ഉദയകുമാറിനെ ആം ആദ്മി പാര്‍ട്ടിക്കുവേണ്ടേ?
കൂടംകുളം സമരനായകന്‍ എസ്.പി. ഉദയകുമാറിനെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ഉദയകുമാറിനെ ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ല. പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷന്‍ ഉദയകുമാറിന്റെ അഭിഭാഷകനാണ്. കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഉദയകുമാറിനെ സന്ദര്‍ശിച്ചത്. ഇതുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം റിട്ട. അഡ്മിറല്‍ എല്‍ . രാമദാസ് പറഞ്ഞു. മല്ലികാ സാരാഭായി, ക്യാപ്റ്റന്‍ ഗോപിനാഥ്, മാധ്യമപ്രവര്‍ത്തകന്‍ അശുതോഷ്, മീര സന്യാല്‍ എന്‍ .ഡി.ടി.വി. മുന്‍ സി.ഇ.ഒ സമീര്‍ നായര്‍ ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ […]
കൂടംകുളം സമരനായകന്‍ എസ്.പി. ഉദയകുമാറിനെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ഉദയകുമാറിനെ ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ല. പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷന്‍ ഉദയകുമാറിന്റെ അഭിഭാഷകനാണ്. കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഉദയകുമാറിനെ സന്ദര്‍ശിച്ചത്. ഇതുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം റിട്ട. അഡ്മിറല്‍ എല്‍ . രാമദാസ് പറഞ്ഞു.
മല്ലികാ സാരാഭായി, ക്യാപ്റ്റന്‍ ഗോപിനാഥ്, മാധ്യമപ്രവര്‍ത്തകന്‍ അശുതോഷ്, മീര സന്യാല്‍ എന്‍ .ഡി.ടി.വി. മുന്‍ സി.ഇ.ഒ സമീര്‍ നായര്‍ ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗം വി.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ മുതല്‍ കേരളത്തില്‍ സാറാജോസഫ് വരെയുള്ളവര്‍ ആം ആദ്മിയില്‍ ചേരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴാണ് ഈ വാര്‍ത്തയും പുറത്തുവന്നിട്ടുള്ളത്.
മല്ലികാ സാരാഭായിയും സാറാജോസഫുമൊക്കെ ജനകീയ വിഷയങ്ങളില്‍ പോരാട്ടങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരാണ്. സംശയമില്ല. പ്രത്യേകിച്ച് മല്ലികാ സാരാഭായി ഗുജറാത്തില്‍ മോഡിക്കെതിരെ മുഖാമുഖം നിന്നു പോരാടുകയാണ്. അങ്ങനെയുള്ളവര്‍ പാര്‍ട്ടിയിലേക്ക് വരുന്നത് നല്ലതാണുതാനും. മോഡിക്കെതിരെ ലോകസഭയിലേക്ക് മല്ലികാ സാരാഭായ് മത്സരിക്കുമെന്നു പ്രതീക്ഷിക്കാം. തീര്‍ച്ചയായും ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കുന്ന പോരാട്ടമായിരിക്കുമത്.
അതേസമയം ഏറ്റവും അപായകരമായ രീതിയിലുള്ള ഒരു പോരാട്ടത്തിന്റെ തീച്ചൂളയിലാണ് ഉദയകുമാര്‍. ഇന്ത്യയില്‍ ഇന്നു നടക്കുന്ന ഏറ്റവും രൂക്ഷമായ പോരാട്ടത്തിന്റെ നായകനാണദ്ദേഹം. കൂടംകുളം മേഖലയില്‍ മുഴുവന്‍ ജനവിഭാഗങ്ങളും അദ്ദേഹത്തോടൊപ്പമാണ്. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ആണവനിലയമടക്കമുള്ള വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും പാര്‍ട്ടിയുടെ നിലപാടാണ് ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
അതിനിടെ ആം ആദ്മി പാര്‍ട്ടി, രാഷ്ട്രീയ പാര്‍ട്ടിയല്ല, ജനമുന്നേറ്റമാണ്. അതിന്റെ ഭാഗമാവാന്‍ ശക്തമായ ആലോചനയുണ്ട്. തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് സാറ ജോസഫ് പറയുന്നു. കേരളത്തില്‍നിന്ന് ആം ആദ്മിയുടെ ഭാഗമാകുന്ന ആദ്യത്തെ പ്രമുഖ വ്യക്തിത്വമായിരിക്കും സാറാ ജോസഫ്.
ആം ആദ്മിക്ക് പ്രത്യയശാസ്ത്രവും ദേശീയനയവുമില്ലെന്ന് പറയുന്നത് ദുഷ്പ്രചാരണമാണെന്ന് സാറാ ജോസഫ് പറഞ്ഞു.. ഒരു പ്രദേശത്തിന്റെ വികസനം അവിടത്തെ ജനം നിശ്ചയിക്കുന്നതുപോലെ വേണമെന്നാണ് ആം ആദ്മിയുടെ പക്ഷം. സജീവമായ ഗ്രാമസഭകളെക്കുറിച്ചാണ് അരവിന്ദ് കെജ്രിവാള്‍ പറയുന്നത്. ഇവിടെ കൊട്ടിഘോഷിച്ച ജനകീയാസൂത്രണം വന്നിട്ടും ജനത്തിന് ഒന്നിലും പങ്കാളിത്തമില്ല. ഗ്രാമസഭകള്‍ പണ്ടെന്നത്തേക്കാളും നിര്‍ജീവമാണ്. സജീവമായ ഗ്രാമസഭകളുണ്ടായാല്‍ ആറന്മുളയും പശ്ചിമഘട്ടവും തര്‍ക്ക പ്രശ്‌നമാവില്ല.
ഇടതുപക്ഷം അല്ലെങ്കില്‍ വലതുപക്ഷമെന്ന വിധേയത്വം ശീലിച്ചവരാണ് കേരളീയര്‍. ഈ അടിമത്തം ഒന്നിനെയും ചോദ്യം ചെയ്യാനാവാത്ത അവസ്ഥ സൃഷ്ടിച്ചു. പകരം ഒന്നില്ല എന്നതും പ്രശ്‌നമായി. അവിടെയാണ് ആം ആദ്മി പുതിയ വഴി തുറന്നു തന്നിരിക്കുന്നത്. അത് ചരിത്രപരമായ അവസരമാമെന്നും സാറാ ജോസഫ് ചൂണ്ടികാട്ടി.
എന്തായാലും വരും ദിവസങ്ങളില്‍ കേരളത്തിലും ആം ആദ്മിയിലേക്ക് ഒഴുക്ക് തുടരാനിടയുണ്ട്. അതോടൊപ്പം ഉദയകുമാറിനെപോലെ ഒഴിവാക്കപ്പെടലുകള്‍ക്കും സാധ്യതയുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
KPS
January 11, 2014 at 1:49 pm
S P ഉദയകുമാർ ആം ആദ്മി പാർട്ടിയിൽ ചേരണമെങ്കിൽ കടുപ്പപ്പെട്ട 5 ഉപാധികൾ വെച്ച് AAP നേതൃത്വത്തിനു കത്ത് നൽകിയിരുന്നു പോലും. ആ നിബന്ധനയൊക്കെ അംഗീകരിച്ചാൽ മാത്രമേ അദ്ദേഹം ആം ആദ്മിയിൽ ചേരുകയുള്ളൂവത്രെ. എന്നാൽ പിന്നെ ഇയാൾക്ക് തന്നെ ഒരു ആം ആദ്മി പാർട്ടി രൂപീകരിച്ചൂടായിരുന്നോ. ഇതാണു 5 നിബന്ധനകൾ. സമയം കിട്ടുമ്പോൾ ഞാൻ തർജ്ജമ ചെയ്യാം : http://goo.gl/53ARjr