ഇവര്‍ വിജയിക്കണം…

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും അഖിലേന്ത്യാ – സംസ്ഥാന രാഷ്ട്രീയം തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയം. അത് സ്വാഭാവികവും അനിവാര്യവുമാണ്. എന്നാല്‍ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനവിരുദ്ധരായി തീരുന്ന സന്ദര്‍ഭങ്ങളില്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ജനകീയ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന നിരവധി പ്രദേശങ്ങള്‍ ഇത്തവണ സംസ്ഥാനത്തുണ്ട്. അവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തങ്ങളുടെ അടിത്തറയിളക്കുമെന്ന ആശങ്കയിലാണ് പല പാര്‍ട്ടികളും. തൃശൂര്‍ ജില്ലയില്‍ ഒരു നാടിനേയും പുഴയേയും മലിനമാക്കുന്ന നിറ്റാ ജലാറ്റിന്‍ ഫാക്ടറിക്കെതിരെ സമരം ചെയ്യുന്ന ആക്ഷന്‍ കൗണ്‍സില്‍ ഇക്കുറിയും […]

mmm

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും അഖിലേന്ത്യാ – സംസ്ഥാന രാഷ്ട്രീയം തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയം. അത് സ്വാഭാവികവും അനിവാര്യവുമാണ്. എന്നാല്‍ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനവിരുദ്ധരായി തീരുന്ന സന്ദര്‍ഭങ്ങളില്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ജനകീയ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന നിരവധി പ്രദേശങ്ങള്‍ ഇത്തവണ സംസ്ഥാനത്തുണ്ട്. അവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തങ്ങളുടെ അടിത്തറയിളക്കുമെന്ന ആശങ്കയിലാണ് പല പാര്‍ട്ടികളും.
തൃശൂര്‍ ജില്ലയില്‍ ഒരു നാടിനേയും പുഴയേയും മലിനമാക്കുന്ന നിറ്റാ ജലാറ്റിന്‍ ഫാക്ടറിക്കെതിരെ സമരം ചെയ്യുന്ന ആക്ഷന്‍ കൗണ്‍സില്‍ ഇക്കുറിയും പോരാട്ട രംഗത്തുണ്ട്. മുഴുവന്‍ പാര്‍ട്ടികളും കമ്പനിക്കനുകൂലമായ നിലപാടെടുക്കുന്ന സാഹചര്യത്തിലാണ് കൗണ്‍സിലിന്റെ ഈ തീരുമാനം. കഴിഞ്ഞ തവണ കമ്പനി നില്‍ക്കുന്ന വാര്‍ഡില്‍ ിവജയം ആക്ഷന്‍ കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിക്കായിരുന്നു. അതിനാല്‍ തന്നെ പഞ്ചായത്തില്‍ കുറെ ഇടപെടലെല്ലാം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ഇക്കുറിയ.ും അതാവര്‍ത്താക്കാനാണ് സമരക്കാരുടെ നീക്കം.
സംസ്ഥാനം മുഴുവന്‍ ഉറ്റുനോക്കുന്ന പ്രദേശമാണ് മൂന്നാര്‍. ആദ്യം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പിന്നീട് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിരവധി സീറ്റുകളില്‍ അവര്‍ മത്സരിക്കുന്നു. ഏതാനും സീറ്റുകളിലെങ്കിലും അവര്‍ ജയിക്കുകയാണെങ്കില്‍ വരുംകാല കേരള രാഷ്ട്രീയ ചരിത്രത്തില്‍ അതൊരു മാര്‍ഗ്ഗരേഖയായിരിക്കും. ജനവിരുദ്ധ രാഷ്ട്രീയക്കാര്‍ക്കുള്ള മുന്നറിയിപ്പും.
ലോകം ശ്രദ്ധിച്ച ഐതിഹാസിക പോരാട്ടം നടന്ന പാലക്കാട്ടെ പ്ലാച്ചിമടയിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഐതിഹാസികമായ കൊക്കൊക്കോള വിരുദ്ധ സമരസമിതി ചെയര്‍മാനായിരുന്ന വെളയോടി വേണുഗോപാലാണ് നിലവിലെ പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ മത്സരിക്കുന്നത്. കൊക്കൊക്കോളക്കെതിരായ സമരം നിര്‍ണ്ണായക ഘട്ടങ്ങള്‍ മറികടന്ന ശേഷം പല രാഷ്ട്രീയപ്രസ്ഥാനങ്ങളും സഹകരിച്ചു എന്നത് ശരിയാണ്. എന്നാല്‍ ഇപ്പോള്‍ കമ്പനി നടത്തിയ മലിനീകരണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരസമിതി സമരവും നിയമനടപടികളും തുടരുകയാണ്. നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കിയിട്ടും അതുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്രത്തില്‍ കെട്ടിക്കിടക്കുകയാണ്. എന്നിട്ടും അത്തരമൊരാവശ്യവുമായി സഹകരിക്കാന്‍ ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് വേണുഗോപാല്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ നിരവധി മേഖലകളില്‍ ക്വാറി വിരുദ്ധ സമര പ്രവര്‍ത്തകരും മത്സരരംഗത്തുണ്ട്. ക്വാറി മുതലാളിമാരുടെ വക്താക്കളായി എല്ലാ പാര്‍ട്ടികളും മാറിയ മേഖലയിലാണ് സമരപ്രവര്‍ത്തകര്‍ തന്നെ മത്സരരംഗത്തുള്ളത്. പാല്കകാട്ടെതന്നെ മുതലമട, കോട്ടയത്ത് കാഞ്ഞിരപ്പിള്ളിക്കടുത്ത് ഊട്ടിക്കല്‍, പത്തനംതിട്ടയില്‍ കലഞ്ഞൂര്‍, കൊല്ലംജില്ലയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പശ്ചിമഘട്ടത്തെ തകര്‍ക്കുകയും തങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന ക്വാറികള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ മത്സരിക്കുന്നുണ്ട്.
നേരിട്ടു മത്സരിക്കുന്നില്ലെങ്കിലും പലയിടത്തും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്കേ വോട്ടുള്ളു എന്നും ജനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാന്യമായ നഷ്ടപരിഹാരം നല്‍കാതെ നടത്തുന്ന ദേശീയപാതാവികസനത്തിനെതിരെ പലയിടത്തും സമരം നയിക്കുന്നവര്‍ തങ്ങളുടെ ചോദ്യവുമായി തെരുവിലുണ്ട്. അഖിലേന്ത്യാ – സംസ്ഥാന രാഷ്ട്രീയം ഹൈന്ദവ ഫാസിസത്തിലും ബാറിലും സാശ്വതീകാനന്ദയിലും എസ് എന്‍ ഡി പിയിലും കറങ്ങുമ്പോള്‍ ജീവിതം തന്നെ ചോദ്യചിഹ്നമായവര്‍ ഗോദയിലിറങ്ങുന്നത് സ്വാഭാവികം. വിരലിലെണ്ണാവുന്ന അവരുടെ വിജയം അനിവാര്യമാണ്. അത് ദേശീയ – സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കാനൊന്നും പോകുന്നില്ലല്ലോ. മറിച്ച് ജനകീയ പോരാട്ടങ്ങള്‍ക്ക് ശക്തിപടരുകയും ചെയ്യും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply