എന്നിട്ടും ബിഷപ്പിനു മുറുമുറുപ്പ്‌….. ഹരിത എംഎല്‍മാര്‍ പോലും കൈവിട്ട്‌ പി ടി

അനുഗ്രഹം വാങ്ങാനെത്തിയ ഇടുക്കി സീറ്റിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ കണക്കറ്റ്‌ ശകാരിച്ച ഇടുക്കി ബിഷപ്പ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നടപടി ഒറ്റവാക്കില്‍ പറഞ്ഞാല്‍ വളരെ മോശമായി. കോണ്‍ഗ്രസ്സിനെ മുള്‍മുനയില്‍ നിര്‍ത്തി ഹൈക്കമാന്റിന്റെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പി ടി തോമസിന്റെ പേര്‍വെട്ടിച്ചതിനുശേഷമാണ്‌ പകരമെത്തിയ ഡീനിനോട്‌ ബിഷപ്പ്‌ തട്ടിക്കയറിയത്‌. വോട്ടിനു വേണ്ടി മാത്രമാണ്‌ നേതാക്കള്‍ തങ്ങളെ കാണാനെത്തുന്നതെന്നും സ്ഥാനമാനങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ എല്ലാവരും തങ്ങളെ മറക്കുമെന്നും അദ്ദേഹം പറഞ്ഞത്രെ. ഏതൊരു പൗരനേയും പോലെയാണ്‌ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ താനുമെന്നതാണ്‌ ബിഷപ്പ്‌ […]

xഅനുഗ്രഹം വാങ്ങാനെത്തിയ ഇടുക്കി സീറ്റിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ കണക്കറ്റ്‌ ശകാരിച്ച ഇടുക്കി ബിഷപ്പ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നടപടി ഒറ്റവാക്കില്‍ പറഞ്ഞാല്‍ വളരെ മോശമായി. കോണ്‍ഗ്രസ്സിനെ മുള്‍മുനയില്‍ നിര്‍ത്തി ഹൈക്കമാന്റിന്റെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പി ടി തോമസിന്റെ പേര്‍വെട്ടിച്ചതിനുശേഷമാണ്‌ പകരമെത്തിയ ഡീനിനോട്‌ ബിഷപ്പ്‌ തട്ടിക്കയറിയത്‌. വോട്ടിനു വേണ്ടി മാത്രമാണ്‌ നേതാക്കള്‍ തങ്ങളെ കാണാനെത്തുന്നതെന്നും സ്ഥാനമാനങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ എല്ലാവരും തങ്ങളെ മറക്കുമെന്നും അദ്ദേഹം പറഞ്ഞത്രെ. ഏതൊരു പൗരനേയും പോലെയാണ്‌ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ താനുമെന്നതാണ്‌ ബിഷപ്പ്‌ മറക്കുന്നത്‌. പകരം തങ്ങള്‍ക്കുമീതെ ഒരു പാര്‍ട്ടിയും പറക്കേണ്ട എന്ന നിലപാടും ആ ധാര്‍ഷ്ട്യത്തിലുണ്ട്‌.
ജനങ്ങള്‍ക്കൊപ്പം നില്‍ക്കാതെ പി.ടി. തോമസിന്റെ ഗതി കണ്ടില്ലെ എന്ന്‌ ബിഷപ്പ്‌ ഡീന്‍ കുര്യാക്കോസിനെ ഓര്‍മ്മിപ്പിച്ചു. പട്ടയ പ്രശ്‌നത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെ മന്ത്രിസഭയില്‍ നിന്ന്‌ പറിച്ചെറിയണമെന്നും ബിഷപ്പ്‌ ആവശ്യപ്പെട്ടു. സ്വാഭാവികമായും എല്ലാം കേട്ട്‌, അനുഗ്രഹം വാങ്ങി തിരിച്ചുപോന്നു ചെറുപ്പക്കാരനായ ഡീന്‍.
അതേസമയം രക്തസമ്മര്‍ദ്ദം കൊണ്ടായിരിക്കാം ബിഷപ്പ്‌ അങ്ങനെ പറഞ്ഞതെന്നു പറഞ്ഞെങ്കിലും സീറ്റുകിട്ടാത്തതില്‍ തന്റെ വിഷമം പി ടി മറച്ചുവെച്ചില്ല. മത്സരിച്ചെങ്കില്‍ ജനങ്ങള്‍ തന്നോടൊപ്പമാണെന്ന്‌ തെളിയിക്കാമായിരുന്നു എന്നദ്ദേഹം പറഞ്ഞു. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനു അനുകൂലമായ തീരുമാനമെടുത്തതാണ്‌ തനിക്കു വിനയായതെന്ന്‌ പി.ടി ക്കറിയാം. ഹരിത എംഎല്‍എമാര്‍ മുതല്‍ കെ പി സി സി പ്രസിഡന്റ്‌ വിഎം സുധീരന്‍ വരെയുള്ളവര്‍ ഗാഡ്‌ഗിലിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിച്ചിട്ടും തന്നെ മാത്രം ബലിയാടാക്കിയതില്‍ അദ്ദേഹം ദുഖിതനാണ്‌. സാമുദായിക താല്‍പ്പര്യങ്ങള്‍ക്കുമുന്നില്‍ കോണ്‍ഗ്രസ്സ്‌ മുട്ടുകുത്തിയതിന്‌ ഉദാഹരണമായി മാത്രമേ ഈ സീറ്റു നിഷേധത്തെ കാണാന്‍ കഴിയൂ. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply