കാതിക്കുടം : ഇരുകൂട്ടരും എങ്ങനെ തുല്ല്യമാകും വി എസ്?
രൂക്ഷമായ പരിസരമലിനീകരണം സൃഷ്ടിക്കുന്ന നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരായി ശക്തമായ സമരം നടക്കുന്ന കാതിക്കുടത്തെത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സന്ദര്‍ശനം ഗൗരവമില്ലാത്തതായി. ആക്ഷന്‍ കൗണ്‍സിലിന്റെ സമരപന്തലില്‍ കയറുന്നതില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ തന്ത്രപൂര്‍വ്വം വിഎസിനെ തടഞ്ഞപ്പോള്‍ എല്‍ഡിഎഫ് പന്തലിലും കയറാതെ അഞ്ചോ ആറോ വാചകം പറഞ്ഞ് വി എസ് തിരിച്ചുപോരുകയായിരുന്നു. എന്നാല്‍ വിഎസ് പറഞ്ഞ ഒരു കാര്യം വസ്തുതാവിരുദ്ധമായിപോയി. രണ്ടുകൂട്ടരും ഒരേ ആവശ്യത്തിനുവേണ്ടിയാണ് സമരം നടത്തുന്നതെന്നായിരുന്നു വിഎസ് പറഞ്ഞത്. എന്നാലതു ഒരുമിച്ചായി കൂടേ എന്ന് വ്യംഗ്യം. […]
രൂക്ഷമായ പരിസരമലിനീകരണം സൃഷ്ടിക്കുന്ന നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരായി ശക്തമായ സമരം നടക്കുന്ന കാതിക്കുടത്തെത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സന്ദര്‍ശനം ഗൗരവമില്ലാത്തതായി. ആക്ഷന്‍ കൗണ്‍സിലിന്റെ സമരപന്തലില്‍ കയറുന്നതില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ തന്ത്രപൂര്‍വ്വം വിഎസിനെ തടഞ്ഞപ്പോള്‍ എല്‍ഡിഎഫ് പന്തലിലും കയറാതെ അഞ്ചോ ആറോ വാചകം പറഞ്ഞ് വി എസ് തിരിച്ചുപോരുകയായിരുന്നു. എന്നാല്‍ വിഎസ് പറഞ്ഞ ഒരു കാര്യം വസ്തുതാവിരുദ്ധമായിപോയി.
രണ്ടുകൂട്ടരും ഒരേ ആവശ്യത്തിനുവേണ്ടിയാണ് സമരം നടത്തുന്നതെന്നായിരുന്നു വിഎസ് പറഞ്ഞത്. എന്നാലതു ഒരുമിച്ചായി കൂടേ എന്ന് വ്യംഗ്യം. വര്‍ഷങ്ങളായി സമരം നടത്തുന്ന ആക്ഷന്‍ കൗണ്‍സിലിന് എതിരായിരുന്നു എതാനും ദിവസം മുമ്പുവരെ എല്‍ഡിഎഫും വിശിഷ്യാ സിപിഎമ്മും. രണ്ടുമാസം മുമ്പ് വിഎസ് ഇവിടെയെത്താന്‍ തയ്യാറായിരുന്നു. എന്നാല്‍ അന്നു സമരത്തിനെതിരായിരുന്നു സിപിഎം. അതിനാലായിരിക്കണം വിഎസിനു വരാന്‍ കഴിയാതിരുന്നത്.
കേരളത്തിലെ മിക്ക ജനകീയ സമരങ്ങളിലും കാണുന്ന കാഴ്ച തന്നെയാണ് കാതിക്കുടത്തും കാണുന്നത്. തൊഴിലാളി യൂണിയനുകളുടേയും മറ്റു താല്‍പ്പര്യങ്ങളുടേയും പേരില്‍ സമരങ്ങളെ എതിര്‍ക്കുന്ന സിപിഎം അതില്‍ പരാജയപ്പെടുമ്പോള്‍ എടുക്കാറുള്ള തന്ത്രമാണ് ഇവിടേയും നടക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഹൈജാക്കിംഗ് തന്നെ. ഏതാനും ദിവസം മുമ്പുപോലും എളമരം കരിം സമരത്തിനെതിരെ രംഗത്തുവന്നിരുന്നു. വിഎസിനെ സ്വീകരിച്ചുകൊണ്ടുവന്ന സ്ഥലം എംഎല്‍എ ബി ഡി ദേവസ്സിയുടെ നിലപാടും മറ്റൊന്നല്ല. ഇപ്പോഴും സിഐടിയു അടക്കമുള്ള യൂണിയനുകള്‍ മാനേജ്‌മെന്റിനൊപ്പമാണ്. കഴിഞ്ഞ ദിവസംപോലും ജീവനക്കാരില്‍ ചിലര്‍ നാട്ടുകാരെ മര്‍ദ്ദിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ കഴിഞ്ഞാഴ്ച ഉയര്‍ന്ന എല്‍ഡിഎഫ് സമരപന്തല്‍ എങ്ങനെ ആക്ഷന്‍ കൗണ്‍സിലിന്റെ സമരപന്തലിനു തുല്ല്യമാകും?
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് സമരഭൂമികളിലേക്ക് വിഎസ് യാത്രകള്‍ നടത്താനാരംഭിച്ചത്. പാര്‍ട്ടി ഒന്നടങ്കം എതിരായിട്ടും വിഎസിനെ ജനപ്രിയനാക്കാന്‍ സഹായിച്ചത് മുഖ്യമായും ആ യാത്രകളായിരുന്നു. എന്നാല്‍ അന്നു പ്രഖ്യാപിച്ച വിഷയങ്ങളിലൊന്നും കാര്യമായി എന്തെങ്കിലും ചെയ്യാന്‍ തുടര്‍ന്ന് അധികാരത്തിലെത്തിയ അദ്ദേഹത്തിനായില്ല. ചരിത്രം രണ്ടു തവണ ആവര്‍ത്തിക്കും, രണ്ടാമത്തേത് പ്രഹസനമാകും എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നവയാണ് വിഎസിന്റെ ഇപ്പോഴത്തെ യാത്രകള്‍. അതില്‍ അമിത പ്രതീക്ഷ കാണുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ നിലപാടും അര്‍ത്ഥരഹിതമാണ്.
ഇതുപറയുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥ വ്യത്യസ്ഥമാണെന്ന് ആരും കരുതില്ലല്ലോ. ടിഎന്‍ പ്രതാപന്‍, വിടി ബല്‍റാം, വിഎം സുധീരന്‍ തുടങ്ങി അപൂര്‍വ്വം ചിലര്‍ മാത്രമേ സമരത്തെ പിന്തുണക്കുന്നുള്ളു. അതേസമയം ഗ്രാമപഞ്ചായത്ത്, കമ്പനി അടച്ചുപൂട്ടണമെന്ന നിലപാടിലാണ്. അധികാരവികേന്ദ്രീകരണത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും പഞ്ചായത്ത് ഇവിടെ നോക്കുകൂത്തിയാകുന്നു എന്നു മാത്രം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in