കേന്ദ്രബജറ്റ് : വികസനത്തിന്റെ് വില കൂടുമോ?
ഡോ. സെബാസ്റ്റിന്‍ ചിറ്റിലപ്പിള്ളി റിസര്‍വ് ബാങ്ക് ഗവ്ണര്‍. ഡോ.രഘുറാം രാജനും മോദി സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യനും ഇന്ത്യയുടെ വികസനപാതയെക്കുറിച്ച് ഉന്നയിച്ചുട്ടുള്ള വിരുദ്ധനിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി 29 ന് വരാനിരിക്കുന്ന കേന്രബജറ്റിനു മുമ്പ് ഒരു സാമ്പിള്‍ വെടിക്കെട്ടു മത്സരമെന്നോണം കൗതുകകരമായിരിക്കുന്നു. രണ്ടു പേരും അന്തര്‍്‌ദ്ദേശീയ നാണയനിധിയില്‍ സഹപ്രവര്‍്കരായിരുന്നു. ഡോ.രഘുറാം രാജന്‍ ഇപ്പോള്‍ ഡോ. അരവിന്ദ് സുബ്രമണ്യന്‍ ഇരിക്കുന്ന പദവിയില്‍ നിന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി വരുന്നത്. രണ്ടുപേരുടെയും പശ്ചാത്തലങ്ങളില്‍ സാമ്യമുണ്ടെങ്കിലും വികസനപാതയെക്കുറിച്ചുള്ള കാഴ്ചപ്പാട് കടകവിരുദ്ധമാണ് പ്രധാനമായും […]
ഡോ. സെബാസ്റ്റിന്‍ ചിറ്റിലപ്പിള്ളി
റിസര്‍വ് ബാങ്ക് ഗവ്ണര്‍. ഡോ.രഘുറാം രാജനും മോദി സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യനും ഇന്ത്യയുടെ വികസനപാതയെക്കുറിച്ച് ഉന്നയിച്ചുട്ടുള്ള വിരുദ്ധനിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി 29 ന് വരാനിരിക്കുന്ന കേന്രബജറ്റിനു മുമ്പ് ഒരു സാമ്പിള്‍ വെടിക്കെട്ടു മത്സരമെന്നോണം കൗതുകകരമായിരിക്കുന്നു. രണ്ടു പേരും അന്തര്‍്‌ദ്ദേശീയ നാണയനിധിയില്‍ സഹപ്രവര്‍്കരായിരുന്നു. ഡോ.രഘുറാം രാജന്‍ ഇപ്പോള്‍ ഡോ. അരവിന്ദ് സുബ്രമണ്യന്‍ ഇരിക്കുന്ന പദവിയില്‍ നിന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി വരുന്നത്. രണ്ടുപേരുടെയും പശ്ചാത്തലങ്ങളില്‍ സാമ്യമുണ്ടെങ്കിലും വികസനപാതയെക്കുറിച്ചുള്ള കാഴ്ചപ്പാട് കടകവിരുദ്ധമാണ്
പ്രധാനമായും ധനക്കമ്മി സംബന്ധിച്ചാണ് ഇങ്ങിനെ സര്ക്കാരും റിസര്‍വ്വ് ബാങ്കും തമ്മില്‍ എതിരഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നത്. 2015-16 ല്‍ ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്പാനദനത്തിന്റൈ 3.5 ശതമാനത്തില്‍ പിടിച്ചുകെട്ടുക എന്നതായിരുന്നു കേന്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്ന ലക്ഷ്യം. എന്നാല്‍ പൊതുനിക്ഷേപം വര്‍ധിപ്പിച്ച് സമ്പദ് വ്യവസ്ഥയെ ഊര്‍ജ്ജസ്വലമാക്കേണ്ടതിന് തിടുക്കത്തില്‍ ധനക്കമ്മി പിടിച്ചുകെട്ടേണ്ടതില്ല എന്ന നിലപാടെടുത്തു ഡോ. അരവിന്ദ് സുബ്രമണ്യന്‍.. അതുകൊണ്ട് ധനക്കമ്മി 3.5 ശതമാനത്തില്‍ ഒതുക്കിനിര്‍്ത്തുക എന്ന ലക്ഷ്യം ഒരു വര്‍ഷത്തേക്ക് ധനമന്ത്രാലയം നീട്ടിവെച്ചു. നടപ്പുവര്‍ഷം ധനക്കമ്മി 3.9 ശതമാനം വരെയാകാമെന്നാണ് ഇപ്പോള്‍ ല്ക്ഷ്യമിട്ടിരിക്കുന്നത്. ഇത് മെച്ചപ്പെട്ട വികസനം ഉറപ്പുവരുത്തുമെന്നാണ് സര്‍ക്കാര്‍ പ്രതിക്ഷിക്കുന്നത്.
മറുഭാഗത്ത് റിസര്‍വ്വ്് ബാങ്ക് .ഗവര്‍ണര്‍ ഡോ.രഘുറാം രാജന്‍ മുന്നറിയിപ്പ് നല്കുന്നത് ധനക്കമ്മി സംബന്ധിച്ച് അയഞ്ഞ നിലപാടെടുത്ത് പൊതുകടം വര്‍ദ്ധിപ്പിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ നാം ഇപ്പോള്‍ നേടിയെടുത്തിട്ടുള്ള സാമ്പത്തികരംഗത്തെ സ്ഥൈര്യവും സ്ഥൂലനേട്ടങ്ങളും ഒന്നൊന്നായി കൈവിട്ട് പോവുകയും നിക്ഷേപകര്‍ക്ക് ഇന്ത്യ അനാകര്‍ഷകമാവുകയും ചെയ്യുമെന്നാണ്.
ത്വരിതഗതിയിലുള്ള വികസനമായിരുന്നല്ലോ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്നോട്ടുവെച്ച പ്രധാന കര്‍മ്മപരിപാടി. അധികാരമേറ്റ് അധികം വൈകാതെ സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ. അരവിന്ദ് സുബ്രഹ്മണ്യന്‍ നിയമിതനായി. തികഞ്ഞ ശുഭപ്രതീക്ഷയോടെയാണ് അദ്ദേഹം 2015 തുടങ്ങിയത്. വളര്‍ച്ചാനിരക്ക് കുത്തനെ 8.1 മുതല് 8.5 ശതമാനം വരെ ഉയര്‍ത്താനാകുമെന്നാണ് ഡോ. അരവിന്ദ് സുബ്രമണ്യന്‍ അപ്പോള്‍ അവകാശപ്പെട്ടത്. അതും വന്‍കിട സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൂടാതെ തന്നെ നേടാനാകുമെന്ന് അദ്ദേഹം കരുതി. ചില സബ്‌സിഡി പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക, സഹായങ്ങള്‍ ജനങ്ങളുടെ അക്കൌണ്ടിലേക്ക് നേരിട്ട് നല്കുക, എല്ലാവരെയും കൊണ്ട് ബാങ്ക് അക്കൗണ്ട് തുറപ്പിക്കുക എന്നീ കാര്യങ്ങളിലെ വര്ധിച്ച ജാഗ്രതകൊണ്ട്തന്നെ ഈ ത്വരിതവളര്‍ച്ച നേടാനാകുമെന്ന് അദ്ദേഹം വാദിച്ചു. ഒപ്പം തന്നെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് സര്‍ക്കാരിന് കടം വാങ്ങേണ്ടതിനാല്‍ ധനക്കമ്മി പിടിച്ചുകെട്ടുന്ന ലക്ഷ്യം ഒരു വര്‍ഷത്തേക്കു കൂടി നീട്ടിവെക്കുന്നതുകൊണ്ട് ഒരു തകരാറും സംഭവിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്രകാരം നീട്ടിവെച്ച ലക്ഷ്യമായ 3.6 ശതമാനത്തിനു പകരം ധനക്കമ്മിയുടെ നടപ്പുവര്‍ഷത്തെ തോത് 3.9 ശതമാനമായാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നിട്ടെന്താണ് സംഭവിച്ചത്. കഴിഞ്ഞ നവമ്പര്‍ അവസാനം വരെയും മോദി സര്‍ക്കാര്‍ ശുഭപ്രതിക്ഷയില്‍ തന്നെയായിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതുവരെ. എന്നാല്‍ കണക്കുകള്‍് കാണിച്ചതാകട്ടെ, കുതിച്ചുചാട്ടത്തിനു പകരം രാജ്യം അഭിമുഖീകരിക്കുന്നത് മാന്ദ്യമാണെന്നായിരുന്നു. മണിക്കുറുകള്‍ക്കകം വളര്‍ച്ചാനിരക്കിനെക്കുറിച്ചുള്ള അനുപാതം 7.5 ശതമാനത്തിലേക്ക് കുത്തനെ വെട്ടിക്കുറച്ചു. കണക്കുകള്‍ കാണിച്ചത് വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ വളര്‍ച്ചാനിരക്ക് മുന്‍ വര്‍ഷത്തെ 7.5 ശതമാനത്തേക്കാള്‍ കുറഞ്ഞ് 7.2 ശതമാനത്തിലെത്തി നില്‍ക്കുകയാണെന്നാണ്. അത് ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതിച്ചരക്കായ ക്രൂഡ് ഓയിലിന്റെ വില ഈ കാലയളവില്‍ ബാരലിന് 115 ഡോളറില്‌നിന്ന് 45 ഡോളറിലേക്ക് കൂപ്പുകുത്തിയിട്ടുപോലുമാണെന്നത് സംഗതികളുടെ ഗൗരവം വര്‍ദ്ധിപ്പിച്ചു. ഇറക്കുമതിച്ചെലവുകളിലുള്ള ഈ കാര്യമായ കുറവ് പെട്രോള്‍ , ഡീസല്‍ വിലക്കുറവു വഴി ചില്ലറവില്പന വിലകളെ താഴോട്ടു കൊണ്ടുവരുന്നതിനും ധനക്കമ്മി നിയന്ത്രിക്കുന്നതിനുമൊക്കെ അപ്രതീക്ഷിതമായി സഹായിച്ചിട്ടുകൂടിയാണ് കുതിച്ചുചാട്ടത്തിനു പകരം സമ്പദ് വ്യവസ്ഥ മന്ദഗതിയിലേക്ക് തെന്നിവീണതെന്നോര്‍ക്കണം
മറുഭാഗത്ത് റിസര്‍വ്വ് ബാങ്ക് .ഗവര്‍ണര്‍ ഡോ.രഘുറാം രാജന്‍ വളര്‍ച്ചാനിരക്ക് സംബന്ധിച്ച് നല്കിയ അനുമാനങ്ങള്‍ കൃത്യമായിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലും ഡോ. അരവിന്ദ് സുബ്രമണ്യന്‍ വളര്‍ച്ചാനിരക്ക് 8.1 മുതല് 8.5 ശതമാനം വരെയായിരിക്കുമെന്ന് അവകാശപ്പെടുമ്പോഴും ഡോ. രാജന്‍ അത് 7.4 ശതമാനത്തിനടുത്തായിരിക്കുമെന്നാണ് കണക്കാക്കിയത്. അങ്ങിനെത്തന്നെ ഭവിക്കുകയും ചെയ്തു.
റിസര്‍വ് ബാങ്കിന്റെ പണനയത്തിന്റെ ഒരു പ്രധാന ഊന്നല്‍ പണപ്പെരുപ്പം നിയന്ത്രിക്കുകതന്നെയാണ്. ഇത് അവര്‍ കാലാകാലങ്ങളായി ചെയ്തു പോരുന്നുമുണ്ട്. എന്നാല്‍ മോദി സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പ് പണപ്പെരുപ്പം നിയന്ത്രിക്കുകയാണ് റിസര്‍വ്വ്് ബാങ്കിന്റെ പ്രധാന ലക്ഷ്യം എന്ന് അവരെക്കൊണ്ട് .സ്വീകരിപ്പിച്ച് ഒരു ധാരണാപത്രത്തില്‍ ഒപ്പു വെപ്പിച്ചു. എന്നാല്‍ സര്‍ക്കാരിന്റെറ മുഖ്യ സാമ്പത്തികോപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രമണ്യന്‍ 8 ശതമാനത്തിനു മുകളില്‍ വളര്‍ച്ച സാധ്യമാണ് എന്ന് പറഞ്ഞുകൊണ്ടിരുന്ന അതേ സമയത്ത് റിസര്‍വ്വ് ബാങ്ക് .ഗവര്‍ണര്‍ ഡോ.രഘുറാം രാജന്‍ സര്‍ക്കാരുമായുള്ള ധാരണാപത്രപ്രകാരം ഏറ്റെടുത്ത പണപ്പെരുപ്പത്തിന്റെ 6 ശതമാനം എന്ന ലക്ഷ്യം കൈവരിക്കുന്ന പാതയിലുമാണ്. അദ്ദേഹം 2013 ല്‍ സാരഥ്യമേറ്റെടുക്കുമ്പോള്‍ പണപ്പെരുപ്പം 9.8 ശതമാനം ആയിരുന്നു. കറണ്ട് എക്കൗണ്ട് കമ്മി 5.2 ശതമാനമെന്ന 2012-13 ലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് 1.6 ശതമാനത്തിലേക്ക് അദ്ദേഹം എത്തിച്ചിട്ടുണ്ട്. അതുപോലെ വിദേശനാണയ കരുതല്‍ ശേഖരവും 274 ബില്ല്യന്‍ ഡോളര്‍ എന്ന നിലയില്‍ നിന്ന് 30 ശതമാനത്തോളം വര്‍ധിച്ച് 352 ബില്ല്യന്‍ ഡോളര്‍ എന്ന നിലവാരത്തിലെത്തിച്ചു കഴിഞ്ഞു. കുത്തനെ കുറഞ്ഞ ക്രൂഡോയില്‍ വില ഈ നേട്ടങ്ങള്‍ക്കൊക്കെ കാരണമായിട്ടുണ്ടെങ്കിലും റിസര്‍വ്വ്്് ബാങ്ക് ലക്ഷ്യങ്ങള്‍ നേടുകയും കൃത്യമായ അനുമാനങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ മുഖ്യ സാമ്പത്തികോപദേഷ്ടാവ് പ്രതിനിധീകരിക്കുന്ന ധനമന്ത്രാലയത്തിന്റെ അനുമാനങ്ങള്‍ പാളുകയും ലക്ഷ്യങ്ങള്‍ തെന്നിപ്പോവുകയും ചെയ്യുന്നു.
ബജറ്റും ധനക്കമ്മിയും
ഈ പരിപ്രേക്ഷ്യത്തിലാണ് ഫെബ്രുവരി 29 ന് വരുന്ന കേന്ദ്ര ബജറ്റിലെ ധനക്കമ്മി കൂടുതല്‍ പ്രസക്തമാകുന്നത്. മുഖ്യ സാമ്പത്തികോപദേഷ്ടാവ് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ധനക്കമ്മിയെക്കുറിച്ച് നീട്ടിവെയ്ക്കപ്പെടുന്ന അയഞ്ഞ ലക്ഷ്യങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ സര്‍ക്കാരിന് കൂടുതല്‍ കടമെടുത്ത് വികസനപ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കേണ്ടി വരും. അത് പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമാകും. മറുഭാഗത്ത് റിസര്‍വ്വ് ബാങ്ക് .ഗവര്‍ണര്‍ വിലക്കയറ്റത്തിന്റെ പുറം പൊളിക്കുന്ന പ്രഹരമേല്പ്പി ച്ചില്ലെങ്കില്‍ നാം നേടിയെടുത്ത സ്ഥൂല സാമ്പത്തിക നേട്ടങ്ങള്‍ കൈമോശം വരികയും വികസനം തന്നെ നിരര്‍ഥകമാവുകയും ചെയ്യുമെന്നാണ് സൂചിപ്പിക്കുന്നത്. പണപ്പെരുപ്പം കുറച്ചുകൊണ്ടുവന്ന് അദ്ദേഹം ലക്ഷ്യങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
ധനക്കമ്മി വര്‍ധിപ്പിച്ച് കൂടുതല്‍ കടമെടുത്ത് സര്‍ക്കാര്‍ വ്യയം വര്‍ദ്ധിപ്പിക്കുക വഴി വികസനമുണ്ടാക്കുന്ന രീതി താത്വികമായി നിലനില്ക്കുന്നുണ്ടെന്ന് ഡോ.രഘുറാം രാജന്‍ സമ്മതിക്കുന്നു. എന്നാല്‍ ആ പാത തിരഞ്ഞെടുത്ത് ബ്രസീല്‍ മുന്നേറിയതിന്റെ കെടുതികള്‍ ഇപ്പോള്‍ ആ രാജ്യം അനുഭവിക്കുന്നത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അവിടത്തെ ജനാധിപത്യവും സമീപകാലത്തെ ഉയര്ന്ന് വളര്‍ച്ചാ നിരക്കും അസമത്വം കുറച്ചുകൊണ്ടുവരുന്ന നടപടികളും ലോകമെമ്പാടും പുകഴ്ത്തപ്പെട്ടതാണ്. 2010 ല്‍ 7.6 ശതമാനം ആയി അവിടത്തെ വളര്‍ച്ച ഉയര്‍ന്നുവരുന്നു. ആയിടെ കണ്ടുപിടിക്കപ്പെട്ട എണ്ണശേഖരം ലോട്ടറിയടിച്ചതുപോലെയെന്നാണ് പ്രസിഡന്റ ലുല വിശേഷിപ്പിച്ചത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം ബ്രസീലിന്റെ വളര്‍ച്ച 3.8 ശതമാനത്തിലേക്ക് കൂപ്പുകുത്തി സര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍ ജങ്ക് സ്ഥിതിയിലേക്ക് നിലം പൊത്തി.
വേഗത്തില്‍ വളരാന്‍ ശ്രമിച്ചതിന്റെ ഫലമായിരുന്നു ബ്രസീലിന്റെ പതനം. ആഗോള മാന്ദ്യത്തെ തുടര്‍ന്നുണ്ടായ ഉത്തേജക പദ്ധതികളുടെ തോളിലേറിയാണ് അവിടെ വളര്‍ച്ചാനിരക്ക് ഉയര്‍ന്നത്. അതിന്റെ ഫലമായി കുറച്ചുകൊണ്ടുവന്ന പലിശനിരക്ക് ജനങ്ങളുടെ വായ്പകള്‍ വര്‍ധിപ്പിച്ചു. തിരിച്ചടവ് ബുദ്ധിമുട്ടായി. സര്‍ക്കാര്‍ കമ്പനികള്‍ക്ക് കുറഞ്ഞനിരക്കില്‍ വായ്പ കൊടുത്ത് നികുതിയിളവുകള്‍ നല്കികയതും ഇന്ധനത്തിനും വൈദ്യുതിക്കും വിലനിയന്ത്രണം കൊണ്ടുവന്നതും ആ കമ്പനികളെ വലിയ നഷ്ടത്തില്‍ കൊണ്ടുചെന്നെത്തിച്ചു. ധനക്കമ്മി കൂടിവന്നു. അത് കുറച്ചുകൊണ്ടുവരാനുള്ള ദേശീയധാരണ അകന്നകന്നു പോയി. 2015 ലെ അവസാനപാദത്തില്‍ ബ്രസീലിലെ പണപ്പെരുപ്പം രണ്ടക്ക സംഖ്യയായി നിലവിട്ടുകയറി.
കണിശമായ നയപദ്ധതികളിലൂടെ നേടിയെടുക്കുന്ന ചെറിയവളര്‍ച്ചയാണ് സ്ഥിരതയില്ലാത്ത സമ്പദ്ക്രമമാകുന്നതിലും നല്ലത് എന്ന് ബ്രസീലിന്റെ ഉദാഹരണം വ്യക്തമാക്കുന്നു. എന്തിനേറെ, ഇന്ത്യയുടെ സമീപകാലത്തെ കണക്കുകള്‍ തന്നെ ഇതിനുദാഹരണമാണ്. 2010 ലും 2011 ലും ഉത്തേജകപദ്ധതികളിലൂടെ യു. പി. എ സര്‍ക്കാര്‍ നേടിയ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിന്റെ അനന്തരഫലമായിരുന്നു 2013 ലും 2014 ലും നാം നേരിട്ട ശോഷിച്ച വളര്‍ച്ചാ നിരക്ക്. യഥാര്‍്ത്ഥത്തില്‍ മുന്‍ വര്‍ഷങ്ങളിലെ ഉയര്‍്ന്ന വളര്‍ച്ചാ നിരക്ക് ഊതിക്കത്തിച്ച ജനങ്ങളുടെ പ്രതീക്ഷകള്‍ യു. പി. എ സര്‍ക്കാരിന്റെ അവസാന വര്‍ഷങ്ങളില്‍ നിറം മങ്ങിയതാണ് അന്ന് പ്രതിപക്ഷമായിരുന്ന എന്‍. ഡി. എ. ഫലപ്രദമായി ഉപയോഗിച്ച് വികസനത്തെക്കുറിച്ച് ചര്‍ച്ചയുയര്‍ത്തി ഭരണമാറ്റം നേടിയെടുത്തത്. ഇത് ഒരു പാഠമാകേണ്ടതാണ്.
ഇതുതന്നെയാണ് ധനക്കമ്മി നിയന്ത്രിക്കുന്നത് ഇനിയും നീട്ടിവെക്കണോ എന്ന ചര്‍ച്ചയുടെ പ്രസക്തി. അന്തര്‍ദ്ദേശീയ നാണയനിധിയുടെ അനുമാനമനുസരിച്ച് നമ്മുടെ ധനക്കമ്മി 2014 ലെ 7 ശതമാനത്തില്‍ നിന്ന് 2015 ല്‍ 7.2 ശതമാനമായി ഉയര്‍്ന്നിരിക്കയാണ്. സംസ്ഥാനങ്ങളുടെ ഊര്‍ജ്ജവിതരണ കമ്പനികളുടെ ബാദ്ധ്യതകള്‍ ഏറ്റെടുക്കുന്ന ഉദയ് പദ്ധതി അടുത്ത വര്‍ഷം വരുന്നതോടെ സംസ്ഥാനസര്‍ക്കാരുകള്‍ ധനക്കമ്മി കുറച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷ വേണ്ട. ഏഴാം ശമ്പളക്കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതും ധനക്കമ്മി ഇനിയും കൂടാന്‍ ഇടയാക്കും ബ്രസീലൊഴിച്ച് സമാനമായ രാജ്യങ്ങളില്‍ വെച്ച് ഇന്ത്യയുടെ ധനക്കമ്മി മുന്നിരയിലാണ്.
വര്‍ദ്ധിച്ച ധനക്കമ്മി ഏറ്റെടുത്ത് ധനവിനിയോഗം കൂട്ടി കൂടുതല്‍ വളര്‍ച്ച നേടുക എന്ന പാത പിന്തുടരുകയാണെങ്കില്‍ അത്തരം വളര്‍ച്ചക്കുവേണ്ടി കൂടുതലായി ഏറ്റെടുക്കുന്ന കടത്തിനെ കവച്ചുവെക്കുന്ന തരത്തിലായിരിക്കണമത്. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു വളര്‍ച്ച സാധൂകരിക്കുന്ന സാഹചര്യമല്ല ഇന്നത്തെ ആഗോള സാമ്പത്തികനില പ്രദാനം ചെയ്യുന്നത്. ചുരുക്കത്തില്‍ ധനക്കമ്മി നിയന്ത്രിക്കുന്ന പാത ഉപേക്ഷിച്ച് പൊതുകടം വര്‍ധിപ്പിച്ച് ഉപോല്‍ഫലകമായ വളര്‍ച്ച ഇന്നത്തെ നിലയില്‍ നേടിയെടുക്കാനാവില്ല. അപ്പോള്‍ പിന്നെ ധനക്കമ്മി വര്‍ദ്ധിപ്പിക്കുന്ന പാത തിരഞ്ഞെടുത്താല്‍ വിലക്കയറ്റവും, സാധാരണ പൗരന്മാരുടെയും കമ്പനികളുടെയും ഉയര്‍ന്ന കടബാധ്യതയും സമൂഹത്തിലെ വര്‍ദ്ധിച്ചുവരുന്ന അസ്വസ്ഥതകളുമായിരിക്കും ഫലം . പക്ഷെ പെട്ടെന്നുള്ള വികസനത്തിന്റെ പ്രതീതി ജനിപ്പിച്ച് തല്ക്കാലം കൈയടി വാങ്ങാന്‍ ആ പാത തിരഞ്ഞെടുത്താല്‍ സാധിക്കുമായിരിക്കും. മുഖ്യ സാമ്പത്തികോപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യന്‍ നിര്‍ദ്ദേശിക്കുന്ന തരത്തില്‍ ധനക്കമ്മി കൂട്ടുന്ന പാതയാണോ, അഥവാ അത് നിയന്ത്രിക്കുന്ന വിധത്തില്‍ റിസര്‍വ്വ്് ബാങ്ക് .ഗവര്‍ണര്‍ ഡോ.രഘുറാം രാജന്‍ ചൂണ്ടിക്കാട്ടുന്ന മാര്‍ഗ്ഗമാണോ സര്‍ക്കാര്‍ പിന്തുടരുക എന്ന് കാണാന്‍ ഫെബ്രുവരി 29 ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ബജറ്റിനുവേണ്ടി കാത്തിരിക്കുക.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in