ഒരു ജനതക്ക് ലഭിക്കുക അവരര്‍ഹിക്കുന്ന നേതാക്കളെ
സോളാര്‍ വിവാദത്തില്‍ ആരംഭിച്ച് ലൈംഗികവിഷയങ്ങളില്‍ ആറാടിയ നിയമസഭ അതിപ്രധാനമായ ക്ഷേമപദ്ധതികള്‍ പോലും ചര്‍ച്ച ചെയ്യാതെ പിരിയുമ്പോള്‍ മറ്റെന്തുപറയാന്‍? നാം അര്‍ഹി്ക്കുന്ന നേതാക്കളെ നമുക്കു ലഭിച്ചു. മലയാളികളില്‍ എത്രപേര്‍ക്ക് ഗൗരവമായ ചര്‍ച്ചകളിലംു നിയമസഭാ നടപടികളിലും താല്‍പ്പര്യമുണ്ട്? അങ്ങനെയാണെങ്കില്‍ എത്ര മാധ്യമങ്ങള്‍ അത് പ്രക്ഷേപണം ചെയ്യും? അഥവാ ചെയ്താല്‍ ആരു കാണും? ജോസ് തെറ്റയിലുമായി ബന്ധപ്പെട്ട ദൃശ്യങ്ങല്‍ കണ്ടവരുടെ എണ്ണമോ? അവ പ്രക്ഷേപണം ചെയ്ത ചാനലുകളുടെ റൈറ്റിംഗോ? പ്രകൃതിക്ഷോഭം ദുരിതാശ്വാസം, ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം തുടങ്ങി വളരെ അടിയന്തിരവും […]
സോളാര്‍ വിവാദത്തില്‍ ആരംഭിച്ച് ലൈംഗികവിഷയങ്ങളില്‍ ആറാടിയ നിയമസഭ അതിപ്രധാനമായ ക്ഷേമപദ്ധതികള്‍ പോലും ചര്‍ച്ച ചെയ്യാതെ പിരിയുമ്പോള്‍ മറ്റെന്തുപറയാന്‍? നാം അര്‍ഹി്ക്കുന്ന നേതാക്കളെ നമുക്കു ലഭിച്ചു. മലയാളികളില്‍ എത്രപേര്‍ക്ക് ഗൗരവമായ ചര്‍ച്ചകളിലംു നിയമസഭാ നടപടികളിലും താല്‍പ്പര്യമുണ്ട്? അങ്ങനെയാണെങ്കില്‍ എത്ര മാധ്യമങ്ങള്‍ അത് പ്രക്ഷേപണം ചെയ്യും? അഥവാ ചെയ്താല്‍ ആരു കാണും? ജോസ് തെറ്റയിലുമായി ബന്ധപ്പെട്ട ദൃശ്യങ്ങല്‍ കണ്ടവരുടെ എണ്ണമോ? അവ പ്രക്ഷേപണം ചെയ്ത ചാനലുകളുടെ റൈറ്റിംഗോ?
പ്രകൃതിക്ഷോഭം ദുരിതാശ്വാസം, ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം തുടങ്ങി വളരെ അടിയന്തിരവും അതിപ്രാധാനവുമായ 32 ക്ഷേമപദ്ധതികളാണ് ഇക്കിളിപ്പെടുത്തുന്ന ചര്‍ച്ചകളിലും കുടുംബക്കാരെ വിളിച്ച് ആക്ഷേപിച്ചതിലും മറ്റും ഒലിച്ചുപോയത്. സോളാര്‍ വിവാദം പ്രധാനമല്ല എന്നല്ല പറഞ്ഞുവരുന്നത്. എന്നാല്‍ അതൊന്നുമായിരുന്നില്ലല്ലോ പിന്നീട് ചര്‍ച്ച. ഉദാഹരണമായി കഴിഞ്ഞ ദിവസം വന്ദ്യവയോധികനായ വി എസ് അച്യുതാനന്ദന്‍ പറഞ്ഞത് കേള്‍ക്കുക… ആണുങ്ഹലെ ആകര്‍ഷിക്കാന്‍ എന്താണ് ഈ സരിത കൊണ്ടുനടക്കുന്നതെന്ന്്? പിന്നെ മുഖ്യമന്ത്രിയുടെ കുടംബത്തിനുനേരേയും കടന്നാക്രമണം… സരിത, ബിജു, ഗിരീഷ്, ഗണേഷ് കുമാര്‍, തെറ്റയില്‍… ഇവരുടെയൊക്കെ ബന്ധങ്ങള്‍ ചര്‍ച്ച ചെയ്ത് സമയം കളഞ്ഞ നിയമസഭാംഗങ്ങള്‍ എന്നും പതിവുപോലെ തങ്ങളുടെ ജോലി ചെയ്തത് വളരെ കുറച്ചുസമയം. ജോലിയുടെ കൂലിക്ക് ഒരു കുറവുമില്ല എന്നതു വേറെ കാര്യം.
ജയിച്ചുകഴിഞ്ഞാല്‍ 5 വര്‍ഷത്തേക്ക് ഈ എംഎല്‍എമാരില്‍ ജനങ്ങള്‍ക്ക് ഒരു നിയണ്രവും നമ്മുടെ വ്യവസ്ഥയിലില്ല. 5 വര്‍ഷം കഴിഞ്ഞാലവ്# വേണമെങ്കില്‍ മറ്റൊരാളെ തിരഞ്ഞെടുക്കാം. എന്നാല്‍ ഇരുകൂട്ടരും ഒന്നുപോലെയായാല്‍…..? ഇടക്കാലത്ത് ജനപ്രതിനിധികളില്‍ അവിശ്വാസം രേഖപ്പെടുത്താനും തിരിച്ചുവിളിക്കാനും അവകാശം വേണമെന്ന വിഷയം ഏറെ കാലമായി ചര്‍ച്ചയിലാണ്. എന്നാല്‍ തിരിച്ചുവിളിക്കാനവകാശമുള്ളവരും വ്യത്യസ്ഥരല്ലെങ്കിലോ…. സത്യത്തില്‍ അതാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു ജനതക്ക് ലഭിക്കുക അവരര്‍ഹിക്കുന്ന നേതാക്കളെ തന്നെ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in