ഇന്ത്യ ഇപ്പോള്‍ റിവേഴ്സ് ഗിയറില്‍’

എം.ബി. രാജേഷ് മതനിരപേക്ഷ രാഷ്ട്ര സങ്കല്‍പ്പം ഉയര്‍ത്തിപ്പിടിച്ച ഇന്ത്യ ഇപ്പോള്‍ റിവേഴ്സ് ഗിയറിലാണ് സഞ്ചരിക്കുന്നതെന്ന് എം.പി. രാജേഷ് എം.പി. അക്രമാസക്ത ദേശീയതയുമായി മുന്നോട്ട വരുന്ന വര്‍ഗീയ വാദികള്‍ ജനങ്ങളെ ഒന്നിപ്പിക്കുന്ന ദേശീയപതാകയും ദേശീയഗാനവും ഭിന്നിപ്പിക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു. ഫ്രീഡം ഫ്രണ്ട് തൃശൂരിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യഅക്കാദമിയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ടും സമകാലിക ഇന്ത്യയും എന്ന പ്രഭാഷണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2014നു ശേഷം മതനിരപേക്ഷതയ്ക്കെതിരേ സംഘടിതമായ കടന്നാക്രമണം നടക്കുകയാണ്. ജനാധിപത്യത്തിന്റെ അടിത്തറയായ നിയമവാഴ്ച ചോര്‍ന്നുപോകുകയും […]

sss

എം.ബി. രാജേഷ്

മതനിരപേക്ഷ രാഷ്ട്ര സങ്കല്‍പ്പം ഉയര്‍ത്തിപ്പിടിച്ച ഇന്ത്യ ഇപ്പോള്‍ റിവേഴ്സ് ഗിയറിലാണ് സഞ്ചരിക്കുന്നതെന്ന് എം.പി. രാജേഷ് എം.പി. അക്രമാസക്ത ദേശീയതയുമായി മുന്നോട്ട വരുന്ന വര്‍ഗീയ വാദികള്‍ ജനങ്ങളെ ഒന്നിപ്പിക്കുന്ന ദേശീയപതാകയും ദേശീയഗാനവും ഭിന്നിപ്പിക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു. ഫ്രീഡം ഫ്രണ്ട് തൃശൂരിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യഅക്കാദമിയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ടും സമകാലിക ഇന്ത്യയും എന്ന പ്രഭാഷണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2014നു ശേഷം മതനിരപേക്ഷതയ്ക്കെതിരേ സംഘടിതമായ കടന്നാക്രമണം നടക്കുകയാണ്. ജനാധിപത്യത്തിന്റെ അടിത്തറയായ നിയമവാഴ്ച ചോര്‍ന്നുപോകുകയും ജനാധിപത്യം തെരുവിലെ ആള്‍ക്കൂട്ടത്തിന്റെ ആധിപത്യമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. രാഷ്്ട്രീയനേതാക്കന്‍മാരും കോര്‍പറേറ്റുകളും ഉദ്യോഗസ്ഥവൃന്ദങ്ങളും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ട് തെരഞ്ഞെടുപ്പു വിലയ്ക്കെടുക്കുന്ന നിലയിലേക്ക് വളര്‍ന്നതാണ് ജനാധിപത്യത്തിന്റെ അപചയം. ബഹുഭൂരിപക്ഷം വരുന്ന ദരിദ്രജനങ്ങളുടെ പ്രതിനിധികളായി കോടീശ്വരന്‍മാരായ നേതാക്കന്‍മാര്‍ വരുന്നതിന്റെ ഫലമായി വികസനം എന്ന പേരില്‍ ഒരു വിഭാഗം ആളുകള്‍ മാത്രം സമ്പന്നന്‍മാരാകുന്ന സാഹചര്യമാണ് ഇന്ത്യ നേരിടുന്നത്.
ജാതീയമായ ഏകോപനവും വര്‍ഗീയമായ ചേരിതിരിവും സൃഷ്ടിക്കുകയാണ് അധികാരത്തിലേറാനുള്ള എളുപ്പ മാര്‍ഗമായി വര്‍ഗീയവാദികള്‍ സ്വീകരിക്കുന്ന നയം. ഇതില്‍ ഇന്ത്യയുടെ ഭരണഘടന ശില്‍പികള്‍ തുടക്കം മുതല്‍ ആശങ്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തില്‍ വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം തുടങ്ങി പൊതുമേഖലാ വികസനം താറുമാറായിരിക്കുകയാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ മൂലധനത്തില്‍ നിന്നാണു പുതിയ സമ്പന്ന വിഭാഗത്തിന്റെ വളര്‍ച്ചയുണ്ടാകുന്നത്. ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകള്‍ വികസനത്തിലെ പാളിച്ചകള്‍ തുറന്നുകാട്ടുന്നു. സങ്കുചിത ദേശീയതയിലൂടെ ന്യൂനപക്ഷ സമൂഹത്തിനെതിരേയും ദളിതര്‍ക്കെതിരേയും ആക്രമണം അഴിച്ചു വിടാനും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുമാണ് മതദേശീയതയുടെ വക്താക്കള്‍ ശ്രമിക്കുന്നതെന്നും .. ചൂണ്ടിക്കാട്ടി. വര്‍ഗീയതയുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിച്ചു തന്നെ വര്‍ഗീയതയ്ക്കെതിരായി ജനങ്ങളെ അണിനിരത്തണം. ബദല്‍ നയങ്ങള്‍ ആവിഷ്‌കരിക്കണം. പ്രത്യയശാസ്ത്രം, സാംസ്‌കാരികതലം, രാഷ്ര്ടീയതലം എന്നീ മൂന്നു മാര്‍ഗങ്ങളും ആയുധമാക്കി ദീര്‍ഘകാല പോരാട്ടത്തിലൂടെ മാത്രമേ വര്‍ഗീയ ശക്തികളെ തോല്‍പ്പിക്കാന്‍ കഴിയൂ എന്നും എം.ബി. രാജേഷ് എം.പി ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരങ്ങളിലൊന്നും യാതൊരു പങ്കും വഹിക്കാത്തവര്‍ ദേശീയത പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണെന്ന് മുന്‍മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. വര്‍ഗീയ വാദികളുടെ വികസന മാതൃകയില്‍ എവിടെയാണു പാവങ്ങളുടെ സ്ഥാനം എന്നും അദ്ദേഹം ചോദിച്ചു.യഥാര്‍ഥ ദേശസ്നേഹിയെ പ്രതിപാദിക്കുന്ന ടാഗോറിന്റെ കവിത പഠിപ്പിക്കരുതെന്ന് താക്കീത് നല്‍കിയ ഹിന്ദുത്വവാദികള്‍ക്ക് ദേശീയതയെ കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളനോട്ട് ഇല്ലാതെയാക്കന്‍ നോട്ടു പിന്‍വലിക്കല്‍ നടപ്പാക്കിയ മോദി നേതാക്കന്‍മാര്‍ വിദേശരാജ്യങ്ങളില്‍ കുന്നു കൂട്ടുന്ന കള്ളപ്പണത്തെ കുറിച്ച് മൗനംപാലിക്കുകയാണ്. നോട്ട് പിന്‍വലിക്കലിനു ശേഷം 15 ലക്ഷത്തോളം പേരുടെ തൊഴില്‍ നഷ്ടപ്പെട്ടതും കേന്ദ്രം രഹസ്യമാക്കിവെച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply