എവിടെ പികെ റോസി പുരസ്‌കാരം?

മലയാളത്തിലെ ആദ്യസിനിമയായ ജെ സി ഡാനിയലിന്റെ വിഗതകുമാരനിലൂടെ രംഗത്തുവന്ന ആദ്യനടി പി കെ റോസിയുടെ പേരില്‍ സിനിമാപുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കാകുന്നു. ഒരിക്കല്‍ കൂടി നാം പി കെ റോസിയെ മറക്കുന്നു. മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത് ജീവിച്ചിരിക്കേ രക്തസാക്ഷിയായ പി കെ റോസിയിലൂടേയും ഡാനിയലിനിലൂടേയുമാണല്ലോ. എന്തായാലും ജെ സി ഡാനിയേല്‍ എന്ന പിന്നാക്കക്കാരനാണ് മലയാള സിനിമയുടെ പിതാവെന്ന് ഇപ്പോള്‍ എല്ലാവരും സമ്മതിക്കും. പ്രത്യകിച്ച് കമലിന്റെ സെല്ലുലോയ്ഡിനു ശേഷം. മലയാള സിനിമയുടെ തന്തൈ ഡാനിയേല്‍ എന്നാണ് […]

pk rosy

മലയാളത്തിലെ ആദ്യസിനിമയായ ജെ സി ഡാനിയലിന്റെ വിഗതകുമാരനിലൂടെ രംഗത്തുവന്ന ആദ്യനടി പി കെ റോസിയുടെ പേരില്‍ സിനിമാപുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കാകുന്നു. ഒരിക്കല്‍ കൂടി നാം പി കെ റോസിയെ മറക്കുന്നു.
മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത് ജീവിച്ചിരിക്കേ രക്തസാക്ഷിയായ പി കെ റോസിയിലൂടേയും ഡാനിയലിനിലൂടേയുമാണല്ലോ. എന്തായാലും ജെ സി ഡാനിയേല്‍ എന്ന പിന്നാക്കക്കാരനാണ് മലയാള സിനിമയുടെ പിതാവെന്ന് ഇപ്പോള്‍ എല്ലാവരും സമ്മതിക്കും. പ്രത്യകിച്ച് കമലിന്റെ സെല്ലുലോയ്ഡിനു ശേഷം. മലയാള സിനിമയുടെ തന്തൈ ഡാനിയേല്‍ എന്നാണ് തമിഴരും വിശ്വസിക്കുന്നത്. എന്നാല്‍ പുലയപ്പെണ്‍കുട്ടിയായ പി കെ റോസിയെ മലയാള സിനിമയിലെ ആദ്യനായികനടി എന്നംഗീകരിക്കാന്‍ ഇനിയും നമുക്ക് മടിയാണ്. കാരണം വ്യക്തം. അതിന്റെ അവസാനത്തെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ ഈ വാഗ്ദാനലംഘനം.
2009-10ല്‍ തൃശൂരില്‍ പ്രവര്‍ത്തനമാരംഭിച്ച പി കെ റോസി സ്മാരക സമിതിയാണ് പി കെ റോസിയുടെ പേരില്‍ അവാര്‍ഡ് സ്ഥാപിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. സമാനമായ ആവശ്യം തിരുവന ന്തപുരത്തെ അനുസ്മരണ സമിതിയും ഉന്നയിച്ചു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് പ്രചാരണപരിപാടികള്‍, അനുസ്മരണങ്ങള്‍ എന്നിവയും നടന്നു. റോസിയുടെ ജീവിതം ആസ്പദമാക്കി സിനിമ എന്ന ആശയം തൃശൂരിലെ സമിതി മുന്നോട്ടുവച്ചു. ഈ ഘട്ടത്തിലാണ് സംവിധായകന്‍ കമല്‍ റോസിയെക്കുറിച്ച് സിനിമയെടുക്കുന്നുവെന്ന വാര്‍ത്ത വന്നത്. എന്നാല്‍ സിനിമ ഡാനിയേലിനെക്കുറിച്ചായി. നല്ലത്. ഈ സിനിമയുടെ പൂജാച്ചടങ്ങിലാണ് പി കെ റോസി സ്മാരക അവാര്‍ഡ് ഏര്‍പ്പെടുത്തമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ആ വാഗ്ദാനത്തില്‍നിന്ന് ഭരണകര്‍ത്താക്കള്‍ പിന്മാറിയിരിക്കുന്നു എന്നു വേണം കരുതാന്‍. നമ്മുടെ ഭരണകര്‍ത്താക്കള്‍ സ്വാഭാവികമായും എത്തുന്ന തീരുമാനം. അത്രതന്നെ….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply