കറുപ്പ് : ഗിരിരാജ് സിംഗും ലക്ഷ്മീകാന്ത് പര്‍സേക്കറും പറഞ്ഞത് പച്ചയായ യാഥാര്‍ത്ഥ്യം.
കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കറും കറുപ്പിനെ കുറിച്ച് നടത്തിയ പ്രസ്താവനകള്‍ വിവാദമായിരിക്കുകയാണല്ലോ. സോണിയാ ഗാന്ധി വെള്ളക്കാരി ആയത്‌കോണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷയായതെന്നായിരുന്നു ഗിരിരാജ് സിംഗ് പറഞ്ഞത്. സോണിയാഗാന്ധിക്ക് പകരം ഒരു നൈജീരിയക്കാരിയെ രാജീവ് ഗാന്ധി തെരഞ്ഞെടുത്തിരുന്നെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷയാക്കുമായിരുന്നോ എന്നും ഗിരിരാജ് സിംഗ് ചോദിച്ചിരുന്നു. നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. വെയിലറ്റ് നിരാഹാര സമരം നടത്തേണ്ടെന്നും അത് നിങ്ങളെ കറുമ്പിയാക്കുമെന്നും അതുവഴി വിവാഹസാധ്യത ഇല്ലാതാവുമെന്നുമാണ് പര്‍സേക്കര്‍ […]
കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കറും കറുപ്പിനെ കുറിച്ച് നടത്തിയ പ്രസ്താവനകള്‍ വിവാദമായിരിക്കുകയാണല്ലോ. സോണിയാ ഗാന്ധി വെള്ളക്കാരി ആയത്‌കോണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷയായതെന്നായിരുന്നു ഗിരിരാജ് സിംഗ് പറഞ്ഞത്. സോണിയാഗാന്ധിക്ക് പകരം ഒരു നൈജീരിയക്കാരിയെ രാജീവ് ഗാന്ധി തെരഞ്ഞെടുത്തിരുന്നെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷയാക്കുമായിരുന്നോ എന്നും ഗിരിരാജ് സിംഗ് ചോദിച്ചിരുന്നു. നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. വെയിലറ്റ് നിരാഹാര സമരം നടത്തേണ്ടെന്നും അത് നിങ്ങളെ കറുമ്പിയാക്കുമെന്നും അതുവഴി വിവാഹസാധ്യത ഇല്ലാതാവുമെന്നുമാണ് പര്‍സേക്കര്‍ പറഞ്ഞത്. നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു.
തീര്‍ച്ചയായും ആരും പറയാന്‍ പാടില്ലാത്ത വാചകങ്ങളാണിവ. എന്നാല്‍ നെഞ്ചില്‍ കൈവെച്ച പറയാനാകുമോ അവര്‍ പറഞ്ഞതു ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പൊതുധാരണയുടെ പ്രതിഫലനമല്ല എന്ന്? തീര്‍ച്ചയായും അതുതന്നെയാണ് പച്ചയായ യാഥാര്‍ത്ഥ്യം. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നവര്‍ തന്നെയാണ് നാം. പൊതു ജീവിതത്തിലും സ്വകാര്യജീവിതത്തിലും അതുതന്നെയവസ്ഥ. രാഷ്ട്രീയത്തിലായാലും സാമൂഹ്യജീവിതത്തിന്റെ മറ്റു മേഖലകളിലായാലും തൊഴില്‍ മേഖലകളിലായാലും അപ്രഖ്യാപിത വര്‍ണ്ണവിവേചനം ശക്തമല്ലേ? ഏറെ പ്രബുദ്ധമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തില്‍ നിന്നുതന്നെ ഇത്തരത്തില്‍ എത്രയോ വാര്‍ത്തകള്‍ പുറത്തുവരുന്നു. മറ്റു പല സംസ്ഥാനങ്ങളിലും പ്രഖ്യാപിതമായി തന്നെ ഇത്തരം വിവേചനം നടക്കുന്നു. അതിനാല്‍ തന്നെ സോണിയാഗാന്ധിക്ക് പകരം ഒരു നൈജീരിയക്കാരിയെ രാജീവ് ഗാന്ധി തെരഞ്ഞെടുത്തിരുന്നെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷയാക്കുമായിരുന്നോ എന്ന ചോദ്യം വ്യക്തിപരമായി എടുക്കേണ്ടതില്ല. രാജ്യത്തിപ്പോഴും രൂക്ഷമായ രീതിയില്‍ വര്‍ണ്ണവിവേചനം നിലനില്‍ക്കുന്നു എന്നതിന്റെ പ്രതീകമായി അതിനെയെടുത്താല്‍ മതി. പ്രസ്താവനയുടെ പേരില്‍ ഗിരിരാജ് സിംഗിനെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശാസിക്കുകയും അദ്ദേഹം മാപ്പു പറയുകയും ചെയ്‌തെങ്കിലും സത്യം സത്യമല്ലാതാകുന്നില്ല. ബി.ജെ.പിയുടെ പൊതുവായ ചിന്താഗതിയാണ് ഗിരിരാജ് സിംഗിലൂടെ പ്രതിഫലിച്ചതെന്ന് കോണ്‍ഗ്രസ് ജന.സെക്രട്ടറി ദിഗ് വിജയ് സിംഗ് പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ പൊതുവായ ചിന്താഗതിയാണ് അതെന്നതാണ് സത്യം.
‘ആവശ്യങ്ങള്‍ അറിയിക്കാനായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് പെണ്‍കുട്ടികള്‍ വെയിലറ്റ് നിരാഹാര സമരം നടത്തരുതെന്നാണ്, അത് ഞങ്ങള്‍ കറുക്കാനും അതുവഴി നല്ല വരനെ കിട്ടാത്ത അവസ്ഥവരുമെന്നുമാണ് മുഖ്യമന്ത്രി നല്‍കിയ ഉപദേശം.’ നഴ്‌സുമാരിലൊരാളായ അനുഷസാവന്ത് പറഞ്ഞു.
ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ പറഞ്ഞതും പച്ചയായ യാഥാര്‍ത്ഥ്യമല്ലേ? കറുപ്പിനെ വൈരുപ്യമായി കാണുന്ന ഒരു സമൂഹം തന്നെയല്ലേ നമ്മുടേത്? കറുത്ത നിറമുള്ള ബഹുഭൂരിപക്ഷം പേരോടും (പ്രത്യകിച്ച് പെണ്‍കുട്ടികളോട്) ചോദിച്ചാല്‍ ജീവിത്തതിന്റെ പല ഘട്ടങ്ങളിലും അവരനുഭവിച്ച വിവ്ഡനത്തിന്റെയും അവഹേളനത്തിന്റേയും കഥകള്‍ പറഞ്ഞു തരും. വിവാഹാലോചനയുമായി ബന്ധപ്പെട്ട ആദ്യവാചകം തന്നെ എന്താണ്? കുട്ടി വെളുത്തിട്ടാണ്, അല്ലെങ്കില്‍ ഇരുനിറമാണ്, കറുത്തിട്ടാണ് എന്നൊക്കെയല്ലേ? അതുതന്നെയല്ലേ ഗോവ മുഖ്യനും തന്റേതായ ശൈലിയില്‍ പറഞ്ഞത്? നൈജീരിയക്കാരിയെ രാജീവ് വിവാഹം കഴിട്ടിരുന്നെങ്കില്‍ എന്ന ചോദ്യം പോലും സത്യത്തില്‍ സ്വപ്‌നം മാത്രം. യാഥാര്‍ത്ഥ്യത്തെ കുടത്തിലൊതുക്കാന്‍ എത്രകാലം കഴിയും? ഇടക്കിടെ അവ പുറത്തുചാടും. അതിനുദാഹരണമാണ് ഈ പ്രസ്താവനകള്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in