ഈ വീട്ടമ്മയാണ് പൊളിറ്റിക്കല്‍

നിങ്ങള്‍ക്ക് സമരം ചെയ്യാനുള്ള പോലെ തനിക്കു യാത്രചെയ്യാനും അവകാശമുണ്ടെന്നു നേതാക്കളുടെ മുഖത്തുനോക്കി പ്രഖ്യാപിച്ച് ഈ വീട്ടമ്മയാണ് പൊളിറ്റിക്കല്‍. 10 വയസ്സുള്ള പെണ്‍കുട്ടികളെ കൊണ്ടുപോയി പീഡിപ്പിക്കുന്നതിനെതിരെ യൊന്നുമല്ലല്ലോ ഈ സമരമെന്നും അവര്‍ ചോദിച്ചു.. അവരുടെ ചോദ്യത്തിനുമുന്നില്‍ സുരേന്ദ്രന്‍പിള്ളയും കടകംപള്ളി സുരേന്ദ്രനുമടക്കമുള്ള നേതാക്കള്‍ ചൂളിപോയി. പിന്നെ കേരളത്തിലെ രാഷ്ട്രീയക്കാരുടെ സ്ഥിരം ഡയലോഗ്.. ഇവര്‍ മറ്റവരുടെ ആളാണ്. ഈ സംഭവത്തില്‍ വീട്ടമ്മയെ സമരക്കാര്‍ സരിതയുടെ ആളാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന ക്ലിഫ്ഹൗസ് ഉപരോധത്തിനിടെ യാത്ര തടസ്സപ്പെട്ടതിനാണ് […]

women-raises

നിങ്ങള്‍ക്ക് സമരം ചെയ്യാനുള്ള പോലെ തനിക്കു യാത്രചെയ്യാനും അവകാശമുണ്ടെന്നു നേതാക്കളുടെ മുഖത്തുനോക്കി പ്രഖ്യാപിച്ച് ഈ വീട്ടമ്മയാണ് പൊളിറ്റിക്കല്‍. 10 വയസ്സുള്ള പെണ്‍കുട്ടികളെ കൊണ്ടുപോയി പീഡിപ്പിക്കുന്നതിനെതിരെ യൊന്നുമല്ലല്ലോ ഈ സമരമെന്നും അവര്‍ ചോദിച്ചു.. അവരുടെ ചോദ്യത്തിനുമുന്നില്‍ സുരേന്ദ്രന്‍പിള്ളയും കടകംപള്ളി സുരേന്ദ്രനുമടക്കമുള്ള നേതാക്കള്‍ ചൂളിപോയി. പിന്നെ കേരളത്തിലെ രാഷ്ട്രീയക്കാരുടെ സ്ഥിരം ഡയലോഗ്.. ഇവര്‍ മറ്റവരുടെ ആളാണ്. ഈ സംഭവത്തില്‍ വീട്ടമ്മയെ സമരക്കാര്‍ സരിതയുടെ ആളാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന ക്ലിഫ്ഹൗസ് ഉപരോധത്തിനിടെ യാത്ര തടസ്സപ്പെട്ടതിനാണ് മുന്നണി നേതാക്കള്‍ക്കുനേരെ സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ ശകാരവര്‍ഷം ചൊരിഞ്ഞത്. സമരക്കാരും അവരെ നേരിടാന്‍ ബാരിക്കേഡുമായി പോലീസും അണിനിരന്നപ്പോള്‍ തടസ്സപ്പെട്ടത് പൊതുവഴിയിലൂടെ യാത്രചെയ്യുക എന്ന ഏതൊരാളുടേയും പ്രാഥമികമായ മൗലികവകാശമായിരുന്നു. മിക്കവാറുംപേര്‍ ഭയം കൊണ്ട് യാത്ര ചെയ്യാതെ തിരിച്ചുപോകുമ്പോഴായിരുന്നു വീട്ടമ്മയുടെ ശക്തമായ പ്രതികരണം വന്നത്. സഞ്ചാരസ്വാതന്ത്ര്യം തടയുന്നതെന്തിനാണെന്ന് ചോദിച്ചായിരുന്നു യുവതി രോഷപ്രകടനം തുടങ്ങിയത്. അതിനു സമൂഹം നന്നാക്കാന്‍ അവതരിച്ച ദൈവദൂതന്മാരാണ് തങ്ങളെന്ന മട്ടില്‍ നേതാക്കളുടെ മറുപടി, സമരം ജനങ്ങള്‍ക്ക് വേണ്ടിയാണെന്നായിരുന്നു.
ജനാധിപത്യത്തെകുറിച്ചും മനുഷ്യാവകാശങ്ങളെകുറിച്ചും ഫാസിസത്തെ കുറിച്ചുമെല്ലാം ഘോരഘോരം പ്രസംഗിക്കുന്നവരാണല്ലോ നമ്മുടെ രാഷ്ടീയപ്രവര്‍ത്തകരും നേതാക്കളുമൊക്കെ. എന്നാല്‍ തങ്ങള്‍തന്നെ മറ്റുള്ളവരുടെ ജനാധിപത്യാവകാശങ്ങള്‍ ലംഘിക്കുമ്പോള്‍ അത് ഫാസിസമാണെന്ന് അംഗീകരിക്കാന്‍ അവര്‍ക്കാകുന്നില്ല. ഈ സംഭവത്തില്‍ സമരം നടത്തിയത് എല്‍ഡിഎഫ് ആണെങ്കിലും മറ്റുള്ളവരും അതില്‍ നിന്ന് വ്യത്യസ്ഥരല്ല. തങ്ങള്‍ക്ക് അതിനുള്ള അവകാശം ഉണ്ടെന്നാണ് ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. അതിനായി അവര്‍ കണ്ടെത്തിയ ന്യായീകരണമാണ് ജനങ്ങള്‍ക്കുവേണ്ടിയെന്ന്. ഇവരെന്താ കോണ്‍ട്രാക്ടര്‍മാരോ? പിന്നെ, എതിരായി ശബ്ദിക്കുന്നവരെ എതിര്‍ മുന്നണിക്കാരായി മുദ്രയടിക്കും. തങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തനമോ അഭിപ്രായങ്ങളോ രാഷ്ട്രീയപ്രവര്‍ത്തനമോ പാടില്ലെന്നാണ് കേരളത്തിലെ കക്ഷിരാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും കരുതുന്നത്. സത്യത്തില്‍ അവരേക്കാള്‍ എത്രയോ പൊളിറ്റിക്കലായവര്‍ സമൂഹത്തിലുണ്ട്. ഈ വീട്ടമ്മ അതിലൊരാള്‍ മാത്രം. ഇതൊരു സൂചനയായി മനസ്സിലാക്കിയാല്‍ എല്ലാവര്‍ക്കും നന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “ഈ വീട്ടമ്മയാണ് പൊളിറ്റിക്കല്‍

  1. Avatar for Critic Editor

    ഇതൊരു തുടക്കം ആണ്.വളരെ വൈകിവന്നത്..ഇനി പ്രതികരണങ്ങളുടെ ഒരു പ്രവാഹം തന്നെ ഉണ്ടാവട്ടെ.മനുഷ്യന്‍റെ അടിസ്ഥാന അവകാശങ്ങള്‍ക്ക് ഒരു വിലയും കല്പ്പിക്കതെയുള്ള സമരങ്ങളെ ചോദ്യം ചെയ്തെ പറ്റു.അതു ഏതു രാഷ്ട്രീയക്കാര്‍ ആയാലും !

  2. Avatar for Critic Editor

    ചന്ദ്രശേഖരന്‍ നായര്‍

    ഇതേ സമരം ചെയ്യുന്നവര്‍ സാധാരണക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുവാന്‍ തുടക്കം കുറിക്കുന്നത് ഗ്രാമസഭകളില്‍ നിന്നാണ്. ഒരു പഞ്ചായത്തിലെ ഇടത്, വലത്, ബി.ജെ.പി എല്ലാം ഗ്രാമസഭകളെ വഴതെറ്റിക്കുന്നതില്‍ ഒറ്റക്കെട്ടാണ്. ആകെ വോട്ടര്‍ മാരുടെ പത്തിലൊന്ന് ശതമാനം വോട്ടര്‍ മാരില്ലാതെ കള്ള ഒപ്പിട്ട് ക്വാറം തികക്കും. ആനുകൂല്യവിതരണം ഗ്രാമസഭയില്‍ തീരുമാനിക്കുനന്തിന് പകരം മെമ്പര്‍മാര്‍ തീരുമാനിക്കും. എതില്‍ കക്ഷിക്കാര്‍ മിണ്ടില്ല. മറ്റ് വാര്‍ഡുകളില്‍ അവരും ഇതാണല്ലോ ചെയ്യുന്നത്. അതിനാല്‍ തിരുത്തലിന്റെ തുടക്കം ഗ്രാമസഭകളില്‍ നിന്നാവാം.

  3. സന്ധ്യയും കൊചൗസെഫുമൊക്കെ ഇടതു വലതു വ്യത്യാസമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൌര സ്വാതന്ത്ര്യത്തില്‍ നടത്തുന്ന കടന്നു കയറ്റതിനെതിരെയുള്ള ജനവികാരം വെളിപ്പെടുത്തുന്നു എന്നു മനസിലാക്കാത്തതാണ് അവരോടൊപ്പം നില്കുന്നതിനു പകരം അവരെ അപകീര്‍ത്തി പെടുത്താനുള്ള മൌഡ്യം ഇടതു പക്ഷത്തെ ചിലരെങ്കിലും കാണിക്കുന്നതിന് കാരണം

Leave a Reply