ഓര്‍മ്മകളിലെ ക്ലിക്ക്.. ലൈഫ് ത്രൂ ലെന്‍സ് എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു
പിന്നിട്ട നാള്‍വഴികളിലെ കാഴ്ചകളിലൂടെ വീണ്ടും ഒരു മടക്കയാത്ര. വാര്‍ത്തയുടെ വഴിത്താരയില്‍ അക്ഷരങ്ങള്‍ക്കൊപ്പം കടന്നുപോയ ചിത്രക്കാഴ്ചകള്‍. ആയിരം വാക്കുകളേക്കാള്‍ ശക്തമായ ഒറ്റക്ലിക്ക്. കണ്ടുമറന്നതിനെ വീണ്ടും ഓര്‍മ്മിപ്പിച്ച് ചിത്രയാത്ര.. അതാണ് സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ലൈഫ് ത്രൂ ലെന്‍സ് ന്യൂസ് ഫോട്ടോ എക്‌സിബിഷന്‍. പൂരനഗരിയിലെ ചിത്രപ്പൂരം ഉദ്ഘാടനം ചെയ്തത് മഞ്ജുവാര്യര്‍. ക്യാമറ ലെന്‍സിലൂടെയുള്ള ജീവിതക്കാഴ്ചകളാണ് നാല് നാള്‍ നീളുന്ന പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. കെ.അനൂപ്, പ്രദീപ്, സാഞ്ച്‌ലാല്‍ (സിറ്റി ജേര്‍ണല്‍), ബെന്നി പോള്‍, ജിജോ ജോണ്‍,ഉണ്ണി കോട്ടയ്ക്കല്‍ (മലയാള മനോരമ), എം.വി.സിനോജ്, ജെ.ഫിലിപ്പ്, […]
പിന്നിട്ട നാള്‍വഴികളിലെ കാഴ്ചകളിലൂടെ വീണ്ടും ഒരു മടക്കയാത്ര. വാര്‍ത്തയുടെ വഴിത്താരയില്‍ അക്ഷരങ്ങള്‍ക്കൊപ്പം കടന്നുപോയ ചിത്രക്കാഴ്ചകള്‍. ആയിരം വാക്കുകളേക്കാള്‍ ശക്തമായ ഒറ്റക്ലിക്ക്. കണ്ടുമറന്നതിനെ വീണ്ടും ഓര്‍മ്മിപ്പിച്ച് ചിത്രയാത്ര.. അതാണ് സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ലൈഫ് ത്രൂ ലെന്‍സ് ന്യൂസ് ഫോട്ടോ എക്‌സിബിഷന്‍. പൂരനഗരിയിലെ ചിത്രപ്പൂരം ഉദ്ഘാടനം ചെയ്തത് മഞ്ജുവാര്യര്‍. ക്യാമറ ലെന്‍സിലൂടെയുള്ള ജീവിതക്കാഴ്ചകളാണ് നാല് നാള്‍ നീളുന്ന പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. കെ.അനൂപ്, പ്രദീപ്, സാഞ്ച്‌ലാല്‍ (സിറ്റി ജേര്‍ണല്‍), ബെന്നി പോള്‍, ജിജോ ജോണ്‍,ഉണ്ണി കോട്ടയ്ക്കല്‍ (മലയാള മനോരമ), എം.വി.സിനോജ്, ജെ.ഫിലിപ്പ്, മനീഷ് ചേമഞ്ചേരി (മാതൃഭൂമി), ഡിവിറ്റ് പോള്‍, രുദ്രാക്ഷന്‍ (ദേശാഭിമാനി), ഗസൂണ്‍ജി (ദീപിക), ജീമോന്‍ കെ.പോള്‍ (മെട്രോ വാര്‍ത്ത), ജോണ്‍സണ്‍ വി.ചിറയത്ത് (മാധ്യമം), ജി.ബി.കിരണ്‍ (ജനയുഗം), കെ.കെ.നജീബ് (ദി ഹിന്ദു), റാഫി എം.ദേവസി (കേരള കൗമുദി), രഞ്ജിത് ബാലന്‍ (മംഗളം) എന്നീ ഫോട്ടോഗ്രാഫര്‍മാരുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുളളത്. തുടര്‍ച്ചയായി ഇത് അഞ്ചാം വര്‍ഷമാണ് തൃശൂര്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്‌സ് ഫോറം ഫോട്ടോ എക്‌സിബിഷന്‍ നടത്തുന്നത്.
എക്‌സിബിഷനിലെ ഓരോ ചിത്രവും ഓരോ ഓര്‍മ്മപ്പെടുത്തലാണ്. പോയ നാളുകളുടെ, ദീര്‍ഘകാലം ചര്‍ച്ച ചെയ്ത വാര്‍ത്തകളുടെ, ഇനിയും അവസാനിക്കാത്ത വിവാദങ്ങളുടെ.. കണ്ണുനീരും സന്തോഷാശ്രുക്കളും പരാതിയും പരിദേവവും വേദനയും വേര്‍പാടും നോവും നൊമ്പരവും.
മുംബൈ മഹാനഗരത്തിലെ നരകമൊന്നില്‍ ക്യാമറയുമായി കടന്നുചെന്നപ്പോള്‍ വേട്ടയാടപ്പെട്ട, അപ്പോഴും തന്റെ ക്യാമറയെ കുറിച്ചോര്‍ത്ത തങ്ങളുടെ സഹോദരിക്കാണ് ഈ ഫോട്ടോഗ്രാഫര്‍മാര്‍ പ്രദര്‍ശനം സമര്‍പ്പിച്ചിരിക്കുന്നത്. അതുമാത്രം മതി ഇതിന്റെ സാമൂഹ്യപ്രസക്തിക്ക്.
എക്‌സിബിഷന്റെ ഭാഗമായി ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്ന ചിത്രക്കാഴ്ചകളുമായി കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ തിങ്കളാഴച ഇവിടെയെത്തും.
ഓരോ ചിത്രത്തിനും പിന്നിലുള്ള കഥകളും ചിത്രമെടുപ്പിന്റെ വേളയിലെ മറക്കാനാകാത്ത അനുഭവങ്ങളും ചിത്രക്കാഴ്ചകള്‍ക്ക് പിന്നിലെ രഹസ്യങ്ങളും അവര്‍ പങ്കുവെയ്ക്കും. ഒരു നിമിഷത്തെ നിതാന്ത ജാഗ്രതകൊണ്ട് കൈക്കുമ്പിളില്‍ വന്നുപെട്ട ചിത്രങ്ങള്‍, അശ്രദ്ധ കൊണ്ട് മിസ്ഡ് ആയിപ്പോയ ചിത്രങ്ങള്‍, പുരസ്‌ക്കാര പെരുമഴയില്‍ നനഞ്ഞ ചിത്രങ്ങളെടുത്ത അനുഭവങ്ങള്‍, യുദ്ധഭൂമിയിലും വരണ്ടുണങ്ങിയ മരുഭൂമിയിലും മഹാപ്രളയത്തിന്റെ മധ്യത്തിലും ലാത്തിയും തോക്കും കത്തിയും ആര്‍ത്തലച്ചെത്തുന്നതിന്റെ നടുവിലും ദുരന്തങ്ങള്‍ സമ്മാനിച്ച നടുക്കത്തിനുമൊക്കെ ഇടയില്‍ നിന്ന് കാഴ്ചയുടെ മഹാവിസ്മയത്തിലേക്ക് ക്യാമറ ലെന്‍സ് സൂം ചെയ്തതിന്റെ അനുഭവസാക്ഷ്യങ്ങള്‍ പങ്കിടുമ്പോള്‍ അത് അവരുടെ ഓര്‍മ്മകളിലേക്കുള്ള ഒരു മടക്കയാത്രയാകും. മലയാളത്തിലെ ഫോട്ടോ ജേര്‍ണലിസത്തിന്റെ ചരിത്രവഴികളിലേക്കുള്ള തീര്‍ത്ഥയാത്രയും. ബൈലൈന്‍ കൊണ്ടും ചിത്രം കൊണ്ടും പരിചിതരായ ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്റ്റുകളാണ് സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ ഒത്തുചേരുക.
രാജന്‍ പൊതുവാള്‍ (മാതൃഭൂമി), ബി.ജയചന്ദ്രന്‍ (മലയാള മനോരമ), പി.കെ.ജീവന്‍ജോസ് (ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്), കെ.രവികുമാര്‍ (ദേശാഭിമാനി), റസാഖ് താഴത്തങ്ങാടി (മാധ്യമം), ജോസ് (ദീപിക), തമ്പാന്‍ പി.വര്‍ഗീസ് (മംഗളം), ജോണി തോമസ് (വീക്ഷണം), വി.അലി (ചന്ദ്രിക), വിപിന്‍ ചന്ദ്രബാബു (ദി ഹിന്ദു), പി.ജെ.ഷെല്ലി (കേരള കൗമുദി), പീതാംബരന്‍ (ഡെക്കാണ്‍ ക്രോണിക്കിള്‍), ആര്‍.ആര്‍.ജയറാം (ജന്‍മഭൂമി), ആര്‍.ശ്രീജിത് ( ടൈംസ് ഓഫ് ഇന്ത്യ) ടി.ഒ.ഡൊമിനിക് എന്നിവര്‍ പങ്കെടുക്കും. നെഗറ്റീവും പ്രിന്റും സ്റ്റുഡിയോയുമൊക്കെയായി ബാഗും തൂക്കി നടന്നിരുന്ന കാലത്ത് നിന്ന് ഡിജിറ്റല്‍ യുഗത്തിന്റെ വിസ്മയത്തിലേക്കുള്ള യാത്രയിലെ അനുഭവങ്ങളും ഇവര്‍ പങ്കുവെക്കും. ന്യൂസ് ഫോട്ടോ എക്‌സിബിഷന്റെ നാലാം എഡിഷന്‍ മുതല്‍ അഞ്ചാം എഡിഷന്‍ വരെയുള്ള കാലയളവില്‍ വിവിധമേഖലകളില്‍ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ ലഭിച്ച റാഫി എം.ദേവസി, രഞ്ജിത് ബാലന്‍, കെ.കെ.നജീബ് എന്നീ മൂന്ന് ഫോട്ടോഗ്രാഫര്‍മാരെ ചടങ്ങില്‍ ആദരിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in