കുടിവെള്ളം കൊലയാളിയാകുന്നു..
ഈ കഴിഞ്ഞ ഏപ്രില്‍ 27ന് ആലുവ ഗവ.ആശുപത്രിയില്‍ 50000 പേരുടെ ഡയാലിസിസ് അതിവേഗം പൂര്‍ത്തിയാക്കിയെന്ന പത്രവാര്‍ത്ത നമ്മള്‍ എല്ലാവരും ശ്രദ്ധിച്ചിരിക്കുമല്ലോ. ആഘോഷപൂര്‍വ്വം കൊണ്ടാടിയ ഈ വാര്‍ത്തയെക്കുറിച്ച് നമ്മള്‍ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടതാണ്. എന്തുകൊണ്ട് ജില്ലയില്‍ ഇത്ര അധികം പേര്‍ വൃക്ക തകരാറിലായി മരിക്കുന്നു? എറണാകുളം ജില്ലയില്‍ ഒരു ലക്ഷത്തിമുപ്പത്താറായിരം പേര്‍ വൃക്ക തകരാറിലായി ഡയാലിസിസ് ചെയ്യുന്നവരാണ്. അതായത് മുപ്പതില്‍ ഒരാള്‍ക്ക് വൃക്ക രോഗം ഉണ്ട്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് എറണാകുളം ജില്ലയില്‍ നൂറില്‍ നിന്ന് ലക്ഷത്തിലേക്ക് വൃക്കരോഗികളുടെ […]
ഈ കഴിഞ്ഞ ഏപ്രില്‍ 27ന് ആലുവ ഗവ.ആശുപത്രിയില്‍ 50000 പേരുടെ ഡയാലിസിസ് അതിവേഗം പൂര്‍ത്തിയാക്കിയെന്ന പത്രവാര്‍ത്ത നമ്മള്‍ എല്ലാവരും ശ്രദ്ധിച്ചിരിക്കുമല്ലോ. ആഘോഷപൂര്‍വ്വം കൊണ്ടാടിയ ഈ വാര്‍ത്തയെക്കുറിച്ച് നമ്മള്‍ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടതാണ്. എന്തുകൊണ്ട് ജില്ലയില്‍ ഇത്ര അധികം പേര്‍ വൃക്ക തകരാറിലായി മരിക്കുന്നു? എറണാകുളം ജില്ലയില്‍ ഒരു ലക്ഷത്തിമുപ്പത്താറായിരം പേര്‍ വൃക്ക തകരാറിലായി ഡയാലിസിസ് ചെയ്യുന്നവരാണ്. അതായത് മുപ്പതില്‍ ഒരാള്‍ക്ക് വൃക്ക രോഗം ഉണ്ട്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് എറണാകുളം ജില്ലയില്‍ നൂറില്‍ നിന്ന് ലക്ഷത്തിലേക്ക് വൃക്കരോഗികളുടെ എണ്ണം കൂടിയിരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചോദിച്ചാല്‍ വൃക്കരോഗങ്ങളുടെ പ്രധാന കാരണം കുടിവെള്ളത്തില്‍ കലര്‍ന്നിരിക്കുന്ന മാരക വിഷപദാര്‍ത്ഥങ്ങളാണ്. എറണാകുളം ജില്ലയിലെ 90% ജനങ്ങളും കുടിക്കുന്നത് ഒരേ വെള്ളമാണ്. പൈപ്പ് വഴിയും ടാങ്കര്‍ വഴിയും ജില്ല മുഴുവന്‍ എത്തിചേരുന്നത് പെരിയാറിലെ വെള്ളമാണ്.
കൊച്ചി നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ ഏലൂര്‍ എടയാര്‍ വ്യവസായ മേഖലയുടെ മദ്ധ്യത്തില്‍, പാതാളത്ത് ബണ്ട് നിര്‍മ്മിച്ച്, പെരിയാറിനെ തടഞ്ഞു നിര്‍ത്തിയാണ് നമുക്കാവശ്യമായ കുടിവെള്ളം സംഭരിക്കുന്നത്. ഈ ബണ്ടില്‍ നിന്ന് കേവലം ഒന്നര കിലോമീറ്റര്‍ അകലെയാണ് പമ്പിങ്ങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്(മുപ്പത്തടം പമ്പിംഗ് സ്റ്റേഷന്‍) പാതാളം ബണ്ടിനു സമീപം കഴിഞ്ഞ കൊല്ലം മാത്രം 44 തവണ പെരിയാര്‍ ചുവന്ന് കിടന്നു. 12 തവണ മത്സ്യക്കുരുതികളുണ്ടായി..!~ 22 ഓളം ശാസ്ത്രപഠന റിപ്പോര്‍ട്ടുകള്‍ പെരിയാറിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്നും ജീവനു ഭീഷണിയാകുന്ന ഖനലോഹങ്ങളും കീനാശിനികളും അടിഞ്ഞുകൂടി മാരകമായി ജലം മലിനീകരിക്കപ്പെട്ടു എന്നും വിശദീകരിക്കുന്നുണ്ട്. നമ്മുടെ കൂടിവെള്ള ശുദ്ധീകരണശാലയില്‍ രാസമാലിന്യങ്ങള്‍ കൊണ്ട് വിഷലിപ്തമായ വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ല. വെള്ളം ചൂടാക്കിയതുകൊണ്ടോ ക്ലോറിനേഷന്‍ കൊണ്ടോ ആര്‍ഒ സംവിധാനങ്ങള്‍ കൊണ്ടോ കുടിവെള്ളത്തില്‍ ലയിച്ചു ചേര്‍ന്ന രാസമാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ല. ഇത്തരത്തില്‍ രാസമാലിന്യങ്ങള്‍ അടങ്ങിയ പെരിയാറിലെ കുടിവെള്ളമാണ് എറണാകുളം ജില്ലയിലെ ആളുകളുടെ ആരോഗ്യം അപകടത്തിലാക്കികൊണ്ടിരിക്കുന്നത്.
അടിയന്തിര പ്രധാന്യത്തോടെകൂടി പെരിയാറിലെ മാലിന്യപ്രശ്‌നം ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 12-ാം കേരള നിയമസഭ പരിസ്ഥിതി സമിതി, 2009ല്‍ കേരള നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നും പൂഴ്ത്തിവെക്കപ്പെട്ടിരിക്കുന്നു!!! രാസമാലിന്യം അനിയന്ത്രിതമായി പുഴയില്‍ തള്ളുന്ന ഏലൂരിലെ 7 കമ്പനികള്‍ക്ക് വേണ്ടി ഒത്താശ ചെയ്യുകയാണ് കക്ഷിഭേദമന്യേ ജില്ലയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഇതുമൂലം ഇല്ലാതാകുന്നത് എറണാകുളം ജില്ലയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ആരോഗ്യവും ജീവനുമാണ്. പെരിയാറിലെ മാലിന്യപ്രശ്‌നം ഒരു തെരഞ്ഞെടുപ്പ് വിഷയം പോലുമാക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തയ്യാറാകാത്തത് എന്തുകൊണ്ട്? ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ (മെയ് 4 ,5) ശക്തി പേപ്പര്‍ മില്‍സ് എന്ന കമ്പനി വലിയ രീതിയില്‍ കറുത്ത വിഷവെള്ളം എടുക്കുന്ന പ്രദേശത്ത് വിഷമാലിന്യം തള്ളിയിട്ടും… കേരള വാട്ടര്‍ അതോറിറ്റി ഗതികേട് കൊണ്ട് പമ്പ് ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുഎന്ന് പറഞ്ഞിട്ടും, എന്തുകൊണ്ട് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കുടിവെള്ളപ്രശ്‌നത്തില്‍ ഇടപെടുന്നില്ല? പെരിയാറിനെ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടത് നമ്മുടെ ജീവന്റെ നിലനില്‍പ്പിന് ആവശ്യമല്ലേ? നാം കാണിക്കുന്ന നിസ്സംഗത നമ്മളെ ഈ മനസ്സില്‍ നിന്ന് തുടച്ചുമാറ്റില്ലേ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in