കാതിക്കുടം : സാംസ്‌കാരികകേരളം പ്രതിഷേധിക്കുന്നു.
തൃശ്ശൂരില്‍ കാതിക്കുടത്ത് നിറ്റജലാറ്റിന്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെ സമാധാനപരവും അഹിംസാത്മകവുമായി സമരം നടത്തി കൊണ്ടിരിക്കുന്ന നാട്ടുകാര്‍ക്കെതിരെ ഇന്നലെ പോലീസ് നടത്തിയ കടന്നാക്രമണത്തില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. ജില്ലാ കലക്ടര്‍ ഒത്തു തീര്‍പ്പു സംഭാഷണത്തിനിടയില്‍ ആവശ്യപ്പെട്ട സമയം അനുവദിച്ചു കൊണ്ട് സമരം തുടരുകയായിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാരെ അവരുടെ വീടുകളില്‍ അക്രമിച്ചു കയറി മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും അറസ്റ്റു ചെയ്യുകയും കൂടിയാണ് പോലീസ് ചെയ്തത്. അമ്പതിലേറെ പേര്‍ അങ്കമാലിയിലെയും ചാലക്കുടിയിലേയും ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുള്ളതായി അറിയുന്നു. ജനാധിപത്യപരമായ സമരങ്ങളെ ഇവ്വിധമാണ് […]
തൃശ്ശൂരില്‍ കാതിക്കുടത്ത് നിറ്റജലാറ്റിന്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെ സമാധാനപരവും അഹിംസാത്മകവുമായി സമരം നടത്തി കൊണ്ടിരിക്കുന്ന നാട്ടുകാര്‍ക്കെതിരെ ഇന്നലെ പോലീസ് നടത്തിയ കടന്നാക്രമണത്തില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. ജില്ലാ കലക്ടര്‍ ഒത്തു തീര്‍പ്പു സംഭാഷണത്തിനിടയില്‍ ആവശ്യപ്പെട്ട സമയം അനുവദിച്ചു കൊണ്ട് സമരം തുടരുകയായിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാരെ അവരുടെ വീടുകളില്‍ അക്രമിച്ചു കയറി മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും അറസ്റ്റു ചെയ്യുകയും കൂടിയാണ് പോലീസ് ചെയ്തത്. അമ്പതിലേറെ പേര്‍ അങ്കമാലിയിലെയും ചാലക്കുടിയിലേയും ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുള്ളതായി അറിയുന്നു. ജനാധിപത്യപരമായ സമരങ്ങളെ ഇവ്വിധമാണ് നേരിടുന്നതെങ്കില്‍ ജനാധിപത്യേതരമായ മാര്‍ഗ്ഗങ്ങളിലേക്ക് ജനകീയ സമരങ്ങളെ തള്ളിവിടുകയാകും ഫലത്തില്‍ സംഭവിക്കുക? അതിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു മാറ്റി നിര്‍ത്തിയിട്ടു വേണം സംഭവത്തെ കുറിച്ച് അന്വേഷണം നടത്താനും സംഭാഷണം പുനരാരംഭിക്കാനും ജനാധിപത്യത്തില്‍ വിയോജിപ്പിനും അവകാശങ്ങളും ആവശ്യങ്ങളും ഉന്നയിക്കുന്നതിനും ഇടമുണ്ട്. ഈ ഇടം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്ന ജനകീയ മുന്‍കൈകളെ ജനാധിപത്യപരമായി അഭിമുഖീകരിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാറിനോടും പൊതുസമൂഹത്തിനോടും ആവശ്യപ്പെടുന്നു. മുത്തങ്ങയില്‍ ആദിവാസി പ്രക്ഷോഭത്തെ നേരിട്ട രീതി ആവര്‍ത്തിക്കാന്‍ ഇടവരരുതെന്ന് ഞങ്ങള്‍ താക്കീതു ചെയ്യുന്നു.
എസ് പി ഉദയകുമാര്‍, പ്രഫുല്‍ ബിദ്വായ്, ബി.ആര്‍.പി. ഭാസ്‌ക്കര്‍, ഡോ.എം.ഗംഗാധരന്‍, ആറ്റൂര്‍ രവിവര്‍മ്മ, സുഗത കുമാരി, ആനന്ദ്, ചാരുനിവേദിത, കെ പി കുമാരന്‍, ലെനിന്‍ രാജേന്ദ്രന്‍, ടി.വി.ചന്ദ്രന്‍, സാറാ ജോസഫ്, അജിത, കെ.ആര്‍.മോഹനന്‍, പി. സുരേന്ദ്രന്‍, ഡോ.കദീജ മുംതാസ്, ഒ.അബ്ദുറഹിമാന്‍, പ്രകാശ് ബാരെ, ഡോ. എ.കെ. ജയശ്രീ, എം.എ.റഹ്മാന്‍, പ്രൊഫ.പി.ഗീത, സി.ആര്‍. നീലകണ്ഠന്‍, കല്‍പ്പറ്റ നാരായണന്‍, യു.കെ. കുമാരന്‍, ഡോ എസ് ശാന്തി, മാഗ്ലിന്‍ പീറ്റര്‍, സിവിക് ചന്ദ്രന്‍, ടി.പീറ്റര്‍, മ്യൂസ് മേരി, എന്‍.പ്രഭാകരന്‍, അംബികാസുതന്‍ മാങ്ങാട്, സി.എഫ്.ജോര്‍ജ്ജ്, എ.പി. കുഞ്ഞാമു, ഷേയ്ക്ക് മുഹമ്മദ് കാരക്കുന്ന്, കെ.പി.ശശി, ഡോ.ജെ.ദേവിക, കെ.ആര്‍.മീര, രേഖ രാജ്, ഡോ.എ.അച്ചുതന്‍, പ്രൊഫ. ശോഭീന്ദ്രന്‍, അനിവര്‍ അരവിന്ദ്, സുരേഷ് എളമന്‍, സീന പനോളി, റാഫി മുഹമ്മദ്, അന്‍വര്‍ അലി, കെ.കെ.ബാബുരാജ്, പി. ബാബുരാജ്, വിജയരാഘവന്‍ ചേലിയ, ഡോ.അജയ്‌ശേഖര്‍, ഡോ. എ.ലത, മുഹമ്മദ് വേളം, വി.എം.ഗിരിജ, എന്‍.എ.നസീര്‍, ബി. അജിത് കുമാര്‍, കമല്‍ മുഹമ്മദ്, ഗിരിജ പാതേക്കര, കെ.കെ.സുരേന്ദ്രന്‍, എസ്.അനിത, എം.ആര്‍.രേണുകുമാര്‍, പി.എസ്. രാധാകൃഷ്ണന്‍, എന്‍.ശ്രീജിത്ത്, മുസ്തഫ ദേശമംഗലം, ബൈജു മേരിക്കുന്ന്, സനീഷ് പനങ്ങാട്, ഡോ ജ്യോതികൃഷ്ണന്‍, ടി കെ രാജീവ് കുമാര്‍, റാഫി മുഹമ്മദ്, വി എം ദേവദാസ്, ഗോപാല്‍ മേനോന്‍, വി വി അജയകുമാര്‍, കെ എച്ച് ഹുസൈന്‍, കെ ജി ജഗദീശന്‍, ദീപ വി ഗോപിനാഥ്, അരുണ്‍ കുമാര്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in