ഈ സ്‌ഫോടനങ്ങള്‍ ജനാധിപത്യത്തിനെതിരെ

ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പു റാലിയില്‍ ഉണ്ടായ സ്‌ഫോടന പരമ്പര മോദിയെയല്ല, ഇന്ത്യന്‍ ജനാധിപത്യത്തെയാണ് ലക്ഷ്യം വെക്കുന്നത്. സ്‌ഫോടനങ്ങള്‍ക്കു പുറകില്‍ ആരായാലും നിയമസഭാ തിരഞ്ഞെടുപ്പകള്‍ ആസന്നമായ വേളയിലെ ഈ സംഭവം അവയെ അട്ടിമറിക്കാനാണെന്നുതന്നെ സംശയിക്കാം. മോദി റാലിക്കെത്തുന്നതിനുമുമ്പാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പട്‌ന റയില്‍വെ സ്‌റ്റേഷനിലാണ് രാവിലെ പത്തരയ്ക്ക് ആദ്യസ്‌ഫോടനമുണ്ടായത്. റയില്‍വെ സ്‌റ്റേഷന്റെ പത്താം പ്ലാറ്റ്‌ഫോമിലെ ബാത്ത്‌റൂമിലാണ് സ്‌ഫോടനമുണ്ടായത്. പോലീസെത്തി രണ്ടു ബോംബുകള്‍ കണ്ടെത്തി, നിര്‍വീര്യമാക്കി. മോദിയുടെ റാലി നടക്കുന്ന […]

Image0740

ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പു റാലിയില്‍ ഉണ്ടായ സ്‌ഫോടന പരമ്പര മോദിയെയല്ല, ഇന്ത്യന്‍ ജനാധിപത്യത്തെയാണ് ലക്ഷ്യം വെക്കുന്നത്. സ്‌ഫോടനങ്ങള്‍ക്കു പുറകില്‍ ആരായാലും നിയമസഭാ തിരഞ്ഞെടുപ്പകള്‍ ആസന്നമായ വേളയിലെ ഈ സംഭവം അവയെ അട്ടിമറിക്കാനാണെന്നുതന്നെ സംശയിക്കാം.
മോദി റാലിക്കെത്തുന്നതിനുമുമ്പാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പട്‌ന റയില്‍വെ സ്‌റ്റേഷനിലാണ് രാവിലെ പത്തരയ്ക്ക് ആദ്യസ്‌ഫോടനമുണ്ടായത്. റയില്‍വെ സ്‌റ്റേഷന്റെ പത്താം പ്ലാറ്റ്‌ഫോമിലെ ബാത്ത്‌റൂമിലാണ് സ്‌ഫോടനമുണ്ടായത്. പോലീസെത്തി രണ്ടു ബോംബുകള്‍ കണ്ടെത്തി, നിര്‍വീര്യമാക്കി. മോദിയുടെ റാലി നടക്കുന്ന ഗാന്ധിമൈതാനത്ത് പിന്നീട് നാല് സ്‌ഫോടനങ്ങളുമുണ്ടായി.
ശക്തികുറഞ്ഞ പെട്രോള്‍ ബോംബുകളാണ് മൈതാനത്ത് പൊട്ടിയത്. മൈതാനത്തിന് പുറകിലുള്ള സിനിമാ തീയറ്ററിനുള്ളിലാണ് മൂന്നു സ്‌ഫോടനങ്ങളുണ്ടായത്. മൈതാനത്തെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു നാലാം സ്‌ഫോടനം. ഇവിടെ നിന്ന് ഒരാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ പട്‌ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
തിരഞ്ഞെടുപ്പുകള്‍ ആസന്നമായ വേളയിലുണ്ടായ സ്‌ഫോടന പരമ്പര രാജ്യത്തെ ക്രമസമാധാനനില വഷളാക്കുമോ എന്ന ആശങ്ക പരത്തിയിട്ടുണ്ട്. കേന്ദ്രആഭ്യന്തരമന്ത്രാലയം സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ടു. സംസ്ഥാനസര്‍ക്കാരിന്റെ സുരക്ഷാവീഴ്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു.
സ്‌ഫോടനസമയത്ത് നൂറുകണക്കിന് പേര്‍ സ്‌റ്റേഷനിലുണ്ടായിരുന്നു. മോദിയുടെ ഹൈടെക്ക് റാലിയില്‍ പങ്കെടുക്കാനെത്തിയവരാണ് അധികവും. ഇതിനായി പതിനാല് സ്‌പെഷല്‍ ട്രെയിനുകളാണ് പട്‌നയിലേക്കെത്തിയത്. ഭാഗ്യവശാലാണ് കൂടുതല്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply