കല്ല്യാണ്‍ സമരത്തോട് ഐക്യപ്പെടാത്തവര്‍ എങ്ങനെ പൊതുപ്രവര്‍ത്തകരാകും?
വി ടി ബല്‍റാം ഏറ്റവും മിതവും ന്യായവുമായ ആവശ്യമാണ് കല്ല്യാണ്‍ സാരീസിലെ സഹോദരിമാര്‍ ഇരിപ്പുസമരത്തിലൂടെ ഉന്നയിക്കുന്നത്. അന്യായമായ പിരിച്ചുവിടലിനു തുല്ല്യമായ ട്രാന്‍സ്ഫറിനെതിരായ സമരം തുടങ്ങി മൂന്നുമാസമായി. ഇവരുടെ ആവശ്യം മനുഷ്യത്വപരമാണ്. പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ക്കായാണ്. എന്നാല്‍ കല്ല്യാണ്‍ മാനേജ്‌മെന്റ് തികച്ചും നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. വലിയ സ്ഥാപനത്തിനെതിരായതിനാലാവണം മാധ്യമങ്ങള്‍പോലും ഈ ജീവന്മരണപോരാട്ടത്തെ അവഗണിക്കുകയാണ്. ഈ സമരത്തെ ഇനിയും കണ്ടില്ലെന്നു നടിക്കുന്നവരോട് പറയാനുള്ളത്, ഈ പോരാട്ടത്തിനു പിന്നലുള്ളത് മനുഷ്യന്റെ ദൈന്യതയും കണ്ണീരുമാണെന്നാണ്. അതിനാല്‍തന്നെ ഇതു ലക്ഷ്യം നേടും. ഈ പോരാട്ടത്തിന്റെ […]
ഏറ്റവും മിതവും ന്യായവുമായ ആവശ്യമാണ് കല്ല്യാണ്‍ സാരീസിലെ സഹോദരിമാര്‍ ഇരിപ്പുസമരത്തിലൂടെ ഉന്നയിക്കുന്നത്. അന്യായമായ പിരിച്ചുവിടലിനു തുല്ല്യമായ ട്രാന്‍സ്ഫറിനെതിരായ സമരം തുടങ്ങി മൂന്നുമാസമായി. ഇവരുടെ ആവശ്യം മനുഷ്യത്വപരമാണ്. പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ക്കായാണ്. എന്നാല്‍ കല്ല്യാണ്‍ മാനേജ്‌മെന്റ് തികച്ചും നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. വലിയ സ്ഥാപനത്തിനെതിരായതിനാലാവണം മാധ്യമങ്ങള്‍പോലും ഈ ജീവന്മരണപോരാട്ടത്തെ അവഗണിക്കുകയാണ്.
ഈ സമരത്തെ ഇനിയും കണ്ടില്ലെന്നു നടിക്കുന്നവരോട് പറയാനുള്ളത്, ഈ പോരാട്ടത്തിനു പിന്നലുള്ളത് മനുഷ്യന്റെ ദൈന്യതയും കണ്ണീരുമാണെന്നാണ്. അതിനാല്‍തന്നെ ഇതു ലക്ഷ്യം നേടും. ഈ പോരാട്ടത്തിന്റെ ലക്ഷ്യങ്ങള്‍ ഏറെ കാലം തിരസ്‌കരിക്കാന്‍ നിങ്ങള്‍ക്കാവില്ല. ഈ സഹോദരിമാരോട് ഐക്യപ്പെടാത്തവര്‍ എങ്ങനെയാണ് പൊതുപ്രവര്‍ത്തകരാകുക? ജനപ്രതിനിധികളാകുക?
വളരെ കുറച്ചു ദിവസം മാത്രം ചേര്‍ന്ന കഴിഞ്ഞ നിയമസഭയിലെ ആദ്യദിവസം തന്നെ ഈ സമരം നിയമസഭയില്‍ ഉന്നയിക്കാന്‍ ഞാന്‍ ശ്രമിച്ചു. സബ്മിഷനായി നോട്ടീസ് നല്‍കി. എന്നാല്‍ പ്രതിപക്ഷനേതാവും വിഷയമുന്നയിച്ചതിനാല്‍ അദ്ദേഹത്തിനാണ് അവസരം ലഭിച്ചത്. ഇടപെടാന്‍ പല പരിമിതികളുമുണ്ടെങ്കിലും കഴിവതെല്ലാം ചെയ്യാമെന്ന് തൊഴില്‍ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ പരിമിതികള്‍ മൂലമാണ് ലേബര്‍ വകുപ്പും കളക്ടറുമെല്ലാം പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാത്തത്. പക്ഷെ ഇടക്കുവെച്ച് നിര്‍ത്താവുന്ന പോരാട്ടമല്ല ഇത്. സംസ്ഥാനത്തെ ലക്ഷകണക്കിനു അസംഘടിതര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ഈ സമരം ഉന്നയിക്കുന്നത്. സമരം നടത്തുന്ന ഇവര്‍ പുറത്താണെങ്കിലും അതുകൊണ്ട് അകത്തുള്ളവര്‍ക്ക് പല മെച്ചങ്ങളും ഉണ്ടായി. അത് തീര്‍ച്ചയായും ആവേശം നല്‍കുന്നു. രക്തസാക്ഷിത്വത്തിന്റെ രൂപത്തില്‍ ഈ ത്യാഗം ഭാവിയില്‍ സ്മരിക്കപ്പെടുമെന്നതില്‍ സംശയമില്ല.
(സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിച്ചത്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in