭിക്കുന്ന പഴുതുകള്‍ മാത്രമായിരിക്കും മാണിക്ക് പ്രതീക്ഷ. അതോടൊപ്പം റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിനുശേഷം മാത്രം പ്രസിദ്ധികരിക്കാനായിരിക്കും നീക്കം.
ബിജു രമേശിന്റെ െ്രെഡവര്‍ അമ്പിളിയുടെ നുണപരിശോധന, ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ നാല് ഫോണ്‍കോളുകള്‍, ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ യോഗത്തിലെ മിനുട്‌സ്, ബാര്‍ ഉടമകള്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍, പ്രസ്തുതദിവസങ്ങളിലെ ഫോണ്‍ കോളുകള്‍ തുടങ്ങിയവയെല്ലാം മാണിക്കെതിരായ തെളിവുകളാണ്. മാണിയുമായി രാജ്കുമാര്‍ ഉണ്ണി സംസാരിച്ചതിനും വ്യക്തമായ തെളിവ് അന്വേഷണ സംഘത്തിന് കിട്ടിയതായി കേള്‍ക്കുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതായി നേതൃത്വത്തിനു ബോധ്യമായിട്ടുണ്ട്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാണി രാജിവെക്കേണ്ടതായിരുന്നു എന്ന അഭിപ്രായം വളരെ ശക്തമായിട്ടുണ്ട്. മാണി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും പ്രതിക്കൂട്ടിലാണ്. പ്രചാരണത്തിനു നേതൃത്വം കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഉമ്മന്‍ ചാണ്ടി. അതിന് ആന്റണിയും സുധീരനും തന്നെ വേണ്ടിവരും. വിജയിച്ചാല്‍ ഒരുപാട് വിഷയങ്ങളില്‍ നിന്ന് യുഡിഎഫിന് രക്ഷപ്പെടാം. എന്നാല്‍ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവിട്ട് ചെന്നിത്തല തന്നെ കളിക്കുമോ എന്ന ഭയം അവര്‍ക്കില്ലാതില്ല. അടുത്ത മുഖ്യമന്ത്രി മോഹി കൂടിയായ ചെന്നിത്തലക്ക് ഈ തെരഞ്ഞെടുപ്പ് തോല്‍ക്കുന്നതായിരിക്കും താല്‍പ്പര്യം.
മറുവശത്ത് വിഎസ് തന്നെയാണ് എല്‍ഡിഎഫിലെ പ്രധാന പ്രശ്‌നം. വിഎസിനെ ഒതുക്കാന്‍ യെച്ചൂരിക്കുപോലും ആകുന്നില്ല. എന്നാല്‍ വിഎസിനെതിരെ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ നടപടിയെടുക്കാനും ധൈര്യമില്ല. വിജയകുമാറിന് സ്ഥാനാര്‍ത്ഥിയാകാന്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ലത്രെ. തോറ്റുപോയാല്‍ വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബോധിക്കുമെന്ന് അദ്ദേഹത്തിനറിയാം. ഒരുപക്ഷെ അതുവഴി നഷ്ടപ്പെടുക മന്ത്രിസ്ഥാനമായിരിക്കും. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാതിരിക്കാനാവില്ലല്ലോ. സെക്രട്ടറി സ്ഥാനത്തുനിന്നൊഴിഞ്ഞശേഷം കാര്യമായ ഉത്തരവാദിത്തമില്ലാത്ത പിണറായിയായിരിക്കും പ്രചാരണ നേതൃത്വം എന്ന് കേള്‍ക്കുന്നു. എന്നാല്‍ അപ്പോള്‍ വിഎസ് രംഗത്തിറങ്ങുമോ എന്ന ആശങ്കയുമുണ്ട്. ആന്റണിയെ നേരിടാന്‍ വിഎസിനു മാത്രമേ കഴിയൂ എന്ന് എല്‍ഡിഎഫിലെ എല്ലാവര്‍ക്കുമറിയാം. എല്‍ഡിഎഫ് വിജയിച്ചാല്‍ ഗുണം പിണറായിക്കും തോറ്റാല്‍ ഗുണം തനിക്കുമാണെന്ന് വിഎസിനറിയാം. അടുത്ത നിയമസഭയിലേക്ക് മത്സരിക്കാനും ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാകാനും ചരടുകള്‍ നീക്കുകയാണ് അദ്ദേഹം. അതാണ് എല്‍ഡിഎഫിന്റെ പേടിസ്വപ്‌നവും.
പൊതുരാഷ്ട്രീയത്തോടൊപ്പം വികസനവിഷയങ്ങളും തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരും. വിഴിഞ്ഞം പദ്ധതി സജീവവിഷയമായിരിക്കും. മറുവശത്ത് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചാകും ബി.ജെ.പി.യുടെ പ്രചാരണം. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1834 വോട്ട് മാത്രമായിരുന്നു ബി.ജെ.പി.യുടെ സമ്പാദ്യമെങ്കില്‍ 2011ല്‍ അത് 7600 കവിഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അത് 15000ത്തോളമായി. ഇത്തവണ അതും വര്‍ദ്ധിപ്പിക്കാനാണ് അവരുടെ നീക്കം. അതെങ്ങിനെ തങ്ങളെ ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇരുമുന്നണികളും. അതിനെല്ലാം പുറമെയാണ് പി സി ജോര്‍ജ്ജും പി സി തോമസും സൃഷ്ടിക്കുന്ന വിഷയങ്ങള്‍. പി സി ജോര്‍ജ്ജ് തങ്ങളെ പിന്തുണക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. തോമസ് പിന്മാറുമെന്നും. എന്തായാലും ഏതാനും ദിവസങ്ങള്‍ക്കിടയില്‍ ചിത്രം പൂര്‍ണ്ണമായും വ്യക്തമാകും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in