കാണം വിറ്റ് ഓണമുണ്ണാന്‍ കേരളം കടമെടുക്കുന്നത് 4500 കോടി
ഓണക്കാലത്തെ ചെലവുകള്‍ക്കായി കേരളം വീണ്ടും പൊതുവിപണിയില്‍നിന്നു കടമെടുക്കുന്നു. 4,500 കോടി രൂപയാണ് ഇക്കുറി കടമെടുക്കുക. ഈ കടപത്രങ്ങളുടെ ലേലം 22 നു നടക്കും. ഇതു രണ്ടാം തവണയാണ് ഈ മാസം പൊതുവിപണിയില്‍നിന്നു കടമെടുക്കുന്നത്. കഴിഞ്ഞ നാലിന് 4000 കോടി രൂപ കടമെടുത്തിരുന്നു. ഇതോടെ ഈ മാസംമാത്രം സര്‍ക്കാര്‍ പൊതുവിപണിയില്‍നിന്നു കടമെടുത്ത തുക 8500 കോടി രൂപയായി. ക്ഷേമപെന്‍ഷന്‍, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി ഏകദേശം 9000 കോടി രൂപയാണ് ഓണത്തിനു വേണ്ടിവരിക. അതിനാണ് 8,500 കോടി […]
ഓണക്കാലത്തെ ചെലവുകള്‍ക്കായി കേരളം വീണ്ടും പൊതുവിപണിയില്‍നിന്നു കടമെടുക്കുന്നു. 4,500 കോടി രൂപയാണ് ഇക്കുറി കടമെടുക്കുക. ഈ കടപത്രങ്ങളുടെ ലേലം 22 നു നടക്കും. ഇതു രണ്ടാം തവണയാണ് ഈ മാസം പൊതുവിപണിയില്‍നിന്നു കടമെടുക്കുന്നത്. കഴിഞ്ഞ നാലിന് 4000 കോടി രൂപ കടമെടുത്തിരുന്നു. ഇതോടെ ഈ മാസംമാത്രം സര്‍ക്കാര്‍ പൊതുവിപണിയില്‍നിന്നു കടമെടുത്ത തുക 8500 കോടി രൂപയായി.
ക്ഷേമപെന്‍ഷന്‍, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി ഏകദേശം 9000 കോടി രൂപയാണ് ഓണത്തിനു വേണ്ടിവരിക. അതിനാണ് 8,500 കോടി രൂപ പൊതുവിപണിയില്‍നിന്നുള്ള വായ്പയായി കണ്ടെത്തുന്നത്. 4,500 കോടി രൂപകൂടി കടമെടുക്കുന്നതോടെ കേരളം ഈ സാമ്പത്തികവര്‍ഷം ഇതുവരെ പൊതുവിപണിയില്‍നിന്ന് 14,400 കോടി രൂപ വായ്പയെടുത്തുകഴിഞ്ഞു. ഈ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഏഴു മാസംകൂടി അവശേഷിക്കുമ്പോഴാണ് ഇത്. ക്രിസ്മസിനും വായ്പയെടുത്താല്‍ സംസ്ഥാനത്തിന്റെ ഇക്കൊല്ലത്തെ വായ്പാപരിധി ഏകദേശം അവസാനിക്കും.
ഈ വര്‍ഷത്തെ ബജറ്റിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് എല്ലാ മാര്‍ഗങ്ങളിലൂടെയും എടുക്കാന്‍ കഴിയുന്ന മൊത്തം വായ്പ 21,227.95 കോടി രൂപ മാത്രമാണ്. ഇതിലാണ് 14,400 കോടി രൂപ എടുത്തിരിക്കുന്നത്.
പദ്ധതികളുടെ നടത്തിപ്പ് കിഫ്ബി വഴിയാക്കി ബജറ്റിനു പുറത്തേക്കു കൊണ്ടുവന്നപ്പോള്‍ ഈ വായ്പകള്‍ കമ്മി കുറയ്ക്കുന്നതിന് ഉപയോഗിക്കാമെന്നാണ് ബജറ്റില്‍ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
കേരളത്തിന്റെ വായ്പാശേഷിയായ 21,227.95 കോടിയുടെ 75% വും കമ്മി കുറയ്ക്കുന്നതിനു നീക്കിവയ്ക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍, ഇതിന്റെ 30 ശതമാനംപോലും കമ്മി കുറയ്ക്കാന്‍ നീക്കിവയ്ക്കാനാകുമെന്നു കരുതാനാവില്ല.
ഇപ്പോള്‍ ഏകദേശം 31% മാത്രമാണ് ബാക്കിയുള്ളത്. ഇനിയുള്ള ചെലവുകള്‍കൂടി കണക്കാക്കുമ്പോള്‍ പ്രതീക്ഷിച്ച രീതിയില്‍ വിനിയോഗിക്കാനാവില്ലെന്നാണ് ധനവകുപ്പ്തന്നെ കണക്കുകൂട്ടുന്നത്.
കേന്ദ്രം അനുവദിച്ചിട്ടുള്ള കമ്മികുറയ്ക്കല്‍ ഗ്രാന്റ് പ്രകാരം രണ്ടു വര്‍ഷത്തിനുള്ളില്‍ റവന്യു കമ്മി പൂജ്യത്തിലെത്തിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കേന്ദ്രസഹായങ്ങളെ പ്രതികൂലമായി ബാധിക്കും. ജി.എസ്.ടിയിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാമെന്ന ചിന്തയായിരുന്നു മന്ത്രിക്കുണ്ടായിരുന്നത്. എന്നാല്‍ ജി.എസ്.ടിയുടെ ശരിയായ ഫലം ലഭിച്ചു തുടങ്ങിയിട്ടില്ല. ഇപ്പോഴും വിപണിയില്‍ ആശയക്കുഴപ്പം ശക്തമാണ്. അതു മറിക്കാന്‍ മൂന്നുമാസമെടുക്കുമെന്നാണ് വിലയിരുത്തല്‍.
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in