കലാം – അഭിപ്രായ ഭിന്നതകള്‍ക്കും ഇടമുണ്ടാകണം

മരിച്ചവരെ സ്വഭാവികമായും എല്ലാവരും ആദരിക്കുന്നു. എന്നാല്‍ അത്തരമൊരു സമയത്തെ വാസ്തവവിരുദ്ധമായ പ്രചരണത്തിനുപയോഗിക്കുകയും വ്യത്യസ്ഥമായ അഭിപ്രായം പറയുന്നവരെ കടന്നാക്രമിക്കുകയും ചെയ്യുന്നത് ഒരിക്കലും ജനാധിപത്യപരമല്ല. അങ്ങനെ ചെയ്യുന്നവരാണ് വാസ്തവത്തില്‍ മരിച്ചവരെ അപമാനിക്കുന്നത്. മുന്‍ രാഷ്ട്രപതി ഡോ അബ്ദുള്‍ കലാമിന്റെ മരണത്തെ തുടര്‍ന്ന് സൈബര്‍ ലോകത്തു നടന്ന സാവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത്. കലാമിന്റെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട സംഭാവനകളെ നിഷ്പക്ഷമായി പരിശോധിക്കാന്‍ ശ്രമിച്ചവരെ രൂക്ഷമായ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ ആരാധകര്‍ ആക്രമിച്ചത്. ഒരിക്കലും കലാം ഇത്തരത്തില്‍ അക്രമിക്കുകയില്ല. അതേസമയം കലാമിന്റെ സംസ്‌കാരത്തിനു മുമ്പുതന്നെ […]

KKK

മരിച്ചവരെ സ്വഭാവികമായും എല്ലാവരും ആദരിക്കുന്നു. എന്നാല്‍ അത്തരമൊരു സമയത്തെ വാസ്തവവിരുദ്ധമായ പ്രചരണത്തിനുപയോഗിക്കുകയും വ്യത്യസ്ഥമായ അഭിപ്രായം പറയുന്നവരെ കടന്നാക്രമിക്കുകയും ചെയ്യുന്നത് ഒരിക്കലും ജനാധിപത്യപരമല്ല. അങ്ങനെ ചെയ്യുന്നവരാണ് വാസ്തവത്തില്‍ മരിച്ചവരെ അപമാനിക്കുന്നത്. മുന്‍ രാഷ്ട്രപതി ഡോ അബ്ദുള്‍ കലാമിന്റെ മരണത്തെ തുടര്‍ന്ന് സൈബര്‍ ലോകത്തു നടന്ന സാവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത്.
കലാമിന്റെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട സംഭാവനകളെ നിഷ്പക്ഷമായി പരിശോധിക്കാന്‍ ശ്രമിച്ചവരെ രൂക്ഷമായ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ ആരാധകര്‍ ആക്രമിച്ചത്. ഒരിക്കലും കലാം ഇത്തരത്തില്‍ അക്രമിക്കുകയില്ല. അതേസമയം കലാമിന്റെ സംസ്‌കാരത്തിനു മുമ്പുതന്നെ അദ്ദേഹം ജീവിതത്തില്‍ പല തവണ എതിര്‍ത്ത വധശിക്ഷ എന്ന ഭരണകൂടം നടത്തുന്ന കൊലപാതകവും ഇതേ ശക്തികള്‍ നടപ്പാക്കി. കലാമിനെ വിമര്‍ശിച്ചവരെ കടന്നാക്രമിച്ചവര്‍ തന്നെയാണ് ഭൂരിപക്ഷവും അതിനെ പിന്തുണച്ച് രംഗത്തു വന്നത്. കലാമിന്റെ അഭിപ്രായങ്ങള്‍ക്ക് ഇവരെന്തു വില കല്‍പ്പിക്കുന്നു എന്ന് അതില്‍ നിന്നുതന്നെ വ്യക്തം.
ശാസ്ത്ര – സാങ്കേതിക മേഖലയില്‍ തന്നെയേല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്ത വ്യക്തി തന്നെയാണ് കലാമെന്നതില്‍ സംശയമില്ല. പാവപ്പെട്ട മുക്കുവ കുടംബത്തില്‍ നിന്ന് കഠിനാദ്ധ്വാനത്തോടെ രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ അദ്ദേഹമെത്തി. അതിലൊന്നും ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. മറിച്ച് അദ്ദേഹത്തെ അമിതമായി പ്രകീര്‍ത്തിക്കുന്നതിലൂടെ ചില രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാനുളള ശ്രമം നടക്കുമ്പോള്‍ അതിനെ വിമര്‍ശിക്കാതിരിക്കുന്നതെങ്ങിനെ?
അബ്ദുള്‍ കലാം മികച്ച ശാസ്ത്രജ്ഞനായിരുന്നെന്നാണല്ലോ പറയുന്നത്. സത്യം അതല്ല എന്ന് ഇതു പറയുന്ന മിക്കവര്‍ക്കുമറിയാം. അദ്ദേഹം മികച്ച സാങ്കേതിക വിദഗ്ധനായിരുന്നു എന്നതില്‍ സംശയമില്ല. അതേസമയം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടേയും സംഹാരവശത്തായിരുന്നു അദ്ദേഹത്തിനു താല്‍പ്പര്യം. സമാധാനവശത്തായിരുന്നില്ല. മിസൈല്‍ മാന്‍ എന്ന വിശേഷണം തന്നെ വന്നത് അങ്ങനെയാണല്ലോ. ഇക്കാര്യം പറയുന്നത് അദ്ദേഹത്തെ അപമാനിക്കല്ലല്ലോ. ഇത്തരമെ#ാരുഭിപ്രായത്തെ വസ്തുതാപരമായി ഖണ്ഡിക്കാന്‍ ആര്‍ക്കുമായിട്ടില്ലല്ലോ. ഇന്ത്യാക്കാരെ സ്വപ്നം കാണാന്‍ പഠിപ്പിച്ച മഹാന്‍ എന്നാണല്ലോ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ആ സ്വപ്നം പട്ടിണിയില്ലാത്ത ഇന്ത്യ എന്നതല്ല. മിസൈലേന്തിയ ഇന്ത്യ എന്നതാണ്. സമാധാനം കാംക്ഷിക്കുന്നവര്‍ക്ക് അതിനെ പിന്തുണക്കാനാവുമോ?
ഇന്ത്യയിലെ രാഷ്ട്രപതി സ്ഥാനമെന്നു പറയുന്നത് ആലങ്കാരികം മാത്രമാണെന്ന് എല്ലാവര്‍ക്കുമറിയാം. ആ പദവിയിലിരുന്ന് എന്തെങ്കിലും ഇടപെടല്‍ നടത്തിയവര്‍ ചുരുക്കമാണ്. കുളിമുറിയില്‍ നിന്ന് അടിയന്തരാവസ്ഥ പ്രഖഅയാപിക്കാന്‍ ഒപ്പിട്ട രാഷ്ട്രപതി പോലും നമുക്കുണ്ടായിട്ടുണ്ട്. എന്നാല്‍ അപൂര്‍വ്വം ചിലര്‍ കുതറാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരിക്കല്‍ ആദിവാസി വിരുദ്ധമായ ബില്‍ തിരിച്ചയക്കാന്‍ കെ ആര്‍ നാരായണന്‍ പ്രകടമാക്കിയ ആര്‍ജ്ജവം മറക്കാറായിട്ടില്ലല്ലോ. എന്നാല്‍ അദ്ദേഹത്തിനുണ്ടായിരുന്ന ആര്‍ജ്ജവം പോലും കലാമിനില്ലാതെപോയി എന്നു പറയുന്നതില്‍ വിഷമമുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിനു ശാപമായ, സംസ്ഥാനസര്‍ക്കാരിനെ പിരിച്ചുവിടല്‍ നടപടിക്ക് ഒരിക്കലെങ്കിലും അദ്ദേഹം കൂട്ടുനിന്നു. അതില്‍ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ അവകാശമുണ്ടായിട്ടും അദ്ദേഹത്തിനു കഴിഞ്ഞില്ല. മാത്രമല്ല, രാജ്യത്തിന്റെ പല ഭാഗത്തും വര്‍ഗ്ഗീയകലാപവേളകളില്‍ കലാം നിശബ്ദനായിരുന്നു. അതോടൊപ്പം ശാസ്ത്രജ്ഞനായിരുന്നപ്പോഴും രാഷ്ട്രപതിയായിരുന്നപ്പോഴും മനുഷ്യദൈവങ്ങളെ കലാം ആരാധിച്ചിരുന്നു. കലാമുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കാതിരിക്കാന്‍ കഴിയുമോ?
കുട്ടികളുമായി സംവദിക്കാനുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യമാണല്ലോ ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ളത്. അത് ശരിയുമാണ്. കുട്ടികളുമായി സംസാരിക്കാന്‍ അദ്ദേഹത്തിന് ആവേശമായിരുന്നു. എന്നാല്‍ കാര്യമായ ഉള്‍ക്കാഴ്ച ആ സംഭാഷണങ്ങല്‍ ഉണ്ടായിരുന്നില്ല. ജീവിതത്തില്‍ വിജയിക്കണം എന്ന് അവരോട് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. അത് കുട്ടികള്‍ക്ക് പോസിറ്റീവ് എനര്‍ജി നല്‍കിയെങ്കില്‍ നന്ന്. എന്നാല്‍ അദ്ദേഹത്തേക്കാള്‍ സര്‍ഗ്ഗാത്മകമായി കുട്ടികളുമായി സംവദിക്കുന്നവര്‍ കേരളത്തില്‍ തന്നെയുണ്ട്. മാത്രമല്ല കുട്ടികളുടെ ക്തതുകള്‍ക്ക് കൃത്യമായി മറുപടി നല്‍കിയിരുന്ന അദ്ദേഹം കടലിന്റെ മകനായിട്ടും കൂടംകുളത്ത് ആണവഭീഷണി നേരിടു#്‌ന കടലിന്റെ മക്കളുടെ രോദനങ്ങള്‍ക്ക് കാതോര്‍ത്തില്ല. ആണവോര്‍ജ്ജത്തോടുള്ളഅദ്ദേഹത്തിന്റെ അഭിനിവേശത്തെ ശാസ്ത്രമൗലികവാദമായേ കാണ#ാന്‍ കഴിയൂ. ഏറെ അപകടകരമായ നദിസംയോജനത്തേയും അദ്ദേഹം പിന്തുണച്ചു.
ഇന്ത്യ സൂപ്പര്‍ ശക്തിയാക്കാന്‍ അദ്ദേഹം തയ്യാറാക്കിയ വിഷന്‍ ഇന്ത്യ 2020 ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. കേരളവികസനത്തിനായി ചില നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. എന്നാല്‍ ഇവിയില്ലെല്ലാം അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാട് സാധാരണക്കാരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതാണെന്നു പറയാനാകില്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട് കലാമിന്റെ അഗ്‌നിചിറകുകള്‍ ഒരു ശരാശരി ആത്മകഥ മാത്രമാണ്.
കലാമിന്റെ വീക്ഷണങ്ങളെ വിമര്‍ശിക്കുന്നത് മരണശേഷമാണെന്ന ആരോപണവും തെറ്റാണ്. അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ തന്നെ വ്യത്യസ്ഥ വികസന നിലപാടിന്റെ വക്താവായ മേധാപട്കറെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശഅയമുയര്‍ന്നിരുന്നു. എന്നാല്‍ ഇടതുപക്ഷം മത്സരിപ്പിച്ചത് അത്തരം ഉള്‍ക്കാഴ്ചയില്ലാതിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയെയായിരുന്നു.
ഒരാളുടെ മരണസമയത്ത് ഇല്ലാത്ത അപദാനങ്ങള്‍ വാഴ്ത്തുമ്പോള്‍ വ്യത്യസ്ഥമായ കാഴ്ചപ്പാടുകളും ഉയര്‍ന്നുവരേണ്ടതാണ്. അതൊന്നും വ്യക്തിപരമായ ആക്ഷേപങ്ങളായി കാണേണ്ടവയല്ല. മാത്രമല്ല, അതിനര്‍ത്ഥം അദ്ദേഹം മോശപ്പെട്ട വ്യക്തിയാണെന്നുമല്ല. എന്നാല്‍ അതു മനസ്സിലാക്കുന്നതില്‍ കലാമിന്റെ ആരാധകര്‍ പരാജയപ്പെടുന്നു. അതിന്റെ തെളിവാണ് ഫേസ് ബുക്കിലും മറ്റും കാണുന്നത്. എന്നാല്‍ അത്തരം അക്രമങ്ങള്‍ക്ക് ഏറ്റവും ഉചിതമായ മറുപടി അഡ്വ അനൂപ് കുമാരന്‍ നല്‍കിയിട്ടുണ്ട്. അതിങ്ങനെയാണ്.
”മഹത്വത്തെയും മഹാന്മാരെയും സമൂഹത്തെ സ്വപ്നംകാണാന്‍ പടിപ്പിച്ചവരെയും കുറിച്ചുപറയുമ്പോള്‍ എന്റെ മനസ്സില്‍ ഓടിവരുന്ന മുഖം ഉൃ.ആ.ഞ.അംബേദ്കറുടെതാണ്. ആ മഹാനെ അളവുകോലായിവച്ചു മഹത്വത്തെ അളക്കുമ്പോള്‍ ഈ സമകാലികമഹാന്‍മാരുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴുന്നു. താന്‍ ജീവിച്ചിരുന്ന കാലത്തോ, മരിച്ചു തൊട്ടടുത്ത കാലത്തോ അംബേദ്കറെ പൊതുസമൂഹം ഒരുമഹാനായി കണക്കാക്കിയിരുന്നില്ല. കാരണം മഹാന്മാര്‍ താന്‍ ജീവിച്ച കാലത്തിലെ അധികാരകേന്ദ്രങ്ങളെ തന്റെ നീതിബോധംകൊണ്ട് അസ്വസ്ഥമാക്കികൊണ്ടിരിക്കും.”

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കലാം – അഭിപ്രായ ഭിന്നതകള്‍ക്കും ഇടമുണ്ടാകണം

  1. കൂടുതല്‍ സഞ്ചാര വേഗവും കൂടുതല്‍ കൂടുതല്‍ പ്രഹര ശേഷിയുമുള്ള ആണവ പോര്‍മുനകള്‍ പിടിപ്പിച്ച മിസൈലുകള്‍ക്ക് വേണ്ടി കൊതിച്ചിരുന്ന അതിനായി പരിശ്രമിച്ചിരുന്ന ‘യുദ്ധകൊതിയന്‍’ എന്ന് തോന്നിപ്പിച്ചിരുന്ന ഒരാള്‍ ഭാരതത്തിന്റെ സര്‍വ സൈന്യാധിപന്‍ ആകുന്ന ആ നിമിഷത്തെ , അതില്‍ തുടര്‍ന്ന ആ കാലത്തെ നെഞ്ചില്‍ കൈവെച്ചു കൊണ്ടല്ലാതെ എനിക്ക് അഭിമുഖീകരിക്കാന്‍ ആയിരുന്നില്ല . ഗാസാ മുനമ്പിലും ഇറാക്കിലും അഫ്ഗാനിഷ്ടാനിലും മറ്റും സ്കൂളുകളില്‍ പതിച്ച മിസൈലുകള്‍ തല ചിതറിച്ച കുഞ്ഞുങ്ങളുടെ ചോരയും മാംസവും കാണുമ്പോഴൊക്കെ സര്‍വ യുദ്ധങ്ങളും ഇല്ലതാവണം എന്ന് മോഹിച്ചിരുന്ന എനിക്ക് ഇന്തയുടെ ആയുധ പുരകളുടെ അധിപനായിരിക്കുന്ന ഈ ടെ ക്നോക്രാറ്റിനെ പലരും ഖോഷിക്കുന്നത് പോലെ ഒരു മഹാ മനീ ഷിയായി അനുഭവിക്കാന്‍ കഴിഞ്ഞിരുന്നില്ല – അവസര വാദ രാഷ്ട്രീയത്തിന്റെയും നിലപാടുകളില്ലാത്ത നിലപ്പടുകളുടെയും അഗ്നിച്ചിറകുകള്‍ എന്ന് പലപ്പോഴും അതിശയിച്ചിട്ടുമുണ്ട് – ഭൂമി വിട്ടു പോയി എന്നത് കൊണ്ട് മാത്രം എനിക്കൊരാളെ സ്തുതിക്കുവാനും പറ്റുന്നില്ലല്ലോ ദൈവമേ ..എന്തൊരു മുടിഞ്ഞ ജന്മമാണ് എന്റ്റെത്‌. മരിച്ചവരും ജീവിച്ചിരിക്കുന്നവരും മരിക്കാനും ജനിക്കാനും ഇരിക്കുന്നവരുമായ സര്‍വരും രക്ഷിക്കപ്പെടട്ടെ

Leave a Reply