കാനം മുഖ്യമന്ത്രിയായാല്‍
ഒരിക്കലും സംഭവിക്കില്ല എന്നറിയാമെങ്കിലും ആഗ്രഹിക്കുന്നതില്‍ തെറ്റില്ലല്ലോ.. രാമരാജ്യവും സമത്വ സുന്ദര സോഷ്യലിസ്റ്റ് സമൂഹവുമൊക്കെ സ്വപ്‌നം കാണാമെങ്കില്‍ കാനം മുഖ്യമന്ത്രിയാകുന്നതും സ്വപ്‌നം കാണാമല്ലോ. കേരളത്തില്‍ അങ്ങനെ സംഭവിച്ചിട്ടുമുണ്ടല്ലോ. കെ കരുണാകരനെ ആഭ്യന്തരമന്ത്രിയാക്കി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. അടിയന്തരാവസല്ഥയായപ്പോഴേക്കും അച്യുതമേനോന്‍ ശരിക്കും റബ്ബര്‍ സ്റ്റാബ്ബായെന്നതു ശരി. എന്നാല്‍ കാനം അതുപോലെയാകാന്‍ ഇടയില്ല. കുറച്ചുകാലം പികെവിയും സ് എച്ച് മുഹമ്മദ്‌കോയയുമൊക്കെ കേരളത്തില്‍ മുഖ്യമന്ത്രിയായിട്ടുണ്ടല്ലോ. എന്തിനേറെ, ചരിത്രപരമായ മണ്ടത്തരം ഒഴിവാക്കിയിരുന്നെങ്കില്‍ ജ്യേതിബാസു ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമായിരുന്നല്ലോ. പിന്നെയെന്താ കാനത്തിനു മുഖ്യമന്ത്രിയായാല്‍..? തങ്ങള്‍ പ്രതിപക്ഷമല്ല, ഇടതുപക്ഷമാണ് എന്നു […]
ഒരിക്കലും സംഭവിക്കില്ല എന്നറിയാമെങ്കിലും ആഗ്രഹിക്കുന്നതില്‍ തെറ്റില്ലല്ലോ.. രാമരാജ്യവും സമത്വ സുന്ദര സോഷ്യലിസ്റ്റ് സമൂഹവുമൊക്കെ സ്വപ്‌നം കാണാമെങ്കില്‍ കാനം മുഖ്യമന്ത്രിയാകുന്നതും സ്വപ്‌നം കാണാമല്ലോ. കേരളത്തില്‍ അങ്ങനെ സംഭവിച്ചിട്ടുമുണ്ടല്ലോ. കെ കരുണാകരനെ ആഭ്യന്തരമന്ത്രിയാക്കി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. അടിയന്തരാവസല്ഥയായപ്പോഴേക്കും അച്യുതമേനോന്‍ ശരിക്കും റബ്ബര്‍ സ്റ്റാബ്ബായെന്നതു ശരി. എന്നാല്‍ കാനം അതുപോലെയാകാന്‍ ഇടയില്ല. കുറച്ചുകാലം പികെവിയും സ് എച്ച് മുഹമ്മദ്‌കോയയുമൊക്കെ കേരളത്തില്‍ മുഖ്യമന്ത്രിയായിട്ടുണ്ടല്ലോ. എന്തിനേറെ, ചരിത്രപരമായ മണ്ടത്തരം ഒഴിവാക്കിയിരുന്നെങ്കില്‍ ജ്യേതിബാസു ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമായിരുന്നല്ലോ. പിന്നെയെന്താ കാനത്തിനു മുഖ്യമന്ത്രിയായാല്‍..?
തങ്ങള്‍ പ്രതിപക്ഷമല്ല, ഇടതുപക്ഷമാണ് എന്നു പ്രഖ്യാപിച്ച് കാനം കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനം അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയപ്രഖ്ാപനമായിരുന്നു. കാനം പ്രതിപക്ഷനേതാവായാലും മതി എന്നു പലരും ആഗ്രഹിച്ചിരിക്കും. കക്ഷിരാഷ്ട്രീയക്കാര്‍ സാധാരണ ഉപയോഗിക്കുന്ന അര്‍ത്ഥത്തിലാണെങ്കില്‍ ഇടതുപക്ഷം വലതുപക്ഷത്തില്‍ കാര്യമായി വ്യത്യസ്ഥമല്ല. എന്നാല്‍ വിശാലമായ അര്‍ത്ഥത്തില്‍ അവ തമ്മില്‍ വ്യത്യാസമുണ്ട്. രാഷ്ട്രീയത്തില്‍ മാത്രമല്ലല്ലോ അത്. കോപ്പി റൈറ്റും കോപ്പി ലെഫ്റ്റും ഉദാഹരണം. കക്ഷിരാഷ്ട്രീയമായല്ല, രാഷ്ട്രീയമായിതന്നെ തങ്ങള്‍ ഇടതുപക്ഷമാണെന്നാണ് കാനം പ്രഖ്യാപിക്കുന്നത്. അതില്‍ കുറച്ചൊക്കെ വാസ്തവമുണ്ട്.
സമരം കൊണ്ട് നിങ്ങള്‍ എന്ത് നേടിയെന്നത് പഴയകാലത്ത് തൊഴിലാളികളോട് മുതലാളിമാരാണ് ചോദിച്ചിരുന്നതെന്ന കാനത്തിന്റെ പ്രസ്താവന ഇന്നു വളറെ പ്രസക്തമാണ്. കേരളത്തിലുടനീളം കൊട്ടിഘോഷിക്കുന്ന വികസനത്തിന്റെ ഇരകള്‍ നടത്തുന്ന ജനകീയ സമരങ്ങളോട് ഭരണകര്‍ത്താക്കള്‍ സ്ഥിരം ചോദിക്കുന്ന ചോദ്യമാണിത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ജിഷ്ണുവിന്റെ മാതാവ് നടത്തിയ ഐതിഹാസികമായ സമരത്തോടുള്ള മുഖ്യമന്ത്രിയുടെ ചോദ്യം. ഒരു കാലത്ത് നിരവധി പോരാട്ടങ്ങളിലൂടെ ജനകീയമയി മാറിയ പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് ഇതു ചോദിച്ചതെന്നതാണ് കൗതുകകരം. മാത്രമല്ല, സമരങ്ങളില്‍ ഇരകളുടെ ബന്ധുക്കള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞുവെച്ചു. കൂടാതെ, കമ്യൂണിസ്റ്റുകാരുടെ സ്ഥിരം പല്ലവിയായ ഗൂഢാലോചനാ സിദ്ധാന്തവും. ഇതിനെയെല്ലാം തള്ളിക്കളയുകയായിരുന്നു ചുരുങ്ങിയ വാക്കുകളില്‍ കാംനം. ജിഷ്ണുവിെന്റ കുടുംബത്തിന് നേരെ ഡി.ജി.പി ഓഫിസിന് മുന്നിലുണ്ടായ പൊലീസ് ബലപ്രയോഗത്തെയും കാനം വിമര്‍ശിച്ചു. ഡിജിപി ഓഫീസ് രാജകൊട്ടാരമാണെന്നു ധരിച്ചുവെച്ചിരിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മറ്റു ജനാധിപത്യവിശ്വാസികളെ പോലെ കാനവും പറയുന്നത്. എന്നാല്‍ സിപിഎം സംസ്ഥാനസെക്രട്ടറിക്ക് അതു മനസ്സിലായില്ല എന്ന് അദ്ദേഹം ദേശാഭിമാനിയിലെഴുതിയ ലേഖനം വ്യക്തമാക്കുന്നു. അതിലും കാണുന്നത് ജനകീയ സമരങ്ങളെ ഗൂഢാലോചനയാക്കുന്ന ഫാസിസ്റ്റ് നിലപാടുതന്നെ. സര്‍ക്കാറുമായി ബന്ധെപ്പട്ട പ്രശ്‌നങ്ങളില്‍ ഇടതുപക്ഷ നിലപാടല്ലാതെ മറ്റൊന്നും സി.പി.െഎ സ്വീകരിച്ചിട്ടില്ല എന്നും പ്രതിപക്ഷത്തിെന്റ സ്വരമാണ് തങ്ങളുടേതെന്ന കാരാട്ടിന്റെ പ്രസ്താവന ശരിയല്ല എന്നും കാനം കൂട്ടിചേര്‍ത്തു.
ഈ മന്ത്രിസഭക്ക് ഏറ്റവും മോശപ്പെട്ട പ്രതിച്ഛായ നല്‍കുന്ന, മുഖ്യമന്ത്രിതന്നെ ഭരിക്കുന്ന ആഭ്യന്തരവകുപ്പിനെതന്നെയാണ് കാനം രൂക്ഷമായി വിമര്‍ശിക്കുന്നത്. നിലമ്പൂരില്‍ വ്യാജ ഏറ്റുമുട്ടലില്‍ മാവോവാദികള കൊല്ലപ്പെടുത്തിയ സംഭവത്തെ വീണ്ടും കാനം വിമര്‍ശിച്ചു. ഛത്തിസ്ഗഡിലും മറ്റും കേന്ദ്രം നടപ്പാക്കുന്നതും ഇതു തന്നെയല്ലേ..? അതുപോലെതന്നെ പ്രസക്തമാണ് യുഎപിഎ എന്ന ഭീകരനിയമത്തെുറിച്ചുള്ള പ്രതികരണവും. യു.എ.പി.എ കരിനിയമമാണെന്നത് ഇടതുപക്ഷത്തിെന്റ പൊതു അഭിപ്രായമാണെന്നും ആയിരക്കണക്കിന് മുസ്ലിം ചെറുപ്പക്കാര്‍ വിചാരണ കൂടാതെ ജയിലിലാണെന്നും കാനം ചൂണ്ടികാട്ടി. കേരളത്തില്‍ യുഎപിഎ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരിനു കഴിയുമെങ്കിലും അതു ചെയ്യാത്ത സാഹചര്യത്തെയാണ് കാനം വിമര്‍ശിച്ചത്. കാനം ഉന്നയിച്ച മറ്റൊരു പ്രധാനവിഷയം മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശനിയമപ്രകാരം കൊടുക്കേണ്ടതില്ല എന്ന തീരുമാനമാണ്. ജനാധിപത്യസംവിധാനത്തിന്റെ ഏറ്റവും വലിയ സംഭാവനയായ വിവരാവകാശനിയമത്തെ അട്ടിമറിക്കാന്‍ യഥാര്‍ത്ഥ ഇടതുപക്ഷത്തിന് എങ്ങനെയാണ് കഴിയുക?. നക്‌സല്‍ നേതാവ് വര്‍ഗീസ് കൊലചെയ്യെപ്പട്ട വിഷയത്തില്‍ നഷ്ടപരിഹാരം ആവശ്യെപ്പട്ട ഹരജിയില്‍ അദ്ദേഹത്തെ കൊള്ളക്കാരനെന്നും കുഴപ്പക്കാരനെന്നുമാണ് വിശേഷിപ്പിച്ചതും ഇടതുപക്ഷ നിലപാടല്ല എന്നും കാനം പ്രഖ്യാപിച്ചു. ഏതൊരു മലയാളിയേയും ഞെട്ടിച്ച രമണ്‍ ശ്രീവാസ്തവയുടെ സ്ഥാനാരോഹണത്തേയും അദ്ദേഹം വിമര്‍ശിച്ചു. ആ പേരു കേള്‍്ക്കുമ്പോള്‍ മറ്റാരേയും പോലെ തനിക്കോര്‍മ്മ വരുന്നത് കരുണാകരനേയും സിറാജുന്നീസയേയുമാണെന്ന് സത്യസന്ധമായിതന്നെയാണ് കാനം പറഞ്ഞത്. മൂന്നാര്‍ കയ്യേറ്റപ്രശ്‌നത്തിലും കാനം സിപിഎം നിലപാടിനെ രൂക്ഷമായാണ് വിമര്‍ശിച്ചത്.
കേരളത്തിലെ പ്രതിപക്ഷ നേതാവിനുപോലും പറയാന്‍ കഴിയാത്ത ആര്‍ജ്ജവത്തോടെയാണ് കാനം തന്റെ നിലപാടുകള്‍ അവതരിപ്പിച്ചത്. അതാകട്ടെ മലപ്പുറം തെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷവും. എന്നാല്‍ കാനും ഉന്നയിക്കുന്ന വിഷയഘങ്ങളെ രാഷ്ട്രീയ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിട്ടോടെ മുഖ്യമന്ത്രിയോ സിപിഎമ്മോ സ്വീകരിക്കുമെന്ന് കരുതാനാകില്ല. സാമൂഹ്യമാധ്യമങ്ങളില്‍ സിപിഎം അണികളുടെ പ്രതികരണം അതാണ് വ്യക്തമാക്കുന്നത്. എത്രയോ ചര്‍ച്ച കഴിഞ്ഞ അടിയന്തരാവസ്ഥയിലെ കോണ്‍ഗ്രസ്സ് – സിപിഐ ബന്ധമാണ് മി്ക്കവര്‍ക്കും ഇപ്പോഴും ഉന്നയിക്കാനുള്ളത്. എങ്കില്‍ അടിയന്തരാവസ്ഥക്കുശേഷം ജനസംഘത്തിനും പിന്നീട് യുപിഎക്കും പിന്തുണ കൊടുത്ത സിപിഎം നയത്തേയും ചോദ്യം ചെയ്യാമല്ലോ. ഇപ്പോള്‍ കാനം ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങളോട് ആര്‍ജ്ജവത്തോടെ മറുപടി പറയാന്‍ സിപിഎമ്മില്‍ ആരുമില്ല എന്നതാണ് വാസ്തവം. ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ അവര്‍ നിശബ്ദരാണ്. കാരണം അവരും ഈ അഭിപ്രായങ്ങള്‍ രഹസ്യമായി പങ്കുവെക്കുന്നവരാണെന്നതുതന്നെ. പിന്നെയുള്ളത് ഒരു പഞ്ചായത്തില്‍ പോലും ജയിക്കാത്ത പാര്‍്ട്ടിയെന്ന നിലപാടാണ്. അഖിലേന്ത്യാതലത്തില്‍ സിപിഎമ്മിന്റെ നിലയെന്താണാവോ? വലിയ പാര്‍ട്ടിയാണ് ശരിയെങ്കില്‍ ഇന്ത്യയില്‍ ബിജെപിയാകില്ലേ ശരി…?
തീര്‍ച്ചയായും കാനം ഒരു പ്രതീക്ഷയാണ്. മുഖ്യമന്ത്രിയൊന്നും ആക്കില്ല എന്നറിയാമെങ്കിലും എല്‍ഡിഫില്‍ ഒരു തിരുത്തല്‍ ശക്തിയായെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. കാനത്തോടൊപ്പം നില്‍ക്കുകയാണ് ജനാധിപത്യവിശ്വാസികളും യഥാര്‍ത്ഥ ഇടതുപക്ഷക്കാരും ചെയ്യേണ്ടത്..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in