കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ഡ്രൈവര്‍ കം കണ്ടക്ടര്‍. യൂണിയന്‍ നേതൃത്വത്തിന് എതിര്‍പ്പ്
ഷൈനിജോണ്‍ കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍ സംസ്ഥാന സര്‍വീസുകളും സൂപ്പര്‍ക്ലാസ് സര്‍വീസുകളും നടത്തുന്ന ഡ്രൈവര്‍മാര്‍ ഇനി മുതല്‍ കണ്ടക്ടര്‍ ലൈസന്‍സ് കൂടി നേടിയിരിക്കണമെന്ന നിര്‍ദ്ദേശം.എന്നാല്‍ ഡി ആന്‍ഡ് സി സംവിധാനം നടപ്പാക്കുന്നതിനെ ഡ്രൈവര്‍മാരും പൊതുജനങ്ങളും അനുകൂലിക്കുകയും കെ.എസ്.ആര്‍.ടി.സി .അംഗീകൃത യൂണിയനുകളുടെ തലപ്പത്തിരിക്കുന്നവര്‍ എതിര്‍ക്കുകയും ചെയ്തതോടെ ഇതു സംബന്ധിച്ച്് വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്.നവംബര്‍ പതിനൊന്നിനകംദീര്‍ഘദൂര സര്‍വീസുകളിലെയും മള്‍ട്ടി ആക്‌സിന്‍ വോള്‍വോ സ്‌കാനിയ ബസുകളിലെയും ഡ്രൈവര്‍മാര്‍ കണ്ടക്ടര്‍ ലൈസന്‍സ് നേടിയിരിക്കണമെന്നാണ് കെ.എസ്.ആര്‍.ടി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്.കണ്ടക്ടര്‍ ലൈസന്‍സ് അതത് യൂണിറ്റ് ഓഫീസര്‍മാര്‍ നല്‍കണമെന്നും ലൈസന്‍സ് […]
ഷൈനിജോണ്‍
കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍ സംസ്ഥാന സര്‍വീസുകളും സൂപ്പര്‍ക്ലാസ് സര്‍വീസുകളും നടത്തുന്ന ഡ്രൈവര്‍മാര്‍ ഇനി മുതല്‍ കണ്ടക്ടര്‍ ലൈസന്‍സ് കൂടി നേടിയിരിക്കണമെന്ന നിര്‍ദ്ദേശം.എന്നാല്‍ ഡി ആന്‍ഡ് സി സംവിധാനം നടപ്പാക്കുന്നതിനെ ഡ്രൈവര്‍മാരും പൊതുജനങ്ങളും അനുകൂലിക്കുകയും കെ.എസ്.ആര്‍.ടി.സി .അംഗീകൃത യൂണിയനുകളുടെ തലപ്പത്തിരിക്കുന്നവര്‍ എതിര്‍ക്കുകയും ചെയ്തതോടെ ഇതു സംബന്ധിച്ച്് വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്.നവംബര്‍ പതിനൊന്നിനകംദീര്‍ഘദൂര സര്‍വീസുകളിലെയും മള്‍ട്ടി ആക്‌സിന്‍ വോള്‍വോ സ്‌കാനിയ ബസുകളിലെയും ഡ്രൈവര്‍മാര്‍ കണ്ടക്ടര്‍ ലൈസന്‍സ് നേടിയിരിക്കണമെന്നാണ് കെ.എസ്.ആര്‍.ടി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്.കണ്ടക്ടര്‍ ലൈസന്‍സ് അതത് യൂണിറ്റ് ഓഫീസര്‍മാര്‍ നല്‍കണമെന്നും ലൈസന്‍സ് എടുത്താലുടന്‍ ചീഫ് ട്രാഫിക് മാനേജരെ വിവരമറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ ദീര്‍ഘ ദൂര സര്‍വീസില്‍ കണ്ടക്ടറെ ഒഴിവാക്കി ഒരു ട്രിപ്പില്‍ രണ്ട്് ഡ്രൈവര്‍മാരെ നിയമിക്കും. 2015 ല്‍ ഇതേ നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും യൂണിയന്‍ നേതൃത്വം അംഗീകരിച്ചിരുന്നില്ല. എന്നാല്‍ സി.ഐ.ടി.യു , ഐ.എന്‍.ടി.യു.സി. നേതൃത്വ നിരയില്‍ ഉള്‍പ്പെട്ടവര്‍ ഇക്കാര്യത്തില്‍ ഇത്തവണ രണ്ടു തട്ടിലാണ്. കെ.എസ്.ആര്‍.ടി.സിയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരണമെന്നും നഷ്ടം നികത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക തുടങ്ങി 95 ശതമാനവും കെ.എസ്.ആര്‍.ടി.സി. സര്‍വീസിനെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം വിജയകരമായി നടക്കുന്നുണ്ട്. എന്നാല്‍ 23 ശതമാനം മാത്രം കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന കേരളത്തില്‍ ഡി ആന്‍ഡ് സി നടപ്പാക്കുന്നതില്‍ തടസമെന്താണെന്നാണ് ഇവരുടെ ചോദ്യം.ദീര്‍ഘദൂര സര്‍വീസുകളില്‍ പലപ്പോഴും ഡ്രൈവര്‍ ജോലിയെടുക്കുകയും കണ്ടക്ടര്‍ നിസഹകരണ മനോഭാവം പുലര്‍ത്തുകയുമാണ് പതിവ്.ഓണ്‍ലൈന്‍ റിസര്‍വേഷന്‍ , റിസര്‍വേഷന്‍ സമ്പ്രദായം സാര്‍വത്രികമായതോടെ കണ്ടക്ടര്‍മാര്‍ക്ക് ദീര്‍ഘദൂര സര്‍വീസുകളില്‍ ടിക്കറ്റ് നല്‍കേണ്ട ചുമതലയുമില്ലാതെയായി. രണ്ട് ഡ്രൈവര്‍മാരെ നിയമിക്കുന്നത് വഴി ജോലിഭാരം ലഘൂകരിക്കാനും പങ്കിട്ടു നല്‍കാനും കഴിയുമെന്നതാണ് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നത്.സംസ്ഥാനത്ത് 5500 ഓളം ഷെഡ്യൂളുകളില്‍ നൂറോളം സര്‍വീസുകള്‍ മാത്രമാണ് ദീര്‍ഘദൂര വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്്. അതിനാല്‍ ജീവനക്കാര്‍ക്കും ഡി ആന്‍ഡ് സി യോട് പൂര്‍ണമായ എതിര്‍പ്പില്ല.
എന്നാല്‍ പ്രൊമോഷന്‍ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടിയാണ് നേതൃത്വം വഹിക്കുന്ന മറു വിഭാഗത്തിന്റെ എതിര്‍പ്പ്. ഡ്രൈവര്‍ ജീവനക്കാര്‍ക്ക് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, വെഹിക്കിള്‍ മൊബലിറ്റി ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് മാത്രമേ സ്ഥാനക്കയറ്റം കിട്ടാന്‍ സാധ്യതയുള്ളൂ. സ്‌റ്റേഷന്‍ മാനേജര്‍, ഇന്‍സ്‌പെക്ടര്‍, എ.ടി.ഒ, ബി.ടി.ഒ, സോണല്‍ ഓഫീസര്‍ , എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തുടങ്ങിയ നിരവധി പ്രൊമോഷന്‍ സാധ്യതകളാണ് ഉള്ളത്. ഡി.ആന്‍ഡ് സി പ്രൊമോഷനെക്കുറിച്ച് മാനേജ്‌മെന്റ് കൃത്യമായ തീരുമാനമെടുക്കാത്തതാണ് ഇവരുടെ എതിര്‍പ്പിന് പ്രധാന കാരണം. ഡ്രൈവര്‍ കം കണ്ടക്ടര്‍ക്ക് പ്രൊമോഷന്‍ സാധ്യത കുറയുമെന്നതാണ് ഇവരെ അലട്ടുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താനായി എം.ഡി. രാജമാണിക്യം വിളിച്ചു ചേര്‍ത്ത യോഗം അംഗീകാരമില്ലാത്ത തൊഴിലാളി യൂണിയന്‍ പ്രതിനിധികളെയും ക്ഷണിച്ചെന്ന കാരണത്താല്‍ കെ.എസ്.ആര്‍.ടി.സി. യൂണിയന്‍ നേതൃത്വം ബഹിഷ്‌ക്കരിച്ചിരുന്നു. അതോടെ ചര്‍ച്ചകള്‍ ഒഴിവാക്കി ഡി ആന്‍ഡ് സി നടപ്പാക്കാനാണ് എം.ഡി. അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം.
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in