കര്‍ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ രാമചന്ദ്രനെതിരെ അക്രമണം

എന്‍ എ പി എം കേരളം ചെറുതുരുത്തിയില്‍ വര്‍ഷങ്ങളായി ഭാരതപുഴ സംരക്ഷണവുമായും പരിസ്ഥിതി സംരക്ഷണവുമായും മറ്റ് സാമൂഹിക വിഷയങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മയിലെ സജീവ അംഗങ്ങളാണ് രാമചന്ദ്രേട്ടനും ദേവദാസേട്ടനും. ഇവരുടെയും കര്‍ഷക കൂട്ടായ്മയുടെയും ശ്രമഫലമായി വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍ കര്‍ഷക കൂട്ടായ്മയുണ്ടാക്കുകയും കൃഷി ചെയ്യാതെ കിടന്നിരുന്ന ഏക്കറുകണക്കിന് പാടങ്ങള്‍ ഉടമസ്ഥരുടെ കൈയ്യില്‍ നിന്നും അനുമതി വാങ്ങി നാട്ടുകാരുടെയും കര്‍ഷക സമിതിയുടെയും സഹകരണത്തോടെ ഒന്നിച്ച് കൃഷി ചെയ്യുകയും ചെയ്യുന്നുണ്ട്. സി പി ഐ എം ഭരിക്കുന്ന വള്ളത്തോള്‍ […]

nnnn copyഎന്‍ എ പി എം കേരളം

ചെറുതുരുത്തിയില്‍ വര്‍ഷങ്ങളായി ഭാരതപുഴ സംരക്ഷണവുമായും പരിസ്ഥിതി സംരക്ഷണവുമായും മറ്റ് സാമൂഹിക വിഷയങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മയിലെ സജീവ അംഗങ്ങളാണ് രാമചന്ദ്രേട്ടനും ദേവദാസേട്ടനും. ഇവരുടെയും കര്‍ഷക കൂട്ടായ്മയുടെയും ശ്രമഫലമായി വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍ കര്‍ഷക കൂട്ടായ്മയുണ്ടാക്കുകയും കൃഷി ചെയ്യാതെ കിടന്നിരുന്ന ഏക്കറുകണക്കിന് പാടങ്ങള്‍ ഉടമസ്ഥരുടെ കൈയ്യില്‍ നിന്നും അനുമതി വാങ്ങി നാട്ടുകാരുടെയും കര്‍ഷക സമിതിയുടെയും സഹകരണത്തോടെ ഒന്നിച്ച് കൃഷി ചെയ്യുകയും ചെയ്യുന്നുണ്ട്.

സി പി ഐ എം ഭരിക്കുന്ന വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍ വിവിധ നെല്‍പാടങ്ങള്‍ നികത്തിയതുമായി ബന്ധപ്പെട്ട് ഈ കര്‍ഷക കൂട്ടായ്മ കൊടുത്ത പരാതികള്‍ നിലവിലുണ്ട്. പാടം നികത്തിയതിനെതിരെ നിയമപരമായിഅതിശക്തമായി അവര്‍ പ്രതികരിച്ചിരുന്നു. ഭാരതപ്പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇവരുടെ പ്രവര്‍ത്തന ഫലമായി പഞ്ചായത്ത് മണല്‍വാരല്‍ നിരോധിച്ചു. വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍ നടക്കുന്ന ഇത്തരം പരിസ്ഥിതി / നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്തിനെതിരെ കേരള ഹൈക്കോടതിയില്‍ 2 കേസുകള്‍ ഇവര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

കര്‍ഷക കൂട്ടായ്മയിലെ ഒരംഗം വാങ്ങിയ പാടത്തേക്ക് വെള്ളമെത്തിക്കാനായി അതേ പാടത്ത്പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന മോട്ടോര്‍ഷെഡ് പുനസ്ഥാപിക്കാന്‍ നിയമപരമായി ഇവര്‍ പ്രയത്‌നിച്ചിരുന്നു. ഇതിനെതിരെ സി പി എം പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും കൃഷി ചെയ്യാനായി നിയമപരമായി അവര്‍ ഉണ്ടാക്കിയ മോട്ടോര്‍ഷെഡ് സി പി എം പ്രവര്‍ത്തകര്‍ തല്ലിതകര്‍ക്കുകയും ചെയ്തിരുന്നു. വെള്ളത്തിനുള്ള സൗകര്യങ്ങളായാല്‍ പിന്നെ അവിടെ കൃഷി കൃത്യമായി തുടരുമെന്നും സ്ഥലം നികത്താന്‍ കഴിയില്ലെന്നും അറിയാവുന്നതിനാലാണ് സി പി എം പ്രവര്‍ത്തകര്‍ അത് തല്ലിതകര്‍ത്തത്.

പഞ്ചായത്തിലെ കൃഷി ഓഫീസറും സി.പി.എം കച്ചവട കക്ഷികളും തമ്മിലുള്ള അവിശുദ്ധ ബന്ധം നാട്ടുകാര്‍ക്കൊക്കെ അറിയാം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്ന് നടത്തിയ പരിശോധനയില്‍ ഇതെല്ലാം പറയാന്‍ അവരുമായി സംസാരിക്കാനെത്തിയപ്പേഴാണ് ആ പരിശോധന തടസ്സപ്പെടുത്താനും കര്‍ഷകരെ പ്രശ്‌നക്കാരായി ചിത്രീകരിക്കാനും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കേള്‍ക്കാതിരിക്കാനും വളരെ ആസൂത്രിതമായി രാമചന്ദ്രേട്ടനെ അവര്‍ ആക്രമിച്ചത്.

കൃഷിയെയും കര്‍ഷകരെയും പരിസ്തിതിയെയും പുഴയെയും സംരക്ഷിക്കാന്‍ രാമചന്ദ്രേട്ടന്റെയും ദേവദാസേട്ടന്റെയും നേതൃത്വത്തില്‍ കര്‍ഷക സമിതി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളാണ് സി പി എം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മണല്‍ വാരലിനെതിരെയും വയല്‍ നികത്തലിനെതിരെയും ഇതിനെതിരെ ശക്തമായ നടപടികളെടുക്കേണ്ട പഞ്ചായത്തിന്റെ നിശ്ശബ്ദതക്കെതിരെയും കൃഷി ഓഫീസര്‍ അടക്കമുള്ള പാര്‍ട്ടി സില്‍ബന്തികള്‍ക്കെതിരെയും ശബ്ദിച്ചതിനാണ് രാമചന്ദ്രേട്ടനെ പത്തിലധികം പേര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചത്.

പരിസ്തിതിക്കും കൃഷിക്കുമായി രാമചന്ദ്രേട്ടനും കൂട്ടരും നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഞങ്ങള്‍ പിന്തുണ പ്രഖ്യപിക്കുന്നു. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സമിതി അംഗങ്ങള്‍ക്കെതിരെ സിപി.എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. അക്രമികളായ മുഴുവന്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ കൈകൊള്ളണമെന്നും തുടര്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള അടിയന്തിര നടപടി കൈകൊള്ളണമെന്നും ജില്ലാ പോലീസ് മേധാവിയോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

കര്‍ഷകനും പരിസ്തിതി പ്രവര്‍ത്തകനുമായ രാമചന്ദ്രേട്ടനെ മര്‍ദ്ദിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. രാമചന്ദ്രന്‍ ചേട്ടനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയിരിക്കുകയാണ്. നാളെ രാവിലെ പോലീസ് മേധാവിക്കടക്കം പരാതി നല്‍കുന്നതിനെക്കുറിച്ചും പത്രമാധ്യമങ്ങളെ അറിയിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് ദേവദാസേട്ടനെ വിളിച്ചപ്പോ അറിയാന്‍ കഴിഞ്ഞു.

നെല്‍വയലുകളും പുഴകളും കൃഷിയുമെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് തൃശ്ശൂരിലെ ചെറുതുരുത്തിയില്‍ ഈ ചെറു സംഘം നടത്തുന്ന പ്രതീക്ഷാനിര്‍ഭരമായ ചെറുത്തുനില്‍പ്പിന്റെ കടക്കല്‍ കത്തി വയ്ക്കാനാണ് വിപ്ലവ പാര്‍ട്ടിയുടെ കുട്ടി നേതാക്കള്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്. രാഷ്ട്രീയപരമായും നിയമപരമായും നേരിടാന്‍ കഴിയില്ല എന്നുള്ളതുകൊണ്ടുതന്നെയാണ് കര്‍ഷകര്‍ക്കെതിരെ അക്രമവുമായി പാര്‍ട്ടിക്കാര്‍ ഇറങ്ങിയിരിക്കുന്നത്. മുഴുവന്‍ പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും അക്രമത്തിനെതിരെ പ്രതികരിക്കണമെന്നും പ്രതിഷേധത്തില്‍ പങ്കു ചേരണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply