ഈ പെണ്‍കരുത്ത് വെറുതെയാകില്ല സര്‍….

പോലീസിന്റെ തുടര്‍ച്ചയായ വീഴ്ചകളില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാറിനെ ഏറ്റവും വലിയ വീഴ്ചയിലെത്തിക്കുന്ന സമരമാണ് ഒരമ്മയും 15 വയസ്സുമാത്രം തികഞ്ഞ മകളും 80 കഴിഞ്ഞ മുത്തശ്ശിയും നടത്തുന്നത്. എന്നാല്‍ ഈ പെണ്‍പോരാട്ടങ്ങളെ അപഹസിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത്. ആഭ്യന്തരമന്ത്രി പോലീസിനെ ന്യായീകരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. മന്ത്രിയുടെ ആദ്യപ്രതിബദ്ധത ജനങ്ങളോടാണ്. പോലീസിനോടല്ല. പിണറായി വിജയനാകട്ടെ, ആഭ്യന്തരമന്ത്രി മാത്രമല്ല, മുഖ്യമന്ത്രി കൂടിയാണ്. എന്നിട്ടും പാര്‍ട്ടി അനുഭാവികള്‍ കൂടിയായ ഒരു കുടുംബം രക്തസാക്ഷിയായ മകന്റ നീതിക്കായി മാതാപിതാക്കളും ഒപ്പം കേരളീയ […]

pp

പോലീസിന്റെ തുടര്‍ച്ചയായ വീഴ്ചകളില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാറിനെ ഏറ്റവും വലിയ വീഴ്ചയിലെത്തിക്കുന്ന സമരമാണ് ഒരമ്മയും 15 വയസ്സുമാത്രം തികഞ്ഞ മകളും 80 കഴിഞ്ഞ മുത്തശ്ശിയും നടത്തുന്നത്. എന്നാല്‍ ഈ പെണ്‍പോരാട്ടങ്ങളെ അപഹസിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത്. ആഭ്യന്തരമന്ത്രി പോലീസിനെ ന്യായീകരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. മന്ത്രിയുടെ ആദ്യപ്രതിബദ്ധത ജനങ്ങളോടാണ്. പോലീസിനോടല്ല. പിണറായി വിജയനാകട്ടെ, ആഭ്യന്തരമന്ത്രി മാത്രമല്ല, മുഖ്യമന്ത്രി കൂടിയാണ്. എന്നിട്ടും പാര്‍ട്ടി അനുഭാവികള്‍ കൂടിയായ ഒരു കുടുംബം രക്തസാക്ഷിയായ മകന്റ നീതിക്കായി മാതാപിതാക്കളും ഒപ്പം കേരളീയ മനസ്സാക്ഷിയും നടത്തുന്ന പോരാട്ടത്തെ അപഹസിക്കുന്നു. ജനാധിപത്യ സംവിധാനത്തിന് നിരക്കാത്ത നിലയില്‍ സമരത്തെ നേരിട്ട പോലീസിനെ ന്യായീകരിക്കുന്നു.
ഏതെങ്കിലും വക്രബുദ്ധിക്കാര്‍ പൊലീസിനെ വളഞ്ഞിട്ട് അക്രമിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ അത് അനുവദിച്ചു കൊടുക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെയും അവര്‍ക്കൊപ്പം നിന്ന പൊതുപ്രവര്‍ത്തകരേയും നേരിട്ട രീതിയില്‍ പൊലീസിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പൊലീസിനെ പിന്തുണച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയത്. അതാകട്ടെ പൊലീസ് അക്കാദമിയില്‍ എസ്.ഐ മാരുടെ പാസിങ് ഔട്ട് പരേഡില്‍ വെച്ച്. ജനങ്ങള്‍ക്കെതിരെ എന്തു കുതിര കയറാനും പുതിയ എസ് ഐമാര്‍ക്ക് അനുമതി നല്‍കിയപോലെയായി പിണറായിയുടെ പ്രസംഗം. പൊലീസാകുന്നത് ആരുടെയും മേല്‍ കയറാനുള്ള ലൈസന്‍സ് അല്ലെന്നും പിണറായി പറഞ്ഞു. എന്നാല്‍ അങ്ങനെ ചെയ്തവരെ സംരക്ഷിക്കുന്നു.
ഡിജിപിയെ കാണാന്‍ ചെന്ന മഹീജയടക്കമുള്ളവരെ തെരുവിലിട്ടു വലിച്ചിഴച്ചതിനും പിന്തുണക്കാനെത്തിയ ഷാജഹാനും ഷാജിര്‍ഖാനുമടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തിയതിലും എന്തു ന്യായീകരണമാണുള്ളത്? എന്നാല്‍ സാമാന്യബുദ്ധിയുള്ള ആരുടേയും മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന റിപ്പോര്‍ട്ടാണ് ഐ ജി മനോജ് എബ്രഹാം തയ്യാറാക്കിയിരിക്കുന്നത്.ഐജിയുടെ റിപ്പോര്‍ട്ട് നോക്കൂ…. എസ് യു സി ക്കാരും ഷാജഹാനും ജിഷ്ണഉവിന്റെ കുടുംബത്തെ വിളിച്ചിരുന്നു.. ! വിളിക്കാന്‍ പിടില്ലേ…! ആ വിളിയൊക്കെ ഡിജിപി ഓഫീസില്‍ സംഘര്‍ഷത്തിനുള്ള പ്ലാനായിരുന്നു..! എങ്കിലാ ഫോണ്‍വിളികള്‍ പരസ്യമാക്കാമല്ലോ.. അവര്‍ ഡിജിപി ഓഫീസ് ഉപരോധിക്കുമായിരുന്നു.. ! അങ്ങനെയാണെങ്കില്‍ തന്നെ ജനാധിപത്യസംവിധാനത്തില്‍ അതിനവകാശമില്ലേ.. പിന്നീട് പാര്‍ട്ടി സമ്മര്‍ദ്ദത്താല്‍ തിരുത്തിയെങ്കിലും എം എ ബേബി പോലും പറഞ്ഞതെന്താണ്? ഇക്കാരണങ്ങളാല്‍ പോലീസ് ചെയ്തതൊക്കെ ശരിയാണത്രെ. കഴിഞ്ഞില്ല, സംഭവത്തില്‍ ബാഹ്യശക്തികള്‍ ഇടപെടുന്നു..! ഇടപൈന്‍ പാടില്ലേ?? ബസില്‍ പോകുമ്പോള്‍ വഴിയില്‍ ജനകീയ സമരം കണ്ടതിനെതുടര്‍ന്ന് ഇറങ്ങി ദിവസങ്ങളോളം ആ സമരത്തില്‍ പങ്കെടുത്ത എ കെ ജിയുടെ അനുയായിയായ മുഖ്യമന്ത്രി ഈ റിപ്പോര്‍ട്ടിനെയാണ് ന്യായീകരിക്കുന്നത്. ലക്ഷങ്ങള്‍ ചിലവാക്കി കുത്തകപത്രങ്ങളില്‍ പരസ്യം നല്‍കുന്നത്. ഭാഗ്യം, റിപ്പോര്‍ട്ടില്‍ തോക്കുസ്വാമിയെ കുറിച്ചൊന്നുമില്ല.. അയാള്‍ ഡിജിപിയെ വ്യക്തിപരമായി കാണാനെത്തിയതായിരുന്നു എന്ന് ബോധ്യപ്പെട്ടു കഴിഞ്ഞല്ലോ… പക്ഷെ അയാളും അകത്താണ്. ഭരണകൂടഭീകരതയെന്നാല്‍ ഇതല്ലാതെ മറ്റെന്താണ്? ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ വജ്രജൂബിലി ആഘോഷ ദിനത്തിലാണ് ജിഷ്ണു പ്രണോയിയുടെ മാതാവിന് നേരെയുണ്ടായ അതിക്രമുണ്ടായത്. ആദ്യം തീവ്രവാദി സംഘടനകളുടെ സാ്ന്നിധ്യമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ അതു കേള്‍ക്കാനില്ല !!! രമ്യമായി പരിഹരിക്കാമായിരുന്ന ഒരു വിഷയത്തെ തെരുവില്‍ എത്തിച്ചതെന്ന വിമര്‍ശനം സി.പി.എം നേതൃത്വത്തില്‍തന്നെ ശക്തമാണ്. എന്നാല്‍ അച്ചടക്കമെന്ന ഫാസിസ്റ്റ് മാനദണ്ഡത്തില്‍ എല്ലാവരും നിശബ്ദരാണ്. എം എം മണിയെപോലുള്ളവര്‍ ആ കുടുംബത്തെ പരമാവധി അപഹസിക്കുകയും ചെയ്യുന്നു.
ഡി.ജി.പി ഓഫിസിന് മുന്നില്‍ സമരം നടത്തുമെന്ന് മുമ്പെ പ്രഖ്യാപിച്ച മഹിജ ഉടന്‍ പ്രതികളെ പിടികൂടുമെന്ന ഡി.ജി.പിയുടെ ഉറപ്പിന്മേലാണ് അത് മാറ്റിവെച്ചത്. എന്നാല്‍, കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട നാടകം അരങ്ങേറിയതാണ്അവരെ പ്രകോപിപ്പിച്ചത്. മകന്‍ നഷ്ടപ്പെട്ട് 87 ദിവസം കഴിഞ്ഞിട്ടും പ്രതികള്‍ പിടിക്കപ്പെടാത്ത വികാരവിക്ഷോഭത്തില്‍ ഡി.ജി.പിയെ കാണാന്‍ എത്തിയ അമ്മയോട് സംയമനം കാട്ടുന്നതിനുപകരം നിയമവും ചട്ടവും പറഞ്ഞ് അതിക്രമം കാട്ടിയതിനെ ന്യായീകരിക്കുന്നതിനു സര്‍ക്കാറും സി.പി.എമ്മും ഏറെ വിയര്‍ക്കേണ്ടിവരും. യു.ഡി.എഫ് കാലത്തെ പൊലീസല്ലെന്നും സ്ത്രീകളോടും അശരണരോടും അനുകമ്പയോടെ പെരുമാറുന്ന സര്‍ക്കാറാണ് അധികാരത്തിലെന്നും പറഞ്ഞാണല്ലോ എല്‍ ഡി എഫ് വോട്ടുകള്‍ നേടിയത്.. മാവോവാദികളെ വെടിവെച്ചുകൊന്നത്, കസ്റ്റഡി മരണങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതക – പീഡന കേസ് അന്വേഷണ വീഴ്ചകള്‍, മറൈന്‍ഡ്രൈവിലെ ശിവസേന അക്രമത്തിന് കൂട്ടുനിന്നത്, സി.എ വിദ്യാര്‍ഥിനിയുടെ മരണം. ട്രാന്‍സ് ജെന്റേഴ്‌സിനെതിരായ അക്രമങ്ങള്‍ തുടങ്ങി വീഴ്ചകളുടെ പട്ടികകള്‍ നീളുമ്പാഴാണ് പുതിയ സംഭവവും. മാത്രമല്ല, കേരള ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത പ്രതികാര നടപടിയാണ് ഷാജഹാനും കൂട്ടര്‍ക്കുമെതിരെ ഉണ്ടായിരിക്കുന്നത്.
പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരവകുപ്പും ഏറ്റെടുത്തപ്പോള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പലരും പലതും പ്രതീക്ഷിച്ചു. കര്‍ക്കശക്കാരനെന്നറിയപ്പെടുന്ന അദ്ദേഹം പോലീസിന്റെ അതിക്രമങ്ങള്‍ക്ക് അറുതി വരുത്തുമെന്നതായിരുന്നു അതില്‍ പ്രധാനം. എന്നാല്‍ സംഭവിക്കുന്നതെല്ലാം തിരിച്ചാണ്. സംസ്ഥാനത്തു പോലീസ് അതിക്രമങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചതായി പോലീസ് കംപ്ലെയ്ന്റ് അതോറിട്ടിയും മനുഷ്യാവകാശ കമ്മീഷനും പല തവണ ചൂണ്ടികാട്ടി കഴിഞ്ഞു. നിരന്തരമായി പോലീസിനു വീഴ്ച പറ്റി എന്നു പറയുന്ന മുഖ്യമന്ത്രി പക്ഷെ താഴെക്കിടയിലുള്ള ഏതാനും പേര്‍ക്കെതിരെ നടപടിയെടുത്ത് കൈ കഴുകുകയാണ്. ഫലപ്രദമായ നടപടികളൊന്നും അദ്ദേഹം സ്വീകരിക്കുന്നില്ല. മാത്രമല്ല പോലീസിന്റെ മനോവീര്യം തകര്‍ക്കരുതെന്ന പ്രസ്താവനയിലൂടേയും ഭീകരനിയമമായ യുഎപിഎ കേരളത്തില്‍ പ്രയോഗിക്കുന്നതിലൂടേയും അദ്ദേഹം പരോക്ഷമായി പോലീസിന്റെ അതിക്രമങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയാണ്. ആരോപണവിധേയനായ ഡിജിപിയെ സംരക്ഷിക്കുന്നതില്‍ അദ്ദേഹം കാണിക്കുന്ന ജാഗ്രതയെ കുറിച്ചുള്ള സംശയങ്ങള്‍ സ്വാഭാവികം മാത്രമാണ്. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം എന്നൊക്കെ പറയുമ്പോഴും നിര്‍ഭാഗ്യവശാല്‍ അങ്ങനെ മാറ്റാന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനുപോലും താല്‍പ്പര്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിമോചനസമരകാലത്ത് പോലീസ് നടത്തിയ ഒരു വെടിവെപ്പ് തെറ്റായിരുന്നു എന്നു പാര്‍ട്ടിക്കു ബോധ്യമായിട്ടും അതിനെ ന്യായീകരിക്കാന്‍ തീരുമാനിച്ച അനുഭവം കെ ദാമോദരന്‍ വിശദീകരിക്കുന്നുണ്ട്. ആ അവസ്ഥ തന്നെയാണ് ഇപ്പോഴും.മുന്‍ വി എസ് സര്‍ക്കാരിന്റഎ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വരുത്തിയ മാറ്റങ്ങളില്‍ നിന്ന് പുറകിലേക്കാണ് ഇപ്പോള്‍ കേരള പോലീസ് പോകുന്നത്. പോലീസില്‍ വലിയൊരു ഭാഗം ക്രിമിനലുകളാണെന്നു മുന്‍ ഡിജിപി സെന്‍കുമാര്‍ പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. സ്വാധീനമില്ലാത്തവരുടെ കേസുകളോട് പലപ്പോഴും പോലീസ് ഉദാസീനരാണെന്ന് വാളയാര്‍ സംഭവവുമായി ബന്ധപ്പെട്ട് ശ്രീലേഖ ഐ പി എസും പറയുന്ന കേട്ടു. എന്നാല്‍ അതിനൊരു മാറ്റമുണ്ടാക്കാന്‍ സര്‍ക്കാരിനാകുന്നില്ല. ജിഷ സംഭവത്തില്‍ മുന്‍സര്‍ക്കാരിന്റെ പോലീസിനു പറ്റിയ വീഴ്ചയായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പു പ്രചാരണ വിഷയം എന്നു കൂടി ഓര്‍ക്കണം. എന്നിട്ടും പിണറായി പറയുന്നത് ഇങ്ങെയാണ്. എന്നാല്‍ നീതിക്കു ഒരു മകളും അമ്മയും മുത്തശ്ശിയും നീതിക്കുവേണ്ടിയിയുള്ള പോരാട്ടും തുടരുകയാണ്. ഗാന്ധി പറഞ്ഞ പോലെ ആ മകള്‍ സ്വന്തം വീടിനെയാണ് സമരമുഖമാക്കിയിരിക്കുന്നത്.. മുത്തശ്ശിയുടെ സമരമാകട്ടെ ഭരണകൂടഭീകരതക്കെതിരേയും ഈ സമരത്തോടൊപ്പം നില്‍ക്കുകയാണ് ജനാധിപത്യവിശ്വാസികളുടെ കടമ….

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply