കെ സി ജോസഫും പ്രിയദര്‍ശനും മാറിനില്‍ക്കണം
ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികവും മലയാളസിനിമയുടെ 85-ാം വാര്‍ഷികവും ആഘോഷിക്കുന്ന വേളയിലാണല്ലോ ഇക്കുറി കേരളത്തിന്റെ അന്താരാഷ്ട്ര ചലചിത്രോത്സവം നടക്കുന്നത്. എന്നാല്‍ ചലചിത്രോത്സവവേദിയില്‍ നിന്നു പുറത്തു വന്ന വാര്‍ത്തകളനുസരിച്ച് സാംസ്‌കാരിക വകുപ്പു മന്ത്രി കെ സി ജോസഫും ചലചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനും പ്രതിക്കൂട്ടിലാണ്. നിര്‍ബന്ധമായും ഒഴിവാക്കേണ്ടിയിരുന്ന തെറ്റുകളില്‍ മാപ്പുചോദിക്കുന്നതും ഒഴിവുകഴിവുകള്‍ പറയുന്നതും അംഗീകരിക്കാന്‍ കഴിയില്ല. പറ്റിയ വീഴ്ചകള്‍ക്ക് സാംസ്‌കാരിക വകുപ്പില്‍ നിന്ന് മന്ത്രിയും അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പ്രിയദര്‍ശനും മാറുകതന്നെയാണ് വേണ്ടത്. ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ ഇന്ത്യന്‍ […]
ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികവും മലയാളസിനിമയുടെ 85-ാം വാര്‍ഷികവും ആഘോഷിക്കുന്ന വേളയിലാണല്ലോ ഇക്കുറി കേരളത്തിന്റെ അന്താരാഷ്ട്ര ചലചിത്രോത്സവം നടക്കുന്നത്. എന്നാല്‍ ചലചിത്രോത്സവവേദിയില്‍ നിന്നു പുറത്തു വന്ന വാര്‍ത്തകളനുസരിച്ച് സാംസ്‌കാരിക വകുപ്പു മന്ത്രി കെ സി ജോസഫും ചലചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനും പ്രതിക്കൂട്ടിലാണ്. നിര്‍ബന്ധമായും ഒഴിവാക്കേണ്ടിയിരുന്ന തെറ്റുകളില്‍ മാപ്പുചോദിക്കുന്നതും ഒഴിവുകഴിവുകള്‍ പറയുന്നതും അംഗീകരിക്കാന്‍ കഴിയില്ല. പറ്റിയ വീഴ്ചകള്‍ക്ക് സാംസ്‌കാരിക വകുപ്പില്‍ നിന്ന് മന്ത്രിയും അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പ്രിയദര്‍ശനും മാറുകതന്നെയാണ് വേണ്ടത്.
ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം പ്രമാണിച്ച് സംപ്രേഷണം ചെയ്ത ചിത്രത്തില്‍ നിന്നാരംഭിച്ചു വിവാദങ്ങള്‍. മമ്മുട്ടിയുടേയും മോഹന്‍ലാലിന്റേയും രണ്ട് മസാലപ്പടങ്ങളിലെ തറ ഡയലോഗുകളിലാണ് മലയാള സിനിമയുടെ പ്രാതിനിധ്യം ഒതുക്കിയത്. മലയാളസിനിമയുടെ പ്രശ്‌സ്തി ലോകമെങ്ങും എത്തിച്ച സംസവിധായകരൊക്ക അവഗണിക്കപ്പെടുകയായിരുന്നു. അടുത്തയിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആദ്യമലയാള ചിത്രം ജെ.സി. ഡാനിയേല്‍ മുതലിങ്ങോട്ടുള്ള ഒരു സംവിധായകരെയും ഈ ചിത്രത്തില്‍ സൂചിപ്പിച്ചുപോലുമില്ല. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി.എന്‍.കരുണ്‍, ഭരതന്‍, പത്മരാജന്‍ എന്നിവരെ കുറിച്ചൊന്നും പരാമര്‍ശങ്ങളില്ല. മാത്രമല്ല, ഉദ്ഘാടനവേളയില്‍ എം.രഞ്ജിത്ത് അണിയിച്ചൊരുക്കിയ കലാസന്ധ്യയില്‍ സവര്‍ണ്ണമൂല്യങ്ങളുടെ ചിഹ്നങ്ങളും പ്രതീകങ്ങളും നിറഞ്ഞതും എതിര്‍പ്പിന്് കാരണമായി.
രമേളയില്‍ രണ്ടാമതുണ്ടായ വിവാദത്തിലും ഇരുവരും മാപ്പര്‍ഹിക്കുന്നില്ല. ഏറെകാലമായി ചര്‍ച്ച ചെയ്തിട്ടും കമലിന്റെ സെല്ലുലോയ്ഡ് എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടും വിഗതകുമാരനെ ഒഴിവാക്കി ബ്രോഷറില്‍ മലയാള സിനിമയ്ക്ക് 75 വയസ്സെന്ന് രേഖപ്പെടുത്തിയതാണ് വിവാദമായത്. മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യ ശബ്ദചിത്രമായ ബാലനെ അടിസ്ഥാനമാക്കിയാണ് മലയാള സിനിമയ്ക്ക് 75 വയസ്സെന്ന് ചലച്ചിത്ര അക്കാദമിയുടെ ബുള്ളറ്റിനില്‍ പറയുന്നത്. ഇത്രയും ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടായിട്ടും ഇതൊരു ക്ലറിക്കല്‍ പിഴവു മാത്രമാണെന്നാണ പ്രിയദര്‍ശന്റെ വിശദീകരണം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. തനിക്കറിയില്ല എന്നും ആരോ പറഞ്ഞതനുസരിച്ചാണ് താനങ്ങെ പ്രസംഗിച്ചതെന്ന മന്ത്രിയുടെ വാക്കുകളും അപമാനാര്‍ഹമാണ്. ഈ സാഹചര്യത്തില്‍ ഇരുവര്‍ക്കും പ്രസ്തുത സ്ഥാനങ്ങളില്‍ തുടരാന്‍ എന്തര്‍ഹതയാണുള്ളത്?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in