എന്തുകൊണ്ട് ചെങ്ങന്നൂരില്‍ ദളിത് സ്ഥാനാര്‍ത്ഥി?
BJP-യെ ജയിപ്പിക്കാനും CPM-നെ തോല്‍പ്പിക്കാനുമല്ലേ നിങ്ങള്‍ ദലിത്- ബഹുജന്‍ ഐക്യ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിയിരിക്കുന്നത് ?. ചെങ്ങന്നൂരില്‍ BJP ജയിക്കാതിരിക്കാന്‍ നിങ്ങള്‍ ദലിതര്‍ CPM-നെ പിന്തുണക്കുന്നതാണ് നല്ലത്. നിങ്ങളോ ജയിക്കില്ല, വെറുതെയെന്തിന് നിന്ന് നാണം കെട്ടണം. ? നമ്മള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയപ്പോള്‍ ഉയര്‍ന്നു വന്ന ചോദ്യങ്ങളും അഭിപ്രായങ്ങളുമാണിവ. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ പകച്ചു പണ്ടാരമടങ്ങുന്ന ഉത്തരം മുട്ടി ചോദ്യങ്ങളായി തോന്നും. ശരിയാണ് ഇന്ത്യയിലെ ദലിതരെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും BJP-യല്ലേ. അപ്പോള്‍ നമ്മള്‍ BJP-യെ ജയിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കണോ.? CPM-അല്ലെ ജയിക്കേണ്ടത്. […]
BJP-യെ ജയിപ്പിക്കാനും CPM-നെ തോല്‍പ്പിക്കാനുമല്ലേ നിങ്ങള്‍ ദലിത്- ബഹുജന്‍ ഐക്യ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിയിരിക്കുന്നത് ?. ചെങ്ങന്നൂരില്‍ BJP ജയിക്കാതിരിക്കാന്‍ നിങ്ങള്‍ ദലിതര്‍ CPM-നെ പിന്തുണക്കുന്നതാണ് നല്ലത്. നിങ്ങളോ ജയിക്കില്ല, വെറുതെയെന്തിന് നിന്ന് നാണം കെട്ടണം. ? നമ്മള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയപ്പോള്‍ ഉയര്‍ന്നു വന്ന ചോദ്യങ്ങളും അഭിപ്രായങ്ങളുമാണിവ. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ പകച്ചു പണ്ടാരമടങ്ങുന്ന ഉത്തരം മുട്ടി ചോദ്യങ്ങളായി തോന്നും. ശരിയാണ് ഇന്ത്യയിലെ ദലിതരെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും BJP-യല്ലേ. അപ്പോള്‍ നമ്മള്‍ BJP-യെ ജയിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കണോ.? CPM-അല്ലെ ജയിക്കേണ്ടത്.
എന്നാല്‍ വസ്തുതയെന്താണ്. ഇന്ത്യയിലെ അടിസ്ഥാന പ്രശ്‌നം ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയല്ല, മറിച്ചു അവയില്‍ നിലനില്‍ക്കുന്ന ബ്രാഹ്മണിസമാണെന്നു നമ്മള്‍ തിരിച്ചറിയണം. അത് കേവലം BJP-യില്‍ മാത്രമല്ല, CPM, കോണ്‍ഗ്രസ്സ് തുടങ്ങി എല്ലാ പാര്‍ട്ടികളിലും സവര്‍ണ്ണ ഫ്യുഡല്‍ മനസ്സുള്ള ബ്രാഹ്മണിസ്റ്റുകള്‍ തന്നെയാണുള്ളത്. ഇന്ത്യയിലെ ആകമാന കാര്യം അവിടെ നില്‍ക്കട്ടെ, കേരളത്തില്‍ ദലിതര്‍ മുപ്പതിനായിരത്തിലധികം കോളനികളില്‍ ഒതുക്കപ്പെട്ടതു ആരുടെ ഭരണം കൊണ്ടാണ് ? നമ്മുടെ സഹോദരങ്ങള്‍ ഒരു തുണ്ട് ഭൂമിക്ക് സമരഭൂമികളിലും സെക്രട്ടറിയേറ്റ് പടിക്കലും വെയിലും മഴയും കൊണ്ട് കിടക്കുന്നത് ആരുടെ ഭരണം കൊണ്ടാണ് ?. നമ്മുടെ കുഞ്ഞുങ്ങള്‍ അരപ്പട്ടിണിയുമായി ജീവിക്കേണ്ടി വരുന്നത് ആരുടെ ഭരണം കൊണ്ടാണ് ?. നമ്മുടെ അഭ്യസ്ത വിദ്യരായ യുവജനത തൊഴില്‍ കിട്ടാതെ കഷ്ടപ്പെടുന്നത് ആരുടെ ഭരണം കൊണ്ടാണ് ?. നമ്മുടെ സംവരണത്തില്‍ വെള്ളം ചേര്‍ക്കാനും, അതിന്റെ സത്ത ചോര്‍ത്തിക്കളയാനും ശ്രമിക്കുന്നത് ആരുടെ ഭരണത്തിലാണ് ?. ഇ ചോദ്യങ്ങളുടെയെല്ലാം ഉത്തരം BJP-ഭരണത്തില്‍ എന്നാണെങ്കില്‍ BJP- ജയിക്കാതിരിക്കേണ്ടത് ദലിതരുടെ ആവശ്യമാണ്. എന്നാല്‍ അതല്ലല്ലോ വാസ്തവം. കേരളത്തിലെ മാറിമാറി ഭരിച്ച ഇടതനും, വലതനും തന്നെയല്ലേ ദലിതരുടെ നിലവിലെ സാമൂഹികാവസ്ഥക്ക് കാരണക്കാര്‍. ഇനിയും നിങ്ങളെ ജയിപ്പിച്ചു ഞങ്ങള്‍ ഞങ്ങളുടെ തലമുറയേയും, മൂന്നു സെന്റ് കോളനികളിലും സമരഭൂമികളിലും നരകിക്കാന്‍ വിടണമെന്നാണോ നിങ്ങള്‍ പറയുന്നത് സഖാക്കളേ ?.
ഞങ്ങളെ സംബന്ധിച്ച് BJP-യും, CPM-ഉം, കോണ്‍ഗ്രസ്സും എല്ലാം ഒരേപോലെയാണ്. ആര് ജയിച്ചാലും ഞങ്ങള്‍ക്ക് കുമ്പിളിലാണ് കഞ്ഞി. അതുകൊണ്ടാണ് ബാബാസാഹേബ് ഞങ്ങള്‍ക്ക് നേടിത്തന്ന ‘വോട്ട്’ എന്ന ആയുധം ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ നില്‍ക്കുന്നത് നിങ്ങളെ തോല്‍പ്പിക്കാനോ, ജയിപ്പിക്കാനോ അല്ല. ഞങ്ങള്‍ക്ക് ജയിക്കാന്‍ വേണ്ടിയാണ്. അതിനപ്പുറം ഒരു വിഷയവും ഞങ്ങള്‍ക്ക് പ്രധാനമല്ല. ഞങ്ങളെ സംബന്ധിച്ചു നിങ്ങളെല്ലാവരും സവര്‍ണ്ണ പാര്‍ട്ടിക്കാര്‍ മാത്രമാണ്. ഇടതില്‍ നിന്നും ഭരണം വലതില്‍ ചെന്നാലും ഇനി അതല്ല കേരളം BJP-ഭരിച്ചാലും ദലിതര്‍ എന്നും അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടു തന്നെയിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. അതിന് ഇനി ഞങ്ങള്‍ ഇട നല്‍കില്ല. ഇത് ഞങ്ങളുടെ നിലനില്‍പിന്റെ . അതിജീവനത്തിന്റെ, അഭിമാനത്തിന്റെ പോരാട്ടമാണ്. ഞങ്ങള്‍ക്ക് ജയിച്ചേ മതിയാവൂ. അതുകൊണ്ടു കണ്ണില്‍ പൊടിയിടുന്ന ചോദ്യവുമായി ഞങ്ങളുടെ മുന്നില്‍ വരണ്ട. ”വോട്ട് എന്നത് ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. അത് ശരിയായി പ്രയോഗിച്ചാല്‍ നമുക്ക് നമ്മുടെ ശത്രുവിനെ തകര്‍ക്കാം. എന്നാല്‍ തെറ്റായിട്ടാണത് പ്രയോഗിക്കുന്നതെങ്കില്‍ നമ്മള്‍ സ്വയം നമ്മുടെ കഴുത്തറക്കുന്നതിനു തുല്യമായിരിക്കും. ജയ് ഭീം..!’
കടപ്പാട്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in