ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നു
കെ.എന്‍.ഗണേശ് രാഷ്ട്രീയത്തിലും സാമ്പത്തിക ഘടനയിലും ഉണ്ടാകുന്ന കേന്ദ്രീകരണം ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് പ്രമുഖ ചരിത്രകാരനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഡോ.കെ.എന്‍.ഗണേശ്. നവലിബറല്‍ നയങ്ങളും ഹിന്ദുത്വ രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയുള്ള നരേന്ദ്രമോഡിയുടെ പദ്ധതി ഇന്ത്യയുടെ ബഹുത്വത്തെയും സംസ്‌കൃതിയെയും നിരാകരിക്കുന്നതാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസ് നിലംപരിശായതും എവിടെയും ബി.ജെ.പി. വിരുദ്ധ മുന്നണി ശക്തി പ്രാപിക്കാത്തതും ഇടതുപക്ഷം ദുര്‍ബലമായതും. എതിര്‍ക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതുമെല്ലാം ഏകാധിപത്യ പ്രവണതയിലേക്ക് നയിക്കുന്ന സൂചകങ്ങളാണ്. ലോക്സഭയിലും രാജ്യസഭയിലും കൂടി നാലില്‍ മൂന്ന് ഭൂരിപക്ഷം നേടുന്ന സാഹചര്യമുണ്ടായാല്‍ ഭരണഘടന തന്നെ […]
കെ.എന്‍.ഗണേശ്
രാഷ്ട്രീയത്തിലും സാമ്പത്തിക ഘടനയിലും ഉണ്ടാകുന്ന കേന്ദ്രീകരണം ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് പ്രമുഖ ചരിത്രകാരനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഡോ.കെ.എന്‍.ഗണേശ്. നവലിബറല്‍ നയങ്ങളും ഹിന്ദുത്വ രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയുള്ള നരേന്ദ്രമോഡിയുടെ പദ്ധതി ഇന്ത്യയുടെ ബഹുത്വത്തെയും സംസ്‌കൃതിയെയും നിരാകരിക്കുന്നതാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസ് നിലംപരിശായതും എവിടെയും ബി.ജെ.പി. വിരുദ്ധ മുന്നണി ശക്തി പ്രാപിക്കാത്തതും ഇടതുപക്ഷം ദുര്‍ബലമായതും. എതിര്‍ക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതുമെല്ലാം ഏകാധിപത്യ പ്രവണതയിലേക്ക് നയിക്കുന്ന സൂചകങ്ങളാണ്. ലോക്സഭയിലും രാജ്യസഭയിലും കൂടി നാലില്‍ മൂന്ന് ഭൂരിപക്ഷം നേടുന്ന സാഹചര്യമുണ്ടായാല്‍ ഭരണഘടന തന്നെ മാറ്റുമെന്ന എല്‍.കെ.അദ്വാനിയുടെ 1997ലെ പ്രസ്താവന കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. മുത്തലാക്ക് വിധി ഇത്തരമൊരു നീക്കത്തിന് ബി.ജെ.പിക്ക് പ്രോത്സാഹജനകമാണ്. ജി.എസ്.ടി. നടപ്പിലാക്കിയത് മറ്റൊരു സൂചനയാണ്. സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗത്വം നേടാനുള്ള ശ്രമം വിജയിച്ചാല്‍ അന്താരാഷ്ട്ര തലത്തില്‍ ഉള്ള രാഷ്ട്രീയ കളിക്കാരായി ബി.ജെപി. സ്ഥാനം നേടും. ജനാധിപത്യ ധ്വംസനങ്ങള്‍ക്കും ഹിന്ദുത്വ രാഷ്ട്രീയത്തിനും എതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ഏക സംസ്ഥാനം കേരളമാണ്. ഇന്ത്യയിലുടനീളം നടന്ന ഗോരക്ഷാ കാമ്പയിന്‍ പരസ്യമായി തള്ളിക്കളഞ്ഞതും നവലിബറല്‍ നയങ്ങളെ ചെറുക്കാന്‍ കരുത്തു കാണിച്ചതും ഉദാഹരണങ്ങളാണ്. നീതി ആയോഗിന് പകരം പതിമൂന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. നോട്ട് റദ്ദാക്കിയതിനെതിരെ ബദല്‍ ശ്രമങ്ങള്‍ നടത്തിയും ജി.എസ്.ടിയില്‍ കേന്ദ്രത്തോട് ശക്തമായി വിലപേശിയതും കേരളം മാത്രമാണ്. ഏകാധിപത്യത്തിലേക്കുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുന്നതിന് കേരളത്തിനാണ് നേതൃത്വം നല്‍കാന്‍ കഴിയുക എന്ന് അദ്ദേഹം പറഞ്ഞു.
തൃശൂര്‍ സെക്കുലര്‍ ഫോറം സംഘടിപ്പിച്ച സെമിനാറില്‍ ജനാധിപത്യവും കേരളത്തിന്റെ പ്രതിരോധവും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in