എന്തുകൊണ്ട് നമ്മുടെ വിവാഹങ്ങള്‍ ഇങ്ങനെ

കഴിഞ്ഞ ദിവസം കൊണ്ടാടപ്പെട്ട ഒരു വിവാഹം ഇങ്ങനെ. ബഹ്‌റനില്‍ പരിചയപ്പെട്ട് പ്രണയിച്ച മലയാളിയും ഫിലിപ്പൈന്‍സുകാരിയുമാണ് വിവാഹിതരായത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. വിവാഹമെന്നത് അവരുടെ സ്വന്തം കാര്യം മാത്രം. എന്നാല്‍ അതിലെ സാമൂഹ്യ അംശത്തെ കുറിച്ച് അഭിപ്രായം പറയാമല്ലോ. ഫിലിപ്പൈന്‍സുകാരിയെ കോഴിക്കോട് ആര്യസമാജത്തില്‍ കൊണ്ടുപോയി മതം മാറ്റിയായിരുന്നു വിവാഹം നടത്തിയത് എന്നതാണത്. ജാതിയും മതവുമൊക്കെ ഒരാള്‍ക്ക് ജന്മസിദ്ധമാണ്. അതില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും മതം മാറാനുമൊക്കെ ആര്‍ക്കും അവകാശമുണ്ട്. ഫിലിപ്പൈന്‍സുകാരിയുടെ ആ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നില്ല. എന്നാല്‍ ഉയര്‍ന്നു വരുന്ന പ്രശ്‌നം […]

traditional-kerala-marriage

കഴിഞ്ഞ ദിവസം കൊണ്ടാടപ്പെട്ട ഒരു വിവാഹം ഇങ്ങനെ. ബഹ്‌റനില്‍ പരിചയപ്പെട്ട് പ്രണയിച്ച മലയാളിയും ഫിലിപ്പൈന്‍സുകാരിയുമാണ് വിവാഹിതരായത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം.
വിവാഹമെന്നത് അവരുടെ സ്വന്തം കാര്യം മാത്രം. എന്നാല്‍ അതിലെ സാമൂഹ്യ അംശത്തെ കുറിച്ച് അഭിപ്രായം പറയാമല്ലോ. ഫിലിപ്പൈന്‍സുകാരിയെ കോഴിക്കോട് ആര്യസമാജത്തില്‍ കൊണ്ടുപോയി മതം മാറ്റിയായിരുന്നു വിവാഹം നടത്തിയത് എന്നതാണത്.
ജാതിയും മതവുമൊക്കെ ഒരാള്‍ക്ക് ജന്മസിദ്ധമാണ്. അതില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും മതം മാറാനുമൊക്കെ ആര്‍ക്കും അവകാശമുണ്ട്. ഫിലിപ്പൈന്‍സുകാരിയുടെ ആ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നില്ല. എന്നാല്‍ ഉയര്‍ന്നു വരുന്ന പ്രശ്‌നം മറ്റൊന്നാണ്. മലയാളി ജാതി മത ചിന്തകള്‍ക്കതീതരാണ് എന്ന മിത്താണ് വീണ്ടും വീണ്ടും തകരുന്നത്. വിവാഹത്തിനുവേണ്ടിയാണ് പെണ്‍കുട്ടി മതം മാറിയതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ. സ്വജാതീയ, സ്വമതീയ വിവാഹങ്ങളാണല്ലോ ജാതിയേയും മതത്തേയും നിലനിര്‍ത്തുന്നത്. അപൂര്‍വ്വം ചില പ്രണയ വിവാഹങ്ങളല്ലാതെ ജാതി മത ചിന്തകളെ കടത്തി വെട്ടുന്ന ഒരു വിവാഹവും കേരളത്തില്‍ നടക്കുന്നില്ല. വിഭിന്ന മതക്കാര്‍ തമ്മില്‍ പ്രണയവിവാഹം നടന്നാല്‍ പോലും മിക്കവാറും മതംമാറ്റം നടക്കും. വിഭിന്ന ജാതിക്കാര്‍ തമ്മിലാണെങ്കില്‍ ഓദ്യോഗിക മാറ്റമില്ലെങ്കിലും അവരുടെ തുടര്‍ ജീവിതം ഉയര്‍ന്ന ജാതിയിലായിരിക്കും. സംവരണത്തിനുവേണ്ടി ചിലപ്പോള്‍ താഴ്ന്ന ജാതി ഉപയോഗിക്കുമായിരിക്കുമെന്നു മാത്രം..
എന്തുകൊണ്ട് വിഭിന്ന വിശ്വാസികള്‍ക്ക് അതില്‍ വിശ്വസിച്ചുതന്നെ വിവാഹിതരായി കൂടാ.. ? മതം വ്യക്തിപരമായ വിശ്വാസമാണെങ്കില്‍ അതാകാമല്ലോ.. ഉറപ്പായും മതത്തിലും ജാതിയിലും വിശ്വസിക്കാതേയുമാകാം. എന്തുകൊണ്ട് പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന മലയാളി വിവാഹത്തില്‍ ജാതി – മത ചിന്തകള്‍ കൈവിടുന്നില്ല? എന്തുകൊണ്ട് ജാതി മതങ്ങള്‍ പരിഗണിക്കാതെ അറേഞ്ച്ഡ് മേരേജ് ഇവിടെ നടക്കുന്നില്ല.. അതു നടക്കാതെ എങ്ങനെ ജാതി ചിന്തയില്ല, മത ബോധമില്ല എന്ന് ഊറ്റം കൊള്ളാന്‍ കഴിയും?

വാല്‍ക്കഷ്ണം – അടിച്ചമര്‍ത്തപ്പെടുന്ന ജാതിവിഭാഗങ്ങളുടെ സ്വത്വബോധത്തിലൂന്നിയ പോരാട്ടങ്ങള്‍ അനാവശ്യമാണെന്ന് ഈ കുറിപ്പില്‍ പറയാനുദ്ദേശിക്കുന്നില്ല. അത് മറ്റൊരു ഗൗരവമായ വിഷയമാണല്ലോ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply