വികസനം : ഉമ്മന്‍ചാണ്ടിയേക്കാള്‍ യാഥാര്‍ത്ഥ്യബോധം ചെന്നിത്തലക്ക്
വികസന വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നേര്‍ക്കുനേര്‍ നിരന്നത് കൗതുകകരമായി. എന്നാല്‍ മുഖ്യമന്ത്രിയേക്കാള്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നിലപാട് സ്വാകരിച്ചത് ആഭ്യന്തരമന്ത്രിയായിരുന്നു. വികസനത്തിന് സാധ്യതകള്‍ ഏറെയുണ്ടായിട്ടും ഒന്നും നടത്താന്‍ സമ്മതിക്കാത്ത, എല്ലാറ്റിനും തടസ്സം നില്‍ക്കുന്ന സാഹചര്യമാണ് കേരളത്തിലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞപ്പോള്‍ പദ്ധതികള്‍ ജനങ്ങള്‍ക്ക് എന്തു പ്രയോജനം ചെയ്യുമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കഴിയാത്തതാണ് എതിര്‍പ്പിന്റെ കാരണമെന്നും സുതാര്യതയും ഉത്തരവാദിത്വവുമില്ലെങ്കില്‍ എതിര്‍പ്പുയരുക സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ നൂറുശതമാനം നിക്ഷേപ സാധ്യത നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞപോപള്‍ […]
വികസന വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നേര്‍ക്കുനേര്‍ നിരന്നത് കൗതുകകരമായി. എന്നാല്‍ മുഖ്യമന്ത്രിയേക്കാള്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നിലപാട് സ്വാകരിച്ചത് ആഭ്യന്തരമന്ത്രിയായിരുന്നു. വികസനത്തിന് സാധ്യതകള്‍ ഏറെയുണ്ടായിട്ടും ഒന്നും നടത്താന്‍ സമ്മതിക്കാത്ത, എല്ലാറ്റിനും തടസ്സം നില്‍ക്കുന്ന സാഹചര്യമാണ് കേരളത്തിലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞപ്പോള്‍ പദ്ധതികള്‍ ജനങ്ങള്‍ക്ക് എന്തു പ്രയോജനം ചെയ്യുമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കഴിയാത്തതാണ് എതിര്‍പ്പിന്റെ കാരണമെന്നും സുതാര്യതയും ഉത്തരവാദിത്വവുമില്ലെങ്കില്‍ എതിര്‍പ്പുയരുക സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ നൂറുശതമാനം നിക്ഷേപ സാധ്യത നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞപോപള്‍ അങ്ങനെ പറയാനാകില്ലെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്.
പ്രവാസി ഭാരതീയ ദിവസില്‍ കേരളത്തിനായി നീക്കിവെച്ച സെഷനില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയൂം ആഭ്യന്തര മന്ത്രിയും ഭിന്നാഭിപ്രായങ്ങള്‍ പങ്കുവെച്ചത്. പതിറ്റാണ്ടുകള്‍ മുമ്പ് നേടിയ നേട്ടങ്ങള്‍ തന്നെയാണ് ഇപ്പോഴും തങ്ങള്‍ക്ക് അവകാശപ്പെടാനുള്ളതെന്ന് ആദ്യം സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക, വ്യവസായ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടത്തിനൊപ്പമത്തൊന്‍ കേരളത്തിന് സാധിച്ചില്ല. വിദ്യാഭ്യാസ നിലവാരം വെച്ചുനോക്കിയാല്‍ നാം ഐ.ടി പോലുള്ള മേഖലകളില്‍ മുന്നിലെത്തേണ്ടതാണ്. പുതിയത് എന്തുവരുമ്പോഴും സംശയത്തോടെ കാണുന്ന, നമുക്കൊന്നും വേണ്ടെന്നുള്ള മനോഭാവമാണ് പ്രശ്‌നം. ഒന്നും നടത്തില്ലെന്ന് പറയുന്നവര്‍ക്കു മുന്നില്‍ കണ്ണടച്ചിരിക്കില്ലെന്നും ഏത് എതിര്‍പ്പുണ്ടായാലും വികസന പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ചെന്നിത്തലയാകട്ടെ വിഷയത്തെ മറ്റൊരു തലത്തില്‍ നിന്നാണ് വീക്ഷിച്ചത്. വികസനം ആര്‍ക്കുവേണ്ടിയുള്ളതാണെന്നാണ് മുഖ്യചോദ്യമെന്നു പറഞ്ഞ അദ്ദേഹം സാധാരണക്കാരനും ഗുണം ലഭിക്കുമ്പോള്‍ മാത്രമേ വികസനമെന്ന് പറയാന്‍ കഴിയൂ എന്നും കൂട്ടിചേര്‍ത്തു. കേരളത്തില്‍ 100 ശതമാനം നിക്ഷേപ അനുകൂല കാലാവസ്ഥ ഉണ്ടെന്ന് പറയാനാവില്ല. പുതിയ പദ്ധതികളുടെ പ്രയോജനം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പലപ്പോഴും കഴിഞ്ഞിട്ടില്ല. അതേസമയം വികസനത്തിന്റെ പേരില്‍ എന്തും അനുവദിച്ചുകൊടുക്കുന്ന മോദിയുടേത് പോലുള്ള മാതൃക കേരളത്തിന് സ്വീകാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. സുതാര്യത ഉറപ്പാക്കാത്തതുകൊണ്ടാണ് സംസ്ഥാനത്തെ പല പദ്ധതികളും ജനങ്ങളുടെ എതിര്‍പ്പിനിടയാക്കുന്നത്. വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് മടുത്തുതുടങ്ങിയെന്നതു തിരിച്ചറിഞ്ഞു പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്താന്‍ തയാറാവണം. കേരളത്തില്‍ ഭൂമാഫിയ പിടിമുറുക്കുന്നുവെന്നും ഭൂമി വാങ്ങിക്കൂട്ടുന്നത് ആരാണെന്ന് പോലും അറിയാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തീര്‍ച്ചയായും ഈ മേഖലയില്‍ വിദഗ്ധരായവര്‍ ചര്‍ച്ച ചെയ്യേണ്ട നിലപാടുകളാണ് ഇരുവരും അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ഗൗരവപരമായ ചര്‍ച്ച നടക്കാത്തതാണ് ഇന്നു കേരളത്തിന്റെ ദുരന്തങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in