കന്യാസ്‌ത്രീ പ്രസവം ആഘോഷിക്കുന്നവരോട്‌

ബച്ചു മാഹി ഒരു `കന്യാസ്‌ത്രീ` പ്രസവിച്ചത്‌ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയും, പലരും നിന്ദ്യമായ പരാമര്‍ശങ്ങളാല്‍ അവരെയും കന്യാസ്‌ത്രീ സമൂഹത്തെ ഒന്നടങ്കവും പരിഹസിക്കുന്നതും കണ്ട്‌ വരുന്നു. ഒരു സമൂഹത്തെ മൊത്തം കല്ലെറിയുന്നതിന്‌ മുന്‍പ്‌ മദര്‍ തെരേസയും ഒരു കന്യാസ്‌ത്രീ ആയിരുന്നുവെന്ന്‌ ഓര്‍ക്കുക. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐ.വി.ശശി – പത്മരാജന്‍ ടീം ഒരുക്കിയ കാണാമറയത്ത് എന്ന സിനിമയില്‍,  ഓര്‍ഫനേജില്‍ വളര്‍ന്ന, പഠിക്കാനും പാട്ട്‌ പാടാനും മിടുക്കിയായ ഉല്ലാസവതിയായ ഒരു പതിനാറുകാരിയെ അവളുടെ സമ്മതം ചോദിക്കാതെ തന്നെ ‘കന്യാസ്‌ത്രീ’ എന്ന ‘വിശുദ്ധ പദവി’ക്ക്‌ തെരഞ്ഞെടുക്കുന്നതും, […]

Untitled-1ബച്ചു മാഹി

ഒരു `കന്യാസ്‌ത്രീ` പ്രസവിച്ചത്‌ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയും, പലരും നിന്ദ്യമായ പരാമര്‍ശങ്ങളാല്‍ അവരെയും കന്യാസ്‌ത്രീ സമൂഹത്തെ ഒന്നടങ്കവും പരിഹസിക്കുന്നതും കണ്ട്‌ വരുന്നു. ഒരു സമൂഹത്തെ മൊത്തം കല്ലെറിയുന്നതിന്‌ മുന്‍പ്‌ മദര്‍ തെരേസയും ഒരു കന്യാസ്‌ത്രീ ആയിരുന്നുവെന്ന്‌ ഓര്‍ക്കുക. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐ.വി.ശശി – പത്മരാജന്‍ ടീം ഒരുക്കിയ കാണാമറയത്ത് എന്ന സിനിമയില്‍,  ഓര്‍ഫനേജില്‍ വളര്‍ന്ന, പഠിക്കാനും പാട്ട്‌ പാടാനും മിടുക്കിയായ ഉല്ലാസവതിയായ ഒരു പതിനാറുകാരിയെ അവളുടെ സമ്മതം ചോദിക്കാതെ തന്നെ ‘കന്യാസ്‌ത്രീ’ എന്ന ‘വിശുദ്ധ പദവി’ക്ക്‌ തെരഞ്ഞെടുക്കുന്നതും, ഒടുക്കം അവളുടെ സ്‌പോണ്‌സറുടെ ഇടപെടലില്‍ വിടുതല്‍ നല്‍കുന്നതുമാണ്‌ കഥ. യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ ഇടപെട്ട്‌ രക്ഷപ്പെടുത്താന്‍ ആരെങ്കിലും ഇല്ലാതെ പോയതിനാല്‍ മാത്രം ഗത്യന്തരമില്ലാതെ ആ ഉടുപ്പണിഞ്ഞ ഹതഭാഗ്യരാകണം ഭൂരിഭാഗം കന്യാസ്‌ത്രീകളും. തിരിച്ചറിവോ സ്വന്തമായി തീരുമാനിക്കാന്‍ ത്രാണിയോ ഇല്ലാത്ത പ്രായത്തിലാണ്‌ ഒരുവള്‍, സ്വന്തം വീട്ടുകാരാല്‍ അല്ലെങ്കില്‍ അനാഥശാലകള്‍ പോലെയുള്ള സ്ഥാപനങ്ങള്‍ വഴി കന്യാസ്‌ത്രീ പട്ടത്തിനായി ഉഴിഞ്ഞിടപ്പെടപ്പെടുന്നത്‌; അക്ഷരാര്‍ഥത്തില്‍ ബലിമൃഗം ആക്കപ്പെടുകയാണ്‌. ആഗോളവ്യാപകമായി ഇത്രയും സംഘടിതമായ ‘മാസീവ്‌’ ഹിംസ സ്‌ത്രീകള്‍ക്ക്‌ മേല്‍ ഏറെയൊന്നും കാണില്ല എങ്കിലും, സഭയുടെ മാധ്യമസാമൂഹികരാഷ്ട്രീയ രംഗങ്ങളിലെ സ്വാധീനം ഈ ഹിംസയെ ഏതെങ്കിലും തരത്തില്‍ ചര്‍ച്ചയാക്കുന്നതിനെ വിലക്കുന്നു. ഇന്ന്‌ ആഗോളവ്യാപകമായി മാഫിയാഘടന പൂണ്ടു പ്രവര്‍ത്തിക്കുന്ന സഭയുടെ സാമ്പത്തികസ്രോതസ്സിന്റെ ആണിക്കല്ല്‌ ആണ്‌ കന്യാസ്‌ത്രീ സമ്പ്രദായം. അവര്‍ ഉന്നതമായ ജോലി ചെയ്‌ത്‌ ലഭിക്കുന്ന വരുമാനം സഭക്ക്‌ അവകാശപ്പെട്ടതാണ്‌. അവശ്യകാര്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള ചെറിയൊരു മാസാന്ത അലവന്‍സ്‌ സഭ നല്‍കും. അത്‌ കൊണ്ട്‌ തന്നെ എത്രമേല്‍ അവകാശലംഘന മുറവിളികള്‍ ഉയര്‍ന്നാലും ഈ സമ്പ്രദായത്തെ നിലനിര്‍ത്താന്‍ സഭ ഏതറ്റവും പ്രയോഗിക്കും. കര്‍ത്താവിന്റെ സ്വര്‍ഗീയ മണവാട്ടിയാകാന്‍ ഇഹലോകത്ത്‌ പ്രണയവും ലൈംഗികതയും ത്യജിക്കുന്നു എന്നതാണ്‌ കന്യാസ്‌ത്രീ സങ്കല്‍പം. ചെറിയൊരു ശതമാനം അതിന്‍റെ ആഴം ഉള്‍ക്കൊണ്ട്‌ തന്നെ കുപ്പായം ഇട്ടവരാകണം. ഒരു മനുഷ്യന്റെ അടിസ്ഥാനചോദനകള്‍ എത്രത്തോളം മതയുക്തി ഉപയോഗിച്ച്‌ അടിച്ചമര്‍ത്തപ്പെടാം; എല്ലാ കന്യാസ്‌ത്രീകളും യാതൊരു സമ്മര്‍ദ്ദവും കൂടാതെ തെരഞ്ഞെടുത്ത വഴിയാണോ എന്നോക്കെയുള്ള ചോദ്യങ്ങള്‍ ഒരു വശത്തിരിക്കട്ടെ. വാദത്തിന്‌ വേണ്ടി എല്ലാവരും സ്വയം തെരഞ്ഞെടുത്തതാണ്‌ എന്ന്‌ സമ്മതിക്കാം. അപ്പോഴും ഭൂരിഭാഗം കന്യാസ്‌ത്രീകളും പിതാക്കളുടെയും ബിഷപ്പുമാരുടെയും ചിലപ്പോള്‍ മുതിര്‍ന്ന മദര്‍ / സിസ്റ്റര്‍മാരുടെയും ലൈംഗികദാഹത്തെ തൃപ്‌തിപ്പെടുത്താന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയാണ്‌. ചിലര്‍ ആ ജീവിതം സ്വമേധയാ ആസ്വദിക്കുന്നു. മറ്റു ചിലര്‍ ഗത്യന്തരമില്ലാതെയും. എല്ലാ ശൌര്യവും ഉപയോഗിച്ച്‌ ചെറുത്തു നില്‍ക്കുന്നവര്‍ മരിച്ച നിലയില്‍ കാണപ്പെടുകയോ ‘ദുരൂഹമരണം’ എന്ന തലക്കെട്ടില്‍ രണ്ടുനാള്‍ പത്രവാര്‍ത്തയായി പിന്നെ വിസ്‌മൃതിയിലേക്ക്‌ വിലയം പ്രാപിക്കുകയോ ചെയ്യുന്നു. സഭയുടെ മാഫിയാഘടനയുടെ ഇരുമ്പ്‌ മറ ഭേദിച്ച്‌ അപൂര്‍വ്വം പുറത്ത്‌ ചാടുന്ന വൃത്താന്തങ്ങള്‍ ഒരു അഭയകേസിലൂടെയോ സിസ്റ്റര്‍ ജെസ്‌മിയിലൂടെയോ നാം കേള്‍ക്കുന്നു. എന്നാല്‍ അറിയാത്ത വാര്‍ത്തകള്‍ അതിലേറെയാണ്‌; ഭീതിദവും. വ്യവസ്ഥിതിക്കുള്ളില്‍ ഇരകള്‍ ആയിത്തീര്‍ന്ന ഒരു സമൂഹത്തെ കാണാതെ, അവരെ പരിഹാസ്യരായി മാത്രം കാണരുത്‌. സഭയുടെ സാമ്പത്തികചൂഷണത്തിനും പുരോഹിതവിഭാഗത്തിന്‍റെ ലൈംഗികചൂഷണത്തിനും അറവുമാടുകള്‍ എന്നോണമാണ്‌ ഭൂരിഭാഗം കന്യാസ്‌ത്രീകളുടെയും ജീവിതം എന്നിരിക്കേ, ആ സംവിധാനത്തെ തന്നെ വിമര്‍ശനവിധേയമാക്കാതെ, ഇരകളെത്തന്നെ വീണ്ടും വീണ്ടും പരിഹസിക്കുന്നത്‌ എത്രമേല്‍ സംഗതമാണ്‌? സാമൂഹ്യവിമര്‍ശനം അല്ല, ഇക്കിളിവിഭ്രാന്തികള്‍ ആണ്‌ അത്തരം പരിഹാസങ്ങളില്‍ മുഴച്ച്‌ നില്‍ക്കുന്നതും. ഇത്ര വലിയ മനുഷ്യാവകാശ ലംഘനത്തിനും സ്‌ത്രീവിരുദ്ധതക്കും മതത്തിന്‍റെ പേരില്‍ വലിയൊരു വിഭാഗം സ്‌ത്രീകള്‍ ലോകമൊന്നാകെ വിധേയമാകുമ്പോഴും, ഒരിക്കലും അതിനെ അഡ്രസ്സ്‌ ചെയ്യാതെ, വല്ലപ്പോഴും വീണ്‌ കിട്ടുന്ന കന്യാസ്‌ത്രീ ഗര്‍ഭം ആഘോഷിക്കാനും, മെഴുതിരി ഫലിതം ആവര്‍ത്തിക്കാനും ഒക്കെയാണ്‌ നമ്മിലെ ഇക്കിളിരസങ്ങള്‍ നമ്മോട്‌ പറയുന്നത്‌ എങ്കില്‍ ഹാ കഷ്ടം!!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply