ഋഷിതുല്ല്യനായ പാവം രജിത് കുമാര്‍

അങ്ങനെ മനുഷ്യാവകാശ കമ്മീഷന്‍ എല്ലാവരുടേയും സംശയം തീര്‍ത്തു. ഡോ രജിത് കുമാര്‍ ഋഷിതുല്ല്യന്‍. ആ പാവത്തെ ഇരുത്തമില്ലാത്ത ചാപല്ല്യത്താല്‍ ആര്യയെന്ന പെണ്‍കുട്ടി വെറുതെ കുറ്റപ്പെടുത്തുകയായിരുന്നു. ഒന്നുകൂടി കമ്മീഷന്‍ ഉറപ്പിച്ചു, മനുഷ്യനെന്നാല്‍ പുരുഷനെന്നാണ്. വിദ്യാര്‍ത്ഥികള്‍ക്കായുള്ള മൂല്യബോധന യാത്രയിലായിരുന്നു നഷ്ട്‌പ്പെടുന്ന മൂല്യങ്ങളെ കുറിച്ചുള്ള ഈ ഋഷിയുടെ ഉദ്‌ബോധനങ്ങള്‍. അതില്‍ പ്രധാനം നഷ്ടപ്പെടുന്ന പാരമ്പര്യ വസ്ത്രധാരണ രീതിയെ പറ്റിയുള്ള വിലാപമായിരുന്നു. അതാണ് പാവപ്പെട്ട പുരുഷനെ പ്രലോഭിതനാക്കുന്നതെന്നും ഋഷിതുല്ല്യന്‍ അരുളി ചെയ്തിരുന്നു. പെണ്ണിനെ ഗര്‍ഭിണിയാക്കാന്‍ ആണിനു സെക്കന്റുകള്‍ മതിയെന്നും കോളേജിനകത്തു നടന്ന ചടങ്ങില്‍ […]

2009110551650101

അങ്ങനെ മനുഷ്യാവകാശ കമ്മീഷന്‍ എല്ലാവരുടേയും സംശയം തീര്‍ത്തു. ഡോ രജിത് കുമാര്‍ ഋഷിതുല്ല്യന്‍. ആ പാവത്തെ ഇരുത്തമില്ലാത്ത ചാപല്ല്യത്താല്‍ ആര്യയെന്ന പെണ്‍കുട്ടി വെറുതെ കുറ്റപ്പെടുത്തുകയായിരുന്നു. ഒന്നുകൂടി കമ്മീഷന്‍ ഉറപ്പിച്ചു, മനുഷ്യനെന്നാല്‍ പുരുഷനെന്നാണ്.
വിദ്യാര്‍ത്ഥികള്‍ക്കായുള്ള മൂല്യബോധന യാത്രയിലായിരുന്നു നഷ്ട്‌പ്പെടുന്ന മൂല്യങ്ങളെ കുറിച്ചുള്ള ഈ ഋഷിയുടെ ഉദ്‌ബോധനങ്ങള്‍. അതില്‍ പ്രധാനം നഷ്ടപ്പെടുന്ന പാരമ്പര്യ വസ്ത്രധാരണ രീതിയെ പറ്റിയുള്ള വിലാപമായിരുന്നു. അതാണ് പാവപ്പെട്ട പുരുഷനെ പ്രലോഭിതനാക്കുന്നതെന്നും ഋഷിതുല്ല്യന്‍ അരുളി ചെയ്തിരുന്നു. പെണ്ണിനെ ഗര്‍ഭിണിയാക്കാന്‍ ആണിനു സെക്കന്റുകള്‍ മതിയെന്നും കോളേജിനകത്തു നടന്ന ചടങ്ങില്‍ അദ്ദേഹം കണ്ടെത്തി.
ശ്രോതാക്കളില്‍ പലരും കയ്യടിച്ചും പലരും സ്തംഭിച്ചും ഇരിക്കുമ്പോഴായിരുന്നു ചപലയായ ആര്യ എണീറ്റ് കൂവിയതും ഇറങ്ങിപോയതും. വിഷയം വിവാദമായതിനെ തുടര്‍ന്നായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണവും അരുളപ്പാടും. ശാന്തം പാപം.
രാത്രി തട്ടുകടയില്‍ അക്രമണത്തെ ചെറുക്കാന്‍ ശ്രമിച്ച അമൃതയേയും ബീവറേജില്‍പോലും ക്യൂതെറ്റിക്കുന്ന കേരളത്തില്‍, അക്കാര്യം പറഞ്ഞ് മനസ്സില്‍കിടക്കുന്ന അസഹിഷ്ണുത മുഴുവന്‍ രഞ്ജിനി ഹരിദാസിനു നേരെ ചൊരിഞ്ഞ മലയാളികള്‍ക്ക് ഏറ്റവംു ്‌നുയോജ്യം തന്നെ ഈ മനുഷ്യാവകാശ കമ്മീഷന്‍……

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഋഷിതുല്ല്യനായ പാവം രജിത് കുമാര്‍

  1. ഇത് പോലെ ചില ഋഷിമാർ ഉണ്ടായിരുന്നത് കൊണ്ടല്ലേ പണ്ടു സത്യവതിയും ഉർവശിയും ഒക്കെ പുലിവാല് പിടിച്ചത്?

Leave a Reply