കഷ്ടം വനിതാ വക്കീലന്മാരെ…..
ഫേസ്ബുക്ക് പരാമര്‍ശത്തെതുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകയായ അണിമയെ സസ്‌പെന്റ് ചെയ്ത കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ നടപടിയെ പൂര്‍ണമായും പിന്തുണക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ച ബാറിലെ വനിതാ അഭിഭാഷകരെ… ഹാ കഷ്ടം.. അണിമ അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പിന്തുണക്കാന്‍ തയാറാണെന്നു മുന്‍കൂര്‍ജാമ്യം എടുത്താണ് ഈ വനിതകള്‍ അവര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്. ഗുരുതരവും അടിസ്ഥാനരഹിതവും അവ്യക്തവും പരസ്പര വിരുദ്ധവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് അഭിഭാഷക സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ല. അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കാരണക്കാര്‍ ആരെന്ന് വ്യക്തമാക്കണം. മുഴുവന്‍ അഭിഭാഷകരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയായ നടപടിയല്ല. ഫേസ്ബുക്ക് […]
ഫേസ്ബുക്ക് പരാമര്‍ശത്തെതുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകയായ അണിമയെ സസ്‌പെന്റ് ചെയ്ത കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ നടപടിയെ പൂര്‍ണമായും പിന്തുണക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ച ബാറിലെ വനിതാ അഭിഭാഷകരെ… ഹാ കഷ്ടം..
അണിമ അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പിന്തുണക്കാന്‍ തയാറാണെന്നു മുന്‍കൂര്‍ജാമ്യം എടുത്താണ് ഈ വനിതകള്‍ അവര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്. ഗുരുതരവും അടിസ്ഥാനരഹിതവും അവ്യക്തവും പരസ്പര വിരുദ്ധവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് അഭിഭാഷക സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ല. അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കാരണക്കാര്‍ ആരെന്ന് വ്യക്തമാക്കണം. മുഴുവന്‍ അഭിഭാഷകരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയായ നടപടിയല്ല. ഫേസ്ബുക്ക് പരാമര്‍ശം പുരുഷ അഭിഭാഷകരെ മാത്രമല്ല വനിതാ അഭിഭാഷകരെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ്.
സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച് അറിയുന്ന അഭിഭാഷക ഫേസ്ബുക്കിലൂടെയാണോ നീതിതേടേണ്ടിയിരുന്നത് എന്നെല്ലാമാണ് ഇവരുടെ നിലപാട്.
ഇവരിത്രമാത്രം അസഹിഷ്ണരാകാന്‍ എന്താണ് അണിമ ഫേയ്ബുക്കില്‍ കുറിച്ചത്. ജീവിതത്തിന്റെ സമസ്തമേഖലകളിലും സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങള്‍ തന്നെയാണത്. മിക്കവാറും പേര്‍ അതുമായി സമരസപ്പെടുന്നു. ആത്മാഭിമാനമുള്ള ചിലര്‍ക്കതിനു കഴിയില്ല. അവരതില്‍ പ്രതികരിക്കും. സ്വന്തം ഫേസ് ബുക്ക് വാളിലല്ലേ താനഭിമുഖീകരിക്കുന്ന പ്രശ്‌നം അവര്‍ കുറിച്ചത്. അതും ആരുടേയും പേരുപറയാതെ പൊതുപ്രശ്‌നമെന്ന നിലയാല്‍. അതിനവരെ പുറത്താക്കാന്‍ ബാര്‍ അാേസസിയേഷന് എന്തവകാശമാണുള്ളത്? സ്ത്രീയെന്ന നിലയില്‍ എന്തെങ്കിലും ആത്മാഭിമാനമുണ്ടെങ്കില്‍ ഈ വനിതാ വക്കിലുമാര്‍ നില്‍ക്കേണ്ടത് അണിമയുടെ കൂടെയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in