കുമാര്‍ വിശ്വാസിനെ കല്ലെറിയുമ്പോള്‍.
മാത്യു പി.പോള്‍. കുമാര്‍ വിശ്വാസ് അങ്ങിനെ കേരളത്തിലും പ്രസിദ്ധനായി.മഹാകവി വാജ്‌പൈയെപ്പോലെ, സമകാലികരായ മറ്റു ഹിന്ദി കവികളെപ്പോലെ വട്ടമിട്ടിരുന്നു ഹുക്ക വലിയ്ക്കുന്ന ആസ്വാദകരുടെ ‘വാഹ്ജി വാഹ്’ വിളികള്‍ക്കിടയില്‍ പാടുന്ന ഹിന്ദി കവിതകള്‍ പോലെ തന്നെ വിശ്വാസിന്റെ കവിതയും. ഈ കവിതകളെ ‘തുള്ളി നീലം ‘പണ്ട് പണ്ട്, ഓന്തുകള്‍ക്കും,ഡൈനസോറുകള്‍ക്കും മുന്‍പ്’,ആപ്പിന്റെ രൂപീകരണത്തിനും ദില്ലി ഭരണത്തിനും മുന്‍പ്, വെറുമൊരു സരസകവിയായി കുമാര്‍ വിശ്വാസ് പാടി നടന്ന കാലത്ത് ചൊല്ലിയ ഒരു കവിതയെക്കുറിച്ച് എന്തിനീ പൊല്ലാപ്പ്. പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ ആരൊക്കെയാണ്? സ്ത്രീ വിമോചന […]
മാത്യു പി.പോള്‍.
കുമാര്‍ വിശ്വാസ് അങ്ങിനെ കേരളത്തിലും പ്രസിദ്ധനായി.മഹാകവി വാജ്‌പൈയെപ്പോലെ, സമകാലികരായ മറ്റു ഹിന്ദി കവികളെപ്പോലെ വട്ടമിട്ടിരുന്നു ഹുക്ക വലിയ്ക്കുന്ന ആസ്വാദകരുടെ ‘വാഹ്ജി വാഹ്’ വിളികള്‍ക്കിടയില്‍ പാടുന്ന ഹിന്ദി കവിതകള്‍ പോലെ തന്നെ വിശ്വാസിന്റെ കവിതയും. ഈ കവിതകളെ ‘തുള്ളി നീലം ‘പണ്ട് പണ്ട്, ഓന്തുകള്‍ക്കും,ഡൈനസോറുകള്‍ക്കും മുന്‍പ്’,ആപ്പിന്റെ രൂപീകരണത്തിനും ദില്ലി ഭരണത്തിനും മുന്‍പ്, വെറുമൊരു സരസകവിയായി കുമാര്‍ വിശ്വാസ് പാടി നടന്ന കാലത്ത് ചൊല്ലിയ ഒരു കവിതയെക്കുറിച്ച് എന്തിനീ പൊല്ലാപ്പ്.
പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ ആരൊക്കെയാണ്? സ്ത്രീ വിമോചന സംഘംങ്ങള്‍, നേഴ്‌സുമാരുടെ സംഘടനകള്‍, യൂത്തു കോണ്‍ഗ്രസുകാര്‍. കേരള മുഖ്യ മന്ത്രി പ്രതിഷേധം അറിയിച്ചു. കേന്ദ്ര വനിത കമ്മീഷന്‍ വിശ്വാസിനു നോട്ടീസ് അയച്ചു. അല്‍ഫോന്‍സ് കണ്ണന്താനം നിയമ നടപടികള്‍ ആരംഭിച്ചു.
യൂത്തു കോണ്‍ഗ്രസുകാര്‍ ആപ്പിന്റെ കൊച്ചിയിലെ ഓഫീസ് തല്ലിത്തകര്‍ത്ത് കരി ഓയില്‍ ഒഴിച്ചു. കരി ഓയില്‍ അവരുടെ പരമ്പരാഗതമായ ആയുധമാണല്ലൊ. തിരുവനന്തപുരത്ത് അവര്‍ ചെറുപ്പക്കാരനായ, പിന്നോക്കക്കാരനായ ഒരു ഐ എ എസ് ഓഫീസറെ കൈയേറ്റം ചെയ്ത് കരി ഓയില്‍ അഭിഷേകം ചെയ്തു പ്രതിഷേധിച്ചത് ഒരു വര്‍ഷം മുന്‍പാണ്. യൂത്തു കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടികള്‍ക്കായി മുറവിളി ഉയര്‍ന്നപ്പോള്‍ മുഖ്യ മന്ത്രി പറഞ്ഞു. ‘നിയമം നിയമത്തിന്റെ വഴിക്കു പോകും’ ഇപ്പോഴും നിയമം ആ വഴിക്കു തന്നെയാകും.
കുമാര്‍ വിശ്വാസ് നിരുപാധികം ക്ഷമ പറഞ്ഞു. നേഴ്‌സുമാരുടെ ജോലിയുടെ മഹത്വവും,സേവന സന്നാദ്ധതയും,സഹനവും,ത്യാഗവും ഉയര്‍ത്തിക്കാട്ടി തെരുവിലിറങ്ങിയവരാരും ചൂഷണത്തിനെതിരെ തെരുവിലിറങ്ങിയപ്പോള്‍ അവരെ സഹായിക്കാന്‍ മുന്നോട്ടുവന്നവരല്ല.
നേഴ്‌സുമാരുടെ തൊഴിലിന്റെ മഹത്വം അംഗീകരിയ്ക്കുമ്പോഴും ആതുര സേവനത്തിന്റെ ത്വര ഒന്നുകൊണ്ടുമാത്രം ഈ തൊഴിലില്‍ എത്തിപ്പെട്ടവരാണ് എല്ലാവരും എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല.വിശപ്പിന്റെ വിളികേട്ടുള്ള പുറപ്പാടാണ് പലരേയും ഈ തൊഴിലില്‍ എത്തിച്ചത്.
അപക്വമായ മനസ്സിന്റെ അടിയിലെ ആശാസ്യമല്ലാത്ത വര്‍ണവ്യത്യാസത്തിന്റെ ധ്വനിയെ ന്യായീകരിക്കാന്‍ കഴിയില്ല.കലി തുള്ളിയിറങ്ങിയ മലയാളികളുടെ മനസും(കറുത്തവരുടെ പോലും) കറുപ്പിനോടു വിവേചനം കാട്ടുന്നതാണ്. മലയാള പത്രങ്ങളിലെ വിവാഹ പരസ്യങ്ങളും,കെരളത്തിലെ വിവാഹ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ഡിമാന്‍ഡുകളും പരിശോധിച്ചാല്‍ നിരുപദ്രവമെന്നു തോന്നവുന്ന ഈ വര്‍ണ വെറിയുടെ ബീജം കാണാന്‍ കഴിയും.അവയാണത്രെ ചിലപ്പോഴെങ്കിലും മറ നീക്കി പുറത്തു വരുന്നത്.
യു ട്യൂബിലെ കവിതയെക്കുറിച്ച് യൂത്തു കോണ്‍ഗ്രസുകാര്‍ക്ക് കേട്ടറിവെ ഉള്ളൂ. മലയാളി നേഴ്‌സുമാരെക്കുറിച്ച് വിമര്‍ശനാത്മകമായ പരാമര്‍ശങ്ങള്‍ ഇതാദ്യമായല്ല ഉണ്ടാകുന്നത്. അവരുടെ സ്വകാര്യ ജീവിതത്തേക്കുറ്ച്ച് പരുഷമായ ചില പരാമര്‍ശങ്ങള്‍ എം പി നാരയണപിള്ള നടത്തുകയുണ്ടായി.മുംബൈയിലെ ബ്രീച് കാന്റി ഹോസ്പിറ്റലില്‍ രോഗാതുരനായി കിടന്നതിനെക്കുറിച്ച് ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സില്‍ എഴുതുമ്പോള്‍ വിഖ്യാത പത്ര പ്രവര്‍ത്തകനായ ഡോം മൊറേസ് കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്നെത്തുന്ന നേഴ്‌സുമാരുടെ ഭാഷാപരമാ!യ പരാധീനതകളെയും, വിയര്‍പ്പിന്റെ ഗന്ധത്തെയും പരിഹസിക്കുന്നുണ്ട്. അക്ഷരങ്ങളോട് അടുപ്പമില്ലാത്ത യൂത്തു കോണ്‍ഗ്രസുകാര്‍ ഇതൊന്നും അറിയാന്‍ വഴിയില്ല.
www.mathewpaulvayalil.blogspot.in
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in