കിസ് ഇന്‍ ദി സ്‌ട്രീറ്റ് 7ന് കോഴിക്കോട്. ‘ഇരുട്ട് നുണയാമെടികളെ’ ഇന്ന്
സദാചാര ഗുണ്ടയിസത്തിനെതിരെ എഴാംതിയതി കോഴിക്കോട് വെച്ച് കിസ് ഇന്‍ ദി സ്‌ട്രീറ്റ് നടക്കുന്നു. കൊച്ചിയില്‍ നടന്ന ചുംബന സമരത്തിന്റെ സംഘാടകരായ കിസ് ഓഫ് ലൗ തന്നെയാണ് പരിപാടിക്കു നേതൃത്വം നല്‍കുന്നത്. ഇതിനു മുന്നോടിയായി ഇന്നു രാത്രി കോഴിക്കോട് ബീച്ചില്‍ സ്‌ത്രീകള്‍ ഒത്തുചേരുന്നു. ‘ഇരുട്ട് നുണയാമെടികളെ’ എന്നപേരിലാണ് സ്‌ത്രീകള്‍ സംഘടിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗത്തു നിന്നുള്ള നിരവധി സ്‌ത്രീകള്‍ പങ്കെടുക്കുമെന്ന് കരുതുന്നു. ഒരുവശത്ത് സദാചാരത്തിന്റെ പേരില്‍ അക്രമം പോലും അഴിച്ചുവിടാന്‍ മടിക്കാത്ത കേരളത്തില്‍ നേരമല്‍പ്പം വൈകിയാല്‍ സ്‌ത്രീകള്‍ക്ക് വഴി […]
സദാചാര ഗുണ്ടയിസത്തിനെതിരെ എഴാംതിയതി കോഴിക്കോട് വെച്ച് കിസ് ഇന്‍ ദി സ്‌ട്രീറ്റ് നടക്കുന്നു. കൊച്ചിയില്‍ നടന്ന ചുംബന സമരത്തിന്റെ സംഘാടകരായ കിസ് ഓഫ് ലൗ തന്നെയാണ് പരിപാടിക്കു നേതൃത്വം നല്‍കുന്നത്. ഇതിനു മുന്നോടിയായി ഇന്നു രാത്രി കോഴിക്കോട് ബീച്ചില്‍ സ്‌ത്രീകള്‍ ഒത്തുചേരുന്നു. ‘ഇരുട്ട് നുണയാമെടികളെ’ എന്നപേരിലാണ് സ്‌ത്രീകള്‍ സംഘടിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗത്തു നിന്നുള്ള നിരവധി സ്‌ത്രീകള്‍ പങ്കെടുക്കുമെന്ന് കരുതുന്നു.
ഒരുവശത്ത് സദാചാരത്തിന്റെ പേരില്‍ അക്രമം പോലും അഴിച്ചുവിടാന്‍ മടിക്കാത്ത കേരളത്തില്‍ നേരമല്‍പ്പം വൈകിയാല്‍ സ്‌ത്രീകള്‍ക്ക് വഴി നടക്കാനുള്ള അവകാശം പോലും ലഭിക്കാത്തതിനോടുള്ള പ്രതീകാത്മക പ്രതിഷേധമാണ് ഈ സമരം. സ്വാതന്ത്ര്യം കിട്ടി ഇത്രയും ദശകങ്ങള്‍ കഴിഞ്ഞിട്ടും ജനസംഖ്യയില്‍ പകുതി വരുന്നവര്‍ക്ക് വഴി നടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരം. രാത്രിയുടെ സൗന്ദര്യം തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് ഇവര്‍ പ്രഖ്യാപിക്കുന്നു. ഒരു വസന്തത്തിന്റെയാകെ വിത്തുകളും നമ്മളിനിയും ചുണ്ടുകളില്‍ ഒളിപ്പിച്ചു നടക്കണോ? എന്നാണ് ഫേസ്‌ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട് പരിപാടിയുടെ സംഘാടകര്‍ ചോദിക്കുന്നത്. നമ്മുടെ ഇരുട്ടോര്‍മ്മകള്‍ എത്ര മാറാല പിടിച്ചതാണ്. രാത്രിയുടെ വേലികള്‍ക്കകത്തു നിന്നും വെളിച്ചത്തിന്റെ തടവിലേക്ക് നമ്മളെ പറിച്ചു സൂക്ഷിക്കുന്നത് ആരാണ്? ഇനിയും ആ കെട്ടിപ്പൂട്ടലുകളില്‍ നിര്‍വൃതിപ്പെട്ട് കണ്ണടച്ച് നമ്മള്‍ വെറുതേ കിടക്കണോ? മാറാല പിടിച്ച ഇരുട്ടോര്‍മ്മകളും പറഞ്ഞ് രാത്രികള്‍ നമ്മുടേതു കൂടിയാണെന്ന് സ്വയം ഓര്‍മ്മിച്ചും ഓര്‍മ്മിപ്പിച്ചും ഒരു രാത്രി നടക്കാം എന്നാണവര്‍ പ്രഖ്യാപിക്കുന്നത്.
നാലാംതിയതി ചുംബനം, അധികാരം, പൊതു ഇടം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് വിപുലമായ സെമിനാറും സംഘടിപ്പിച്ചുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in