ഒരു ബദല്‍ സ്ഥാനാര്‍ത്ഥി പട്ടികയിതാ….

ഹരികുമാര്‍ തിരഞ്ഞെടുപ്പ് ആസന്നമായതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ തിരുമാനിക്കാനുള്ള ചര്‍ച്ചകളിലാണ്. സിപിഎം ഏറെക്കുറെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മറ്റുള്ളവരും ഉടന്‍ അത് പൂര്‍ത്തിയാക്കും. ഇരുമുന്നണികളിലും ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സജീവമാണ്. എല്‍ഡിഎഫില്‍ കൊല്ലവും യുഡിഎഫില്‍ ഇടുക്കിയുമാണ് പ്രധാന തര്‍ക്കവിഷയം. കേരള കോണ്‍ഗ്രസ്സ് മറുകണ്ടം ചാടുമോ എന്ന ചോദ്യവും ബാക്കി. ഈ സാഹചര്യത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും ഇരുമുന്നണികളുടേയും ഭേദപ്പെട്ട ഓരോ സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് ഇവിടെ അവതരിപ്പിക്കുന്നത്. ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും പിന്നോക്കക്കാര്‍ക്കും മുന്‍ഗണന കൊടുക്കുകയും കുറെയൊക്കെ രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാന്‍ […]

downloadഹരികുമാര്‍

തിരഞ്ഞെടുപ്പ് ആസന്നമായതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ തിരുമാനിക്കാനുള്ള ചര്‍ച്ചകളിലാണ്. സിപിഎം ഏറെക്കുറെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മറ്റുള്ളവരും ഉടന്‍ അത് പൂര്‍ത്തിയാക്കും. ഇരുമുന്നണികളിലും ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സജീവമാണ്. എല്‍ഡിഎഫില്‍ കൊല്ലവും യുഡിഎഫില്‍ ഇടുക്കിയുമാണ് പ്രധാന തര്‍ക്കവിഷയം. കേരള കോണ്‍ഗ്രസ്സ് മറുകണ്ടം ചാടുമോ എന്ന ചോദ്യവും ബാക്കി.
ഈ സാഹചര്യത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും ഇരുമുന്നണികളുടേയും ഭേദപ്പെട്ട ഓരോ സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് ഇവിടെ അവതരിപ്പിക്കുന്നത്. ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും പിന്നോക്കക്കാര്‍ക്കും മുന്‍ഗണന കൊടുക്കുകയും കുറെയൊക്കെ രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാന്‍ ശ്രമം നടത്തുകയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഒപ്പം പൊതുവില്‍ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിച്ചിട്ടുണ്ട്. കൂടാതെ പൊതുസമൂഹത്തില്‍നിന്ന് ജനകീയ പ്രസ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നവരുടെ ഒരു പാനലും സ്വതന്ത്രരെന്ന നിലയില്‍ അവതരിപ്പിക്കുന്നു. അത്തരമൊരു ധാരയും അനിവാര്യമാണല്ലോ. ഒരിക്കലും ഇത്തരത്തിലുള്ള പട്ടിക പുറത്തുവരാന്‍ പോകുന്നില്ല എന്നറിയാം. എന്നാല്‍ വരും കാലത്തേക്കെങ്കിലും ഗുണകരമാകുമാറുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനുള്ള ശ്രമമാണ് ഇതുവഴി നടത്തുന്നത്.

മണ്ഡഡലം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി, യുഡിഎഫ് സ്ഥാനാര്‍ത്ഥി, സ്വതന്ത്രന്‍ എന്നീ ക്രമത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരം – ബിനോയ് വിശ്വം – ബിന്ദുകൃഷ്ണ – മാഗ്ലിന്‍ പീറ്റര്‍
ആറ്റിങ്ങല്‍ – എ സമ്പത്ത് – കെ എസ് ഗോപകുമാര്‍ – സലീന പ്രാക്കാനം
കൊല്ലം – എന്‍ കെ ഹേമചന്ദ്രന്‍ – പി സി വിഷ്ണുനാഥ് – സി ആര്‍ നീലകണ്ഠന്‍
ആലപ്പുഴ – സിഎസ് സുജാത – ഷാനിമോള്‍ ഉസ്മാന്‍ – ടിടി ശ്രീകുമാര്‍
പത്തനംതിട്ട – ടിഎന്‍ സീമ -ലതികാ സുഭാഷ് – ളാഹ ഗോപാലന്‍
ഇടുക്കി – ഫ്രാന്‍സിസ് ജോര്‍ജ്ജ് – പി ടി തോമസ് – സി പി റോയ്
കോട്ടയം – കെ സുരേഷ്‌കുറുപ്പ് – ജോസ് കെ മാണി – രേഖാരാജ്
മാവേലിക്കര – ഭാര്‍ഗ്ഗവി തങ്കപ്പന്‍ – കൊടിക്കുന്നില്‍ സുരേഷ് – കെ കെ കൊച്ച്
എറണാകുളം – പി രാജീവ് – ഹൈബി ഈഡന്‍ – പുരുഷന്‍ ഏലൂര്‍
ചാലക്കുടി – സാജു പോള്‍ – എം ലിജു – ഡോ എ ലത
തൃശൂര്‍ – കെ രാജന്‍ – വി ടി ബല്‍റാം – ജാസ്മിന്‍ ഷാ
ആലത്തൂര്‍ – പി കെ ബിജു – കെ എ തുളസി – എം ഗീതാനന്ദന്‍
പാലക്കാട് – എം ബി രാജേഷ് – സതീശന്‍ പാച്ചേലി – വെളയോടി വേണുഗോപാല്‍
പൊന്നാനി – പി ശ്രീരാമകൃഷ്ണന്‍ – പി എം സാദിക്കലി – സി കെ അബ്ദുള്‍ അസീസ്
മലപ്പുറം – പി കെ സൈനബ – കെ എം ഷാജി – പി എ പൗരന്‍
വയനാട് – എം തോമാസ് മാത്യു – വി എസ് ജോയ് – സി കെ ജാനു
കോഴിക്കോട് – എ പ്രദീപ് കുമാര്‍ – എം കെ രാഘവന്‍ – ഖദീജ മുംതാസ്
വടകര – എ എന്‍ ഷംസീര്‍ – ടി സിദ്ദിക് – കെ കെ രമ
കണ്ണൂര്‍ – ചിന്ത ജറോം – ഋജിന്‍ മാക്കുറ്റി – സി വി ബാലകൃഷ്ണന്‍
കാസര്‍ഗോഡ് – ടി പി ബിനീഷ് – സി കെ ശ്രീധര്‍ – എം എ റഹ്മാന്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply