കെജ്രിവാളിന് മൂന്നില്‍ രണ്ടു മാര്‍ക്ക്
ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം നേടിയത് മൂന്നില്‍ രണ്ടുമാര്‍ക്ക്. വളരെ സുപ്രധാനമായ മൂന്നു തീരുമാനങ്ങളാണ് കഴിഞ്ഞ ദിവസം ആം ആദ്മി മന്ത്രിസഭ കൈകൊണ്ടത്. അതില്‍ രണ്ടെണ്ണം വളരെ പ്രസക്തവും പിന്തുണക്കപ്പെടേണ്ടതുമാണ്. എന്നാല്‍ മൂന്നാമത്തെ തീരുമാനം തലതിരിഞ്ഞതാണെന്ന് പറയാതെ വയ്യ. അഴിമതി തടയാനായി ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വെച്ച ലോക്പാല്‍ ബില്ല് മന്ത്രിസഭ പാസാക്കിയതാണ് ഏറ്റവും പ്രധാനം. തലസ്ഥാനാന്തരീക്ഷത്തെ ഗുരുതരമായി ബാധിച്ച മലിനീകരണം നിയന്ത്രിക്കാന്‍ തയ്യാറാക്കിയ ുതിയ വാഹന നയമാണ് രണഅടാമത്തേത്. ഇവ രണ്ടും […]
ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം നേടിയത് മൂന്നില്‍ രണ്ടുമാര്‍ക്ക്. വളരെ സുപ്രധാനമായ മൂന്നു തീരുമാനങ്ങളാണ് കഴിഞ്ഞ ദിവസം ആം ആദ്മി മന്ത്രിസഭ കൈകൊണ്ടത്. അതില്‍ രണ്ടെണ്ണം വളരെ പ്രസക്തവും പിന്തുണക്കപ്പെടേണ്ടതുമാണ്. എന്നാല്‍ മൂന്നാമത്തെ തീരുമാനം തലതിരിഞ്ഞതാണെന്ന് പറയാതെ വയ്യ.
അഴിമതി തടയാനായി ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വെച്ച ലോക്പാല്‍ ബില്ല് മന്ത്രിസഭ പാസാക്കിയതാണ് ഏറ്റവും പ്രധാനം. തലസ്ഥാനാന്തരീക്ഷത്തെ ഗുരുതരമായി ബാധിച്ച മലിനീകരണം നിയന്ത്രിക്കാന്‍ തയ്യാറാക്കിയ ുതിയ വാഹന നയമാണ് രണഅടാമത്തേത്. ഇവ രണ്ടും കരുത്തുള്ള ഒരു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിനു തെളിവായപ്പോള്‍ അഴിമതി തടയാനെന്ന പേരില്‍ ജനപ്രതിനിധികളുടെ വേതനം നാലിരട്ടി വര്‍ദ്ധിപ്പിച്ചതിന് ന്യായീകരണമുണ്ടെന്ന് പറയാനാകില്ല.
2013 ല്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജന്‍ലോക്പാല്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും, കോണ്‍ഗ്രസിന്റെയും, ബി.ജെ.പിയുടെയും ഒന്നിച്ചുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പാസാക്കാന്‍ കഴിയാതെ വരികയും ചെയ്തിരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആം ആദ്മി സര്‍ക്കാര്‍ അന്ന് രാജിവെച്ച് ഒഴിയുകയാണുണ്ടായത്. എന്നാല്‍ വീണ്ടും ജനവിധി തേടി, കനത്ത ഭൂരിപക്ഷത്തോടെ തിരിച്ചുവന്ന ആം ആദ്മി സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സും ബിജെപിയും ഇപ്പോഴും ബില്ലിനെതിരാണ്.
സ്വതന്ത്ര ഇന്‍ഡ്യയിലെ ഏറ്റവും ശക്തമായ അഴിമതി നിരോധന നിയമം എന്നാണ് ‘ഡല്‍ഹി ജന്‍ലോക്പാല്‍ ബില്‍ 2015’നെ കേജ്രിവാള്‍ വിശേഷിപ്പിച്ചത്. ബിജെപിയോടും, കോണ്‍ഗ്രസ്സിനോടും ചേര്‍ന്ന് ഈ ബില്ലിനെ ജോക്പാല്‍ എന്ന് വിളിച്ചു കളിയാക്കുന്നവരുടെ വ്യക്തമായ രാഷ്ട്രീയ അജണ്ട ജനങ്ങള്‍ തിരിച്ചറിയും എന്നതുറപ്പാണെന്നും അദ്ദേഹം പറയുന്നു. ില്ല് ലെഫ്റ്റ:ഗവര്‍ണ്ണറുടേയും കേന്ദ്ര സര്‍ക്കാറിന്റേയും അനുമതിക്കായി അയക്കും . അഴിമതിക്കെതിരായ ശക്തമായ ഡല്‍ഹി ജന്‍ ലോക്പാല്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കും എന്ന് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വെച്ച മുഖ്യ വാഗ്ദാനമായിരുന്നു ലോക്പാല്‍ ബില്‍. 2011ലെ ബില്ലനുസരിച്ച് കോടതിയ്ക്കും രാഷ്ട്രപതിയ്ക്കും മാത്രമേ ബില്‍ നിരോധിക്കാനുളള അധികാരം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ ബില്ലനുസരിച്ച് നിയമസഭയില്‍ കേവലഭൂരിപക്ഷം ഇല്ലെങ്കില്‍ ബില്‍ നീക്കം ചെയ്യപ്പെടും.
ബില്‍ നിലവില്‍ വന്നാല്‍ കേന്ദ്ര ഉദ്യോഗസ്ഥരുടെ ഇടയിലുളള അഴിമതി തടയാനായി നിയോഗിക്കുന്ന ഓംബുട്‌സ്മാന്റെ അധികാരം കൂടും.ലോക്പാല്‍ അംഗങ്ങളും ബില്ലിന്റെ പരിധിയില്‍ വരും. അണ്ണാ ഹസാരെയുടെ രണ്ടു നിര്‍ദ്ദേശങ്ങള്‍ കൂടി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .
ജനാധിപത്യം നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയായി അഴിമതി മാറിയ സാഹചര്യത്തിലാണ് ഈ ബില്ലിന്റെ പ്രസക്തി. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് ഈ ബില്‍. തീര്‍ച്ചയായും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും പിന്തുടരാവുന്ന മാതൃകയാണ് കെജ്രിവാള്‍ സൃഷ്ടിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്തെ എം.എല്‍.എമാരുടേയും മന്ത്രിമാരുടേയും മാസാന്ത ശമ്പളം നാലിരട്ടി വര്‍ധിപ്പക്കാനുള്ള ഡല്‍ഹി നിയമ സഭയുടെ തീരുമാനം വിമര്‍ശനമര്‍ഹിക്കുന്നു. മികച്ച വേതനം ലഭിച്ചാല്‍ അഴിമതി കുറയുമെന്ന ധാരണയിലാണ് വേതനം ഭീമമായ രീതിയില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അതനുസരിച്ച് 88,000 രൂപ ശമ്പളം ലഭിക്കുന്ന ഡല്‍ഹി നിയമ സഭ സാമാജികര്‍ക്ക് 2,10,000 രൂപ മാസാന്തം ലഭിക്കും. വാര്‍ഷിക യാത്രാ ബത്ത 50000 രൂപയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഭേദഗതി ബില്‍ നിയമസഭ അംഗീകരിച്ചു. അന്തിമ അംഗീകാരത്തിനായി ബില്‍ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചുകൊടുത്തിട്ടുണ്ട.് മൂന്നംഗ വിദഗ്ധ സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് എം.എല്‍.എമാരുടെ ശമ്പളത്തില്‍ 400 ശതമാനം വര്‍ധന വരുത്തുന്നതെന്ന് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ സഭയെ അറിയിച്ചു. ജനങ്ങളെ സേവിക്കുന്നതിന് പണം ആവശ്യമാണെന്ന് സിസോദിയ പറഞ്ഞു. നിലവിലെ ശമ്പളം കല്ല്യാണത്തിന് ഉപഹാരം വാങ്ങാന്‍ പോലും തികയുന്നില്‌ളെന്ന് ബില്ലിന്‍മേലുള്ളചര്‍ച്ചക്കിടെ എ.എ.പി എം.എല്‍.എ ചൂണ്ടിക്കാണിച്ചിരുന്നു.
അടിസ്ഥാന ശമ്പളമായി 50,000 രൂപ, നിയോജക മണ്ഡല ആനുകൂല്യമായി 50,000 രൂപ, ഗതാഗത ആനുകൂല്യം 30,000 രൂപ, ആശയ കൈമാറ്റ ആനുകൂല്യം 10,000 രൂപ, സെക്രട്ടറി തല ആനുകൂല്യമായി 70,000 രൂപ എന്നിവയാണ് പരിഷ്‌കരിച്ച ശമ്പള ഘടന. അതോടെ രാജ്യത്തെ ഏറ്റവും വലിയ വേതനം വാങ്ങുന്ന ജനപ്രതിനിധികളായി ഡെല്‍ഹിയിലെ എംഎല്‍എമാര്‍ മാറുകയാണ്.
പൊതുവഴി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന പ്രാഥമിക ധാരണപോലുമില്ലാതെ സ്വന്തം വാഹനങ്ങളുമായി റോട്ടിലിറങ്ങുന്നവരെ നിയന്ത്രിക്കാനുള്ള കെജ്രിവാളിന്റെ നീക്കം ശ്ലാഘനീയമാണ്. വാഹനത്തിന്റെ നമ്പറും ദിവസവും നോക്കിയേ ഇനിയതിനു കഴിയൂ. ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്ള സ്വകാര്യ വാഹനങ്ങള്‍ ഒരു ദിവസവും ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന നമ്പര്‍ ഉള്ള വാഹനങ്ങള്‍ അടുത്ത ദിവസവും എന്ന രീതിയില്‍ മാത്രമേ ഇനി ഉപയോഗിക്കാവൂ. ജനുവരി ഒന്നു മുതല്‍ ഇത് നിലവില്‍ വരും.
ഇന്ത്യയിലെ ഏറ്റവും അന്തരീക്ഷ മലിനീകരണം സംഭവിച്ചു കഴിഞ്ഞ നഗരമാണ് ഡല്‍ഹി. ഭൂമിക്കു മുകളിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡല്‍ഹി ആണെന്ന് യു.എന്നും പറഞ്ഞിരുന്നു. തണുപ്പു കാലാവസ്ഥകളില്‍ വന്‍തോതില്‍ പുക ഉയരുന്നത് ഇവിടെ പതിവു കാഴ്ചയാണ്. മെട്രോ റെയില്‍ സര്‍വീസുകള്‍ വന്നിട്ടും ഡല്‍ഹിയിലെ കാറുകളുടെ പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. പൊതു വാഹനങ്ങള്‍ക്കു പുറമെ പ്രതിദിനം 1400 ലേറെ കാറുകള്‍ ആണ് നഗരത്തില്‍ ഓടുന്നത്.
ഗതാഗതകുരുക്കും പരിസരമലിനീകരണവും കുറക്കുക എന്ന ലക്ഷ്യത്തെടെയാണ് പുതിയ നയം. പൊതു വാഹനങ്ങള്‍ക്ക് ഇത് ബാധകമല്ല. ഈ രീതി നിലവില്‍ വരുന്നപക്ഷം ബീജിങ് കഴിഞ്ഞാല്‍ ഇത് പരീക്ഷിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായിരിക്കും ഡല്‍ഹി.
അതീവ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടത്തിലേക്ക് ദേശീയ തലസ്ഥാനത്തിന്റെ അന്തരീക്ഷം മലിനീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് ഡല്‍ഹി ഹൈകോടതിയുടെ ഗൗരവമായ നിരീക്ഷണം വന്നതിന് പുറകെയാണ് ഡല്‍ഹി സര്‍ക്കാറിന്റെ ഈ നീക്കം. പൊടിപടലങ്ങളും വാഹനങ്ങളില്‍ നിന്നുള്ള പുകയും ആണ് മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളായി കോടതി ചൂണ്ടിക്കാണിച്ചത്. കെട്ടിട നിര്‍മാണത്തിന്റെ ആധിക്യത്തെകുറിച്ചും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പൊതു സ്ഥലത്ത് മാലിന്യവും മറ്റും കത്തിക്കുന്നത് സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രസ്തുതമേഖലകളിലും സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in