കത്തോലിക്കാ സഭയിലേ പുതിയ തീരുമാനങ്ങള്‍ക്ക് സ്വാഗതം, ഇനി വികാരിമാരേ ഒതുക്കണം
വിന്‍സ് മാത്യു കത്തോലിക്കാ സഭയില്‍ നിന്നും ചില മാറ്റങ്ങള്‍ പുറത്തുവരുന്നു. നല്ല നിലപാടുകള്‍ക്ക് സ്വാഗതം.കഴിഞ്ഞ ഉള്ളതു പറഞ്ഞാല്‍ എന്ന കോളത്തില്‍ പ്രധാനമായും ഉന്നയിച്ചത് അളത്താരയിലേ വൈദീകരുടെ മോശമായ പെരുമാറ്റമായിരുന്നു. വിശ്വാസികളേ ശപിക്കാനും ചീത്തവിളിക്കാനും, പണപിരിവ് നടത്താനും, ആത്മീയപരമല്ലാത്ത പെരുമാറ്റങ്ങള്‍ക്കും വൈദീകര്‍ അള്‍ത്താര ഉപയോഗിക്കുന്നതിനേ തടയണമെന്ന് ശക്തമായി പറഞ്ഞിരുന്നു. ഇപ്പോഴിതാ മാനന്തവാടി രൂപതയില്‍ നിന്നും ആശ്വാസകരമായ തീരുമാനങ്ങള്‍… രൂപത സ്വീകരിച്ച നല്ല തീരുമാനങ്ങള്‍ ചുരുക്കി പറയാം പള്ളിമുറിയുടെ ഓഫീസ് ഇടങ്ങളില്‍ സി.സി. ടിവി കാമറകള്‍ സ്ഥാപിക്കുക. ഇതുവഴി പള്ളിമേടകളിലെ […]
വിന്‍സ് മാത്യു
കത്തോലിക്കാ സഭയില്‍ നിന്നും ചില മാറ്റങ്ങള്‍ പുറത്തുവരുന്നു. നല്ല നിലപാടുകള്‍ക്ക് സ്വാഗതം.കഴിഞ്ഞ ഉള്ളതു പറഞ്ഞാല്‍ എന്ന കോളത്തില്‍ പ്രധാനമായും ഉന്നയിച്ചത് അളത്താരയിലേ വൈദീകരുടെ മോശമായ പെരുമാറ്റമായിരുന്നു. വിശ്വാസികളേ ശപിക്കാനും ചീത്തവിളിക്കാനും, പണപിരിവ് നടത്താനും, ആത്മീയപരമല്ലാത്ത പെരുമാറ്റങ്ങള്‍ക്കും വൈദീകര്‍ അള്‍ത്താര ഉപയോഗിക്കുന്നതിനേ തടയണമെന്ന് ശക്തമായി പറഞ്ഞിരുന്നു. ഇപ്പോഴിതാ മാനന്തവാടി രൂപതയില്‍ നിന്നും ആശ്വാസകരമായ തീരുമാനങ്ങള്‍…
രൂപത സ്വീകരിച്ച നല്ല തീരുമാനങ്ങള്‍ ചുരുക്കി പറയാം
പള്ളിമുറിയുടെ ഓഫീസ് ഇടങ്ങളില്‍ സി.സി. ടിവി കാമറകള്‍ സ്ഥാപിക്കുക. ഇതുവഴി പള്ളിമേടകളിലെ സന്ദര്‍ശകര്‍ ആരൊക്കെയെന്ന് മനസിലാക്കാനും പള്ളിമേടകളുടെ പ്രവര്‍ത്തനം സുതാര്യമാക്കാനും ആക്ഷേപങ്ങള്‍ ഒഴിവാക്കാനും വേണ്ടീയാണിത്.ഇടവകകളില്‍ അഞ്ചു വര്‍ഷത്തേക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാനും തീരുമാനമായി. പിരിവിന്റെയോ സംഭാവനയുടേയോ പേരില്‍ ഒരു ശിക്ഷാ നടപടിയും പാടില്ല. നിര്‍ബന്ധിത പിരിവ് കര്‍ശനമായി നിരോധിച്ചു.അള്‍ത്താര ബാലികമാര്‍ അനിവാര്യമല്ല. ഉണ്ടെങ്കില്‍ അവര്‍ക്ക് വസ്ത്രം മാറുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ നിര്‍ബന്ധമായും പള്ളികള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തിയിരിക്കണം. പള്ളിമുറിയില്‍ സ്ത്രീകള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കും. ഇടവകയിലെ വികാരിക്കും അസിസ്റ്റന്റ് വികാരിമാര്‍ക്കും മാത്രമേ പള്ളിമുറിയില്‍ രാത്രി തങ്ങാന്‍ അനുവാദമുള്ളു. കൗണ്‍സലിങ് പോലുള്ളവ തുറന്ന സ്ഥലങ്ങളില്‍ മാത്രമേ നടത്താന്‍ പാടുള്ളു.
വിശുദ്ധ കുര്‍ബാന പ്രസംഗ മധ്യേ വൈദികര്‍ ആരെയും തേജോവധം ചെയ്യാന്‍ പാടില്ല. പിരിവ്, സംഭാവന തുടങ്ങിയവ കുടിശികയായതിന്റെ പേരില്‍ വിവാഹം, മാമോദീസ, മരണാനന്തര കര്‍മങ്ങള്‍ തുടങ്ങിയവ നിഷേധിക്കാന്‍ പാടില്ല. ബിഷപ് മാര്‍ ജോസ് പൊരുന്നേടം തന്നെയാണ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
ഈ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വികാരിമാരേ ജനം നിര്‍ബന്ധിക്കണം. വികാരിമാര്‍ ഫലത്തില്‍ മാര്‍പ്പാപ്പക്കും മേലേയാണ് എന്ന അഹങ്കാരത്തിലാണ്. അഹങ്കാരത്തിനും ആര്‍ത്തിക്കും, പണത്തിനും, പിരിവിനും കൈയ്യും കാലും വയ്ച്ച് രൂപങ്ങളാണ് പല ഇടവക വികാരിമാരും. പിരിവും ആര്‍ഭാഢവും, ചിലവും കുറക്കണമെന്ന് കര്‍ദ്ദിനാളിന്റേയും മാര്‍പ്പാപ്പയുടേയും നിര്‍ദ്ദേശം പള്ളിയിലേ അസ്ഥികുഴിയില്‍ തള്ളിയ പെരും തച്ചന്മാരാണ് പല വികാരിമാരും. ഇപ്പോള്‍ മാനന്തവാടി രൂപതാ ബിഷപ്പ് പ്രഖ്യാപിച്ച് നയങ്ങള്‍ വികാരിമാരേ കൊണ്ട് നടപ്പിലാക്കാന്‍ വിശ്വാസികള്‍ വേണ്ടിവന്നാല്‍ ബല പ്രയോഗം നടത്തിയാലും അധികമാകില്ല. കാരണം അത്ര വഷളാണ് പള്ളിമേടയിലേ ജീവിക്കുന്ന രൂപങ്ങള്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍. ആത്മിയതയും, സ്‌നേഹവും സൗമ്യതയും ജീവിതത്തില്‍ തൊട്ടുതീണ്ടാത്ത കുറെ ആളുകള്‍ ഇക്കൂട്ടത്തില്‍ ഉണ്ട്.
കുര്‍ബാന മദ്ധ്യേ അളത്താരയില്‍ നിന്നും ആത്മീയമല്ലാത്ത കാര്യങ്ങള്‍ പറയുന്ന വൈദീകനേ വിദേശ രാജ്യത്ത് ആ സമയത്തു തന്നെ പള്ളിക്കുള്ളില്‍ എഴുനേറ്റ് നിന്ന് വിശ്വാസികള്‍ ചോദ്യം ചെയ്യും. എന്നിട്ടേ കുര്‍ബാനയുടെ ബാക്കി ചെല്ലിക്കൂ. കേരളത്തിലേ വിശ്വാസികള്‍ക്ക് ആ ധൈര്യം വരുവോളം അവര്‍ കഴുത്തു നീട്ടി അറവമാടിനേ പോലെ എന്തും പറഞ്ഞാലും കേള്‍ക്കാന്‍ പള്ളിയില്‍ കഴുത്തും നീട്ടിയിരിക്കും. വിശ്വാസികള്‍ കടമ നിറവേറ്റണം, ഉത്തരവാദിത്വ ബോധം കാട്ടണം.വിശ്വാസ സംരക്ഷണത്തിന് വിശ്വാസികള്‍ക്കും ഉത്തരവാദിത്വമുണ്ട്. അവര്‍ മൗനികളാകരുത്.
മാനന്തവാടി രൂപതാ മെത്രാന്റെ നല്ല നിര്‍ദ്ദേശങ്ങളേ സ്വാഗതം ചെയ്യാം. ഇത് മറ്റ് രൂപതകളില്‍ നടപ്പിലാക്കാന്‍ അവിടുത്തേ വിശ്വാസികള്‍ അവിടുത്തേ ബിഷപ്പുമാരില്‍ സ്വാധീനം ചെലുത്തണം. അവിടെയും ഒരു വൈദീകന്‍ ബലാല്‍സംഗത്തിനും കൊലപാതകത്തിനുമൊക്കെ ജയിലില്‍ ആകും വരെ കാത്തിരിക്കേണ്ട കാര്യം ഇല്ല.
ബഹുമാനപ്പെട്ട കര്‍ദിനാള്‍ക്കും മാനന്തവാടി രൂപതാ മെത്രാനും അറിയാന്‍ ഒരു നിര്‍ദ്ദേശം കൂടി വയ്ക്കട്ടേ. ഇടവക ഒരു കുടുംബമാണ്. അവിടെ ഞങ്ങള്‍ വിശ്വാസികള്‍ കെട്ടിപൊക്കിയ സ്ഥാപനങ്ങള്‍, കല്യാണ മണ്ഡപം, ഹാളുകള്‍, പള്ളി എന്നിവയുണ്ട്. ആ ഇടവകയിലേ വിശ്വാസികള്‍ അവരുടെ ആവശ്യത്തിന് അവരുടെ കൈയ്യിലേ പണം കൊണ്ട് ഉണ്ടാക്കിയതാണിത്. ചില്ലി കാശ്‌പോലും ഒരു ബിഷപ്പിന്റേയും വൈദീകന്റെയും കൈയ്യില്‍ നിന്നും ഉപയോഗിച്ചിട്ടില്ല. ആ സ്ഥാപനങ്ങള്‍ സൗജന്യമായി ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദം തരണം. ഞങ്ങള്‍ ഉണ്ടാക്കിയ ഞങ്ങളുടെ കുടുംബത്തിലേ ഈ സ്ഥാപനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ 5000 മുതല്‍ 20000 രൂപവരെ വാടകയെടുക്കുന്നത് അധമ വേലയാണ്. നെറികേടാണ്. പണം..പണം…എന്ന ദുര്‍ചിന്തയാണിതിന് പിന്നില്‍. ആവശ്യം പറയൂ..പണം ഞങ്ങള്‍ തരും..എന്നാല്‍ ഇത്തരത്തില്‍ എരന്നും തുരന്നും കച്ചവടം നടത്തരുത്.
മാമോദീസക്ക്, മരിച്ചടക്കിന്, വിവാഹത്തിന് ഞങ്ങള്‍ പണിത പള്ളി ഉപയോഗിക്കാന്‍ പോലും വാടക, ക്യാമറക്ക് വാടക, മൈക്കിനും, വീഡിയോക്കും, കപ്യാര്‍ക്കും ഒക്കെ വാടക..ഇടവക വികാരിമാര്‍ വിവാഹത്തിന് നടത്തുന്ന അടിവേര് ചെത്തി ഭീഷണിപ്പെടുത്തിയുള്ള പിരിവ് അവസാനിപ്പിക്കണം. ബാങ്ക് ലോണ്‍ എടുത്ത് വിവാഹം നടത്തുന്ന നിര്‍ദ്ധനരുടെ കയ്യില്‍ നിന്നു പോലും ഭീഷണിപ്പെടുത്തിയും, അരിശം കാട്ടിയും, നെറ്റി ചുളിച്ചും പതിനായിരങ്ങള്‍ വാങ്ങി കീശയില്‍ തള്ളുന്ന വികാരിമാര്‍ ഇടിവെട്ടി ചാകാതെ ദൈവം രക്ഷിക്കട്ടേ…ഞാനീ പറയുന്നതില്‍ ദൈവദോഷവും ക്രിസ്തു വിശ്വാസ വിരുദ്ധവും എങ്കില്‍ പറഞ്ഞു കുമ്പസാരിക്കാം. ഒരു വിശ്വാസിയുടെ വിലാപമായി ഈ വരികളേ കാണണം. സഭയിലേ നല്ല വിശ്വാസികളും വൈദീകരും ബിഷപ്പുമാരും എന്നെ അനുകൂലിക്കും എന്ന് 100വട്ടം ഉറപ്പ്. മാനന്തവാടി രൂപത ഇപ്പോള്‍ ഇറക്കിയ നിര്‍ദ്ദേശങ്ങള്‍ തുടക്കം മാത്രമേ ആയുള്ളു ബഹുമാനപ്പെട്ട പിതാവേ… പള്ളികളില്‍ വിശ്വാസികള്‍ ആധിപത്യം സ്ഥാപിക്കണം. പൗരോഹിത്യം ആത്മീയതക്കാണ്. അവര്‍ അവിടെ ഇരിക്കട്ടെ. പള്ളി ഭരണവും സമ്പത്തും ഒക്കെ വിശ്വാസികള്‍ക്ക് വിട്ട് തരിക.
ഫേസ്ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in