ഉന്മാദ പ്രകടനങ്ങള്‍ക്കായി നിരത്തുകള്‍ കൊട്ടിയടയക്കരുത്.
ഫാ. അഡ്വ. ജോജ്ജ്് പുലികുത്തിയില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച് പൊതുനിരത്തുകളില്‍ പ്രകടനങ്ങളും ആഘോഷങ്ങളും നടത്തുന്നതിനെതിരായ വികാരം ശക്തമാകുകയും കോടതികള്‍ പോലും അക്കാര്യത്തില്‍ ഇടപെടുകയും ചെയ്യുമ്പോഴും ഇതുവരെ ഇല്ലാത്ത ആഘോഷങ്ങളും ആചാരങ്ങളും തുടങ്ങിവെക്കുന്ന പ്രവണതയും ശക്തമാകുകയാണ്. അതിന്റെ ഭാഗമാണ് ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തില്‍ നടന്ന ബോണ്‍ നത്താലയെന്ന മണിക്കൂറുകള്‍ നീണ്ട ഘോഷയാത്ര. 5000 ക്രിസ്മസ് പാപ്പമാരും രണ്ടായിരം മാലാഖമാരും നിരവധി പ്ലോട്ടുകളുമടക്കം പതിനായിരകണക്കിനു പേരാണ് നത്താലെയില്‍ പങ്കെടുത്തത്. മണിക്കൂറുകളോളം ജനജീവിതം സ്തംഭിപ്പിച്ച ഈ പുതിയ […]
ഫാ. അഡ്വ. ജോജ്ജ്് പുലികുത്തിയില്‍
ജനങ്ങളെ ബുദ്ധിമുട്ടിച്ച് പൊതുനിരത്തുകളില്‍ പ്രകടനങ്ങളും ആഘോഷങ്ങളും നടത്തുന്നതിനെതിരായ വികാരം ശക്തമാകുകയും കോടതികള്‍ പോലും അക്കാര്യത്തില്‍ ഇടപെടുകയും ചെയ്യുമ്പോഴും ഇതുവരെ ഇല്ലാത്ത ആഘോഷങ്ങളും ആചാരങ്ങളും തുടങ്ങിവെക്കുന്ന പ്രവണതയും ശക്തമാകുകയാണ്. അതിന്റെ ഭാഗമാണ് ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തില്‍ നടന്ന ബോണ്‍ നത്താലയെന്ന മണിക്കൂറുകള്‍ നീണ്ട ഘോഷയാത്ര. 5000 ക്രിസ്മസ് പാപ്പമാരും രണ്ടായിരം മാലാഖമാരും നിരവധി പ്ലോട്ടുകളുമടക്കം പതിനായിരകണക്കിനു പേരാണ് നത്താലെയില്‍ പങ്കെടുത്തത്. മണിക്കൂറുകളോളം ജനജീവിതം സ്തംഭിപ്പിച്ച ഈ പുതിയ ആഘോഷം അനിാര്യമായിരുന്നോ? ആയിരുന്നില്ല എന്ന് വൈദികനും അഡ്വക്കേറ്റും ജനനീതി മനുഷ്യാവകാശ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ജോര്‍ജ്ജ് പുലിക്കുത്തിയില്‍.
ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും തുറന്ന കത്ത്:
ബോണ്‍ നത്താലെ എന്ന പേരിണ്‍ തൃശൂര്‍ നഗരത്തില്‍ ഡിസം 27ന് അരങ്ങേറിയ ധൂര്‍ത്തിന്റെയും അഹന്തയുടെയും ഉന്മാദ ലഹരികളുടെയും ഘോഷയാത്ര പൊതുസമൂഹത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ജനജീവിതത്തെ ഇത്ര യറെ അവഗണിക്കാനും, പീഡിപ്പിക്കാനും, ധനക്കൊഴുപ്പിനും സ്ഥാപന മേധാവിത്വങ്ങള്‍ക്കും അഴിഞ്ഞാടുന്നതിനുമായി നഗരവീഥികളെ അടച്ചുകെട്ടാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം നല്‍കിയത്? എന്തധികാരത്തിലാണ്, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ നഗരത്തിലെ പൊതുവഴികളില്‍നിന്നും ജനങ്ങളെയും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളെയും കുടുസ്സായ വഴികളിലേക്ക് നിങ്ങള്‍ ആട്ടയോടിച്ചത്? ജില്ലാ കളക്ടറും പോലീസ് മേധാവികളും പൊതുജനത്തോട് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. ഇതാണോ ജില്ലാ ഭരണം? ഇങ്ങിനെയുമുണ്ടോ ക്രമസമാധാനപാലനം? ആരുടെ താല്‍പര്യങ്ങളാണ് നിങ്ങള്‍ സംരക്ഷിക്കുന്നത്?
മതാധിപതികള്‍ക്ക് രാഷ്ട്രീയാധികാരത്തിലും പോലീസ് മേധാവികളിലുമുള്ള അമിതമായ സ്വാധീനത്തെ കുറിച്ച്് അറിയാത്തതല്ല, പക്ഷെ, ആചാരാനുഷ്ഠാനങ്ങള്‍ ജനദ്രോഹങ്ങളായി മാറുമ്പോള്‍ അവയെ അശ്ലീലമായും അനാശാസ്യമായും കാണാനും നിയന്ത്രിക്കാനും നിങ്ങള്‍ നിയമപരമായി ചുമതലപ്പെട്ടവരാണ്. ക്ഷമിക്കാവുന്നതിലും സഹിക്കാവുന്നതിലും അധികമായിപ്പോയി പൊതുജനത്തോട് കാണിച്ച ഈ ക്രൂരത. രാഷ്ട്രീയ പാര്‍ട്ടികള്‍ വഴികള്‍ തടഞ്ഞുകൊണ്ട് സമരമേളകള്‍ നടത്തുമ്പോള്‍ രോഷം കൊള്ളുന്നവര്‍ക്കെന്തേ ഇതൊക്കെ ആകാമെന്നുണ്ടോ?
ഡിസം 27ന് ഉച്ചകഴിഞ്ഞ് 4 മണിമുതണ്‍ 9 മണിവരെയുള്ള സമയത്ത്്
നിങ്ങളാെരങ്ങിലും തൃശൂര്‍ നഗരത്തിലെ ഏതെങ്കിലും തെരുവിലൂടെ യാത്രചെയ്തുവോ? ഇല്ലെങ്കില്‍ പറയാം, ദിവാനന്‍ജിമൂല മുതല്‍ നെല്ലിക്കുന്നുവരെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് 3 മണിക്കൂറിലേറെ ക്ലേശിക്കുകയും വഴിനീളെ ഭരണാധികാരികളുടെ നെറികേടിനെതിരെ ക്ഷുഭിതരായ ജനങ്ങളുടെ തെറികളും ശാപവചനത്മളും കേള്‍ക്കാനിടയാവുകയും ചെയ്ത ഒരാളാണ്
ഈ കുറിപ്പെഴുതുന്നത്. പ്രവൃത്തി ദിവസമായ വെള്ളിയാഴ്ച ജോലികഴിഞ്ഞ് വീടണയാന്‍ തത്രപ്പെടുന്ന ആബാലവൃദ്ധം ജനങ്ങള്‍, വാരാന്തമായതിനാല്‍ സ്വന്തം നാടുകളിലേക്ക് വാഹനമോടിക്കുന്ന ദീര്‍ഘദൂര യാത്രക്കാര്‍, കിഴക്കന്‍ ദേശങ്ങളില്‍നിന്ന് വരുന്ന ബസ്സുകള്‍, ചരക്കുവണ്ടികള്‍, ടിപ്പര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങള്‍… നഗരത്തിലേക്കുള്ള എല്ലാ വഴികളും അടച്ചുകെട്ടിയ പോലീസ് എന്ത് ബദല്‍ സംവിധാനമാണ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയത്?
മുന്നോട്ടോ പുറകോട്ടോ ചലിക്കാനാകാതെ വാഹനങ്ങള്‍ വഴികളില്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍, യാത്രക്കാരും കടയുടമകളും, മദ്യപന്മാരായ ഡ്രൈവര്‍മാരും യൂണിയന്‍ പ്രവര്‍ത്തകരും തെരുവില്‍ ഭീഷണികളും പോര്‍വിളികളുമായി ഏറ്റുമുട്ടുമ്പോള്‍ എവിടെ പോയിരുന്നു ക്രമസമാധാനപാലകര്‍? വഴിനീളെ പൊറുതിമുട്ടിയ ജനം വിളിച്ചുപറഞ്ഞ തെറികളും ശാപവചനങ്ങളും ബോണ്‍
നത്താലെയുടെ തബ്ബ്രാക്കള്‍ കേട്ടിരുന്നുവെങ്കില്‍, ലജ്ജ എന്ന വികാരം അവരില്‍ ഇനിയും ശേഷിക്കുന്നുണ്ടെങ്കില്‍, ലോകത്തിന്റെ മുന്നില്‍ അവര്‍ ചെയ്ത ഉതപ്പിന്റെ പേരില്‍ ക്രിസ്തു ആവശ്യപ്പെടുന്നതുപോലെ അവര്‍ സ്വന്തം കഴുതയുടെ തിരികല്ല് കെട്ടി കടലില്‍ ചാടി ചാകണമായിരുന്നു.
മതാധിപതികളും ധനാധിപതികളും മൂലധന വ്യാപാരികളുമായി അധഃപതിക്കുന്നത് മനസ്സിലാക്കാം. എന്നാണ്‍ പൊതുജനത്തിന്റെ മൗലീകാവകാശങ്ങളും ഭരണഘടന നല്‍കുന്ന സുരക്ഷിതത്വവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കുന്ന സിവില്‍ ഭരണാധികാരികളും നിയമവാഴ്ചയും ക്രമസമാധാനവും പാലിക്കാന്‍ ചുമതലപ്പെട്ട പോലീസും ജനദ്രോഹപരമായ നടപടികള്‍ക്ക്് നേതൃത്വം നല്‍കുന്നതും അംഗീകാരം നല്‍കുന്നതും ഭരണ ഘടനാ ലംഘനവും അധി
കാര ദുര്‍വ്വിനിയോഗവുമായി കാണേണ്ടിയിരി്ക്കുന്നു.
ബോണ്‍ നത്താലെയിണ്‍ ഭാരതീയമായി ഒന്നുമില്ല. അതില്‍ മതേതര മൂല്യങ്ങളില്ല. ക്രൈസ്തവ വിശ്വാസവുമായി അതിന് ബന്ധമില്ല. ഇതിന്റെ പേരില്‍ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതും പീഡിപ്പിക്കുന്നതും കുറ്റകരവും, അതിന് കാരണക്കാര്‍ ശിക്ഷാര്‍ഹരുമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
joseph
December 29, 2013 at 4:39 pm
ഈ ആഘോഷം ക്രിസ്മസ്സ് ദിവസം ആകാമായിരുന്നില്ലേ, അതല്ലേ കൂടുതലുചിതം. ? പ്രവര്‍ത്തിദിനമാകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും കുറയുമായിരുന്നു. ക്രിസ്മസ്സ് കരോള്‍ എന്ന യൂറോപ്യന്‍ (ശരിയല്ലേ..) ആഘോഷം പ്രാദേശികമായ ചെറുസംഘങ്ങളുടേതായാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇമ്മാതിരി കാര്‍ണിവലുകള്‍ താങ്ങാനുള്ള കരുത്ത് തൃശൂരിനുണ്ടെന്ന് കരുതുന്നില്ല.
P L Joy
December 30, 2013 at 10:06 am
താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ് ..
P L Joy
December 30, 2013 at 2:18 am
തൃശ്ശുരിൽ സന്ധ്യമാർ ആരും ഉണ്ടായിരുന്നില്ലേ? ചിറ്റിലപ്പിള്ളിയും ?
prachaarakan
January 2, 2014 at 12:42 pm
ഏത് മതക്കാരായാലും മറ്റ് രാഷ്ടീയ സംസകാരിക പാർട്ടിക്കാരായാലും ജനങ്ങൾ വലച്ച് കൊണ്ടുള്ള അനാവശ്യ പരിപാടികൾക്ക് നിയന്ത്രണം വേണ്ടത് തന്നെ
Anto Antonu
January 2, 2014 at 2:05 pm
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ. മുഖം നോക്കാതെ തെറ്റ് എന്ന് പറയാന്‍ അനുനായികളും തയ്യാറാകണം.
അലക്സ് കണിയാംപറമ്പില്‍
January 2, 2014 at 4:24 pm
ഇത്തരത്തിലൊരു ലേഖനം എഴുതി, ഒരു വലിയ സാമൂഹ്യതിന്മയെ വെളിച്ചത്ത് കൊണ്ടുവന്ന, വൈദികനായ ലേഖകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
പൊതുവഴിയിലൂടെ വിവിധ സംഘടനകള്‍ നടത്തുന്ന ഇത്തരം ജനദ്രോഹത്തിന്റെ പശ്ചാത്തലം സംഘാടകര്‍ മറന്നുപോകുന്നു.
ഏതാണ്ട് എഴുപത്തഞ്ചു വര്‍ഷങ്ങള്‍ മുമ്പുവരെ കേരളത്തിലെ ചെമ്മണ്‍പാതകള്‍ കാല്നടക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. അന്ന് പ്രദിക്ഷണവും, ഘോഷയാത്രയും പ്രകടനവും വഴികളിലൂടെ നടത്തിയിരുന്നു. അത്യാവശ്യകാര്യങ്ങള്‍ക്ക് കാല്‍നടയായി പോകുന്നവര്‍ക്ക് അതൊരു തടസമായിരുന്നില്ല. കാഴ്ചകാര്‍ക്ക് അതൊരു ആനന്ദവും ആയിരുന്നു. ഉത്സവലഹരി.
അതല്ല ഇന്നത്തെ നില. കൊച്ചുഗ്രാമങ്ങളില്‍ പോലും ചീറിപാഞ്ഞു പോകുന്ന വാഹനങ്ങള്‍ ഏറെയാണ്.ഏറെ നീണ്ടുനില്‍ക്കുന്ന ഇത്തരം പ്രഹസനങ്ങള്‍ എത്ര പേര്‍ക്കാണ് തടസം സൃഷ്ടിക്കുന്നത്! ഗ്രാമങ്ങളില്‍ മാത്രമല്ല, കേരളത്തിലെ വന്‍നഗരങ്ങളില്‍ പോലും നമ്മുടെ വിവിധ മതനേതാക്കള്‍ യാതൊരുളിപ്പും ഇല്ലാതെ ഇത്തരം കാടത്തരം തുടരുന്നു.
ഇതിനു മാതൃക കാട്ടേണ്ടത് ക്രിസ്തീയ മതനേതൃത്വമാണ്. കാരണം പ്രായോഗികമായി ക്രിസ്തുമതം ഇന്ന് ഒരു യുറോപ്പധിഷ്ഠിതമായ മതമാണ്. അവിടെയൊന്നും ഇത്തരം കിരാതമായ ആഘോഷങ്ങള്‍ പോതുവഴികളില്‍ ഉണ്ടാകാറില്ല. അമ്പലങ്ങളും മോസ്ക്കുകളും പെരുവഴിയില്‍ ഇറങ്ങുമ്പോള്‍ തങ്ങളുടെ ആഘോഷം പള്ളിവളപ്പില്‍ മാത്രമായി പരിമിതപ്പെടുത്തി മാതൃക കാട്ടേണ്ടവര്‍ സത്യത്തില്‍ ഇക്കാര്യത്തില്‍ മറ്റുള്ളവരെ തോല്‍പ്പിക്കുന്നു.
ആരാധനാലയങ്ങളില്‍ നിന്നുമുയരുന്ന കൊലവിളികളുമായി മറ്റു നിര്വാഹമില്ലാത്തതിനാല്‍ പ്രക്രുതിദുരന്തങ്ങള്‍ പോലെ ജനം പൊരുത്തപ്പെടുകയാണ്. ഇത്തരം ശബ്ദകോലാഹലം ഉണ്ടാക്കിവയ്ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ആരും കണക്കിലെടുക്കുന്നതേയില്ല.
എന്നെങ്കിലും ഒരു “സന്ധ്യ” ഇതിനെതിരെയും പ്രതികരിക്കും എന്ന് പ്രത്യാശിക്കാം.
ലേഖകന് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍
Joe
January 4, 2014 at 2:26 pm
ഇപ്പൊ അടുത്ത കാലത്തായി ഇമ്മാതിരിയുള്ള പ്രകടനങ്ങൾ കൂടി വരുന്നുണ്ട് ,christian സഭകള നേതൃത്വം കൊടുക്കുന്നവ.
വരുന്ന election മുന്നില് കണ്ടുള്ള ശക്തി ( ചിലര് കരുതുന്ന ) ആഭാസ പ്രകടനങ്ങൾ മാത്രമാണ് അത് എന്ന് തിരിച്ചറിയാൻ അധികം നളൊന്നും വേണ്ടതിരിക്കട്ടെ .വിശ്വാസ വര്ഷം ആചരണം ആയാലും ,ക്രിസ്മസ് ആഘോഷമായാലും അത് പൊതു നിരതുകളിലെക് വ്യപിപ്പിക്കുനത് നല്ല ഉദ്ദേശ്യം ആവാൻ വഴിയില്ല .ഇവര aap party delhi യിൽ candidates നെ select ചെയ്ത model കാണുന്നത് നല്ലതാണു ,സഭകള മാത്രമല്ല ,muslim league ഉം ,nss ഉം ,sndp യും എല്ലാം ,muslim ഭൂരിപക്ഷമുള്ള area കളിൽ hindu candidates ,എന്നിട്ടും വിജയിച്ചു വരുന്നു .കേരളത്തിലും അങ്ങിനെ ആവട്ടെ ..
മറുവശത്ത് മത സൌഹര്ധതിന്റെ പേരില് NSS സന്ദര്സനം ,എല്ലാ കള്ളന്മാരും ഒരു സമവായത്തിന്റെ ശ്രമമാണ് .
സഭകളിൽ 20%-30% നുനപക്ഷമയ് ചില മൂത്ത വൈദികരാണ് ,സഹിക്കാൻ പറ്റാത്തത് ,എളിമ ,ദാരിദ്രം ,പ്രാര്ത്ഥന അതോകെ പുന്ന്യങ്ങലനെന്നും ,അതാണ് ജീവിതത്തിൽ പ്രയോഗികമാകെണ്ടാതെന്നും പറച്ചിലിൽ മാത്രം ആകി ,അഹങ്കാരത്തിന്റെ അങ്ങേ അറ്റത്തെ ആളുകളായി നടകുകയാണ് ,മനുഷ്യരോട് ,സഹജീവികളോട് സാമാന്യ മര്യാദ പോലും കാണിക്കാതെ ,ജനങ്ങളെ നികൃഷ്ടരായി കാണുന്ന ,ഉടുപ്പ് ഒരു മറയായി ,സ്വയ രക്ഷക്ക് ,മതത്തിന്റെ ആചാര വിലകുകളാൽ ,ഭയപെടുത്തി ,ജനങ്ങളെ ഭരിക്കുന്ന ആളുകലനിവർ ,ഉടുപ്പൂരി ആളുകളുടെ അടി കൊള്ളുന്ന സമയം വരും എന്ന് ആശിക്കട്ടെ .
അങ്ങിനെ ഒകെ ആണ് സ്നേഹം ,ക്ഷമ ഒകെ പറയുന്ന bible സംസാരിക്കുന്ന bisop മാര് ,ജാലിയൻ വാലാ ബാഗ് നു ആഹ്വാനം നടത്തുന്നത് .ആഹ്വാനം ഒകെ കൊള്ളാം ,അത്രക്ക് രക്ത ചൊരിചിൽ ആവശ്യമാണെന്ന് അങ്ങേര്ക് തോന്നുന്റെങ്കിൽ ,ആദ്യത്തെ രക്തം അതാകട്ടെ ,വേദപുസ്തകം വിഭാവനം ചെയ്യുന്ന പോലെ ,എല്ലാവരും ദീപമകട്ടെ ,കൈകളില എന്തുക മാത്രമല്ല സ്വയം പ്രകാശിക്കുന്ന തീ പന്തങ്ങളകട്ടെ .നയിക്കാൻ സ്വയം എരിയെണ്ടതിന്റെ ആവശ്യത്തെ കുറിച്ച്,Gulmohar എന്ന സിനിമയിൽ അവസാനത്തിൽ Mr .Ranjith അഭിനയിക്കുന്ന character സ്വയം തീ കൊളുത്തുന്ന ഒരു scene ഉണ്ട് .തീവ്ര ആശയങ്ങളുടെ പ്രവർത്തകനായി ,പിന്നീട് ഉപേക്ഷിച്ചു കുടുംബസ്ഥനായി ,അതിനു ശേഷം സമൂഹത്തിന്റെ നന്മക്കായി ,ഒരു വിപത്തിനെ നീക്കം ചെയ്യാൻ ,വീണ്ടും തിരിച്ചു മുന്മ്പേ യുള്ള പ്രവര്തങ്ങളികെ തിരിച്ചു വരുന്ന ഒരു character ,അവസാനം ഒരു good cause എന്ന് അയാൾ വിശ്വസിക്കുന്ന കാര്യത്തിനായി സ്വയം തീ കൊളുത്തുമ്പോൾ ,പറയ്യുന്നുണ്ട് അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ഒരു ജീവന ആവശ്യമാണെങ്കിൽ ,അത് എന്റെതാക്കട്ടെ എന്ന് .ജാലിയൻ വാലാ ബാഗ് ലേക്ക് ഒരു ആട്ടിൻ പറ്റത്തെ കുരുതി കൊടുക്കുന്നതിലും നല്ലത് ഇങ്ങിനെ ഉള്ള മാതൃകകള ആയിരിക്കും .നടിനെങ്കിലും ഉപകാരമാകട്ടെ.
ഇത്രയും ദുഷിച്ച രാഷ്ട്രിയം ഒരു ശുധീകരണത്തിന്റെ സമയത്ത് ആയതു കൊണ്ട് ,സഭകളിലെ ഭൂരിപക്ഷം വരുന്ന ആശയങ്ങളിൽ ജീവിക്കുന്ന നന്മയുള്ളവർ ,AAP ഉയര്ത്തിയ ആശയം പോലെ ആകുമെന്ന് പ്രത്യാശിക്കാം .