എന്നു തീരും ഈ ദുരിതയാത്ര

തൃശൂര്‍ – പാലക്കാട് ദേശീയപാതയിലെ യാത്ര എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും ദുരിതമയമായിരിക്കുന്നു. ഇതു റോഡാണോ എന്ന് രണ്ടുവര്‍ഷം മുമ്പ് ഹൈക്കോടതി ചോദിച്ചിരുന്നു. ആ അവസ്ഥയില്‍ നിന്ന് ഒരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല. മാത്രമല്ല അന്നത്തേക്കാള്‍ വളരെ മോശമാകുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. റോഡാകെ വന്‍ഗട്ടറുകളാണ്. മഴ കനത്തതോടെ ഈ ഗട്ടറുകളൊക്കെ വെള്ളം നിറഞ്ഞു കവിഞ്ഞു. ഈ ഗട്ടറുകളില്‍ ചാടി വാഹനം മറിഞ്ഞ് എല്ലാ വര്‍ഷവും എത്രയോ പേരാണ് മരണപ്പെടുന്നത്. പ്രത്യേകിച്ച് ബൈക്ക് യാത്രക്കാരായ ചെറുപ്പക്കാര്‍. […]

road

തൃശൂര്‍ – പാലക്കാട് ദേശീയപാതയിലെ യാത്ര എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും ദുരിതമയമായിരിക്കുന്നു. ഇതു റോഡാണോ എന്ന് രണ്ടുവര്‍ഷം മുമ്പ് ഹൈക്കോടതി ചോദിച്ചിരുന്നു. ആ അവസ്ഥയില്‍ നിന്ന് ഒരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല. മാത്രമല്ല അന്നത്തേക്കാള്‍ വളരെ മോശമാകുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. റോഡാകെ വന്‍ഗട്ടറുകളാണ്. മഴ കനത്തതോടെ ഈ ഗട്ടറുകളൊക്കെ വെള്ളം നിറഞ്ഞു കവിഞ്ഞു. ഈ ഗട്ടറുകളില്‍ ചാടി വാഹനം മറിഞ്ഞ് എല്ലാ വര്‍ഷവും എത്രയോ പേരാണ് മരണപ്പെടുന്നത്. പ്രത്യേകിച്ച് ബൈക്ക് യാത്രക്കാരായ ചെറുപ്പക്കാര്‍. ഈ വര്‍ഷവും നിരവധി അപകടങ്ങള്‍ നടന്നു കഴിഞ്ഞു.
തൃശൂര്‍ – പാലക്കാട് റൂട്ടിലെ നൂറുകണക്കിനു സ്വകാര്യബസുകളും നൂറുകണക്കിനു കണ്ടെയ്‌നറുകളും ആയിരകണക്കിനു മറ്റു വാഹനങ്ങളും ദിനം പ്രതി കടന്നുപോകുന്ന ഒന്നാണ് ഈ ദേശീയപാത. പാതയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഇവയുകയാണ്. മാന്യമായ നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പലയിടത്തും സമരത്തില്‍ തന്നെയാണ്. എത്രയോ വര്‍ഷങ്ങളാണ് അങ്ങനെ നഷ്ടപ്പെട്ടത്. ദേശീയ പാതാ വികസനം വൈകുന്ന സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ മാന്യമായ റോഡ് എന്ന യാത്രക്കാരുടെ അവകാശമാണ് ഇവിടെ ധ്വംസിക്കപ്പെടുന്നത്. ഇവിടെ ഇനിയും പണം ചിലവഴിക്കുന്നത് നഷ്ടമാണെന്നാണ് ഔദ്യോഗിക ഭാഷ്യം. മനുഷ്യജീവനു മാത്രമല്ലേ ഇവിടെ വിലയില്ലാതുള്ളു എന്നാമ് യാത്രക്കാരുടെ ചോദ്യം. ഒരു വന്‍ അപകടത്തിനായി കാത്തു നില്‍ക്കുകയാണ് അധികൃതര്‍ എന്നു കരുതുന്നതില്‍ തെറ്റില്ല. കൃത്യമായി ടാക്‌സ് അടച്ച് വാഹനമോടിക്കുന്നവരും നിരപരാധികളായ യാത്രക്കാരുമാണ് നടുറോഡില്‍ മരണപ്പെടുന്നത്. ഇതിനെ അപകടമരണമെന്നല്ല, കൊലപാതകങ്ങള്‍ എന്നാണ് വിശേഷിപ്പിക്കേണ്ടത്. പ്രതികള്‍ അധികാരികള്‍ തന്നെ.
ടീം സോളാറിനു ചുറ്റും കറങ്ങുന്ന സര്‍ക്കാരിനെ സംസ്ഥാനത്തെ തകര്‍ന്ന് റോഡുകള്‍ നന്നാക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റോഡുകളുടെ ശോച്യാവസ്ഥ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് ക്കോടതി മുന്നറിയിപ്പു നല്‍കുകയും ചെയ്തു. നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുന്ന കാര്യം പരിശോധിക്കും.. തീര്‍ച്ചയായും അതാണ് കോടതി ചെയ്യേണ്ടത്. അതാണ് യഥാര്‍ത്ഥ ജുഡീഷ്യല്‍ ആക്ടിവിസം.
കാലവര്‍ഷംമൂലം സംസ്ഥാനത്തു താറുമാറായ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്്. അതില്‍ മുഖ്യം തൃശൂര്‍ – പാലക്കാട് ദേശീയപാത തന്നെ. കാലവര്‍ഷത്തിനു മുമ്പു റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി നടപടി.
വന്‍തോതില്‍ പിരിക്കുന്ന മോട്ടോര്‍ വാഹനനികുതിയില്‍നിന്ന് അറ്റകുറ്റപ്പണികള്‍ക്കു പണം നീക്കിവക്കാത്തത് എന്തുകൊണ്ടാണെന്നു വിശദീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. റോഡുകളുടെ കാലാവധി സംബന്ധിച്ചു കരാറുകാര്‍ നല്‍കുന്ന ഉറപ്പുപാലിക്കുന്നതിനു സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കോടികളുടെ ഇന്ധനനഷ്ടമാണു ഇതുമൂലം ഉണ്ടാകുന്നതെന്നും കോടതി ചൂണ്ടികാട്ടി. പൊതുമരാമത്ത് വകുപ്പിനെ ശക്തമായ ഭാഷയില്‍ തന്നെയാണ് കോടതി വിമര്‍ശിച്ചത്. ഈ വിമര്‍ശനമെങ്കിലും കണക്കിലെടുത്ത് സത്വരനടപടികളെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുമെന്നാണ് യാത്രക്കാര്‍ കരുതുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply