ഈ തൊഴില്‍ നിങ്ങള്‍ക്കു പറ്റിയതല്ല സുധീരന്‍….
സുധീരനു പറ്റിയ തൊഴില്‍ നേരത്തെ ചെയ്തിരുന്നതുതന്നെ. കോണ്‍ഗ്രസ്സില്‍ സ്ഥാനമാനങ്ങളില്ലാതെ തുടരുക, സസംസ്ഥാനത്തു നടക്കുന്ന പാരിസ്ഥിതിക – മനുഷ്യാവകാശ പോരാട്ടങ്ങളുമായി ഐക്യപ്പെടുക, അവയുടെ വിജയത്തിനായി എന്തെങ്കിലും സമ്മര്‍ദ്ദം സര്‍ക്കാരില്‍ ചെലുത്താനാവുമെങ്കില്‍ അതു ചെയ്യുക. കെപിസിസി പ്രസിഡന്റാകാന്‍ ഒട്ടും അനുയോജ്യനല്ല സുധീരന്‍. ആ പദവി കെ ബാബുവിനേയോ മറ്റോ ഏല്‍പ്പിക്കുന്നതായിരിക്കും നല്ലത്. സമീപകാലത്തെ മൂന്നു സംഭവങ്ങള്‍ മാത്രം നോക്കുക. പാറമട, പ്ലസ് ടു, മദ്യം. കെപിസിസി പ്രസിഡന്റിന്റെ നിലപാടിനെ എത്ര തന്ത്രപൂര്‍വ്വമായാണ് സര്‍ക്കാര്‍ മറികടക്കുന്നത്. നിയമത്തിന്റെ നൂലാമാലകള്‍ മാത്രം പരിശോധിക്കുന്ന […]
സുധീരനു പറ്റിയ തൊഴില്‍ നേരത്തെ ചെയ്തിരുന്നതുതന്നെ. കോണ്‍ഗ്രസ്സില്‍ സ്ഥാനമാനങ്ങളില്ലാതെ തുടരുക, സസംസ്ഥാനത്തു നടക്കുന്ന പാരിസ്ഥിതിക – മനുഷ്യാവകാശ പോരാട്ടങ്ങളുമായി ഐക്യപ്പെടുക, അവയുടെ വിജയത്തിനായി എന്തെങ്കിലും സമ്മര്‍ദ്ദം സര്‍ക്കാരില്‍ ചെലുത്താനാവുമെങ്കില്‍ അതു ചെയ്യുക. കെപിസിസി പ്രസിഡന്റാകാന്‍ ഒട്ടും അനുയോജ്യനല്ല സുധീരന്‍. ആ പദവി കെ ബാബുവിനേയോ മറ്റോ ഏല്‍പ്പിക്കുന്നതായിരിക്കും നല്ലത്.
സമീപകാലത്തെ മൂന്നു സംഭവങ്ങള്‍ മാത്രം നോക്കുക. പാറമട, പ്ലസ് ടു, മദ്യം. കെപിസിസി പ്രസിഡന്റിന്റെ നിലപാടിനെ എത്ര തന്ത്രപൂര്‍വ്വമായാണ് സര്‍ക്കാര്‍ മറികടക്കുന്നത്. നിയമത്തിന്റെ നൂലാമാലകള്‍ മാത്രം പരിശോധിക്കുന്ന കോടതിയാണ് സര്‍ക്കിനു വലംകൈ. ഈ മൂന്നുവിഭാഗങ്ങളിലും പെട്ട തല്‍പ്പരകക്ഷികളുടെ കൈപിടിയിലൊതുങ്ങിയിരിക്കുന്നു ഉമ്മന്‍ ചാണ്ടിയും കൂട്ടരും. പ്രതിപക്ഷത്തിന്റെ അവസ്ഥയും കാര്യമായി വ്യത്യസ്ഥമല്ല എന്നത് മറ്റൊരു കാര്യം. പഴയ വിഎസിനേക്കാള്‍ മോശമാകുകയാണ് സുധീരന്റെ അവസ്ഥ.
കോടതിവിധി അനുകൂലമാക്കി മദ്യവില്‍പനശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം നിര്‍ഭാഗ്യകരമാണെന്നാണ് സുധീരന്‍ പറയുന്നത്. ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കുന്നകാര്യം പുന:പരിശോധിക്കണമെന്നു കോടതി ആവശ്യപ്പെട്ടാലും ഒരു ബാറിനുപോലും അംഗീകാരം നല്‍കരുതെന്നു കെ.പി.സി.സി. സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നു അദ്ദേഹം പറയുന്നു. എന്നാല്‍ എക്‌സൈസ് മന്ത്രി എന്നതിനു പകരം മദ്യമന്ത്രിയായി മാറിയിട്ടുള്ള കെ ബാബുവിന്റെ കുശാഗ്രബുദ്ധിക്കുമുന്നില്‍ സുധീരന്റെ വാക്കുകള്‍ക്ക് ഒരു വിലയുമുണ്ടാകുമെന്ന് കരുതാനാകില്ല.
ബാര്‍ വിഷയത്തില്‍ കെ.പി.സി.സി. പ്രസിഡന്റിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പലകോണുകളില്‍നിന്ന് ഉയരുന്നുണ്ടെന്ന് ബാബുവിനെ പരോക്ഷമായി വിമര്‍ശിച്ച് സുധീരന്‍ പറയുന്നു. ജനങ്ങളുടെ അഭിപ്രായമാണ് കെ.പി.സി.സി. പ്രസിഡന്റിനും. ജനങ്ങളുടെ താല്‍പര്യമല്ലാതെ ആരുടെ താല്‍പര്യമാണു കെ.പി.സി.സി. സംരക്ഷിക്കപ്പെടേണ്ടതെന്നു വ്യക്തമാക്കണം. കോടതിവിധിയിലൂടെ ബാറുകള്‍ക്കു ലൈസന്‍സ് നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ അംഗീകരിക്കപ്പെട്ട മദ്യനയം കോടതിയില്‍ അറിയിക്കുന്നതിനു പകരം ബാറുകള്‍ക്ക് അനുകൂലമായ വിധി ചോദിച്ചുവാങ്ങാനാണു സര്‍ക്കാര്‍ അഭിഭാഷകര്‍ ശ്രമിക്കുന്നത്. കോടതി പറഞ്ഞാല്‍ സര്‍ക്കാരിന്റെ നിലപാട് പുനഃപരിശോധിക്കാമെന്നാണ് അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. ഇത്തരം ഉദ്യോഗസ്ഥര്‍ ബാറുടുമകളുടെ താല്‍പര്യം സംരക്ഷിക്കാനാണു ശ്രമിക്കുന്നത്. ബാറുകളുടെ നിലവാരം ഉയര്‍ത്തി ജനങ്ങളെ കുടിപ്പിക്കുക എന്നതല്ല സര്‍ക്കാരിന്റെ നയം. ബാറുടമകളുടെ താല്‍പര്യത്തിനുപകരം ജനങ്ങളുടെ താല്‍പര്യമാണു സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത്. അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറന്നാല്‍ സര്‍ക്കാര്‍ ജനങ്ങളോടു കാണിക്കുന്ന കടുത്ത അനീതിയായിരിക്കും. ജനങ്ങളുടെ സംരക്ഷകരാണ് ജുഡീഷ്യറിയും ലെജിസ്ലേച്ചറും. സംരക്ഷിക്കുന്നതിനു പകരം ജനങ്ങളെ മദ്യലോബിക്ക് എറിഞ്ഞുകൊടുക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിരോധം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമല്ല എന്ന് സുധീരനറിയാം. അതുമുഴുവന്‍ പറയാന്‍ അ്‌ദ്ദേഹത്തിനാകുകയില്ലല്ലോ.
അതേസമയം അബ്കാരി നയത്തിന്റെ കാര്യത്തില്‍ ഈ മാസം 28നകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.. ലൈസന്‍സ് പുതുക്കി നല്‍കാത്ത 418 ബാറുകളുടെ ഇപ്പോഴത്തെ നിലവാരം പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയേയും നിയോഗിച്ചു. എക്‌സൈസ് കമ്മിഷണറും നികുതി വകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതി 418 ബാറുകളും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും, പി.ബി. സുരേഷ് കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടിനൊപ്പം നിലവാരം സംബന്ധിച്ച അഭിപ്രായവും രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ലൈസന്‍സ് അപേക്ഷകള്‍ പരിഗണിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന ആവശ്യം നിരസിച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ മൂന്നു ത്രീസ്റ്റാര്‍ ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
2006ലെ സി.എ.ജി. റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തിലാണു നിലവാരമില്ലെന്ന കാരണം പറഞ്ഞു ലൈസന്‍സ് അപേക്ഷകള്‍ പരിഗണിക്കാത്തതെന്നും 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതു സുപ്രീംകോടതി തടഞ്ഞിട്ടില്ലെന്നും ബാറുടമകള്‍ വാദിച്ചു. സി.എ.ജി റിപ്പോര്‍ട്ടിനുശേഷം ഹോട്ടലുകളുടെ നിലവാരം ഉയര്‍ത്തിയിട്ടും ത്രീ സ്റ്റാര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ലൈസന്‍സ് അപേക്ഷകള്‍ പരിഗണിക്കുന്നില്ലെന്നും ബാറുടമകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ടി.എ. ഷാജി വാദിച്ചു. നിലവിലെ സൗകര്യങ്ങള്‍ പരിശോധിക്കാതെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം ബോധിപ്പിച്ചു.
ബാര്‍ ലൈസന്‍സുകളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ മൂലമാണു അബ്കാരി നയരൂപീകരണം വൈകുന്നതെന്നും നിലവാരമില്ലാത്ത 418 ബാറുകള്‍ പരിശോധിച്ച് ലൈസന്‍സ് അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതില്‍ തടസമില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി വാദിച്ചു. അബ്കാരി നയത്തിന്റെ കാര്യത്തില്‍ കാലതാമസം കൂടാതെ തീരുമാനമുണ്ടാകുമെന്നും എ.ജി ബോധിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് നിലവാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചത്. ലൈസന്‍സ് അപേക്ഷകള്‍ കണക്കിലെടുക്കാതെ 418 ബാറുകളുടെയും നിലവാരം വിലയിരുത്തി എക്‌സൈസ് കമ്മിഷണറുടെയും സര്‍ക്കാരിന്റെയും അഭിപ്രായവും പട്ടികരൂപത്തില്‍ തയാറാക്കി സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. ഹോട്ടലുകളുടെ സ്റ്റാര്‍ പദവിയുടെ മാനദണ്ഡം എന്തെന്നും അപ്പിലില്‍ വാദം കേള്‍ക്കവേ കോടതി ആരാഞ്ഞു. 418 ബാറുകളുടെ നിലവാരപരിശോധന സംബന്ധിച്ച നടപടികള്‍ നീട്ടാനാവില്ലെന്നും കോടതി പറഞ്ഞു. അപ്പീല്‍ കോടതി ഈ മാസം 28നു വീണ്ടും പരിഗണിക്കും.
എന്തായാലും ഒരുകാര്യം മിക്കവാറും ഉറപ്പായി. ഓണത്തിനുമുന്നെ മിക്കവാറും ബാറുകള്‍ തുറക്കം. കാരണം കിട്ടിയ നാലുമാസത്തെ സമയം കൊണ്ട് മിക്കബാറുകളും നിലവാരം കൂട്ടിയിട്ടുണ്ട്. മദ്യനയം രൂപീകരിച്ച് കോടതിയിലറിയിക്കാതെ ബാറുകളെ പ്രത്യക്ഷമായി സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇവിടെ ഇനി സുധീരന്് എന്തുറോള്‍?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in