കൂടംകുളം, ആണവദുരന്തത്തിനു കാരണമാകുമെന്ന് കുസാറ്റ് പഠനം
കൂടംകുളം ആണവനിലയത്തില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം ആണവ ദുരന്തത്തിനു വഴി തെളിക്കുമെന്നു വിദഗ്‌ധപഠന റിപ്പോര്‍ട്ട് കാര്യമായി ആരംു ശ്രദ്ധിക്കാതെ പോയോ?. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്‌ത പഴയ യന്ത്രസാമഗ്രികളാണ് അപകടം ക്ഷണിച്ചുവരുത്തുന്നതെന്നും അതിനാല്‍ വൈദ്യുതി ഉല്‍പാദനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. 2013 ഒക്‌ടോബര്‍ 22 മുതല്‍ കഴിഞ്ഞ 22 വരെ ആണവ നിലയത്തില്‍ 21 തവണ പ്രവര്‍ത്തനത്തിനു തടസമുണ്ടായി. അതില്‍ 14 പ്രാവശ്യവും യന്ത്രസാമഗ്രികളുടെ ഗുണനിലവാരമില്ലായ്‌മയായിരുന്നു കാരണം. ആണവ […]
കൂടംകുളം ആണവനിലയത്തില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം ആണവ ദുരന്തത്തിനു വഴി തെളിക്കുമെന്നു വിദഗ്‌ധപഠന റിപ്പോര്‍ട്ട് കാര്യമായി ആരംു ശ്രദ്ധിക്കാതെ പോയോ?. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്‌ത പഴയ യന്ത്രസാമഗ്രികളാണ് അപകടം ക്ഷണിച്ചുവരുത്തുന്നതെന്നും അതിനാല്‍ വൈദ്യുതി ഉല്‍പാദനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
2013 ഒക്‌ടോബര്‍ 22 മുതല്‍ കഴിഞ്ഞ 22 വരെ ആണവ നിലയത്തില്‍ 21 തവണ പ്രവര്‍ത്തനത്തിനു തടസമുണ്ടായി. അതില്‍ 14 പ്രാവശ്യവും യന്ത്രസാമഗ്രികളുടെ ഗുണനിലവാരമില്ലായ്‌മയായിരുന്നു കാരണം. ആണവ റിയാക്‌ടറുകള്‍ അനുവദനീയമായ വൈദ്യുതി തടസനിരക്ക് (ട്രിപ് റേറ്റ്) 7,000 മണിക്കൂറില്‍ 0.37 മാത്രമാണ് ഇതുകവിഞ്ഞാല്‍ അപകടസാധ്യതയുണ്ടെന്നാണ് നിഗമനം.
കൂടംകുളത്ത് ഇതുവരെ 4,701 മണിക്കൂര്‍ റിയാക്‌ടറുകള്‍ പ്രവര്‍ത്തിച്ചപ്പോള്‍ തന്നെ 20.8 തവണ തടസങ്ങളുണ്ടായി. ഇത്തരം പ്ലാന്റുകളെ അതീവ അപകടമേഖലയിലാണു ശാസ്‌ത്രസമൂഹം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇതിനു പ്രധാനകാരണം റിയാക്‌ടര്‍ പ്രഷര്‍ വെസല്‍സ്, ടര്‍ബൈന്‍സ്, പോളാര്‍ ക്രെയിന്‍സ് എന്നിവയാണ്. ഇവയെല്ലാം പഴയ സോവിയറ്റ് യൂണിയനിലെ ചെര്‍ണോബില്ലില്‍ നിന്ന് ഇറക്കുമതി ചെയ്‌തവയാണ്.
1986 ല്‍ ചെര്‍ണോബില്ലില്‍ ആണവദുരന്തമുണ്ടായപ്പോള്‍ ഇത്തരം യന്ത്രസാമഗ്രികളാണ് ഉപയോഗിച്ചിരുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തിനുശേഷം റഷ്യ ഇത്തരത്തിലുള്ള റിയാക്‌ടറുകള്‍ ഉപയോഗിക്കുന്നതു കര്‍ശനമായി വിലക്കിയിരുന്നു. ചൈന ആണവ പദ്ധതികള്‍ക്കു വേണ്ടി ഇത്തരം യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്‌തിരുന്നെങ്കിലും അപകട സാധ്യത മനസിലാക്കി പിന്നീടു വേണ്ടെന്നു വയ്‌ക്കുകയായിരുന്നു.
വൈദ്യൂതി ഉല്‍പാദനത്തിനിടെ 14 തവണ ട്രിപ് റേറ്റുകളുണ്ടായപ്പോള്‍ അതില്‍ എട്ടെണ്ണത്തിനും കാരണം റഷ്യയിലെ സില്‍മാഷ് എന്ന കമ്പനിയില്‍ നിന്ന് ഇറക്കുമതി ചെയ്‌ത ടര്‍ബൈന്‍ ജനറേറ്റര്‍ സംവിധാനമായിരുന്നു.
ഫീഡ് വാട്ടര്‍ സംവിധാനത്തിലുണ്ടായ പൊട്ടിത്തെറി മൂന്നുതവണ തടസങ്ങള്‍ക്കു കാരണമായി. റിയാക്‌ടര്‍ പ്രഷര്‍ വെസലും പോളാര്‍ ക്രെയിനും ഉള്‍പ്പെടെയുള്ള പ്രധാന യന്ത്രസാമഗ്രികള്‍ കാലാവധി കഴിഞ്ഞവയാണെന്ന് അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡും ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും മുന്‍പ് സമ്മതിച്ചിരുന്നു. അതെല്ലാം ശരിവയ്‌ക്കുന്നതാണു കുസാറ്റിലെ പഠന റിപ്പോര്‍ട്ട്.
കുസാറ്റിലെ ശാസ്‌ത്രജ്‌ഞനായ എം.ജെ. ജോസഫ്, സൊസൈറ്റി ഓഫ് സയന്‍സ് എന്‍വയോണ്‍മെന്റ് ആന്‍ഡ് എത്തിക്‌സ് ചെയര്‍മാന്‍ വി.ടി. പത്മനാഭന്‍, ഡോ.ആര്‍. രമേഷ് എന്നിവരാണു പഠനം നടത്തിയത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in