കൂടംകുളം : ആണവ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പ്രസക്തിയേറുന്നു
എന്‍ സുബ്രഹ്മണ്യന്‍: ഒരു ജനതയുടെ മുഴുവന്‍ എതിര്‍പ്പുകളേയും അവഗണിച്ച് കൂടംകുളം ആണവ നിലയം പ്രവര്‍ത്തനമാരംഭിച്ചു എന്ന വാര്‍ത്ത രാജ്യത്തെ ആണവ വിരുദ്ധ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനൊരുങ്ങുന്ന ആണവപാര്‍ക്കുകള്‍ക്കു മുന്നോടിയായാണ് കൂടംകുളം നിലയം പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്. നിലയം പ്രവര്‍ത്തനം ആരംഭിച്ചു എന്ന വാര്‍ത്ത പൂര്‍ണ്ണമായും വിശ്വസനീയമല്ല. നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം പരിഹരിച്ചതായി അധികൃതര്‍ സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ തൊട്ടുപുറകെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ക്കായി പ്രശാന്ത് […]
എന്‍ സുബ്രഹ്മണ്യന്‍:
ഒരു ജനതയുടെ മുഴുവന്‍ എതിര്‍പ്പുകളേയും അവഗണിച്ച് കൂടംകുളം ആണവ നിലയം പ്രവര്‍ത്തനമാരംഭിച്ചു എന്ന വാര്‍ത്ത രാജ്യത്തെ ആണവ വിരുദ്ധ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനൊരുങ്ങുന്ന ആണവപാര്‍ക്കുകള്‍ക്കു മുന്നോടിയായാണ് കൂടംകുളം നിലയം പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്.
നിലയം പ്രവര്‍ത്തനം ആരംഭിച്ചു എന്ന വാര്‍ത്ത പൂര്‍ണ്ണമായും വിശ്വസനീയമല്ല. നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം പരിഹരിച്ചതായി അധികൃതര്‍ സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ തൊട്ടുപുറകെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ക്കായി പ്രശാന്ത് ഭൂഷണ്‍ നല്‍കിയ അപേക്ഷ നല്‍കിയിരുന്നു. അത് തിങ്കളാഴ്ച ലഭിക്കാനിരിക്കെയാണ് നിലയം പ്രവര്‍ത്തനമാരംഭിച്ചു എന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രവര്‍ത്തനമാരംഭിച്ചതിനാല്‍ ഇനിയൊന്നും ചെയ്യാനാകില്ല എന്നു കോടതിയില്‍ വാദിക്കാനാണ് തിരക്കിട്ട് ഇത്തരമൊരു പ്രഖ്യാപനം വന്നിരിക്കുന്നതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. ഗുണനിലവാരം കുറഞ്ഞ സാങ്കേതിക വിദ്യയും ഉപകരണങ്ങളുമാണ് റഷ്യ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ക്കു നല്‍കിയതെന്ന റി്പപോര്‍ട്ടില്‍ ഒരു നടപടിയും എടുക്കാത്ത രാഷ്ട്രമാണല്ലോ ഇന്ത്യ. കൊറിയയും ഇറാനും മറ്റും അതുമായി ബന്ധപ്പെട്ട് ചില നടപടികള്‍ സ്വീകരിച്ചിട്ടും ജനാധിപത്യരാഷ്ട്രമായ ഇന്ത്യ അതിനു തയ്യാറായില്ല എന്നതാണ് ഏറ്റവും ദുഖകരം. ഈ സാഹചര്യത്തില്‍ നിലയം പ്രവര്‍ത്തനമാരംഭിച്ചു എന്ന വാര്‍ത്ത ശരിയാണെങ്കില്‍ അതുയര്‍ത്തുന്ന ഭീഷണി നിസ്സാരമല്ല.
ഒരു ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയിലാണ് ആണവനിലയം ഫ്രവര്‍ത്തനമാരംഭിക്കുന്നത്. പുതിയ സര്‍ക്കാര്‍ ഭരണമേല്‍ക്കുന്നതുവരെ കാത്തിരിക്കാനുള്ള സാമാന്യ മര്യാദ പോലും ഇവര്‍ക്കില്ല. അമേരിക്കന്‍ സമ്മര്‍ദ്ദമാണ് അതിനു പ്രധാന കാരണം എന്നു കരുതുന്നതില്‍ തെറ്റില്ല. റഷ്യന്‍ സഹായത്തോടെ നിര്‍മ്മിച്ച നിലയമായതിനാല്‍ അമേരിക്ക കൂടംകുളത്തിനു എതിരാണെന്ന വാര്‍ത്ത അസംബന്ധമാണ്. ഇന്ത്യാ – അമേരിക്ക ആണവ കരാര്‍ പൂര്‍ണ്ണമായും പ്രാവര്‍ത്തികമാകാനുള്ള ആദ്യപടി സത്യത്തില്‍ കൂടംകുളം പ്രവര്‍ത്തനമാരംഭിക്കല്‍ തന്നെയാണ്. അല്ലെങ്കില്‍ മറ്റു സംരറംഭങ്ങള അത് പ്രതികൂലമായി ബാധിക്കുമെന്ന് ആണവലോബിക്കറിയാം. രാജ്യത്തെ ആണവ വിരുദ്ധ വികാരം ശമിപ്പിക്കാനും അണിയറയില്‍ തയ്യാറാകുന്ന ആണവ പാര്‍ക്കുകള്‍ക്ക് അനുമതി നേടാനും കൂടംകുളം അനിവാര്യമാണ്. അതാണ് സര്‍ക്കാര്‍ നീക്കം. അതുകൊണ്ടുതന്നെ രാജ്യത്തെ ആണവ വിരുദ്ധ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തം വര്‍ദ്ധിച്ചിരിക്കുകയാണ് എന്നതാണ് വാസ്തവം.
കൂടംകുളം ആണവ വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനറാണ് ലേഖകന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in