ഉമ്മന്‍ സമിതി റിപ്പോര്‍ട്ട് ആരുടെ താല്‍പ്പര്യം?
പരിസ്ഥിതി ദുര്‍ബലഭൂമി (ഇ.എഫ്.എല്‍) നിയമം ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടിക്കഴിഞ്ഞ സ്ഥിതിക്ക് ഇനിയാരുടെയും ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്തവിധത്തില്‍ നിയമം റദ്ദാക്കണമെന്നു സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച പ്രഫ. ഉമ്മന്‍ വി. ഉമ്മന്‍ സമിതി ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്? പരിസ്ഥിതി ലോലമേഖല(ഇ.എസ്.എ)യായി കസ്തൂരിരംഗന്‍ സമിതി കണ്ടെത്തിയ പ്രദേശങ്ങളിലും ഇ.എസ്.സെഡ്1, ഇ.എസ്.സെഡ് 2 എന്നിവയായി ഗാഡ്ഗില്‍ സമിതി കണ്ടെത്തിയ പ്രദേശങ്ങളിലും ഫീല്‍ഡ് സര്‍വേ നടത്തി തല്‍സ്ഥിതി കണ്ടെത്തണമെന്നും ഇപ്രകാരം ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും വനവും വേര്‍തിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രദേശങ്ങളില്‍ നിലവിലുള്ള ജനസാന്ദ്രത പരിശോധിക്കണം. […]
പരിസ്ഥിതി ദുര്‍ബലഭൂമി (ഇ.എഫ്.എല്‍) നിയമം ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടിക്കഴിഞ്ഞ സ്ഥിതിക്ക് ഇനിയാരുടെയും ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്തവിധത്തില്‍ നിയമം റദ്ദാക്കണമെന്നു സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച പ്രഫ. ഉമ്മന്‍ വി. ഉമ്മന്‍ സമിതി ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്? പരിസ്ഥിതി ലോലമേഖല(ഇ.എസ്.എ)യായി കസ്തൂരിരംഗന്‍ സമിതി കണ്ടെത്തിയ പ്രദേശങ്ങളിലും ഇ.എസ്.സെഡ്1, ഇ.എസ്.സെഡ് 2 എന്നിവയായി ഗാഡ്ഗില്‍ സമിതി കണ്ടെത്തിയ പ്രദേശങ്ങളിലും ഫീല്‍ഡ് സര്‍വേ നടത്തി തല്‍സ്ഥിതി കണ്ടെത്തണമെന്നും ഇപ്രകാരം ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും വനവും വേര്‍തിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രദേശങ്ങളില്‍ നിലവിലുള്ള ജനസാന്ദ്രത പരിശോധിക്കണം. പശ്ചിമഘട്ട ഗ്രാമങ്ങളില്‍ പലയിടത്തും സംരക്ഷിക്കപ്പെടേണ്ട വനഭൂമിയും കാവുകളും പുല്‍മേടുകളും മൊട്ടക്കുന്നുകളും പാറക്കെട്ടുകളുമുണ്ട്. അവ കണ്ടെത്തി പരിസ്ഥിതിലോലപ്രദേശമായി സംരക്ഷിക്കണം. എന്നാല്‍, ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഒഴിവാക്കണം. ഇ.എസ്.എയ്ക്കു പുറത്തുള്ളതായാലും വനപ്രദേശങ്ങളെയും കാവുകളെയും പുല്‍മേടുകളെയും കണ്ടെത്തി സംരക്ഷിക്കണം. ഈ സാഹചര്യത്തില്‍ ഇ.എസ്.എയ്ക്ക് 10 കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിക്കേണ്ടതില്ലെന്നും സമിതി നിര്‍ദേശിച്ചു.
തീര്‍ച്ചയായും ഇതെല്ലാം വിശദമായി പഠിച്ചാണ് ഗാഡ്ഗില്‍ കമ്മിറ്റി ജനാധിപത്യപരമായ രീതിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതാകട്ടെ അവസാന നിലപാടുമായിരുന്നില്ല. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് അതനുസരിച്ച് അവസാന തീരുമാനെമെടുക്കാന്‍ അവകാശം. അതില്‍ വെള്ളം ചേര്‍ത്താണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുണ്ടാക്കിയത്. അതുപോലും അംഗീകരിക്കപ്പെട്ടില്ല. ഇപ്പോഴിതാ അതിലും വെള്ളം ചേര്‍ക്കുന്നു. തീര്‍ച്ചയായും ഇതാരുടെ താല്‍പ്പര്യമെന്ന് വ്യക്തം. പശ്ചിമഘട്ടമേഖലയില്‍ അനുമതിയില്ലാതേയും നിയമവിരുദ്ധമായും പ്രവര്‍ത്തിക്കുന്ന ആയിരകണക്കിനു ക്വാറിഉടമകളുടേത്. പശ്ചിമഘട്ടത്തില്‍, ഇപ്പോള്‍ ഖനനം നടക്കുന്ന പ്രദേശങ്ങളിലെ തല്‍സ്ഥിതി പരിശോധിച്ചശേഷം വനമായി സംരക്ഷിക്കേണ്ട പ്രദേശമാണെങ്കില്‍ ഉടന്‍ ഖനനം അവസാനിപ്പിക്കണം, നിയമപ്രകാരം നോട്ടീസ് നല്‍കിയാവണം ക്വാറി ലൈസന്‍സ് റദ്ദാക്കേണ്ടത്, വനമായി സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങള്‍ക്കു പുറത്ത് ക്വാറികള്‍ അനുവദിക്കുന്നത് വനാതിര്‍ത്തിയില്‍നിന്ന് 500 മീറ്ററെങ്കിലും അകലം പാലിച്ചാകണം എന്നെല്ലാം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ജനവാസമുണ്ടെന്ന് തെളിയിച്ചാല്‍ മതിയല്ലോ, പ്രകൃതിയെ തകര്‍ത്തു തരിപ്പണമാക്കുന്ന അവരുടെ കൊള്ള തുടരാന്‍ കഴിയും.
കഴിഞ്ഞില്ല. വളരെയധികം എതിര്‍ക്കപ്പെടേണ്ട നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.. ഇ.എസ്.എയ്ക്ക് 10 കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിക്കേണ്ടതില്ലെന്നതാണ് ഒന്ന്. ബഫര്‍ സോണ്‍ ഇല്ലെഹഅകില്‍ എന്താണ് സംഭവിക്കുക എന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. അതിനേക്കാള്‍ എതിര്‍ക്കപ്പെടേണ്ട ഒരു നിര്‍ദ്ദേശം നോക്കുക. പശ്ചിമഘട്ടപ്രദേശത്തു മാത്രമല്ല, സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലും സ്വകാര്യഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ അനുവാദം ആവശ്യമില്ലെന്നു സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. എത്രയോ കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിലെടുത്ത തീരുമാനമാണ് റദ്ദാക്കാന്‍ ഉമ്മന്‍ ആവശ്യപ്പെടുന്നത്. ഈ നിലക്ക് സ്വാകാര്യഭൂമിയില്‍ ഖനനം നടത്താനും കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കാനും സ്വന്തം പാടം ഇഷ്ടംപോലെ നികത്താനും അനുമതി വേണ്ട എന്നും ആവശ്യപ്പെടില്ലേ? സ്വകാര്യഭൂമിയില്‍ അശ്ലീല പ്രദര്‍ശനങ്ങലോ കള്ളവാറ്റോ മറ്റോ നടത്തിയാല്‍ തടയാന്‍ കഴിയുമോ? പരമാവധി മരങ്ങള്‍ വെച്ചുപിടിപ്പിക്കാനുള്ള പ്രചരണങ്ങള്‍ നടക്കുമ്പോഴാണ് ഉമ്മന് ഇത്തരമൊരു വെളിപാട് ഉണ്ടായിരിക്കുന്നത്. ഇതെവിടെയാണ് കേരളത്തെ എത്തിക്കുക എന്നും വ്യക്തം.
പശ്ചിമഘട്ടമേഖലയില്‍ സമുദ്രോപരിതലത്തില്‍നിന്ന് 500 മീറ്ററിനുമേല്‍ ഉയരമുള്ള സ്ഥലങ്ങളില്‍, കെട്ടിടങ്ങളുടെ ഉയരം എട്ടു മീറ്ററായി പരിമിതപ്പെടുത്തണം., പരിസ്ഥിതിസൗഹൃദ വികസനം, പരിസ്ഥിതിക്കിണങ്ങുന്ന വിധത്തിലുള്ള ജലലഭ്യത, പാരമ്പര്യേതര ഊര്‍ജസ്രോതസുകളുടെ ഉപയോഗം, വിന്‍ഡ് മില്‍, പരമ്പരാഗത പരിസ്ഥിതിസൗഹൃദ കെട്ടിടങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി, മലിനീകരണവും പരിസ്ഥിതിനാശവും പരമാവധി ഒഴിവാക്കിയാകണം ഈ പ്രദേശങ്ങളിലെ പഞ്ചായത്തുകള്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കേണ്ടതെന്നു പറയുമ്പോഴും റിപ്പോര്‍ട്ടിന്റെ ആത്യന്തിക സ്പിരിട്ട് സഹായിക്കുക പ്രകൃതിയെ കൊള്ളയടിക്കുന്നവരെയാണെന്നുറപ്പ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in