എച്ച് സി യുവില്‍ ശക്തമായ ത്രികോണ മത്സരം
രോഹിത് വെമുലയിലൂടെ ലോകം ശ്രദ്ധിച്ച ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് അടുത്ത ദിവസം നടക്കുകയാണ്. അതിശക്തമായ ത്രികോണമത്സരത്തിനാണ് യൂണിവേഴ്‌സിറ്റി ഇക്കുറി സാക്ഷ്യം വഹിക്കുന്നത്. രാജ്യം ഏറെ ശ്രദ്ധിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പായതിനാല്‍ ശക്തമായ പ്രചരണത്തിലാണ് എല്ലാ സംഘടനകളും. രാജ്യത്തെ ഏറ്റവും പ്രബുദ്ധമായ കാമ്പസ് ജെ എന്‍ യു ആണെന്നാണല്ലോ വെപ്പ്. സത്യത്തില്‍ എത് എച്ച സി യുവാണ്. ഇടതുപക്ഷമാണ് ഏറ്റവും പുരോഗമനപരമെന്ന പതിറ്റാണ്ടുകള്‍ക്കുമുമ്പത്തെ കാഴ്ചപ്പാടിനു ചുറ്റുമാണ് ഇപ്പോഴും ജെ എന്‍ യു കറങ്ങുന്നത്. കഴിഞ്ഞ 2 […]
രോഹിത് വെമുലയിലൂടെ ലോകം ശ്രദ്ധിച്ച ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് അടുത്ത ദിവസം നടക്കുകയാണ്. അതിശക്തമായ ത്രികോണമത്സരത്തിനാണ് യൂണിവേഴ്‌സിറ്റി ഇക്കുറി സാക്ഷ്യം വഹിക്കുന്നത്. രാജ്യം ഏറെ ശ്രദ്ധിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പായതിനാല്‍ ശക്തമായ പ്രചരണത്തിലാണ് എല്ലാ സംഘടനകളും.
രാജ്യത്തെ ഏറ്റവും പ്രബുദ്ധമായ കാമ്പസ് ജെ എന്‍ യു ആണെന്നാണല്ലോ വെപ്പ്. സത്യത്തില്‍ എത് എച്ച സി യുവാണ്. ഇടതുപക്ഷമാണ് ഏറ്റവും പുരോഗമനപരമെന്ന പതിറ്റാണ്ടുകള്‍ക്കുമുമ്പത്തെ കാഴ്ചപ്പാടിനു ചുറ്റുമാണ് ഇപ്പോഴും ജെ എന്‍ യു കറങ്ങുന്നത്. കഴിഞ്ഞ 2 പതിറ്റാണ്ടുകളായി രാജ്യത്തെങ്ങുമലയടിക്കുന്ന, ഇപ്പോള്‍ ഏറെ ശക്തവും പ്രസക്തവുമായ ദളിത് അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന് അവിടെ കാര്യമായ സ്വാധീനം ഇപ്പോഴുമില്ല. തീര്‍ച്ചയായും കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി പരസ്പരം മത്സരിച്ചിരുന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ എസ് എഫ് ഐയും ഐസയും ഒന്നിച്ചു മത്സരിച്ചില്ലായിരുന്നെങ്കില്‍ ഇക്കുറി ജെ എന്‍ യുവില്‍ ദളിത് പ്രസിഡന്റുണ്ടാകുമായിരുന്നു. എന്നാല്‍ എ ബി വി പിയെ പ്രതിരോധിക്കാനെന്ന പേരില്‍ അവരുണ്ടാക്കിയ സഖ്യം തകര്‍ത്തത് ആ സാധ്യതയായിരുന്നു. ഫാസിസത്തിനെതിരായി ഉയര്‍ന്നു വന്ന പോരാട്ടത്തിന്റെ പ്രതീകമായി മാറിയ കനയ്യകുമാറിനു പോലും ആ സഖ്യത്തില്‍ സ്ഥാനമുണ്ടായില്ല.
അതേ സമയം എച്ച സി യുവിലെ സ്ഥിതി വ്യത്യസ്ഥമാണ്. ദളിത് രാഷ്ട്രീയത്തിനു ഏറെ വേരുകളുള്ള കാമ്പസാണത്. എ ബി വി പിക്കും എസ് എഫ് ഏഐക്കും പോലും അംബേദ്കറിന്റെ പടം വെക്കാതെ വോട്ടുചോദിക്കാന്‍ കഴിയാത്ത സ്ഥലം. അംബേദ്കറുടെ പേരിലുള്ള വിദ്യാര്‍ത്ഥി സംഘടന എന്നേ അധികാരത്തിലെത്തിയ കാമ്പസ്. അവിടെ കഴിഞ്ഞ വര്‍ഷമുണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് രാജ്യത്തെങ്ങുമുണ്ടായ ദളിത് ഉണര്‍വ്വിന്റെ അടിസ്ഥാന കാരണം.
ഇത്തരമൊരു സാഹചര്യത്തിലാണ് ഇക്കുറിയും എച്ച് സി യുവില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്. കഴിഞ്ഞ വര്‍ഷം രോഹിത് വെമുല ജീവിച്ചിരിക്കുമ്പോഴായിരുന്നു തെരഞ്ഞെടുപ്പു നടന്നത്. ദളിത് രാഷ്ട്രീയം സ്വത്വവാദമാണെന്ന ഇടതുപക്ഷത്തിന്റെ പരമ്പരാഗത നിലപാട് കയ്യൊഴിഞ്ഞായിരുന്നു എസ് എഫ് ഐ അവിടെ മത്സരിച്ചത്. ദളിത്, ആദിവാസി സംഘടനകളുമായി ഐക്യപ്പെട്ടു മത്സരിച്ച എസ് എഫ് ഐ അംബേദ്കറൈറ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷനേയും എ ബി വി പിയേയും പരാജയപ്പെടുത്തുകയായിരുന്നു. പിന്നീടായിരുന്നു വെമുലയുടെ മരണം. അതിനെതിരായ പോരാട്ടത്തില്‍ എസ് എഫ് ഐയും എ എസ് ഐയും കൈകോര്‍ത്തു. എന്നാല്‍ ആ ഐക്യംതെരഞ്ഞെടുപ്പില്‍ പ്രകടമായില്ല.
എസ് എഫ് ഐ നേതൃത്വത്തില്‍ ദളിത്, ആദിവാസി, ബഹുജന്‍, തെലുങ്കാന സംഘടനകളുമായി ഐക്യപ്പെട്ടുള്ള മുന്നണി, എന്‍ എസ് യു, എം എസ് എഫ്, എസ് ഐ ഒ എന്നിവയുമായി ഐക്യപ്പെട്ട് എ എസ് എ, ഒ ബി സി വിദ്യാര്‍ത്ഥി മുന്നണിയുമായി ഐക്യപ്പെട്ട് എ ബി വി പി എന്നിവരാണ് ഇക്കുറി തെരഞ്ഞെടുപ്പു ഗോദയില്‍ ഏറ്റുമുട്ടുന്നത്. ദളിത് രാഷ്ട്രീയത്തിന്റെ പ്രതീകമായി അവതരിക്കപ്പെട്ട എ എസ് എയില്‍ നിന്നു നീതി കിട്ടുന്നില്ല എന്ന ആരോപണമുന്നയിക്കുന്ന ദളിത് സംഘടനകളെല്ലാം എസ് എഫ് ഐയോടൊപ്പമാണ്. അഖിലേന്യാസംഘടനയെന്നു പറയുന്ന എസ് എഫ് ഐയാകട്ടെ വിജയമെന്ന ലക്ഷ്യത്തിലാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്. ശക്തിയുള്ള കേരളത്തില്‍ ഒറ്റക്ക്, ജെ എന്‍ യുവില്‍ ദളിത് സംഘടനവേണ്ട, ഐസ മതി, ഹൈദരബാദില്‍ ദളിത് സംഘടനകള്‍ വേണം എന്നിങ്ങനെ പോകുന്നു അവരുടെ നിലപാട്. കൂടുതല്‍ സീറ്റുകള്‍ എസ് എഫ് ഐ മുന്നണിക്കുതന്നെ ലഭിക്കാനാണിട. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തമായ മത്സരമാണ് നടക്കുന്നത്. മറ്റൊന്നുമില്ലെങ്കിലും പ്രസിഡന്റ് സ്ഥാനം വിജയിക്കണമെന്ന വാശിയോടെ എ എസ് എ, വെമുലക്കൊപ്പം പുറത്താക്കപ്പെട്ട നേതാവിനെ തന്നെ അവതരിപ്പിക്കുമ്പോള്‍ എ ബി വി പി മലയാളി വിദ്യാര്‍ത്ഥിനിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മൂന്നു മുന്നണികളും പ്രസ്റ്റീജ് പ്രശ്‌നമെന്ന നിലയില്‍ കാണന്ന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് ഏറ്റവും വാശി. എന്തായാലും എച്ച സി യു തെരഞ്ഞെടുപ്പുഫലം വരുംകാല ദിനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in