എനിക്കുശേഷം പ്രളയമെന്നോ ഒ.എന്‍.വി…..?

മാറ്റങ്ങളെ മനസ്സിലാക്കാന്‍ വേണ്ടത് വിശാലമായ കാഴ്ചയാണ്. അതില്ലാത്തവരാണ് സങ്കുചിതരായി പോകുന്നത്. എനിക്കുശേഷം പ്രളയമെന്നേ അവര്‍ക്കു ചിന്തിക്കാന്‍ കഴിയൂ. തങ്ങളുടേത് മഹത്തായ കാലമെന്നു കരുതുന്ന ഇവര്‍ എന്നും ഭൂതകാലത്തെ ഉദാത്തവല്‍ക്കരിക്കും. പുതുതലമുറയെ കുറ്റപ്പെടുത്തും. ഭാഷയുമായി ബന്ധപ്പെട്ടാണ് ഈ ചിന്താഗതി ഏറ്റവും കൂടുതല്‍ കാണുന്നത്. തങ്ങളുടെ കാലത്തെ ഭാഷ മഹത്തരമാണ്, ഉദാത്തമാണ്, ഇന്നതെല്ലാം പോയി, ബ്ലോഗും നെറ്റുമെല്ലാം ചേര്‍ന്ന് ഭാഷയെ നശിപ്പിച്ചു…. സ്ഥിരം കേള്‍ക്കുന്ന പല്ലവിയാണിത്. ഇന്നിതാ രാമായണപാരായണവുമായി ബന്ധപ്പെട്ട് ഇക്കാര്യം ആവര്‍ത്തിക്കുന്നത് കവി ഒ എന്‍ വി. മനോരമ […]

onv
മാറ്റങ്ങളെ മനസ്സിലാക്കാന്‍ വേണ്ടത് വിശാലമായ കാഴ്ചയാണ്. അതില്ലാത്തവരാണ് സങ്കുചിതരായി പോകുന്നത്. എനിക്കുശേഷം പ്രളയമെന്നേ അവര്‍ക്കു ചിന്തിക്കാന്‍ കഴിയൂ. തങ്ങളുടേത് മഹത്തായ കാലമെന്നു കരുതുന്ന ഇവര്‍ എന്നും ഭൂതകാലത്തെ ഉദാത്തവല്‍ക്കരിക്കും. പുതുതലമുറയെ കുറ്റപ്പെടുത്തും.
ഭാഷയുമായി ബന്ധപ്പെട്ടാണ് ഈ ചിന്താഗതി ഏറ്റവും കൂടുതല്‍ കാണുന്നത്. തങ്ങളുടെ കാലത്തെ ഭാഷ മഹത്തരമാണ്, ഉദാത്തമാണ്, ഇന്നതെല്ലാം പോയി, ബ്ലോഗും നെറ്റുമെല്ലാം ചേര്‍ന്ന് ഭാഷയെ നശിപ്പിച്ചു…. സ്ഥിരം കേള്‍ക്കുന്ന പല്ലവിയാണിത്. ഇന്നിതാ രാമായണപാരായണവുമായി ബന്ധപ്പെട്ട് ഇക്കാര്യം ആവര്‍ത്തിക്കുന്നത് കവി ഒ എന്‍ വി.
മനോരമ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഒ എന്‍ വി പുതുതലമുറക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. നമ്മുടെ മലയാളത്തെ ചാനല്‍ ചാറ്റുകളും ബ്ലോഗും ഇന്റര്‍ നെറ്റും ഇംഗ്ലീഷ് – മലയാളം മണിപ്രവാള സിനിമകളും പൊളിച്ചടക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാന്‍ അധ്യാത്മരാമായണം വായിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. നാം ഉപയോഗിച്ചിരുന്ന എത്രയോ പദങ്ങള്‍ വാമൊഴിയില്‍ വരമൊഴിയില്‍ നിന്നും നഷ്ട്‌പ്പെടുന്നതായി അദ്ദേഹം പറയുന്നു. കാലം മാറുമ്പോള്‍ അത് സംഭവിക്കുമെന്നതില്‍ അത്ഭുതമെന്ത്? നാം ഉപയോഗിച്ചിരുന്ന എത്രയോ വസ്തുക്കള്‍ നാം ഇന്ന് ഉപയോഗിക്കുന്നില്ല. അപ്പോള്‍ ആ വാക്കുകളും കാണാതാവും. പുതിയ പുതിയ വാക്കുകള്‍ ഭാഷയിലേക്കു കടന്നു വരും. അവ പലപ്പോഴും മറ്റു ഭാഷകളില്‍ നിന്നാകും. ഇതൊക്കെ സ്വാഭാവികമല്ലേ? ലേഖനത്തില്‍ മറ്റൊരിടത്ത് ഒ എന്‍ വി തന്നെ പറയുന്നു – ദ്രാവിഡപഴമയില്‍ നിന്ന് കടഞ്ഞെടുത്ത ഈണങ്ങളും ഭാഷയോടിണക്കിചേര്‍ത്ത സംസ്്കൃതപദങ്ങളും അധ്യാത്മരാമായണത്തിന്റെ പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിപ്പിക്കുന്നു എന്ന്. അന്ന് സംസ്‌കൃതത്തില്‍ നിന്നെടുക്കാമെങ്കില്‍ ഇന്ന് ഇംഗ്ലീഷില്‍ നിന്നും എടുക്കുന്നതില്‍ എന്താണ് തെറ്റ്?
പ്രധാന പ്രശ്‌നം അതല്ല. ഭാഷ മരിക്കുന്നതില്‍ ദുഖമുണ്ടെന്നു ഒ എന്‍ വി പറയുന്നുണ്ട്. എങ്കില്‍ അതിനെ പ്രതിരോധിക്കുന്നത് എങ്ങനെയാണ്? പഴമയിലേക്ക് തിരിച്ചുപോയിട്ടാണോ? ആധുനിക കാലത്ത് ബ്ലോഗും നെറ്റും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുമൊക്കെയല്ലേ ഭാഷയെ നിലനിര്‍ത്തുക? അത്തരം പ്രക്രിയകളെ ഊര്‍ജ്ജിതപ്പെടുത്തുകയാണ് ഭാഷാസ്‌നേഹികള്‍ ചെയ്യേണ്ടത്. തങ്ങള്‍ക്കു ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും മനസ്സിലാകാത്തതുമൊക്കെ മ്ലേച്ചമാണെന്നും തങ്ങളുടെ കാലമാണ് സുവര്‍ണ്ണകാലമെന്നും പഴമയിലേക്ക് മടങ്ങുക മാത്രമാണ് ഏകമാര്‍ഗ്ഗമെന്നുമുള്ള ചിന്താഗതികളാണ് സത്യത്തില്‍ ഭാഷക്ക് മരണമണി മുഴക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “എനിക്കുശേഷം പ്രളയമെന്നോ ഒ.എന്‍.വി…..?

  1. അദ്ധ്യാത്മരാമായണം വായിയ്ക്കാൻ പുതുതലമുറയോടു
    ഉപദേശിക്കുന്നതു നല്ലതു തന്നെ. എന്നാൽ സൈബർ
    എഴുത്തു് മലയാളത്തെ നശിപ്പിക്കുന്ന ഒന്നാണെന്നു പറ
    യുന്നതിനോടു എങ്ങിനെ യോജിക്കാനാകും. തുഞ്ചത്തെഴു
    ത്തച്ഛന്റെയും , ചെറുശ്ശേരിയുടെയും ശൈലിയിൽ നിന്നും
    വിഭിന്നമായി ഓഎൻവി സാർ അടക്കമുള്ളവർ എന്തിനു
    കവിതകളെഴുതി . ആ പഴയ രീതി പിന്തുടർന്നാൽ
    മതിയായിരുന്നല്ലോ . അപ്പോൾ കാലഘട്ടത്തിനനുസൃത
    മായ മാറ്റം ഭാഷയിലും രചനാ സങ്കേതത്തിലും വരുത്തി
    കാവ്യ രചന നടത്തി. ആര്യപുത്രൻ , കളത്രം , ഇഹ,
    മമ, ചിത്തം , ഇതി , മൽ , എന്നീ പദങ്ങൾ ഓഎൻവി
    സാറിന്റെ തലമുറ ഉപേക്ഷിച്ചതാണു്. അനിവാര്യമായ മാറ്റ
    ങ്ങൾ വരുത്തുകയായിരുന്നു . അതു് ഒഴിച്ചു കൂടാൻ കഴിയാ
    ത്തതും ആർക്കും തടസ്സപ്പെടുത്താൻ കഴിയാത്തതുമാണു് .
    അത്തരം മാറ്റങ്ങൾ തുടരുകയാണു് ഭാഷയിലും എഴുത്തിലും.
    അച്ചടി സാഹിത്യത്തിൽ മലയാള ഭാഷയുടെ സ്ഥാനം വളരെ
    പിന്നിലാണു്. എന്നാൽ സൈബർ സാഹിത്യത്തിൽ മലയാള
    ഭാഷ ലോക ഭാഷകളിൽ ആറാം സ്ഥാനത്താണു് . ഇനി
    പറയുക ബ്ലോഗും ഫേസു് ബുക്കും മറ്റും മലയാളത്തെ നശി
    പ്പിച്ചോ എന്നു്. ഒരു സംശയവും വേണ്ട വരുന്ന ആധുനിക
    തലമുറയിലൊരാൾ മലയാളത്തിനു് നോബേൽ പുരസ്ക്കാരം
    കൊണ്ടു വരിക തന്നെ ചെയ്യും . സർ വെള്ളമൊഴിച്ചില്ലെങ്കിലും
    തണലേകിയില്ലെങ്കിലും പിഴുതെറിയരുതേ .

Leave a Reply