ഉല്‍കൃഷ്‌ഠ ഭാഷാവാദികളെ, എം ടി പറഞ്ഞത്‌ കേള്‍ക്കൂ…

കേരളത്തയും മലയാളത്തേയും സ്‌നേഹിക്കുന്നു എന്നവകാശപ്പെടു ന്നവരുടെ ഗൗരവമായ പരിഗണനക്ക്‌… മലയാളം ഉല്‍കൃഷ്‌ഠ ഭാഷയാണെന്നഹങ്കരി ക്കുകയും കേരളത്തില്‍ ജീവിക്കുന്നവരെല്ലാം മലയാളം പഠിക്കമെന്നു വാദിക്കുകയും ചെയ്യുന്നവരുടെ ശ്രദ്ധക്ക്‌ എം ടി വാസുദേവന്‍ നായരുടെ ചില നിരീക്ഷണങ്ങള്‍ കൊണ്ടുവരട്ടെ. തൃശൂരില്‍ അടുത്തയിടെ നടന്ന ഒരു പുസ്‌തക പ്രസാധന ചടങ്ങിലാണ്‌ എം ടി ഈ വിഷയത്തെ കുറിച്ച്‌ ശ്രദ്ധേയമായ ചില കാര്യങ്ങള്‍ പറഞ്ഞത്‌. മലയാളത്തിനു പരമാവധി 400 വര്‍ഷത്തെ പഴക്കമേയുള്ളു എന്നാണ്‌ അദ്ദേഹം ആദ്യമായി പറഞ്ഞത്‌. അതു കുറവല്ല. ഈ പ്രായത്തില്‍ നേടാവുന്നതിനേക്കാള്‍ […]

mtകേരളത്തയും മലയാളത്തേയും സ്‌നേഹിക്കുന്നു എന്നവകാശപ്പെടു ന്നവരുടെ ഗൗരവമായ പരിഗണനക്ക്‌…


മലയാളം ഉല്‍കൃഷ്‌ഠ ഭാഷയാണെന്നഹങ്കരി ക്കുകയും കേരളത്തില്‍ ജീവിക്കുന്നവരെല്ലാം മലയാളം പഠിക്കമെന്നു വാദിക്കുകയും ചെയ്യുന്നവരുടെ ശ്രദ്ധക്ക്‌ എം ടി വാസുദേവന്‍ നായരുടെ ചില നിരീക്ഷണങ്ങള്‍ കൊണ്ടുവരട്ടെ. തൃശൂരില്‍ അടുത്തയിടെ നടന്ന ഒരു പുസ്‌തക പ്രസാധന ചടങ്ങിലാണ്‌ എം ടി ഈ വിഷയത്തെ കുറിച്ച്‌ ശ്രദ്ധേയമായ ചില കാര്യങ്ങള്‍ പറഞ്ഞത്‌.
മലയാളത്തിനു പരമാവധി 400 വര്‍ഷത്തെ പഴക്കമേയുള്ളു എന്നാണ്‌ അദ്ദേഹം ആദ്യമായി പറഞ്ഞത്‌. അതു കുറവല്ല. ഈ പ്രായത്തില്‍ നേടാവുന്നതിനേക്കാള്‍ നേട്ടങ്ങള്‍ മലയാളത്തിനു ലഭിച്ചിട്ടുണ്ട്‌ എന്നദ്ദേഹം ചൂണ്ടികാട്ടുകയും ചെയ്‌തു.
മലയാളത്തിനു എന്തുകൊണ്ടു മുന്നോട്ടുപോകാനും ആഗോളതലത്തില്‍ ശ്രദ്ധേയമായ ഭാഷയായി മാറാനും കഴിയുന്നില്ല എന്നതാണ്‌ പരിശോധിക്കേണ്ടതെന്ന്‌ എം ടി പറഞ്ഞു. നോബല്‍ സമ്മാനം നേടിയ പല കവികളേക്കാള്‍ മികച്ച കവിയാണ്‌ വൈലോപ്പിള്ളി. എന്നാല്‍ ആഗോളതലത്തില്‍ വൈലോപ്പിള്ളിയെ ആര്‍ക്കറിയാം. ഈ വിഷയമാണ്‌ ഇനി അന്വേഷിക്കേണ്ടത്‌. ഉല്‍കൃഷ്‌ഠ ഭാഷാപദവി കൊണ്ട്‌ പരിഹരിക്കാവുന്ന വിഷയമല്ല ഇതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം ഭാഷാസ്‌നേഹമാകാം, ഭാഷാഭ്രാന്ത്‌ വേണ്ട എന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തെ ഭംഗിയായി അവലോകനം ചെയ്‌തത്‌ മലയാളം സര്‍വ്വകലാശാല വൈസ്‌ ചന്‍സലര്‍ കെ ജയകുമാറായിരുന്നു. കൃത്യമായ രാഷ്ട്രീയപ്രശ്‌നമായാണ്‌ അദ്ദേഹമീ വിഷയത്തെ കണ്ടത്‌. മലയാളത്തേക്കാള്‍ കുറവുപേര്‍ സംസാരിക്കുന്ന പല ഭാഷകളും വളരുന്നു, അവയിലെ കൃതികള്‍ ലോകം മുഴുവന്‍ തര്‍ജ്ജമ ചെയ്യപ്പെടുന്നു, ചര്‍ച്ച ചെയ്യപ്പെടുന്നു. അതിനു കാരണം ആ രാഷ്ട്രങ്ങളുടെ രാഷ്ട്രീയമായ അസ്‌തിത്വമാണ്‌. കേരളമോ? ഇന്ത്യയെന്ന രാജ്യത്തെ ഒരു ഉപഭാഷ മാത്രം. പിന്നെങ്ങനെ അതിനു വളരാന്‍ കഴിയും? ആഗോളതല്‌തതില്‍ ഇന്ത്യന്‍ ഭാഷയെന്നാല്‍ ഹിന്ദിയാണ്‌. പിന്നെ ചരിത്രപരമായ കാരണങ്ങളാല്‍ ബംഗാളിയും തമിഴും മറ്റും അല്‍പ്പം ശ്രദ്ധിക്കപ്പെട്ടു. മലയാളമടക്കമുള്ള ഭാഷകളുടെ അവസ്ഥ അതല്ല. അര്‍ഹതയുണ്ടായിട്ടും അംഗീകാരം ലഭിക്കാത്തതിനു കാരണം ഈ രാഷ്ട്രീയ സാഹചര്യമാണെന്നാണ്‌ അദ്ദേഹം പറഞ്ഞുനിര്‍ത്തിയത്‌. മികച്ച കൃതികള്‍ മറ്റുഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തുന്നതുകൊണ്ട്‌ പരിഹരിക്കാവുന്ന വിഷയമല്ല ഇതെന്നും ജയകുമാര്‍ കൂട്ടിചേര്‍ത്തു

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply