ഉരുളക്കിഴങ്ങ് കർഷകർ കോടതിയിലേക്ക്
ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് കർഷകർക്കെതിരെ നിയമനടപടി സ്വീകരിച്ച പെപ്സികോ കമ്പനി കർഷകർക്കെതിരെ അവശേഷിച്ച രണ്ട് കേസുകൾ കൂടി പിൻവലിച്ചു. എന്നാൽ കമ്പനിക്കെതിരെ പോരാട്ടം കടുപ്പിച്ച കർഷകർ, കമ്പനി മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിലാണിപ്പോൾ.
പെപ്സികോ ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ നൽകിയ കോടികളുടെ നഷ്ടപരിഹാര കേസിൽ പുതിയ നീക്കവുമായി കർഷകർ. തങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചത് വഴി ഉണ്ടായ മാനസിക പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കർഷകർ.
ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് കർഷകർക്കെതിരെ നിയമനടപടി സ്വീകരിച്ച പെപ്സികോ കമ്പനി കർഷകർക്കെതിരെ അവശേഷിച്ച രണ്ട് കേസുകൾ കൂടി പിൻവലിച്ചു. എന്നാൽ കമ്പനിക്കെതിരെ പോരാട്ടം കടുപ്പിച്ച കർഷകർ, കമ്പനി മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിലാണിപ്പോൾ.
അഹമ്മദാബാദിലെ വാണിജ്യ കോടതിയിലും സബർകന്തയിൽ മോദസ ജില്ലാ കോടതിയിലും അഞ്ച് കർഷകർക്കെതിരെ സമർപ്പിച്ച കേസുകളാണ് വെള്ളിയാഴ്ച പെപ്സികോ പിൻവലിച്ചത്.
എഫ്എൽ 2027, എഫ്സി 5 ഇനത്തിൽ പെട്ട ഉരുളക്കിഴങ്ങ് കർഷകർ കൃഷി ചെയ്തതാണ് കേസിന് ആധാരം. ഈ ഇനങ്ങളുടെ പൂർണ അവകാശം തങ്ങൾക്കാണെന്നാണ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പെപ്സികോ പറഞ്ഞത്. എന്നാൽ ജനങ്ങൾ ഈ വിഷയം വലിയ തോതിൽ ഏറ്റെടുക്കുകയും കർഷകർക്കൊപ്പം നിലകൊള്ളുകയും ചെയ്തതോടെ പെപ്സികോ നിലപാട് മയപ്പെടുത്തുകയായിരുന്നു.
പെപ്സികോ കേസിൽ പ്രതിസ്ഥാനത്തുള്ള കർഷകരാരും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരല്ല. അതിനാൽ തന്നെ കേസ് കോടതിയിൽ നിലനിൽക്കില്ലെന്നാണ് കർഷകരുടെ അഭിഭാഷകൻ ആനന്ദ് യാഗ്നിക് പ്രസ്താവനയിൽ പറഞ്ഞത്. കമ്പനിയിൽ നിന്നുണ്ടായ മാനസിക പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടും കമ്പനി മാപ്പ് പറയണം എന്നാവശ്യപ്പെട്ടും വക്കീൽ നോട്ടീസ് അയക്കുമെന്നും ആനന്ദ് വ്യക്തമാക്കി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in