കേരളീയം : പോലീസ് നടപടിയില്‍ പ്രതിഷേധം
പരിസ്ഥിതിമനുഷ്യാവകാശ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി 1998 മുതല്‍ തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയ്ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന പോലീസ് ഇടപെടലില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. കേരളീയത്തിന്റെ 18ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 23ന് നടത്തിയ ‘നിലാവ് കൂട്ടായ്മ, സംഗീതരാവ്, സ്‌നേഹസംഗമം’ എന്ന പരിപാടിക്ക് നേരെയാണ് അടുത്തിടെ വീണ്ടും പോലീസ് ഇടപെടലുണ്ടായത്. തൃശൂര്‍ നഗരാതിര്‍ത്തിയിലുള്ള പുഴയ്ക്കല്‍ വില്ലേജില്‍ (അടാട്ട് ഗ്രാമപഞ്ചായത്ത്) ഒരു സ്വകാര്യ സ്ഥലത്ത് വച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കേരളീയം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പത്ത് വര്‍ഷത്തിലേറെയായി ഇത്തരത്തില്‍ നിലാവ് […]
പരിസ്ഥിതിമനുഷ്യാവകാശ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി 1998 മുതല്‍ തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയ്ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന പോലീസ് ഇടപെടലില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. കേരളീയത്തിന്റെ 18ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 23ന് നടത്തിയ ‘നിലാവ് കൂട്ടായ്മ, സംഗീതരാവ്, സ്‌നേഹസംഗമം’ എന്ന പരിപാടിക്ക് നേരെയാണ് അടുത്തിടെ വീണ്ടും പോലീസ് ഇടപെടലുണ്ടായത്. തൃശൂര്‍ നഗരാതിര്‍ത്തിയിലുള്ള പുഴയ്ക്കല്‍ വില്ലേജില്‍ (അടാട്ട് ഗ്രാമപഞ്ചായത്ത്) ഒരു സ്വകാര്യ സ്ഥലത്ത് വച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കേരളീയം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പത്ത് വര്‍ഷത്തിലേറെയായി ഇത്തരത്തില്‍ നിലാവ് കൂട്ടായ്മ സംഘടിപ്പിച്ചുവരുന്നു. പൗര്‍ണ്ണമി ദിവസമോ അതിനടുത്തുള്ള ദിവസങ്ങളിലോ തിരക്കൊഴിഞ്ഞ ഏതെങ്കിലും തുറന്നപ്രദേശത്ത് പാട്ടും സൗഹൃദവും ചര്‍ച്ചകളുമൊക്കെയായി ഒരു രാത്രിയില്‍ സുഹൃത്തുക്കള്‍ ഒത്തുകൂടുന്ന പരിപാടിയാണ് നിലാവ് കൂട്ടായ്മ. കേരളീയം വാര്‍ഷികാഘോഷം കൂടാതെ മൂന്ന് കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഇത്തവണ കൂട്ടായ്മ സംഘടിപ്പിച്ചത്. ഒന്ന്, വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതകള്‍ക്കെതിരെ ഒരുമിച്ചിരിക്കേണ്ടുന്നതിന്റെ ആവശ്യകത. രണ്ട്, കേരളീയത്തിന്റെ 18ാം പിറന്നാള്‍. മൂന്ന്, 2014 ഡിസംബര്‍ 22 അര്‍ദ്ധരാത്രിയില്‍ കേരളീയം ഓഫീസിലുണ്ടായ അകാരണമായ പോലീസ് റെയ്ഡിന്റെ വാര്‍ഷികത്തില്‍ അന്ന് അതിനെതിരെയുണ്ടായ ജാഗ്രതകളെ ഓര്‍മ്മിച്ചെടുക്കല്‍. ഇക്കാര്യങ്ങളെല്ലാം പരാമര്‍ശിച്ചുകൊണ്ടുതന്നെ നോട്ടീസ് അടിക്കുകയും സുഹൃത്തുക്കളെ ക്ഷണിക്കുകയും ചെയ്തിരുന്നു. വൈകീട്ട് 4.00 മണി മുതല്‍ രാത്രി 10.00 മണി വരെയായിരുന്നു പരിപാടി. എട്ടുമണിയോടെ ആ പ്രദേശത്തിന്റെ പരിധിയില്‍ വരുന്ന പേരാമംഗലം പോലീസ് സ്‌റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള ഏഴ്എട്ട് പോലീസുകാര്‍ സ്ഥലത്തേക്ക് കടന്നുവന്നു. വന്നയുടന്‍ പോലീസുകാര്‍ കൂട്ടായ്മയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്താന്‍ തുടങ്ങി. പരിപാടി നടക്കുന്ന വേദിക്ക് ചുറ്റും അവര്‍ കൂടിനിന്നു. സ്ഥലം എസ്.ഐയുടെ അനുമതി വാങ്ങാതെ ഇത്തരത്തിലൊരു പരിപാടി നടത്താന്‍ കഴിയില്ല എന്ന് എസ്.ഐ പറഞ്ഞു. സ്വകാര്യസ്ഥലത്ത്, മൈക്ക് ഒന്നും ഉപയോഗിക്കാതെ, ആര്‍ക്കും ശല്യമില്ലാതെ നടത്തുന്ന പരിപാടിക്ക് പോലീസ് അനുമതിയുടെ ആവശ്യമില്ലെന്നിരിക്കെയാണ് ഈ വാദം അദ്ദേഹം ഉന്നയിച്ചത്. ‘ഒരിക്കല്‍ റെയ്ഡ് നടന്ന സ്ഥാപനമായതിനാലും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതിനാലുമാണ് അന്വേഷിച്ചു വന്നത്’ എന്നായിരുന്നു തുടര്‍ന്ന് അദ്ദേഹത്തിന്റെ വിശദീകരണം. അതൊന്നും സ്വകാര്യസ്ഥലത്ത് ഇത്തരത്തിലുള്ള ഒരു പരിപാടി നടത്തുന്നതിന് പോലീസിനെ മുന്‍കൂറായി അറിയിക്കണം എന്നതിന് മാനദണ്ഢമാകുന്നില്ല. വിവാഹം പോലെ ക്ഷണിക്കപ്പെട്ട അതിഥികളുള്ള ഒരു ഇന്‍ഹൗസ് പരിപാടിയാണ് ഇതെന്നും പത്ത് വര്‍ഷമായി ഇത് നടത്താറുണ്ടെന്നും പറഞ്ഞ കേരളീയം പ്രവര്‍ത്തകരോട് അതൊക്കെ ‘അന്തസ്സുള്ള’ പരിപാടികളല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.’കൊഗ്‌നിസബിള്‍ ഒഫന്‍സ്’ നടക്കാന്‍ ഇടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വന്നതെന്നും ലോക്കല്‍ പോലീസിന് അത് അന്വേഷിക്കാന്‍ ബാധ്യതയുണ്ടെന്നും എസ്.ഐ തുടര്‍ന്ന് വിശദീകരിച്ചു. നിയമവ്യവസ്ഥയെ അംഗീകരിക്കുന്നവരെന്ന നിലയില്‍ വിവരങ്ങള്‍ അന്വേഷിക്കുന്നതിനുള്ള പോലീസിന്റെ നിയമപരമായ ഉത്തരവാദിത്തത്തെ മാനിക്കുന്നുണ്ടെന്നും എന്നാല്‍ പരിപാടി തടയുന്നതിന് നിയമമില്ലാത്തതിനാല്‍ അത് തടസ്സപ്പെടുത്തരുതെന്നും കേരളീയം പ്രവര്‍ത്തകര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് പിരിഞ്ഞുപോയത്.
2014 ഡിസംബര്‍ 22ന് അര്‍ദ്ധരാത്രിയില്‍ നടന്ന അകാരണമായ റെയ്ഡിന് ശേഷം കേരളീയത്തിന് നേരെ ഇത്തരം പോലീസിംഗ് ആവര്‍ത്തിക്കപ്പെടുന്നതില്‍ ഞങ്ങള്‍ക്ക് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ‘ഒരിക്കല്‍ റെയ്ഡ് ചെയ്യപ്പെട്ട സ്ഥാപനമാണെന്നും കൊഗ്‌നിസബിള്‍ ഒഫന്‍സ് നടക്കാന്‍ ഇടയുണ്ടെന്നുമുള്ള പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്നാണ് വന്നത്’ എന്ന എസ്.ഐയുടെ വിശദീകരണം കേരളീയത്തിനെ ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള സംസ്ഥാന പോലീസിന്റെ ബോധപൂര്‍വ്വമായ ശ്രമമായാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്.
കേരളീയം മാസിക 17 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന തൃശൂര്‍ കൊക്കാലെയിലുള്ള ഓഫീസ് 2014 ഡിസംബര്‍ 22 അര്‍ദ്ധരാത്രിയില്‍ നാല്‍പ്പതില്‍ അധികം വരുന്ന സായുധരായ പോലീസ് സേന റെയ്ഡു ചെയ്യുകയും മാസികയുടെ കോപ്പികള്‍ കണ്ടുകെട്ടുകയും കേരളീയം നടത്തിയ പരിപാടികളുടെ നോട്ടീസുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയ കൊണ്ടുപോവുകയും കേരളീയം ഓഫീസില്‍ താമസിച്ചിരുന്ന ജീവനക്കാരും സുഹൃത്തുക്കളുമായ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി രാവിലെ വരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരമനുസരിച്ചാണ് കേരളീയം റെയ്ഡ് ചെയ്തതെന്നായിരുന്നു അന്നും ജില്ലാ പോലീസ് അക്കാര്യത്തില്‍ നല്‍കിയ വിശദീകരണം. റെയ്ഡിന്റെ കാരണമെന്തെന്ന് വ്യക്തമാക്കാന്‍ പോലീസ് തയ്യാറായിരുന്നുമില്ല. റെയ്ഡിനെ തുടര്‍ന്ന് ഒരു കേസും കേരളീയത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, റെയ്ഡിന്റെ കാരണം വ്യക്തമാക്കാനാവശ്യപ്പെട്ട് പല കേന്ദ്രങ്ങളിലും ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്കും അവര്‍ക്ക് മറുപടി കിട്ടിയിട്ടിയിട്ടുമില്ല. അന്ന് കേരളീയം നല്‍കിയ പരാതി മനുഷ്യാവകാശ കമ്മീഷന്‍ കേസ് നമ്പറിട്ട് ഫയലില്‍ സ്വീകരിച്ചിരുന്നെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. റെയ്ഡിനെ തുടര്‍ന്ന് കേസൊന്നും എടുക്കാതിരുന്നിട്ടും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു മാദ്ധ്യമ സ്ഥാപനത്തിന് നേരെയുണ്ടായ ജനാധിപത്യവിരുദ്ധമായ പോലീസിംഗിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധങ്ങളുയര്‍ന്നിട്ടും കേരളീയം ഇപ്പോഴും എന്തോ വിധ്വംസക പ്രവര്‍ത്തനം നടത്തുന്നു എന്ന തരത്തിലുള്ള പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയുന്നതല്ല.
ജനാധിപത്യപരവും അഹിംസാത്മകവുമായ ജനകീയ സമരങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് പരിസ്ഥിതിസാമൂഹിക വിഷയങ്ങളില്‍ മാദ്ധ്യമ ഇടപെടല്‍ നടത്തുന്ന കേരളീയം ഒരു വിധത്തിലുള്ള വിധ്വംസകജനാധിപത്യവിരുദ്ധ രാഷ്ട്രീയത്തേയും പിന്തുണയ്ക്കുന്നില്ല എന്നത് സുതാര്യമായ അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യക്തമാണ്. സംശയനിവാരണത്തിന്റെ പേരില്‍, നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു മാദ്ധ്യമ സ്ഥാപനത്തിനു നേരെ പോലീസ് തുടര്‍ച്ചയായി നടത്തുന്ന ഇത്തരം ഇടപെടലുകള്‍ അടിയന്തരാവസ്ഥയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. കേരളത്തിലും ഇന്ത്യയിലും നടന്നുവരുന്ന നിരവധി പരിസ്ഥിതി സംരക്ഷണ സമരങ്ങളെയും സാമൂഹികനീതിക്കായുള്ള പോരാട്ടങ്ങളെയും പിന്തുണയ്ക്കുന്ന ഒരു മാദ്ധ്യമമായതിനാലും വിവിധധാരകളില്‍പ്പെട്ട പരിസ്ഥിതിമനുഷ്യാവകാശജനകീയ സമരപ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കലാപ്രവര്‍ത്തകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ ഒരു പൊതുഇടം കൂടിയായതിനാലുമാണ് കേരളീയം ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയിരിക്കുന്നതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. നിയമവ്യവസ്ഥയെ വക്രീകരിച്ചും ജനാധിപത്യത്തെ കളങ്കപ്പെടുത്തിയും നടത്തുന്ന ഈ പോലീസിംഗ് അപരശബ്ദങ്ങളെ നിശബ്ദമാക്കാനും ഭീഷണിപ്പെടുത്താനുമുള്ള ഭരണകൂട ദൗത്യത്തിന്റെ ഭാഗമാണെന്ന് അതിനാല്‍ തന്നെ ഞങ്ങള്‍ കരുതുന്നു. ജനകീയ സമരങ്ങളുടെയും പരിസ്ഥിതിസാമൂഹികമനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെയും ഒരു പൊതു പ്ലാറ്റ്‌ഫോമുകള്‍ തകര്‍ക്കുന്നതിനുള്ള ഭരണകൂടത്തിന്റെ ഇത്തരം അമിതാധികാരപ്രയോഗങ്ങളെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. ജനങ്ങള്‍ക്ക് സ്വതന്ത്രമായി ഒത്തുചേരാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനുമുള്ള പ്രാഥമികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പൊതുസമൂഹം രംഗത്തുവരണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
1. ബി.ആര്‍.പി. ഭാസ്‌കര്‍ (മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍),
2. ആനന്ദ് (എഴുത്തുകാരന്‍),
3. കാനം രാജേന്ദ്രന്‍ (സംസ്ഥാന സെക്രട്ടറി, സി.പി.ഐ),
4. സക്കറിയ (എഴുത്തുകാരന്‍),
5. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ
6. ഡോ. ജെ. ദേവിക (അസോസിയേറ്റ് പ്രൊഫസര്‍, സി.ഡി.എസ്),
7. ബിനോയ് വിശ്വം (മുന്‍ മന്ത്രി),
8. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് (എഴുത്തുകാരന്‍),
9. സി.കെ. ജാനു (ആദിവാസി ഗോത്രമഹാസഭ),
10. കെ.കെ. രമ (ആര്‍.എം.പി),
11. ഡോ. എം.കെ. പ്രസാദ് (എഡിറ്റര്‍, ശാസ്ത്രഗതി),
12. പി.കെ. പാറക്കടവ് (എഴുത്തുകാരന്‍),
13. ഡോ. വി.എസ്. വിജയന്‍ (ജൈവവൈവിദ്ധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍),
14. എസ്.പി. ഉദയകുമാര്‍ (കൂടംകുളം ആണവനിലയ വിരുദ്ധസമരം),
15. സി.ആര്‍. നീലകണ്ഠന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍),
16. ജിയോ ജോസ് (ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം),
17. പ്രൊഫ. സാറാ ജോസഫ് (ആം ആദ്മി പാര്‍ട്ടി),
18. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് (എഡിറ്റര്‍, ചന്ദ്രിക ആഴ്ച്ചപ്പതിപ്പ്),
19. എന്‍.പി. രാജേന്ദ്രന്‍ (മാദ്ധ്യമപ്രവര്‍ത്തകന്‍),
20. ഷീബ അമീര്‍ (സൊലൈസ്),
21. ആറുമുഖന്‍ പത്തിച്ചിറ (പ്ലാച്ചിമട സമരഐക്യദാര്‍ഢ്യ സമിതി),
22. സണ്ണി പൈകട (ഭക്ഷ്യസ്വരാജ്),
23. കെ. സഹദേവന്‍ (സമ്പൂര്‍ണ്ണ ക്രാന്തി വിദ്യാലയം, ഗുജറാത്ത്),
24. കെ.പി. ഇല്യാസ് (കേരള ജൈവകര്‍ഷക സമിതി),
25. വിളയോടി വേണുഗോപാലന്‍ (ചെയര്‍പേഴ്‌സണ്‍, പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമര സമിതി),
26. ഡോ. ജി.ഡി. മാര്‍ട്ടിന്‍ (ഗവേഷകന്‍),
27. കെ. അരവിന്ദാക്ഷന്‍ (എഴുത്തുകാരന്‍),
28. സി.ആര്‍. പരമേശ്വരന്‍ (എഴുത്തുകാരന്‍),
29. ഡോ. ടി.വി. സജീവ് (ശാസ്ത്രജ്ഞന്‍, കെ.എഫ്.ആര്‍.ഐ),
30. കെ. രാമചന്ദ്രന്‍ (ആരോഗ്യ മനുഷ്യാവകാശ പ്രവര്‍ത്തകന്‍),
31. സി. ഗൗരീദാസന്‍ നായര്‍ (മാധ്യമ പ്രവര്‍ത്തകന്‍),
32. എം.എ. റഹ്മാന്‍ (എഴുത്തുകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍),
33. സന്തോഷ് കലഞ്ഞൂര്‍ (ക്വാറി വിരുദ്ധ സമരപ്രവര്‍ത്തകന്‍),
34. വി. ശശികുമാര്‍ (ചലച്ചിത്ര സംവിധായകന്‍)
35. കെ.എ. ആന്റണി (മാദ്ധ്യമ പ്രവര്‍ത്തകന്‍),
36. സാബ്ലു തോമസ് (മാദ്ധ്യമ പ്രവര്‍ത്തകന്‍),
37. വീരാന്‍കുട്ടി (കവി),
38. കെ.സി. ഉമേഷ്ബാബു (കവി),
39. അന്‍വര്‍ അലി (കവി),
40. പി.എന്‍. ഗോപീകൃഷ്ണന്‍ (കവി),
41. കെ.പി. സേതുനാഥ് (മാധ്യമപ്രവര്‍ത്തകന്‍),
42. കല്‍പ്പറ്റ നാരായണന്‍ (കവി),
43. ഡോ. കെ.എന്‍. അജോയ്കുമാര്‍ (മാസ് മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ്),
44. ബാബുജി (ക്രഷര്‍ക്വാറി വിരുദ്ധ സമതി),
45. അഡ്വ. വി. ഹരീഷ് (അഭിഭാഷകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍),
46. മുസഫര്‍ അഹമ്മദ് (മാദ്ധ്യമ പ്രവര്‍ത്തകന്‍),
47. അമ്പലക്കാട് വിജയന്‍ (പട്ടികജാതിപട്ടികവര്‍ഗ്ഗ സംരക്ഷണ സമിതി),
48. എസ്. ഫെയ്‌സി (പരിസ്ഥിതി ശാസ്ത്രജ്ഞന്‍),
49. എന്‍. സുബ്രഹ്മണ്യന്‍ (സാമൂഹിക പ്രവര്‍ത്തകന്‍),
50. സുല്‍ഫത്ത് (അധ്യാപിക),
51. നീലിപ്പാറ മാരിയപ്പന്‍ (ആദിവാസി സംരക്ഷണ സംഘം),
52. ബി. അജിത്കുമാര്‍ (ചലച്ചിത്ര പ്രവര്‍ത്തകന്‍, എഡിറ്റര്‍),
53. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി),
54. കെ.എ. ഷാജി (മാദ്ധ്യമപ്രവര്‍ത്തകന്‍),
55. വിധു വിന്‍സെന്റ് (മാദ്ധ്യമപ്രവര്‍ത്തക),
56. സോണിയ ജോര്‍ജ്ജ് (സേവ),
57. എസ്. അനിത (ട്രീവാക്ക്),
58. കെ.ജി. ജഗദീശന്‍ (സര്‍വ്വോദയ മണ്ഡലം),
59. പി. പ്രസാദ് (സി.പി.ഐ),
60. ടി.ആര്‍. പ്രേംകുമാര്‍ (മൂഴിക്കുളംശാല),
61. ഞെരളത്ത് ഹരിഗോവിന്ദന്‍ (സോപാനസംഗീതം),
62. ഡോ. സുകു മാമ്മന്‍ ജോര്‍ജ്ജ് (അദ്ധ്യാപകന്‍),
63. കെ. രാജഗോപാല്‍ (മാദ്ധ്യമ പ്രവര്‍ത്തകന്‍),
64. വി.പി. റജീന (മാദ്ധ്യമ പ്രവര്‍ത്തക),
65. പുരുഷന്‍ ഏലൂര്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍),
66. എന്‍.പി. ജോണ്‍സണ്‍ (സാമൂഹിക പ്രവര്‍ത്തകന്‍),
67. പി. രാമന്‍ (കവി),
68. പി.പി. രാമചന്ദ്രന്‍ (കവി),
69. എസ്. ജോസഫ് (കവി),
70. പ്രൊഫ. കുസുമം ജോസഫ് (എന്‍.എ.പി.എം),
71. രേഖാ രാജ് (സാമൂഹിക പ്രവര്‍ത്തക),
72. അഭയം കൃഷ്ണന്‍,
73. ടി.പി. യാക്കൂബ് (കവി),
74. ശ്രീജ അറങ്ങോട്ടുകര (നാടകപരിസ്ഥിതി പ്രവര്‍ത്തകന്‍),
75. മധുരാജ് (ഫോട്ടോഗ്രാഫര്‍),
76. ഡോ. ഇ. ഉണ്ണികൃഷ്ണന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍),
77. ടി.കെ. വാസു (ലാലൂര്‍ മലിനീകരണ വിരുദ്ധ സമിതി),
78. പൂനം റഹീം (സാമൂഹിക പ്രവര്‍ത്തകന്‍),
79. അനിവര്‍ അരവിന്ദ് (നവമാദ്ധ്യമ ആക്ടിവിസ്റ്റ്),
80. മൈത്രി പ്രസാദ് (ഗവേഷക),
81. ദീപ വാസുദേവന്‍ (സഹയാത്രിക),
82. കെ.പി. ശശി (ചലച്ചിത്രകാരന്‍, ആക്ടിവിസ്റ്റ്),
83. കെ.സി. സന്തോഷ്‌കുമാര്‍ (ചലച്ചിത്ര പ്രവര്‍ത്തകന്‍),
84. പി. ബാബുരാജ് (ചലച്ചിത്ര പ്രവര്‍ത്തകന്‍),
85. സി. നാരായണന്‍ (സംസ്ഥാന സെക്രട്ടറി, കെ.യു.ഡബ്ല്യു.ജെ),
86. അബ്ദുള്‍ ഗഫൂര്‍ (സംസ്ഥാന പ്രസിഡന്റ്, കെ.യു.ഡബ്ല്യു.ജെ),
87. കെ.കെ. ഷാഹിന (മാദ്ധ്യമ പ്രവര്‍ത്തക),
89. കെ.പി. റജി (പ്രസിഡന്റ്, മാദ്ധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍),
90. എന്‍.കെ. ഭൂപേഷ് (തെഹല്‍ക്ക),
91. സഞ്ജയ് മോഹന്‍ (മാദ്ധ്യമ പ്രവര്‍ത്തകന്‍),
92. ഡോ. കെ.പി. ജയകുമാര്‍ (ചലച്ചിത്ര നിരൂപകന്‍),
93. ഡോ. സി.എസ്. വെങ്കിടേശ്വരന്‍ (ചലച്ചിത്ര നിരൂപകന്‍),
94. ഡോ. എ.കെ. ജയശ്രീ (പരിയാരം മെഡിക്കല്‍ കോളേജ്),
95. ശീതള്‍ ശ്യാം
96. സി.എസ്. സലില്‍ (മാദ്ധ്യമ പ്രവര്‍ത്തകന്‍),
97. ഡോ. സി.കെ. രാജു (അദ്ധ്യാപകന്‍),
98. ഡോ. ഇ. ദിവാകരന്‍ (പെയ്ന്‍ ആന്റ് പാലീയേറ്റീവ് കെയ്ര്! സൊസൈറ്റി, തൃശൂര്‍),
99. ഡോ. ആനന്ദന്‍ (മനോരോഗ ചികിത്സകന്‍),
100. അഡ്വ. ബിജു ജോണ്‍ (ലിറ്റില്‍ മാസിക),
101. അഡ്വ. പി.എ. പൗരന്‍ (പി.യു.സി.എല്‍),
102. അബ്ദുള്ളക്കുട്ടി എടവണ്ണ (അദ്ധ്യാപകന്‍),
103. ജയപ്രകാശ് നിലമ്പൂര്‍ (പ്രകൃതി പഠനകേന്ദ്രം),
104. പി. സുന്ദരരാജന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍),
105. അഡ്വ. മനു പ്രകാശ് (അദ്ധ്യാപകന്‍),
106. ഐ. ഷണ്‍മുഖദാസ് (ചലച്ചിത്ര നിരൂപകന്‍),
107. ശശിധരന്‍ നടുവില്‍ (നാടകപ്രവര്‍ത്തകന്‍),
108. പ്രിയനന്ദനന്‍ (ചലച്ചിത്ര പ്രവര്‍ത്തകന്‍),
109. ഡോ. എ.എ. ബേബി (അദ്ധ്യാപകന്‍),
110. ഫാ. അഗസ്റ്റിന്‍ വട്ടോലി
111. പി.എം. ജയന്‍ (ചന്ദ്രിക ആഴ്ച്ചപ്പതിപ്പ്),
112. പി.ടി.എം. ഹുസൈന്‍ (എന്‍.എ.പി.എം),
113. ഇ.എം. സതീശന്‍ (യുവകലാസാഹിതി),
114. ലാസര്‍ ഷൈന്‍ (കിസ് എഗ്‌ന്സ്റ്റ് ഫാസിസം),
115. എസ്. ഉഷ (പരിസ്ഥതി പ്രവര്‍ത്തക),
116. ആര്‍. ഉണ്ണി (കഥാകൃത്ത്),
117. ഡോ. എ. ലത (പരിസ്ഥിതി പ്രവര്‍ത്തക),
118. ഡോ. എം. അമൃത് (പരിസ്ഥിതി ശാസ്ത്രജ്ഞന്‍),
119. ഡോ. മാമ്മന്‍ ചുണ്ടാമണ്ണിന്‍ (പരിസ്ഥിതി ശാസ്ത്രജ്ഞന്‍),
120. പി. സുരേന്ദ്രന്‍ (കഥാകൃത്ത്),
121. കുട്ടി അഹമ്മദ് കുട്ടി (മുന്‍ മന്ത്രി),
122. യാമിനി പരമേശ്വരന്‍ (സാമൂഹിക പ്രവര്‍ത്തക),
123. റഫീഖ് അഹമ്മദ് (കവി, ഗാനരചയിതാവ്),
124. എ.സി. ശ്രീഹരി (കവി, അദ്ധ്യാപകന്‍),
125. ഈസാബിന്‍ അബ്ദുള്‍ കരീം (മദ്യനിരോധന സമിതി),
126. അനില്‍ അക്കര (കെ.പി.സി.സി. മെമ്പര്‍),
127. മുഹമ്മദ് സുഹൈല്‍ (മാദ്ധ്യമ പ്രവര്‍ത്തകന്‍),
128. ഐ. ഗോപിനാഥ് (മാദ്ധ്യമ പ്രവര്‍ത്തകന്‍),
129. മഡോണ (നാടക പ്രവര്‍ത്തക),
130. കെ.പി. രാമനുണ്ണി (എഴുത്തുകാരന്‍),
131. ഡോ. ബി. ഇക്ബാല്‍,
132. എന്‍.പി. രാജേന്ദ്രന്‍ (മാദ്ധ്യമ പ്രവര്‍ത്തകന്‍),
133. പ്രേംചന്ദ് (മാദ്ധ്യമ പ്രവര്‍ത്തകന്‍)
134. ആര്‍.കെ. മലയത്ത് (മജീഷ്യന്‍),
135. കളം രാജന്‍ (വിവരാവകാശ പ്രവര്‍ത്തകന്‍),
136. ഡോ. എം.വി. ബിജുലാല്‍ (അദ്ധ്യാപകന്‍),
137. ആര്‍.കെ. ബിജുരാജ് (മാദ്ധ്യമ പ്രവര്‍ത്തകന്‍),
138. എസ്.പി. രവി (ചാലക്കുടിപുഴ സംരക്ഷണ സമിതി)…
139. സിവിക് ചന്ദ്രന്‍ (എഴുത്തുകാരന്‍)
140. വി ജി തമ്പി (എഴുത്തുകാരന്‍)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in