ഇനി ജനങ്ങള്‍ക്കെതിരായ സമരം
സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്ന് ആവേശോജ്ജ്വലമായ ഒരു പോരാട്ടത്തിനു സാക്ഷ്യം വഹിച്ച കേരളമിതാ സമൂഹത്തിന്റെ ഏറ്റവും മുകള്‍ത്തട്ടില്‍ നിന്നുളള മറ്റൊരു സമരത്തിനു വേദിയാകുന്നു. രോഗികളെയും ആശുപത്രികളെയും പ്രതിസന്ധിയിലാക്കി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാകുകയാണ്. ഇന്നു മുതല്‍ വി.ഐ.പി ഡ്യൂട്ടി ഉള്‍പ്പെടെ പുറത്തുള്ള മറ്റ് ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാനും പരിശീലന പരിപാടികള്‍, ആരോഗ്യക്യാമ്പുകള്‍ തുടങ്ങിയവ ബഹിഷ്‌കരിക്കാനുമാണ് തീരുമാനം. ആശുപത്രികളുടെ പ്രവര്‍ത്തനം ഇന്നുമുതല്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നുതന്നെയാണ് റിപ്പോര്‍ട്ട്. കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ഡോക്ടര്‍മാര്‍ […]
സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്ന് ആവേശോജ്ജ്വലമായ ഒരു പോരാട്ടത്തിനു സാക്ഷ്യം വഹിച്ച കേരളമിതാ സമൂഹത്തിന്റെ ഏറ്റവും മുകള്‍ത്തട്ടില്‍ നിന്നുളള മറ്റൊരു സമരത്തിനു വേദിയാകുന്നു. രോഗികളെയും ആശുപത്രികളെയും പ്രതിസന്ധിയിലാക്കി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാകുകയാണ്. ഇന്നു മുതല്‍ വി.ഐ.പി ഡ്യൂട്ടി ഉള്‍പ്പെടെ പുറത്തുള്ള മറ്റ് ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാനും പരിശീലന പരിപാടികള്‍, ആരോഗ്യക്യാമ്പുകള്‍ തുടങ്ങിയവ ബഹിഷ്‌കരിക്കാനുമാണ് തീരുമാനം. ആശുപത്രികളുടെ പ്രവര്‍ത്തനം ഇന്നുമുതല്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നുതന്നെയാണ് റിപ്പോര്‍ട്ട്.
കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ഡോക്ടര്‍മാര്‍ സെപ്റ്റംബര്‍ ഒമ്പത് മുതലാണ് സെക്രട്ടേറിയറ്റിനുമുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി വൈകി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ സംഘടനാനേതാക്കളുമായി ഒരുമണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കുകയാണെന്നു അറിയിച്ചു മടങ്ങിയ സംഘടനാ നേതാക്കള്‍ ആരുടെയോ നിക്ഷിപ്ത താല്‍പ്പര്യത്തിനായി സമരം തുടരുന്നതു ജനദ്രോഹപരമാണെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ ആരോപിച്ചു. സര്‍ക്കാര്‍ വിട്ടുവീഴ്ചക്കു തയാറാകാത്ത സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടുപോകുമെന്നു കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് എസ്. പ്രമീളാദേവിയും അറിയിച്ചു. മന്ത്രിയുടെ അഭിപ്രായത്തെ കെ.ജി.എം.ഒ.എ പ്രതിനിധികള്‍ അംഗീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ ആരോഗ്യസെക്രട്ടറി ഡോ. ഇളങ്കോവന്‍ വിയോജിച്ചതാണു പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നു സംഘടനാ ജനറല്‍ സെക്രട്ടറി ഡോ. ജോസഫ് ചാക്കോ പറഞ്ഞു. നൈറ്റ് ഡ്യൂട്ടി ഉത്തരവ് പിന്‍വലിക്കുക, ജില്ലാ ജനറല്‍ ആശുപത്രികള്‍ മെഡിക്കല്‍ കോളജുകളാക്കുന്നത് അവസാനിപ്പിക്കുക, പി.ജി. ഡെപ്യൂട്ടേഷന്‍ പുനഃസ്ഥാപിക്കുക, സ്വകാര്യ പ്രാക്ടീസ് നോംസ് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ആശുപത്രികളുടെ താളംതെറ്റിയിരിക്കുകയാണ്. ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും രോഗികളെയും ബുദ്ധിമുട്ടിച്ചുകൊണ്ട് സമരം നടത്തില്ലെന്നു സംഘടനാ ഭാരവാഹികള്‍ പറയുമ്പോഴും അത്യാഹിതവിഭാഗത്തില്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ ദുരിതത്തിലാണ്. നിരവധി ശസ്ത്രക്രിയകള്‍ മുടങ്ങി. പേവാര്‍ഡ് അഡ്മിഷനുകളും താല്‍ക്കാലികമായി നിര്‍ത്തി. വെള്ളിയാഴ്ച മിന്നല്‍ പണിമുടക്ക് നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം നഗരത്തില്‍ മത്രം ഡോക്ടറില്ലാത്തതു കാരണം സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ചികിത്സ ലഭിക്കാതെ മടങ്ങിയത് ആയിരത്തോളം രോഗികളാണ്. ജനറല്‍ ആശുപത്രിയിലെ ഒ.പി രാവിലെ മുതല്‍ പ്രവര്‍ത്തിച്ചില്ല. അത്യാഹിത വിഭാഗത്തില്‍ എത്തുന്നവരെ ചികിത്സിക്കാനായി ഉണ്ടായിരുന്നത് ഒരു ഡോക്ടര്‍. ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന രോഗികളുടെ ചികിത്സ മുഴുവന്‍ ഇന്നലെ ഹൗസ് സര്‍ജന്‍മാര്‍ ഏറ്റെടുത്തു. വിവിധ വിഭാഗങ്ങളിലായി 42 ഡോക്ടര്‍മാരാണ് ജനറല്‍ ആശുപത്രിയിലുള്ളത്. അതില്‍ ഓപറേഷന്‍ തീയേറ്ററിലേക്കും ക്യാഷ്വാലിറ്റിയിലേക്കും മാത്രമായി 11ഡോക്ടര്‍മാരാണ് എത്തിയത്. തീയതി മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് നടത്തിയത്.
സമരം അറിയാതെ ജനറല്‍ ആശുപത്രി ക്യാഷ്വാലിറ്റിയിലെത്തിയ രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകായിരുന്നു. മെഡിക്കല്‍ ഒ.പി, ഓര്‍ത്തോ, ഇ.എന്‍.ടി, സ്‌കിന്‍, ഗാസ്‌ട്രൊ എന്നി വിഭാഗങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. ഡോക്ടര്‍മാരുടെ സമരം അനിശ്ചിത കാലത്തേക്ക് നീളുന്നതോടെ തുടര്‍ ചികിത്സ ലഭിക്കുമൊയെന്നറിയാതെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗികളില്‍ പലരും സ്വകാര്യ ആശുപത്രികളിലടക്കം മാറി തുടങ്ങിത്തുടങ്ങി. സംസ്ഥാനത്തെ മറ്റു ഭാഗങ്ങളലിും ഇതുതന്നെയാണ് അവസ്ഥ.
ആവശ്യേങ്ങള്‍ ന്യായമായാല്‍ കൂടി രോഗികളെ വെല്ലുവിളിച്ചാണോ ഡോക്ടര്‍മാര്‍ സമരം ചെയ്യേണ്ടത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ളവരാണ് ഡോക്ടര്‍മാര്‍. സ്വകാര്യ പ്രാക്ടീസ് വേറം. അനധികൃതമായി നേടുന്ന പണത്തിന് ഒരു കണക്കുമില്ല. എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ് എന്നു പറയുന്നതുപോലെയാണ് ഈ സമരം. മൂന്നാര്‍ സമരം ഒന്നടങ്കം ഏറ്റടുത്ത കേരളം ഈ ജനവിരുദ്ധപോരാട്ടത്തിനെതിരെ ശക്തമായി രംഗത്തിറങ്ങുമെന്ന് ഡോക്ടര്‍മാര്‍ ഉടന്‍ മന്‌സിലാക്കും….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in